Sudha Radhika

ബിഗ്‌ ബോസ് സ്ഥിരം‌ പ്രേക്ഷകയല്ല. ഇടയ്ക്ക്‌ “ന്യു നോർമ്മൽ” എന്ന സാമൂഹിക പദം ചർച്ച കണ്ടപ്പോൾ മത്സരാർത്ഥികളെ വായിച്ചു നോക്കി. അവരുടെ വ്യക്തിത്വങ്ങൾ ഒന്നോടിച്ചു കണ്ടു. എല്ലാ ജെൻഡേർ മനുഷ്യർക്കും സ്വഭാവ സവിശേഷതകൾ ഉണ്ടെന്നും അത്‌ നോർമ്മൽ ആണെന്നും മലയാളി സമൂഹത്തിനു കണ്ടറിയാൻ ബിഗ്‌ ബോസ്‌ അവസരമുണ്ടാക്കി.

അങ്ങനെ വിലയിരുത്തുമ്പോൾ ബിഗ്‌ ബോസ്‌ സീസൺ 4 ഒരു കനത്ത സാംസ്കാരിക ഇടപെടലാണു. മത്സരാർത്ഥികൾ സമൂഹമാധ്യമങ്ങളിലെ പ്രശസ്തരാണു, അതിനപ്പുറത്ത്‌ സ്വന്തം ജീവിതത്തിൽ അപരവ്യക്തിത്വങ്ങളല്ലാതെ ജീവിക്കുന്നവരുമുണ്ട്‌. SGBTQ+ community അഡ്രസ്‌ ചെയ്യപ്പെടേണ്ടത്‌ ഇന്ന് മലയാളി സമൂഹത്തിലും അവർ queer അല്ല എന്നതുകൊണ്ടുകൂടിയാണു. ലൈംഗികത വൈയക്തികമായ സവിശേഷതയാണെന്നും അതിൽ ‌ ചോയ്സും സ്വാതന്ത്ര്യവും വ്യക്തിയുടെ അവകാശമാണെന്നും കുടുംബങ്ങളും സമൂഹവും മനസ്സിലാക്കി, മുൻ ധാരണകളെ തിരുത്തി, ന്യു നോർമ്മൽ അംഗീകരിച്ച്‌ മുന്നോട്ട്‌ പോകേണ്ടുന്ന ഒരു പക്വത നമ്മുടെ സമൂഹം ആർജ്ജിക്കേണ്ടതുണ്ട്‌. അതിനു പോപുലർ റ്റെലിവിഷൻ പരിപാടികളിലെ ഇത്തരം ഉൾക്കൊള്ളലുകൾ വലിയ തോതിൽ സഹായിക്കും. ബിഗ്‌ ബോസ്‌ അതുകൊണ്ട്‌ തന്നെ സാംസ്കാരികമായി മുന്നേറുന്ന പരിപാടി എന്ന നിലയിൽ അഭിനന്ദനം അർഹിക്കുന്നു.

എന്നാൽ SGBTQ+ ഒരു പ്രിവിലേജായി മറ്റുള്ളവരെ “കുലസ്ത്രീ” ആക്രമണം നടത്തിയ ഒരു മത്സരാർത്ഥി, അയ്യൊ എന്നെ അപമാനിക്കുന്നെ എന്നൊക്കെ നടിച്ചത്‌ ബിഗ്‌ ബോസ്‌ ഉയർത്തികൊണ്ടുവന്ന സമീപനത്തെ അസാധുവാക്കുന്നതായി. താനുൾപ്പെടുന്ന ഒരു കമ്യൂണിറ്റിയെക്കുറിച്ച്‌ തനിക്കറിയാം എന്നത്‌ വിജ്ഞാനമല്ലെന്നും ലോകവിവരം സാമാന്യബോധം എന്നതൊക്കെ മറ്റു ചിലതാണെന്നും അയാൾക്കും അയാളെ പൊക്കിപ്പിടിക്കുന്നവർക്കും മനസ്സിലായെങ്കിലെ ഈ ഇരവാദങ്ങളും അതിലൂടെ പ്രിവിലേജും ഒഴിവാകു.

ബയസ്ഡ്‌ ആയ ഒരു സമൂഹത്തിൽ തങ്ങൾ നോർമ്മൽ വ്യക്തികളാണെന്ന് എസ്റ്റാബ്ലിഷ്‌ ചെയ്യപ്പെടാൻ ആദ്യം ഉപേക്ഷിക്കേണ്ടത്‌ കാപട്യങ്ങളെയാണു. അപർണ്ണയും ജാസ്മിനുമൊക്കെ ഉയർത്തിക്കൊണ്ടുവന്ന സ്വാഭാവികതയെ മത്സരത്തിലുടനീളം തുരപ്പൻ പണി ചെയ്ത്‌ റിയാസ്‌ നശിപ്പിച്ചു. ക്വീർ വ്യക്തികളുടെ മേൽ പൊതുവെ ആരോപിക്കുന്ന ഇമോഷനൽ ഇംബാലൻസ്‌ പ്രകടിപ്പിച്ച ഏറ്റവും ദുർബലനായ കണ്ടസ്റ്റന്റ്‌ അയാളായിരുന്നു. ശാരീരിക പരിമിതികളെ അതിജീവിച്ച്‌ സൂരജ്‌ വ്യത്യസ്ഥനായ ഒരു കുളിർ കാറ്റായി.

ബാക്കി എല്ലാ പുരുഷന്മാരും പതിവ്‌ ബഹളങ്ങളും ശരാശരി പ്രകടനവും. എന്നാൽ, സ്ത്രീകളുടെ മുന്നേറ്റമാണു ബിഗ്‌ ബോസ്‌ തുറന്നു കാണിച്ചത്‌. ന്യു നോർമ്മൽ എന്ന് ഡിക്ലേയ്‌ർ ചെയ്ത്‌ ജാസ്മിനും അമൃതയും പെൺപുലികളായി കസറി. സുചിത്രയും ധന്യയും നിമിഷയുമൊക്കെ സ്ത്രീ എന്ന ശക്തിയുടെ പ്രതീകങ്ങളായി. മറ്റൊരു മതത്തിൽ ജനിച്ചു വളർന്ന് താൻ പിന്നീട്‌ സ്വീകരിച്ച സ്ംസ്കാരത്തിലേയ്ക്ക്‌ സ്വന്തം വ്യക്തിത്വം സൂക്ഷ്മമായി പറിച്ചു നട്ട്‌ അത്ഭുതപ്പെടുത്തി ലക്ഷ്മിപ്രിയ.

ദിൽഷയെ പറ്റി ഒരു കാര്യം തന്റെ ഒറ്റപ്പെടലിൽ സുചിത്ര എടുത്തു പറയുന്നുണ്ട്. എക്കാലത്തും മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന ഒരു എലമന്റ്, തന്റെ സുഹൃത്തുക്കൾക്ക്‌ തെറ്റു പറ്റുമ്പോൾ പോലും, എല്ലാവരും അപഹസിക്കുമ്പോഴും അവർക്ക്‌ വേണ്ടി ലോജിക്കൊന്നും നോക്കാതെ കൂടെ നിൽക്കുന്ന ദിൽഷയിലെ സുഹൃത്ത്‌‌ ‌. സുചിത്ര അതു പറയുന്നത്‌ തന്റെ ശരിയിൽ പോലും ഇമേജ്‌ കരുതി കൂടെ നിൽക്കാതിരുന്ന താൻ സുഹൃത്തുക്കളെന്ന് കരുതിയവരോടാണു.

ബുദ്ധിയോ ജ്ഞാനമോ വിവേകമോ ധനമോ അല്ല, മനുഷ്യബന്ധങ്ങളിലെ ഏറ്റവും ശക്തമായ സ്വാധീനം, ‘താൻ കൂടെയുണ്ട്’‌ എന്ന ബോധ്യം. അത്തരം മനുഷ്യർക്ക്‌‌ ഡൈനാമിക്‌ ആയ വ്യക്തിത്വവും സൗഹൃദത്തിലെ നിഷ്കളങ്കത‌യും സൗകുമാര്യതയുമൊക്കെ വച്ച്‌ അസാധ്യമായി ഒന്നുമില്ലെന്ന് ബിഗ്‌ ബോസ്‌ വിജയത്തിലൂടെ ദിൽഷ എല്ലാവരുടെയും ഹൃദയം കീഴടക്കിയിരിക്കുന്നു.

¥ നിലവാര ചർച്ചയ്ക്ക്‌ വരുന്നവർക്ക്‌ സിനിമാ ബുജികളുടെ ചുരുളിയും ജാക്‌ ൻ ജില്ലുമൊക്കെ മലയാളി സമൂഹത്തിനു നൽകിയ സംഭാവനകൾ ഈയവസരത്തിൽ ഓർമ്മിപ്പിക്കുന്നു.

Leave a Reply
You May Also Like

‘ജാക്‌സണ്‍ ബസാര്‍ യൂത്ത്’ ട്രെയിലർ ശ്രദ്ധിക്കപ്പെടുന്നു

“ജാക്‌സണ്‍ ബസാര്‍ യൂത്ത് ” ട്രെയിലർ. ലുക്ക്മാന്‍ അവറാൻ, ജാഫര്‍ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദ്നി,…

‘ഒരേ സമയം പുലിയും പൂമ്പാറ്റയുമായ ഒരാൾ’, ‘പുലിമട’ ടീസർ പുറത്തിറങ്ങി

ഒരേ സമയം പുലിയും പൂമ്പാറ്റയുമായ ഒരാൾ എന്ന ആകാംക്ഷയുണർത്തുന്ന വിശേഷണവുമായി എ കെ സാജൻ –…

ബ്ലൗസ് ലെസ്സ് സാരിയിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ശ്രിന്ദ

ബ്ലൗസ് ലെസ്സ് സാരിയിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ശ്രിന്ദ. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ശ്രിന്ദ. താരത്തിന്റെ…

സന്ദേശത്തിലെ കുമാരൻ പിള്ളയുടെ സംഭാഷണ ശകലങ്ങൾ നമ്മൾ ശങ്കരാടിയിലൂടെ കേട്ടുകൊണ്ടേയിരിയ്ക്കുന്നു

ശങ്കരാടി മലയാളസിനിമയിലെ പകരം വയ്ക്കാനില്ലാത്ത കാരണവർ ???? മലയാളത്തിലെ റിയലിസ്റ്റിക്ക് നടന്മാരിൽ പ്രധാനിയായിരുന്നു ശങ്കരാടി. മേമന…