Connect with us

Featured

ലോകത്തിലെ നാലാമത്തെ സൈനികശക്തിയായി ഇന്ത്യ ! അഭിമാനിക്കാൻ വകയുണ്ടോ ?

ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തി ഇന്ത്യയാണെന്ന് പ്രതിരോധ വെബ്‌സൈറ്റായ മിലിട്ടറി ഡയറക്റ്റ് അടുത്തിടെ പുറത്തുവിട്ട പഠന റിപ്പോർട്ടിൽ

 70 total views

Published

on

Sudhakaran Kunhikochi യുടെ പോസ്റ്റ്

ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തിയായി ഇന്ത്യ ! അഭിമാനിക്കാൻ വകയുണ്ടോ….?

ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തി ഇന്ത്യയാണെന്ന് പ്രതിരോധ വെബ്‌സൈറ്റായ മിലിട്ടറി ഡയറക്റ്റ് അടുത്തിടെ പുറത്തുവിട്ട പഠന റിപ്പോർട്ടിൽ പറയുന്നു. പട്ടികയിൽ ചൈന ഒന്നാം സ്ഥാനത്തും അമേരിക്ക രണ്ടാം സ്ഥാനത്തും റഷ്യ മൂന്നാം സ്ഥാനത്തുമാണ്. പ്രതിരോധ ബജറ്റുകൾ, സജീവവും അല്ലാത്തതുമായ സൈനിക ഉദ്യോഗസ്ഥരുടെ എണ്ണം, വായു, കടൽ, കര, ആണവ പ്രതിരോധ സംവിധാനങ്ങൾ, ശരാശരി ശമ്പളം, ഉപകരണങ്ങളുടെ ഭാരം എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ് ‘സൈനിക ശക്തി സൂചിക’ കണക്കാക്കിയതെന്നും പഠനം പറയുന്നു.

India shows off its military might at R-Day parade - Rediff.com India Newsവിവിധ സ്കോറുകൾ പരിഗണിച്ച് തയാറാക്കിയ റിപ്പോർട്ട് പ്രകാരം ചൈനക്ക് കടലിലും അമേരിക്കക്ക് ആകാശത്തും റഷ്യക്ക് കരയിലും ആധിപത്യം പുലർത്താൻ കഴിയുമെന്നും സൂചിപ്പിക്കുന്നു. സൈനികച്ചെലവു കണക്കാക്കുമ്പോൾ ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് യുഎസ് ആണ്– പ്രതിവർഷം 73,200 കോടി ഡോളർ. രണ്ടാമത് ചൈന–26,100 കോടി ഡോളർ . ഇന്ത്യയുടേത് 7100 കോടി ഡോളർ എന്നിങ്ങനെയാണ്.


(ഇതൊരു ചരിത്ര പോസ്റ്റ് എന്നതിലുപരി discussion പോസ്റ്റ്‌ മാത്രമാണ്.)
മുകളിൽ കൊടുത്തിരിക്കുന്ന കണക്ക് എന്തായിരുന്നാലും ലോകത്തിലെ നാലാമത്തെ സൈനിക ശക്തിയായി തന്നെയാണ് അടുത്ത കാലത്ത് ഇന്ത്യയെ പരിഗണിക്കുന്നത്. ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനിക്കാനോ സന്തോഷിക്കാനോ വക നൽകുന്നതാണോ…? ഇന്ത്യ ഒരു സൈനിക ശക്തിയായി കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ…?

Top 10 Strongest Militaries in the World - PickyTopഉത്തരം വ്യത്യസ്തമായേക്കാം. കാരണങ്ങൾ പലതുണ്ട്. ഇന്ത്യ ഒരു വികസിത രാജ്യമല്ല എന്നുള്ളത് തന്നെ. ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിലെ ജനങ്ങളിൽ വലിയൊരു ശതമാനവും ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അത്‌ കൊണ്ട് ആയുധങ്ങൾക്ക് വേണ്ടി വൻ തുകകൾ ചെലവഴിക്കുന്നത് ഇന്ത്യയെ പോലൊരു വികസ്വര രാജ്യത്തിന്‌ അഭികാമ്യമല്ല എന്ന് വാദിക്കുന്നവർ ഏറെയുണ്ട്.

അതേസമയം രാജ്യസുരക്ഷ പ്രധാനല്ലേ എന്ന് മറുകൂട്ടർ വാദിച്ചേക്കാം. അതിന് അവർ പറയുന്ന ന്യായം പ്രസക്തവും ശക്തവുമാണ്. അതിർത്തിയിൽ പ്രബലരായ രണ്ട് ശത്രു രാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് നിരന്തരം ഭീഷണി സൃഷ്ടിക്കുന്നു എന്നത് തന്നെ. പാകിസ്ഥാനും, ചൈനയും ആണവായുധ രാഷ്ട്രങ്ങളാണ് എന്നതോടപ്പം ഓരോ രാജ്യവും ഇന്ത്യയെക്കാളധികം ആണവ പോർമുനകൾ കൈവശം വയ്ക്കുന്നു എന്നത് അതിന്റെ ഗൗരവം വർധിപ്പിക്കുകയും ചെയ്യുന്നു.

10 Most Powerful Militaries In The Worldഏതെങ്കിലും രാജ്യത്തെ ആക്രമിച്ച് കീഴടക്കി രാജ്യ വിസ്തൃതി വർധിപ്പിക്കുകയെന്നത് ഇന്ത്യയുടെ നയമല്ല. അതേസമയം നിരവധി കീഴടക്കലുകൾക്കും വൈദേശിക ആധിപത്യത്തിനും വിധേയമായ ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത് എന്നും മറന്ന് കൂടാ. അത്‌ കൊണ്ട് പ്രതിരോധത്തിന് വേണ്ടിയാണ് പ്രധാനമായും ഇന്ത്യയുടെ സൈനികസന്നാഹം. അതാകട്ടെ ചൈനയെയും പാക്കിസ്ഥാനെയും മുൻനിർത്തിയുള്ളതുമാണ്. അത്‌ ചെറിയൊരു വിശദീകരണത്തോടെ പരിശോധിക്കുന്നത് ഉചിതമായിരിക്കും.
പാക്കിസ്ഥാൻ —

ഒരേ സമയം സ്വതന്ത്രമായ രണ്ടു രാജ്യങ്ങൾ. ഒന്ന് ജനാധിപത്യത്തിന്റെ ഉന്നത ആദർശങ്ങളിൽ വിശ്വാസമർപ്പിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്തെങ്കിൽ മറ്റേത് മതമൗലികവാദത്തിന്റെ സങ്കുചിതമായ തത്വസംഹിതകളിൽ വിശ്വാസം അർപ്പിച്ച് അതിൽ അഭിരാമിക്കുകയാണ് ചെയ്തത്. സ്വാതന്ത്ര്യ സമരത്തിൽ ഒരൊറ്റ മനസ്സോടെ പോരാടിയവർക്ക് മുന്നിൽ മതം അതിർത്തികൾ സൃഷ്ടിച്ചപ്പോൾ നൃശംസതയുടെയും വിദ്വേഷത്തിന്റെയും അവിശ്വാസത്തിന്റെതുമായ വേലിക്കെട്ടുകൾ ഇരുരാജ്യങ്ങൾക്കുമിടയിൽ ഉയരുന്നതാണ് ലോകം കണ്ടത്. നാല് പ്രാവശ്യമാണ് പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചത്. നാലിലും പരാജയപ്പെട്ട ചരിത്രമാണ് പാകിസ്താന് പറയാനുള്ളത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുക എന്നത് അസാധ്യമായി തീരുകയാണ് പലപ്പോഴും ചെയ്യുന്നത്. അതിനുള്ള പ്രധാന കാരണം രണ്ട് അധികാര കേന്ദ്രങ്ങൾ പാകിസ്ഥാനിൽ നിലനിൽക്കുന്നു എന്നത് തന്നെ. ഒന്ന് ജനാധിപത്യരീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരാണെങ്കിൽ മറ്റേത് പട്ടാളമാണ്. രാഷ്ട്രീയ നേതൃത്വം പ്രശ്ന പരിഹാരത്തിന് മുൻകയ്യെടുത്താൽ അതിനെ ആട്ടിമറിക്കുകയെന്നത് സൈന്യത്തിന്റെയും ഐ എസ് എയുടെയും അലിഖിത നിയമമാണ്, കൂടെ തീവ്രവാദികളും ഉണ്ടാകും. കാർഗിലിൽ കണ്ടതും അതാണ്. ഒരു വശത്ത് സൗഹൃദത്തിന്റെ കരങ്ങൾ നീട്ടിയപ്പോൾ മറുവശത്ത് കൊടും ചതിയാണ് നടന്നത്.

ഇന്ത്യ തോൽക്കുമെന്ന് ലോകം വിധിയെഴുതിയ 1999- ലെ കാർഗിൽ യുദ്ധം ഒരുപാട് പാഠങ്ങളാണ് രാജ്യത്തിന്‌ നൽകിയത്. ഉയരത്തിൽ കയറി സ്ഥാനമുറപ്പിച്ച ശത്രുവിനെ കീഴടക്കാൻ ആയുധങ്ങൾ ആവശ്യപ്പെട്ടപ്പോൾ പല രാജ്യങ്ങളും (ഇസ്രായേൽ ഒഴികെ ) വിമുഖത കാട്ടി. എന്തിന് ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തെന്ന് പറയുന്ന റഷ്യ പോലും സഹായിച്ചില്ല എന്നതാണ് സത്യം. ശത്രുവിന്റെ സ്ഥാനമാറിയാൻ ഉപഗ്രഹചിത്രങ്ങൾ ആവശ്യപ്പെട്ടപ്പോൾ പതിവിൽ നിന്ന് വ്യത്യസ്തമായി വൻതുകയാണ് ആവശ്യപ്പെട്ടത്. പഴകിയ വെടിമരുന്നും ഗുണമേന്മയില്ലാത്ത ആയുധങ്ങളും ദുർഘടമായ പാതയും 536 ഇന്ത്യൻ പട്ടാളക്കാരുടെ വിലപ്പെട്ട ജീവൻ നഷ്ടപ്പെടാൻ കാരണമായി. അത്യാധുനിക ആയുധങ്ങൾ സംഘടിപ്പിക്കേണ്ടതിനൊപ്പം ആയുധങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തമാകേണ്ടതിന്റെ ആവശ്യകതയാണ് കാർഗിൽ യുദ്ധം ഇന്ത്യയ്ക്ക് നൽകിയത്.

Advertisement

How India and China stack up in terms of military capabilityചൈന —
ഇന്ത്യയുടെ പരമ്പരാഗത ശത്രു പാകിസ്ഥാനാണെങ്കിൽ നിശബ്ദ കൊലയാളികളാണ് ചൈനീസ് വ്യാളികൾ. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ അധികാരത്തിലെത്തി സാംസ്‌കാരിക വിപ്ലവമെന്ന് ഓമനപ്പേരിലൂടെ സ്വന്തം ജനതയെ കൊന്നൊടുക്കിയ ഏകാധിപതിയായ മാവോയുടെ ചൈന. ഇന്ത്യയുടെ ഔദാര്യത്തിൽ ഐക്യരാഷ്ട്ര സഭയിൽ കടന്ന് കൂടി ലോകസമാധാനത്തിന് ഭീഷണിയായി കൊണ്ടിരിക്കുന്ന ചങ്കിലെ ചൈന. പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട് ‘ഇന്ത്യ ചീന ഭായ് ഭായ് ‘ എന്ന് ഉരുവിട്ട് കൊണ്ടിരുന്ന നെഹ്‌റുവിനെ പിന്നിൽ നിന്ന് കുത്തിയ ചൗ എൻ ലായുടെ ചൈന, ഗൽവാൻ താഴ്വരയിൽ ധീര യോദ്ധാക്കളായ ഇരുപത് ഇന്ത്യൻ സൈനികരുടെ പ്രാണൻ എടുത്ത ഷീജിങ് പിങ്ങിന്റെ ചൈന. ഭയക്കണം…ഈ ചൈനയെ… ഇന്ത്യ മാത്രമല്ല ലോകം മുഴുവൻ… എന്ത് കൊണ്ട് ?

Few Amazing Facts About India! Is India Shining? ~ Philipscom Associatesവലിയൊരു ചരിത്രത്തിനും സംസ്കാരത്തിനും ഉടമകളായിരുന്നു ചൈനക്കാർ. ജപ്പാന്റെ കൊടുംക്രൂരതകളും രണ്ടാം ലോകയുദ്ധത്തിലെ തിക്തഫലങ്ങളും അനുഭവിച്ചവർ. 2008- ലെ ബീജിങ് ഒളിമ്പിക്സിനെ നൂറ്റാണ്ടിലെ തന്നെ മഹത്തായ കായിക ഉത്സവമാക്കി മാറ്റുകയാണ് ചൈനക്കാർ അന്ന് ചെയ്തത്. ആ ഒളിമ്പിക്സിന്റെ വൻ വിജയത്തിന് ശേഷം അത്‌ വരെ അദൃശ്യവും നിശബ്ദതയും പാലിച്ചിരുന്ന ചൈനയെ ആയിരുന്നില്ല പിന്നീട് ലോകം കണ്ടത്. വൻ സാമ്പത്തിക – സൈനിക ശേഷി കൈവരിച്ച ചൈന ക്രമേണ അക്രമണോത്സുകതയും പ്രകടിപ്പിച്ചു തുടങ്ങി. ആദ്യം തങ്ങളുടെ അതിർത്തികൾ ഭദ്രമാക്കുകയാണ് അവർ ചെയ്തത്. അതോടെ പാക്കിസ്ഥാൻ ഒഴികെയുള്ള അതിർത്തി പങ്കിടുന്ന എല്ലാ രാജ്യങ്ങളുമായി സംഘർഷത്തിലുമായി.

1962- ലെ യുദ്ധത്തിൽ വലിയ നഷ്ടമാണ് ഇന്ത്യയ്ക്ക് സംഭവിച്ചത്. ആയിരത്തിലധികം സൈനികരെ നഷ്ടമായതോടപ്പം വലിയൊരു ഭൂവിഭാഗം ചൈന കൈവശപെടുത്തുകയും ചെയ്തു. ചൈന ചതിക്കുമെന്ന് നെഹ്‌റു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, ആ സംഭവം അദേഹത്തിന്റെ ആരോഗ്യത്തെ തകർക്കുകയും മരണത്തെ പെട്ടന്ന് വിളിച്ചു വരുത്താൻ കാരണമായതായും പറയാറുണ്ട്. അത്പോലെ അഭിഭക്ത ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഉടലെടുത്ത ഭിന്നത രൂക്ഷമാകാനും 1964- ൽ പാർട്ടി പിളരാനും ചൈനയുടെ ആക്രമണം കാരണമായി എന്നത് മറ്റൊരു ചരിത്രവുമാണ്. ’62-ലെ യുദ്ധത്തിന് ശേഷം നിരവധി സംഘർഷങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിൽ ഉണ്ടായി.
അടുത്ത കാലത്ത് ഇന്ത്യയുടെയും ചൈനയുടെയും ഭൂട്ടാന്റെയും അതിരുകൾ സംഗമിക്കുന്ന ദോക് ലാം ട്രൈ ജംക്ഷനിൽ 2017- ൽ ഇന്ത്യ തുടർച്ചയായി 73 ദിവസം ചൈനയ്ക്കെതിരെ പ്രതിരോധകോട്ട തീർത്തത് അവരെ അമ്പരപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്തിരുന്നു.

Indian Air Force Day 2019: 7 major Indian victories led by the IAFപതിവിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യ പ്രകടിപ്പിച്ച അക്രമണോത്സുകത അവരെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്. നരേന്ദ്ര മോദിയുടെ ഒന്നാം NDA ഗവൺമെന്റിന് ഭരണതുടർച്ച ഉണ്ടാകുമോ എന്ന് സംശയിച്ച അവസാനനാളുകളിൽ ചൈന പാകിസ്താനോട് രഹസ്യമായി ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു ഇന്ത്യയെ ചൊടിപ്പിക്കുന്നതും പ്രകോപിപ്പിക്കുന്നതുമായ ഒന്നും ഉണ്ടാവരുതെന്ന്. തീവ്രവാദികളെ നിയന്ത്രിക്കണം എന്ന് തന്നെയായിരുന്നു പറഞ്ഞതിനർത്ഥം. എന്നാൽ എന്താണോ ചൈന ഭയപ്പെട്ടിരുന്നത് അത്‌ പാക് ഭീകരർ ഭംഗിയായി നടപ്പാക്കി. പുൽവാമയ്ക്ക് പകരം കാർഗിൽ യുദ്ധ സമയത്ത് പോലും അതിർത്തി കടക്കാൻ മടിച്ച ഇന്ത്യൻ സൈന്യം ബലാകോട്ടിൽ തിരിച്ചടിച്ചു. ഫലമോ, മോദി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. അതോടെ ആണവായുധ ഭീഷണി ഇടയ്ക്കിടെ മുഴക്കി കൊണ്ടിരുന്ന പാകിസ്ഥാൻ പ്രതിരോധത്തിലായി. മുൻ പാക് പ്രസിഡണ്ടും സൈനിക ജനറലുമായിരുന്ന പർവേഷ് മുഷറാഫ് അത്‌ തുറന്ന് പറയുകയും ചെയ്തു- ‘ഇന്ത്യ ഒരു ആണവായുധം പ്രയോഗിക്കുമ്പോഴേക്കും 5 എണ്ണമെങ്കിലും പാകിസ്താന് തൊടുക്കാൻ കഴിയണം’ എന്ന്. അദ്ദേഹത്തിന് അറിയാമായിരുന്നു, പാകിസ്ഥാൻ എന്ന രാഷ്ട്രത്തിന്റെ നിലനിൽപ്പിനെ തന്നെ അത്‌ ബാധിക്കുമെന്ന്.

1962-ലെ യുദ്ധത്തിന് ശേഷം ഇന്ത്യയുമായി ചൈന നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് ഗൽവാനിലേത്. ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ റോഡുകളും പാലങ്ങളും ഇന്ത്യ നിർമ്മിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്. 62- ലെ യുദ്ധത്തിൽ ഇന്ത്യയിൽ നിന്ന് പിടിച്ചെടുത്ത 37000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇന്ത്യ പിടിച്ചെടുക്കുമോ എന്ന ഭയവും ഉണ്ടായിരുന്നിരിക്കാം. എന്തായാലും ഇരു സൈന്യങ്ങളും തന്ത്രപ്രധാന സ്ഥാനങ്ങളിൽ ആയുധങ്ങളുമായി യുദ്ധസജ്ജരായി അണിനിരന്നത്തോടെ ഒരു യുദ്ധ പ്രതീതി ജനിപ്പിച്ചതാണ്. 20 ഇന്ത്യൻ ജവാന്മാരും നിരവധി ചൈനീസ് സൈനികരും മരിച്ചതോടെ സംഘർഷം മൂർദ്ധന്യാവസ്ഥയിൽ എത്തുകയും ചെയ്തു. ഒരു വർഷത്തോട് അടുക്കുന്ന അതിർത്തി പ്രശ്നം ഇപ്പോഴും പൂർണ്ണമായും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.

Home | Indian Air Force | Government of Indiaലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്‌ഥ എന്ന ഖ്യാതിയുള്ള ഇന്ത്യയെയും ചൈനയെയും കൊറോണ വ്യാപനം സാരമായി ബാധിച്ചു. അത് കൊണ്ട് ഇരു രാജ്യങ്ങളും ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല എന്നത് വാസ്തവമാണ്. 2040-ഓടെ സൈനികമായും സാമ്പത്തികമായും അമേരിക്കയെ മറികടക്കുക എന്നത് ചൈനയുടെ പ്രഖ്യാപിത നിലപാടാണ്. അതായത് ഇന്ന് അമേരിക്ക ലോകത്ത് പുലർത്തുന്ന മേധാവിത്വം നേടിയെടുക്കുക എന്നത് തന്നെ. അതിനിടയിൽ ഒരു യുദ്ധം അവരുടെ ലക്ഷ്യത്തെ പിന്നോട്ടടിക്കാൻ പര്യാപ്തമാണ്. ഇനി ഗാൽവാൻ സംഘർഷം ഒരു യുദ്ധത്തിൽ എത്തിയെന്ന് സങ്കൽപ്പിക്കുക, പരിമിതമായ യുദ്ധമാണെങ്കിൽ വ്യോമ രംഗത്തെ നേരിയ മുൻ‌തൂക്കവും പരിചയ സമ്പന്നതയും ഇന്ത്യയ്ക്ക് മുതൽ കൂട്ടായേക്കും. ഇന്ത്യയിൽ നിന്നുള്ള ഒരു പരാജയം ചൈനയ്ക്ക് ചിന്തിക്കാൻ പോലുമാവില്ല. അത്‌ അവരുടെ മോഹങ്ങൾക്ക് വലിയ തിരിച്ചടിയായി മാറും. സമ്പൂർണ്ണ യുദ്ധമാണെങ്കിൽ കളി ഇന്ത്യയുടെ കയ്യിൽ നിന്നും കൈവിട്ട് പോകുകയും ചെയ്യും. ചൈനയ്ക്ക് നിർണ്ണായകമായി തീരുക അമേരിക്കയെ വെല്ലുന്ന നാവിക വ്യൂഹമായിരിക്കും. രണ്ട് രീതിയിലെ യുദ്ധത്തിലും പാകിസ്ഥാന്റെ നിലപാട് നിർണ്ണായകമായി മാറുകയും ചെയ്യും.

Air Force Day 2020: Indian Air Force turns 88 - A look at momentous journey  | TOI Original - Times of India Videosവൻ തുകകൾ ചെറു രാഷ്ട്രങ്ങൾക്ക് വികസനത്തിന്റെ പേര് പറഞ്ഞ് വായ്പ നൽകി അവരെ കടക്കെണിയിലാക്കുന്ന തന്ത്രമാണ് ചൈന ഇപ്പോൾ പയറ്റുന്നത്. പാക്കിസ്ഥാനും, ശ്രീലങ്കയും, മാലിയുമടക്കമുള്ള രാജ്യങ്ങൾ ഈ കടക്കെണിയിൽ വീണു കഴിഞ്ഞു. അയൽ രാജ്യങ്ങളെ തന്ത്രപരമായി നിയന്ത്രിക്കാനുള്ള ചൈനയുടെ കുടില തന്ത്രം വലിയ പ്രതിസന്ധിയാണ് ഇന്ത്യയ്ക്ക് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ചൈന ഉയർത്തുന്ന സൈനികവും സാമ്പത്തികവുമായ ഭീഷണികളെ ചെറുത്ത് ചെറു രാജ്യങ്ങൾക്ക് സംരക്ഷണം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ക്വാഡ് സഖ്യത്തിന് രൂപം കൊടുത്തത്. ക്വാഡ് സഖ്യത്തിനെതിരെ ഇന്ത്യക്കകത്ത് പ്രതിഷേധവും ശക്തമാണ്. അമേരിക്കയും, ജപ്പാനും, ഓസ്ട്രേലിയയുമായി ചേർന്ന് ഇന്ത്യ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന വാദമാണ് പ്രധാനമായും ഉന്നയിക്കുന്നത്.

ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയനെതിരെ രൂപീകരിച്ച നാറ്റോയെ പോലെ ഏഷ്യയിലെ ഏറ്റവും ശക്തമായ സൈനിക സഖ്യമായി ക്വാഡിനെ മാറ്റാൻ അമേരിക്കയ്ക്ക് ആഗ്രഹമുണ്ടെങ്കിലും ഇന്ത്യ അതിന് സമ്മതം മൂളിയിട്ടില്ല. അതിന് പ്രധാന കാരണം റഷ്യയുമായുള്ള സൗഹൃദമാണ്. ക്വാഡ് സൈനിക സഖ്യമായി മാറിയാൽ അതിനെ ചെറുക്കാൻ ചൈനയും റഷ്യയും സംഘടിച്ചേക്കാം. കൂടെ പാകിസ്ഥാനും, ഉത്തര കൊറിയയും, ഇറാനും ഉണ്ടായേക്കും. ഇത് രണ്ടാം ലോകമഹായുദ്ധ കാലത്തെ അച്ചുതണ്ട് ശക്തികളെ ഓർമ്മിപ്പിച്ചേക്കാം. ഒരു മൂന്നാം ലോകയുദ്ധത്തിന് തിരി കൊളുത്താൻ ഇന്ത്യ ഒരിക്കലും ആഗ്രഹിക്കില്ല.

The Indian Air Force has the highest share of women officers than its navy  and army | Business Insider Indiaപക്ഷെ ഷീജിങ് പിങ്ങിന്റെ ചൈന ഹിറ്റ്ലറുടെ നാസി ജർമനിയെയാണ് ഓർമപ്പെടുത്തുന്നത്. ചൈനീസ് ഭരണ ഘടനയിൽ തന്നെ പേര് പരാമർശിക്കപ്പെട്ടിട്ടുള്ള ആദരണീയരായ രണ്ട് നേതാക്കളിൽ ഒരാളാണ് ഷീ ജിങ് പിംഗ്. ആഗ്രഹിക്കുന്ന കാലത്തോളം അധികാരത്തിൽ തുടരാൻ ഭരണഘടന അദ്ദേഹത്തെ ചുമതലപ്പെടുത്തുന്നുമുണ്ട്. അത് ഓർത്താവാം അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ ഇങ്ങനെ പ്രസ്താവിച്ചത്, ‘അമേരിക്കയും ഇന്ത്യയും പോലുള്ള ജനാധിപത്യ രാഷ്ട്രങ്ങളാണ് ലോകം ഭരിക്കേണ്ടത്, ചൈനയും റഷ്യയും പോലുള്ള ഏകാധിപത്യ രാജ്യങ്ങളല്ല ‘ എന്ന്. അത്‌ കൊണ്ട് തന്നെ കമ്മ്യൂണിസമെന്ന മാനവിക പ്രത്യയശാസ്ത്രത്തെ അലങ്കാരമായി കൊണ്ട് നടന്ന് അതിന് വിപരീതമായി പ്രവർത്തിക്കുന്ന ചൈനീസ് വ്യാളിയെ ലോകം മുഴുവൻ കരുതിയിരിക്കണം.

 71 total views,  1 views today

Advertisement
Entertainment10 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment11 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement