Connect with us

history

ഒടുവിൽ ഒരുദിവസം എല്ലാരേയും അത്ഭുതപ്പെടുത്തി കാത്‌ലിൻ മാർട്ടിനെസ് വിശ്വസുന്ദരിയെ കണ്ടെത്തുമോ ?

വിസ്മയകരം എന്നത് പോലെ നിഗൂഢമാണ് പുരാതന ഈജിപ്ഷ്യൻ സംസ്കാരം. തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന പുരാവസ്തു ഉൽഖനനങ്ങൾ ആ നാഗരികതയെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളാണ്

 64 total views

Published

on

Sudhakaran kunhikochi

ഈജിപ്തിൽ 2000 വർഷം പഴക്കമുള്ള സ്വർണ്ണ നാക്കുള്ള മമ്മിയെ കണ്ടെത്തി !

വിസ്മയകരം എന്നത് പോലെ നിഗൂഢമാണ് പുരാതന ഈജിപ്ഷ്യൻ സംസ്കാരം. തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന പുരാവസ്തു ഉൽഖനനങ്ങൾ ആ നാഗരികതയെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളാണ് നൽകികൊണ്ടിരിക്കുന്നത്. ഈജിപ്ഷ്യൻ ആന്റിക്വിറ്റീസ് വിഭാഗം ജനുവരി 29- ന് പുറത്ത് വിട്ട റിപ്പോർട്ട്‌ പ്രകാരം പുതിയ കണ്ടെത്തൽ അലക്സൻഡ്രിയക്കടുത്തുള്ള തപോസിരിസ് മാഗ്ന എന്ന സ്ഥലത്ത് നിന്നാണ്. പാറ മുറിച്ചുണ്ടാക്കിയ16 ശ്മശാന ഷാഫ്റ്റുകളിൽ നിന്ന് ഒരു ഡസനിലധികം മമ്മികളെയും നിരവധി പുരാവസ്തു ശേഖരവുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് 2000 വർഷത്തിലധികം പഴക്കമുണ്ടെന്ന് കരുതുന്നു.

May be an image of outdoorsഡോമിനിക്കൻ റിപബ്ലിക്കിൽ നിന്നുള്ള അഭിഭാഷകയും ഗവേഷകയുമായ കാത്തലീൻ മാർട്ടിനെസ് ആണ് പുതിയ കണ്ടെത്തലുകൾക്ക് നേതൃത്വം നൽകിയത്. മമ്മികളിൽ പലതും മോശമായ അവസ്ഥയിലായിരുന്നു. എന്നാൽ രണ്ടെണ്ണം ആന്തരികാവയവങ്ങൾ നീക്കം ചെയ്ത് രാസവസ്തുക്കൾ ആലേപനം ചെയ്ത് ലിനൻ തുണിയുപയോഗിച്ച് താരതമ്യേന മികച്ച രീതിയിൽ മമ്മിഫിക്കേഷൻ ചെയ്തിരുന്നു. May be an image of 1 person, standing and outdoorsമമ്മികളിൽ ഒന്നിൽ ഒസിറിസിന്റെയും, ഹോറസിന്റെയും സ്വർണ്ണ അലങ്കാരങ്ങളോട് കൂടിയവയായിരുന്നു. ഈ മമ്മിയെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. പുഞ്ചിരിച്ചു കാണപ്പെട്ട ഒരു സ്ത്രീയുടെ മമ്മിയിൽ ശവസംസ്കാര മാസ്ക് അണിയിച്ചിരുന്നു.
മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചവരാണല്ലോ ഈജിപ്തുകാർ. ശവസംസ്കാര മാസ്കുകൾ മരണപ്പെട്ടവരുടെ ആത്മാക്കളെ അവരുടെ ശരീരത്തിലേക്ക് തിരികെ നയിക്കാൻ സഹായിക്കുകയും മരണാനന്തര ജീവിതത്തിൽ മരിച്ചവരെ സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രാചീന ഈജിപ്തുകാർ വിശ്വസിച്ചിരുന്നു.

No photo description available.സ്വർണ്ണ നാവുള്ള മമ്മി
പുരാവസ്തു ഗവേഷകരെയാകെ ആശ്ചര്യപ്പെടുത്തിയ ഒരു മമ്മി തപോസിരിസ് മാഗ്നയിൽ നിന്ന് ലഭിച്ചിരുന്നു. മമ്മിയ്ക്കുണ്ടായിരുന്ന സ്വർണ്ണ നാവാണ് അവരെ അത്ഭുതപ്പെടുത്തിയത്. എംബാമർമാർ അത്തരമൊരു നാവ് എന്തിനായിരിക്കും നൽകിയതെന്ന ഗൗരവമായ ചോദ്യത്തിനുള്ള ഉത്തരം, ഒരു പക്ഷെ എങ്ങനെയാണ് ചരിത്രനിർമ്മിതി എന്നുള്ളതിന് നല്ലൊരു ഉദാഹരണം കൂടിയായേക്കാം.
മരണാനന്തര ജീവിതത്തേക്കുറിച്ചുള്ള വിശ്വാസമായിരിക്കാം മമ്മിയാക്കിയപ്പോൾ സ്വർണ്ണ നാവ് നൽകാനുണ്ടായ കാരണമെന്ന് ഗവേഷകർ കണക്ക് കൂട്ടുന്നു. ചിലപ്പോൾ മരിച്ചത് ജീവിച്ചിരുന്ന കാലത്ത് സംസാരശേഷി നഷ്ടപ്പെട്ട ആളായിരിക്കാം. മരണാനന്തര ജീവിതത്തിലേക്ക് പോകുന്ന ആത്മാവിന് മരണാനന്തര ലോകത്തിന്റെ അധിപനായ ഓസീരിസുമായി സംവദിക്കാനായിരിക്കാം ഇത്തരമൊരു മമ്മികരണം എന്ന് സാരം. ഒസിരിസ്‌, ഐസിസ് എന്നീ ദേവതകളുടെ ക്ഷേത്രത്തിനടുത്ത് നിന്ന് തന്നെയാണ് മമ്മികളും ലഭിച്ചിരിക്കുന്നത്.
ഒസിറിസും മരണാന്തര ജീവിതവും

May be an image of 1 person and textപൗരാണിക ഈജിപ്ഷ്യൻ ഐതിഹ്യ പ്രകാരം ഈജിപ്തിന്റെ ചരിത്രാതീത കാലത്തെ രാജാവായിരുന്നത്രെ ഒസിറിസ്. ആകാശത്തിന്റെ ദേവിയായ നൂതിന്റെയും ഭൂമി ദേവനായ ഗെബിന്റെയും മക്കളായിരുന്നു ഒസിറിസും സേതും. അസൂയ മൂത്ത സേത് ചതിയിലൂടെ ഒസിറിസിനെ 14 കഷ്ണങ്ങളാക്കി ഈജിപ്തിന്റെ പല ഭാഗങ്ങളിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് കണ്ടെടുത്ത ഒസിറിസിന്റെ ശരീരഭാഗങ്ങൾ ഓരോന്നായി കൂട്ടിച്ചേർത്ത്, നനുത്ത തുണിയിൽ പൊതിഞ്ഞ് മൃതസഞ്ജീവനികളുടെ എണ്ണക്കൂട്ട് നിറച്ച പാത്തിയിൽ കിടത്തി കൊണ്ട് ലോകത്തിലെ ആദ്യത്തെ മമ്മിയായി മാറിയ ഒസിറിസിനെ പത്നിയായ ഇസിസ് തന്റെ ആത്മസമർപ്പണത്തിലൂടെ ഉയർത്തെഴുന്നേൽപ്പിച്ചു. അങ്ങനെ ഒരേ സമയം മരിച്ചവനും ജീവിക്കുന്നവനുമായി മാറിയ ഒസിറിസ് പരലോകത്തിന്റെ അധിപനും ദേവനുമായി മാറി. അതോടെ ഈജിപ്ഷ്യൻ ജനതയിൽ സഹസ്രാബ്ദങ്ങളോളം നിലനിന്ന മരണാനന്തര ജീവിതവും മമ്മികരണവും അവരുടെ വിശ്വാസത്തിന്റെയും നൈൽ നദിതട സംസ്കാരത്തിന്റെ ആകെയും അടിത്തറയായി തീർന്നു.

ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ അയാളുടെ ആയുഷ്കാലത്തെ പുണ്യപാപങ്ങൾ മരണാനന്തര ലോകത്ത് നിർണായിക്കേണ്ടി വരും. ഈ ഹൃദയഭാര നിർണയം നടത്തുന്നത് അനുബിസ് ദേവനായിരിക്കും. ന്യായാധിപനായി യമതുല്യനായ ഒസിറിസും ചിത്രഗുപ്തന് സമാനമായി തോത് എന്ന ചന്ദ്രദേവനും ഉണ്ടായിരിക്കും. മരിച്ചവരുടെ പുസ്തക (Book of the Dead ) ത്തിൽ മരണാനന്തര ലോകത്തിന്റെ അധിപനായി ‘ര’ ആണെങ്കിലും പിൽക്കാലത്ത് ഒസിറിസിന്റെ പ്രാധാന്യം കൂടി വരുന്നതായി കാണാൻ കഴിയും. മരിച്ച വ്യക്തിയുടെ ഹൃദയഭാര നിർണയം കഴിഞ്ഞാൽ ഒസിറിസിനൊപ്പം പിന്നീടുള്ള കാലം സ്വർഗീയ സുഖങ്ങളോടെ കഴിയാം അല്ലെങ്കിൽ അമ്മിത് എന്ന ഭീകര രാക്ഷസന് ഭക്ഷണമാകും. ഇതാണ് പൊതുവെ ഈജിപ്തുകാരുടെ മരണാനന്തര ജീവിത സങ്കല്പം.

തപോസിരിസ് മാഗ്നയിൽ സ്വർണ്ണ നാക്കുള്ള മമ്മിക്കൊപ്പം കണ്ടെത്തിയ മറ്റു മമ്മികൾ ടോളാമയ്ക്ക് കാലഘട്ടത്തിൽ ജീവിച്ചിരുന്നവർ ആയിരിക്കാം എന്നാണ് പുരാവസ്തു ഗവേഷകരുടെ കണക്ക് കൂട്ടൽ. അതിനു കാരണം ഗ്രീക്കോ – റോമൻ കാലഘട്ടത്തിലെ മമ്മിഫിക്കേഷൻ സവിശേഷതകളാണ് മമ്മികളിൽ കാണുന്നത് എന്ന് തന്നെ. അലക്‌സാണ്ടർ ഈജിപ്ത് കീഴടക്കിയതിന് ശേഷം ചക്രവർത്തിയുടെ സൈന്യധിപനായിരുന്ന ടോളമിയുടെ പിൻതലമുറകാരായിരുന്നു ബി സി 310 മുതൽ 30 വരെ രാജ്യം ഭരിച്ചത്. വിശ്വവിഖ്യാത ഈജിപ്ഷ്യൻ രാഞ്ജിയായിരുന്ന ക്ലിയോപാട്ര (50 ബി സി 30) ടോളമി രാജവംശത്തിലെ ഫറവോയായിരുന്നു. തപോസിരിസിൽ നിന്ന് ക്ലിയോപാട്രയുടെ (Vll) മുഖം ആലേഖനം ചെയ്ത നാണയ ശേഖരങ്ങളും കണ്ടെടുത്തവയിൽ പെടുന്നു. കൂടാതെ ക്ഷേത്രത്തിൽ സംസ്കരിച്ചിരുന്നവരുടേതെന്ന് കരുതുന്ന മാർബിളിൽ തീർത്ത ശില്പങ്ങളും, പ്രതിമകളും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. സൈറ്റിന്റെ ഖനനവും കണ്ടെടുക്കപ്പെട്ട അവശിഷ്ടങ്ങളുടെ വിശകലനവും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

ടോളമി രണ്ടാമൻ ഫിലഡെൽഫസ് (280- ബി സി 247) സ്ഥാപിച്ച തപോസിരിസ് മാഗ്ന ഈജിപ്തിലെ മെഡിറ്ററേനിയൻ തീരത്തിനടുത്ത് മാരിയുറ്റ് തടാകക്കരയിൽ സ്ഥിതി ചെയ്യുന്ന പുരാതന നഗരമാണ്. ഇപ്പോഴും കാര്യമായ കേടുപാടുകൾ സംഭവിക്കാത്ത ഒസിറിസിന്റെ വലിയൊരു ക്ഷേത്രം ഇവിടെ ഉണ്ട്. അലക്‌സാണ്ടർ ചക്രവർത്തി സ്ഥാപിച്ച അലക്സൻഡ്രിയ നഗരവും ഇതിനടുത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

May be an image of 1 personകാത്‌ലിൻ മാർട്ടിനെസ്
2004-ൽ ഡോമിനിക്കാൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്റോ ഡോമിൻഗോയിലെ യൂണിവേഴ്സിറ്റിയിൽ പുരാവസ്തു ശാസ്ത്രം പഠിക്കുകയായിരുന്ന കാത്‌ലിൻ മാർട്ടിനെസ് തനിക്കുണ്ടായ ഉൾവിളിയെ തുടർന്നാണ് പൗരാണിക ഈജിപ്ത്തിന്റെ ചരിത്രം തേടി ഈജിപ്തിലെത്തിയത്. വ്യക്തമായ ലക്ഷ്യവും പദ്ധതിയുമായി ഈജിപ്തിലെത്തിയ മാർട്ടിനെസ്, അലക്സൻഡ്രിയയിൽ നിന്ന് 28 മൈൽ അകലെയുള്ള സമുദ്രതീര പട്ടണമായ തപോസിരിസ് മാഗ്നയായിരുന്നു തന്റെ കർമമണ്ഡലമായി തെരെഞ്ഞെടുത്തത്. ഒസിറിസിന്റയും ഇസിസ് ദേവിയുടെയും ക്ഷേത്രത്തിൽ കഴിഞ്ഞ 15 വർഷത്തിലധികമായി ഈജിപ്ഷ്യൻ ചരിത്രത്തിലെ എക്കാലത്തെയും വിവാദ വ്യക്തിയെ തേടിയുള്ള അന്വേഷണത്തിലായിരുന്നു മാർട്ടിനെസും സംഘവും. ഒരു പക്ഷെ പൗരാണിക ഈജിപ്ഷ്യൻ ചരിത്രം തന്നെ മാറ്റിക്കുറിക്കാൻ പോകുന്ന ആ കണ്ടെത്തലിന്റെ അവസാന ഘട്ടത്തിലാണെന്ന് അടുത്തിടെ റിപ്പോർട്ട്‌ വന്നിരുന്നു. ജീവിച്ചിരുന്നപ്പോഴും, മരണത്തിലും അത്യന്തം നാടകീയത പുലർത്തി സഹസ്രാബ്ദങ്ങൾക്കിപ്പുറവും നിലയ്ക്കാത്ത അന്വേഷണങ്ങൾക്കിടയിലും നിഗൂഢമായി കഴിയുകയാണ് ആ രാജകീയവനിത. ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ മഹനീയ വ്യക്തി മാറ്റാരുമല്ല തന്റെ മാസ്മരിക സൗന്ദര്യവും അഗാധ പാണ്ഡിത്യവും നിശ്ചയദാർഢ്യം കൊണ്ടും ലോകചരിത്രത്തെ മാറ്റി മറിക്കാൻ ഇറങ്ങി തിരിച്ച സാക്ഷാൽ “ക്ലിയോപാട്ര ” തന്നെ. നമ്മുക്ക് കാത്തിരിക്കാം…. ആ വാർത്ത കേൾക്കാൻ..ആ വിശ്വമോഹിനിയെ ഒന്ന് കൺകുളിർക്കെ കാണാൻ….

 

 65 total views,  1 views today

Advertisement
Advertisement
cinema13 hours ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment14 hours ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment2 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized7 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Advertisement