അത്ഭുതവും ആവേശവുമായി ഈജിപ്തിൽ വീണ്ടും മമ്മി വേട്ട!

34

Sudhakaran Kunhikochi

അത്ഭുതവും ആവേശവുമായി ഈജിപ്തിൽ വീണ്ടും മമ്മി വേട്ട!

എന്ത് കൊണ്ടാണ് ഈജിപ്ത്തിലെ സക്കാറ സൈറ്റ് പുരാവസ്തു ഗവേഷകരുടെ പറുദീസയായി മാറുന്നത്? ഏറ്റവും പുതിയ കണ്ടെത്തൽ അതിനുള്ള മറുപടിയാണ്. ഈജിപ്തിന്റെ നവീന -പുരാതന കാലഘട്ടത്തിലേതെന്ന് കരുതുന്ന 54-ഓളം സർകോഫഗസുകളും രാജപത്നിയുടെ ശവസംസ്കാര ക്ഷേത്രവും മമ്മിയും ഉൾപ്പെടുന്ന നിരവധി പുരാവസ്തുക്കളുടെ ശേഖരമാണ് ഏറ്റവും പുതിയ കണ്ടെത്തലിൽ ലഭിച്ചത്. കെയ്റോക്ക് തെക്ക് സ്ഥിതി ചെയ്യുന്ന വിശാലമായ സക്കാറ നെക്രോപോളിസിലാണ് സാഹി ഹവാസിന്റെ നേതൃത്വത്തിലുള്ള ഒരുപറ്റം ഗവേഷകർ പുരാതന ഈജിപ്ഷ്യൻ ചരിത്രം തിരുത്തികുറിക്കാൻ പോകുന്ന പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
22 ശ്മശാന ഷാഫ്റ്റുകൾ കണ്ടെത്തിയതിൽ 40 (12 മീറ്റർ ) അടി താഴ്ചയിൽ 54- ഓളം മരം കൊണ്ടുള്ള ശവപേടകങ്ങളാണ് ലഭിച്ചത്.

No photo description available.അവയിൽ പലതും 3000 വർഷത്തോളം പഴക്കമുള്ളതും മനുഷ്യ രൂപത്തിൽ കൊത്തിയെടുത്തതും ചായങ്ങൾ പൂശിയതുമായിരുന്നു. കൂടാതെ തലയോട്ടി, എല്ലുകൾ ശവസംസ്കാര മാസ്കുകൾ, തടി കൊണ്ടുള്ള ബോട്ട്, ഈജിപ്തിന് ക്രീറ്റ്, പാലസ്തീൻ, സിറിയ എന്നീ രാജ്യങ്ങളുമായി ഉണ്ടായിരുന്ന വാണിജ്യ ബന്ധത്തെ സൂചിപ്പിക്കുന്ന മൺപാത്രങ്ങൾ വിനോദത്തിനായി പുരാതന ഈജിപ്തുകാർ ഉപയോഗിച്ച ഗെയിം ( senet- ഇന്നത്തെ ചെസിന്റെ പ്രാചീന രൂപം) എന്നിവയും മരണത്തിന്റെ ദേവനായി അറിയപ്പെടുന്ന അനുബിസിന്റെയും ഒസിരിസിന്റെയും, സോക്കാറിന്റെയും, പ്‌തായുടെയും പ്രതിമകളും ഉൾപ്പെടെ നിരവധി വസ്തുക്കൾ കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. No photo description available.ശ്മശാന ഷാഫ്റ്റുകളിൽ ഒന്നിൽ ഒരു യോദ്ധവും അവന്റെ ആയുധമായ വെങ്കലത്തിൽ നിർമ്മിച്ച കോടാലിയും തുടങ്ങി അനേകം കരകൗശലവസ്തുക്കളും ഉൾപ്പെടുന്നു. മൂവായിരം വർഷത്തെ ചരിത്രമുൾകൊള്ളുന്നവയാണ് ലഭിച്ച നിധിശേഖരമെന്നും ബി സി പതിനാറിനും ബി സി പതിനൊന്നും നൂറ്റാണ്ടിനിടയിലുള്ള സക്കാറയെയും നവീന കാലഘട്ടത്തെക്കുറിച്ചും കൂടുതൽ വെളിച്ചം വീശാൻ ഇവയ്ക്ക് കഴിയുമെന്നും മുൻ ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ് മന്ത്രിയും പുതിയ കണ്ടെത്തലുകൾക്ക് നേതൃത്വം വഹിക്കുകയും ചെയ്ത് ലോകപ്രശസ്ത ഈജിപ്റ്റോളജിസ്റ്റ് സാഹി ഹവാസ് അഭിപ്രായപ്പെട്ടു.

No photo description available.മരിച്ചവരുടെ പുസ്തകത്തിലെ ( Book of the Dead ) 17- ആം അദ്ധ്യായം ഉൾകൊള്ളുന്ന 4 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഒരു പാപ്പിറസ് ചുരുളും കണ്ടെത്തിയവയിൽ പെടുന്നു. പുരാതന ഈജിപ്തിലെ വിശ്വാസ പ്രകാരം മരിച്ചവരെ അധോലോകത്തിലൂടെ വഴി തെറ്റാതെ നയിക്കാനുള്ള മന്ത്രോചാരണങ്ങളാണ് അവയിലുണ്ടായിരുന്നത്. ഈജിപ്തിൽ മരിച്ചവരുടെ മമ്മിയോടപ്പം ഇത്തരം പാപ്പിറസ് ചുരുളുകൾ അടക്കം ചെയ്യുക പതിവായിരുന്നു.

No photo description available.പുതിയ കണ്ടെത്തലിന്റെ പ്രധാന ആകർഷണം ഈജിപ്ഷ്യൻ രാഞ്ജിയായിരുന്ന നിയറിറ്റിന്റെ ( Queen Nearit ) പുരാതന ശവസംസ്കാര ക്ഷേത്രവും അതിനകത്തുണ്ടായിരുന്ന ശവപേടകവുമാണ്. ആദിരാജാവംശ കാലത്തെ ( Old kingdom) ആറാം രാജവംശ ( 2323 ബി സി 2150) സ്ഥാപകനും രാജവംശത്തിലെ ആദ്യ രാജവുമായിരുന്ന ടെറ്റി (King Teti ) രാജാവിന്റെ പത്നിയായിരുന്നു നിയറിറ്റ് രാജകുമാരി. ടെറ്റി രാജാവിനെ അടക്കം ചെയ്ത പിരമിഡിനടുത്ത് തന്നെയാണ് പുതിയ കണ്ടെത്തൽ എന്നതും ശ്രദ്ധേയമാണ്. കൂടാതെ തെക്ക് കിഴക്ക് ഭാഗത്തായി ചെളി ഇഷ്ട്ടിക കൊണ്ടുണ്ടാക്കിയ മൂന്നു വെയർ ഹൗസുകളും കണ്ടെത്തിയവയിൽ പെടുന്നു. ഒരു ദശകത്തിലേറെയായി ഇവിടെ ഉൽഖനനം നടക്കുന്നുണ്ട്.

No photo description available.ദേവന്മാരുടെ ശ്മശാന ഭൂമിയാണ് സക്കാറയെന്ന് ജനങ്ങൾ വിശ്വസിച്ചിരുന്നു. അതിനാൽ മരണാന്തര ജീവിതത്തിലേക്ക് പ്രവേശിക്കാൻ പറ്റിയ വിശുദ്ധ സ്ഥലമായി സക്കറയെ കാണുകയും, അതിനടുത്ത് സംസ്കരിക്കപ്പെടാൻ അവർ ആഗ്രഹിക്കുകയും ചെയ്തു. കെയ്റോയുടെ തെക്ക് ഭാഗത്തുള്ള സക്കാറ നേക്രോപൊളിസ് പുരാതന ഈജിപ്തിന്റെ തലസ്ഥാനമായ മെംഫിസിന്റെ ഭാഗമാണ്. ഇതിൽ ഗിസ പിരമിഡുകളും അബു സർ, ദഹ്ഷൂർ, അബു റൂവേഷ് എന്നിവിടങ്ങളുലുമുള്ള ചെറുതും വലുതുമായ 12- ഓളം പിരമിഡുകൾ ഉൾപ്പെടുന്നു. പുരാതന ഈജിപ്തിലെ ആദ്യകാല പിരമിഡുകളിൽ ഒന്നായ ജോസറിന്റെ സ്റ്റെപ് പിരമിഡും സക്കാറ സൈറ്റിലാണ് സ്ഥിതി ചെയ്യുന്നത്. 1970 മുതൽ സക്കാറ നെക്രോപോളിസിനെ യൂനസ്‌കോ ലോകപൈതൃക പട്ടികയിൽ പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം നവംബറിൽ ഇവിടെ നിന്ന് ടോളമൈക്ക് കാലഘട്ടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടേതടക്കമുള്ള ചിത്ര പണികളാൽ ആലേഖനം ചെയ്ത നൂറിലധികം മരം കൊണ്ടുള്ള ശവപേടകങ്ങളും ദേവതകളുടെ ഗിൽഡഡ്പ്രതിമകളും മറ്റു നിരവധി പുരാവസ്തുക്കളും ലഭിച്ചിരുന്നു.

Image may contain: 1 person, standing, sky, outdoor and nature2011 -ലെ മുല്ലപ്പൂ വിപ്ലവം മുതൽ ഇന്നത്തെ കൊറോണ വൈറസ് പാൻഡെമിക് വരെ നിരവധി ആഘാതങ്ങൾ നേരിട്ട ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാൻ പുതിയ കണ്ടെത്തലുകൾക്ക് ആവുമെന്ന് ഈജിപ്ത് കരുതുന്നു. സക്കാറയുടെ ഉള്ളടക്കം ഇതുവരെ പൂർണമായും വെളിപ്പെടാതെ നിഗൂഢമായി ഇരിക്കുന്നത് പുരാവസ്തു ഗവേഷകരെ സംബന്ധിച്ചിടത്തോളം പുതിയ കണ്ടെത്തലുകൾക്ക് ആവേശവും പ്രതീക്ഷയുമാണ് നൽകുന്നത്.

No photo description available.
No photo description available.
No photo description available.
Image may contain: one or more people and outdoorCourtesy