മകളേ അമ്മ യാത്ര ചെയ്യുന്നത്‌ ഇപ്പോൾ ലോകത്ത്‌ ഏറ്റവും സേഫ്‌ ആയ ആരോഗ്യ സിസ്റ്റം ഫോളൊ ചെയ്യുന്ന ഒരു സംസ്ഥാനത്തിലേയ്ക്കാണ്

120
Sudha Radhika എഴുതുന്നു
“ആറ്റുകാൽ സുവർണ്ണാവസരത്തെ” പറ്റി രണ്ടുവാക്ക്‌ പറയണമെന്നുണ്ട്‌. കഴിഞ്ഞ പൊങ്കാല ഇപ്പോഴും നെഞ്ചിൽ കിടന്നു നീറുന്നുണ്ട്‌. തെറി, പറഞ്ഞ ആരു മറന്നാലും കേട്ട ഞാൻ മറക്കരുതല്ലൊ. ഡെഡ്ലി നിപ്പ വന്നിട്ട്‌ പോലും കേരളത്തിൽ 18 ആളുകളാണു മരിച്ചത്‌. ദില്ലിയിൽ 45 മരണവും അതിലെത്രയൊ മടങ്ങ്‌ ജീവിതാന്ത്യം വരെ മുറിവുകളും സമ്മാനിച്ചാണു സംഘപരിവാർ കലാപം ഒരാഴ്ച കടന്നത്‌.
അതുകൊണ്ട്‌ പൊങ്കാല, ബിജെപിയ്ക്ക്‌ രാഷ്ട്രീയ സുവർണ്ണാവസരം മാത്രമാണു.
എന്നാൽ , കൊറോണ സാഹചര്യത്തിൽ, ജനങ്ങളൂടെ ആരോഗ്യം മുൻനിറുത്തി ആറ്റുകാൽ പൊങ്കാല പോലെയുള്ള ആൾക്കൂട്ടങ്ങൾ നിർത്തിവയ്ക്കപ്പെടേണ്ടതാണു. അത്‌ ജനങ്ങൾ തീരുമാനിക്കുക. അല്ലാതെ സർക്കാരിനെ വെട്ടിലാക്കാൻ ശബരിമല പോലെ ബിജെപി കളിക്കുന്ന നാടകമായി പകർന്നാടരുത്‌.
കേരളത്തിൽ കൊറോണ വന്നാലും ആളുകൾ മരിച്ചാലും അന്താരാഷ്ട്ര തലത്തിൽ സംസ്ഥാനം ഒറ്റപ്പെട്ടാലും ജീവിക്കാൻ ഗതീല്ല്യാണ്ടെ മനുഷ്യർ കൂട്ട ആത്മഹത്യ ചെയ്താലും സംഘപരിവാറിനെ സംബന്ധിച്ച്‌, ‘സംഭവിച്ചതെല്ലാം ബിജെപിക്ക്‌ നല്ലതിനു’ എന്നാണു ചിന്ത. അതുകൊണ്ട്‌, ജനം വിവേകപൂർവ്വം നിലപാട്‌ എടുക്കുക. സംസ്ഥാന സർക്കാർ കൂടെയുണ്ട്‌.
ഞാൻ നാട്ടിലേയ്ക്ക്‌ ഒരാഴ്ചയ്ക്ക്‌ വരുമ്പോൾ മകൾ ആശങ്കപ്പെട്ടു ചോദിച്ചു
“അമ്മ തിരികെ വരുമ്പോൾ cov 19 ബന്ധപ്പെട്ട്‌ quarantine ആയാലൊ” എന്നു.
അവളോട്‌ ഞാൻ പറഞ്ഞത്
“അമ്മ യാത്ര ചെയ്യുന്നത്‌ ഇപ്പോൾ ലോകത്ത്‌ ഏറ്റവും സേഫ്‌ ആയ ആരോഗ്യ സിസ്റ്റെം ഫോളൊ ചെയ്യുന്ന ഒരു സംസ്ഥാനത്തിലേയ്ക്കാണ് , ലോകത്തിനു മാതൃകയായ കേരളത്തിലേയ്ക്ക്‌..”
ഇന്നു മലയാളിക്ക്‌ ഉള്ളിലുള്ള ആ വിശ്വാസ്യത നിലനിർത്താൻ സർക്കാരിനെ ഒപ്പം നിന്ന് കരുത്താവേണ്ടത്‌ നമ്മൾ ഓരോരുത്തരുമാണ് . ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ , നമ്മൾ, ജനങ്ങൾ.