പോയിന്റ് നെമോ :ഭൂമിയിലെ നിഗൂഢമായ ശ്മശാനദ്വീപ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
27 SHARES
322 VIEWS

പോയിന്റ് നെമോ :ഭൂമിയിലെ നിഗൂഢമായ ശ്മശാനദ്വീപ്.

Sudhakaran Kanhangad

ഭൂമിയിലെ നിഗൂഢമായ ശ്മശാനഭൂമിയാണ് പോയിന്റ് നെമോ. പക്ഷേ ഇവിടെ അടക്കം ചെയ്യപ്പെടുക മനുഷ്യശരീരമല്ലാന്ന് മാത്രം. സാറ്റലൈറ്റുകളാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളൂന്നത്. ലാറ്റിൻ ഭാഷയിൽ ‘ഒന്നുമല്ല’ എന്നർത്ഥം വരുന്ന ഈ ശവപ്പറമ്പ് പസഫിക് സമുദ്രത്തിലാണ്. അടുത്തെങ്ങും മനുഷ്യവാസമോ മൃഗങ്ങളോ കരയോ ഇല്ലെന്നത് ഈ പ്രദേശത്തെ വ്യത്യസ്‌തമാക്കുന്നു. ഈ പ്രത്യേകത തന്നെയാണ് സാറ്റലൈറ്റുകളുടെ ചാവുനിലമായി ഈ പ്രദേശം തിരഞ്ഞെടുക്കാനുള്ള ഒരു പ്രധാന കാരണം. പോയിന്റ് നെമോയിൽ നിന്നും ഏറ്റവും അടുത്ത മനുഷ്യവാസമുള്ള കരഭൂമി 2250 കിലോമീറ്റർ ദൂരെയാണ്. നാസ തന്നെയാണ് ഈ പ്രദേശത്തിന് ബഹിരാകാശ പേടകങ്ങളുടെയും സാറ്റലൈറ്റുകളുടെയും ശ്മശാനമെന്ന് പേരിട്ടത്.

കാലാവധി കഴിഞ്ഞ സാറ്റലൈറ്റുകളാണ് പ്രധാനമായും പസഫിക് സമുദ്രത്തിലെ ഈ പ്രദേശത്തേക്ക് ദിശ തിരിച്ചു വിടുക. അതാതു രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികളാണ് സാറ്റലൈറ്റുകളുടെ അന്തിമയാത്രയെ നിയന്ത്രിക്കുക. സാധാരണ ഗതിയിൽ ഭൂമിയുടെ അന്തരീക്ഷത്തിലെ ഘർഷണം കൊണ്ട് തന്നെ സാറ്റലൈറ്റുകൾ കത്തി ചാമ്പലായിട്ടായിരിക്കും സമുദ്രത്തിലെത്തുക. ഇനിയെന്തെങ്കിലും ഭാഗം കത്താതെ ബാക്കിയുണ്ടെങ്കിൽ അത് പോയിന്റ് നെമോ സ്വീകരിക്കുകയും ചെയ്യും.

മനുഷ്യവാസമുള്ള കരയിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്റർ ദൂരെയാണെങ്കിലും പോയിന്റ് നെമോയുടെ 400 കിലോമീറ്റർ പരിധിയിൽ മനുഷ്യ സാന്നിധ്യമുണ്ടാകാറുണ്ടെന്നത് മറ്റൊരു വസ്തുതയാണ്. പക്ഷേ അത് ഭൂമിയിലെ മനുഷ്യജീവനല്ല, മറിച്ച് ബഹിരാകാശത്തെ സഞ്ചാരികളാണ് പലപ്പോഴും പോയിന്റ് നെമോയ്ക്ക് ഏറ്റവും അരികിലുള്ള മനുഷ്യ സാന്നിധ്യമെന്ന് പറയേണ്ടി വരും. കാരണം ഭൂമിയിൽ നിന്നും 360 കിലോമീറ്റർ ഉയരത്തിലുള്ള രാജ്യാന്തര ബഹിരാകാശ നിലയം പലപ്പോഴും പസഫിക് സമുദ്രത്തിലെ ഈ പ്രദേശത്തിന് മുകളിലൂടെയാണ് സഞ്ചരിക്കാറുള്ളത്.

1971-നും 2016-നും ഇടയിൽ 260 സാറ്റലൈറ്റുകളും പേടകങ്ങളുമാണ് പോയിന്റ് നെമോയിലേക്ക് പതിച്ചത്. വർഷം തോറും ഇവയുടെ എണ്ണത്തിൽ വർധനവാണ് ഉണ്ടാകുന്നത്. നിലവിൽ വിവിധ രാജ്യങ്ങളുടെ അയ്യായിരത്തോളം സാറ്റലൈറ്റുകളാണ് ഭൂമിയെ വലം വയ്ക്കുന്നത്. അത്കൊണ്ട് തന്നെ അടുത്ത കാലത്തൊന്നും പോയിന്റ് നെമോയിൽ അന്ത്യവിശ്രമത്തിനെത്തുന്ന സാറ്റലൈറ്റുകളിൽ എണ്ണത്തിൽ കുറവുണ്ടാകുമെന്ന് തോന്നുന്നില്ല.

രണ്ട് മൈൽ ആഴത്തിലുള്ള സമുദ്രത്തിലേക്കാണ് സാറ്റലൈറ്റുകൾ പതിക്കുന്നത്. സോവിയറ്റ് യൂണിയന്റെ മിർ ബഹിരാകാശ നിലയവും 140-ഓളം റഷ്യൻ സപ്ലൈ റോക്കറ്റുകളും യൂറോപ്യൻ ബഹിരാകാശ നിലയത്തിന്റെ വിവിധ സാറ്റലൈറ്റുകളും ഈലോൺ മാസ്ക് നേതൃത്വം കൊടുക്കുന്ന സ്പേസ് എക്സിന്റെ റോക്കറ്റിന്റെ അവശിഷ്ടം വരെ ഈ സാറ്റലൈറ്റുകളുടെ ശ്മശാനത്തിലുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.