രണ്ടുകുറിപ്പുകൾ
എന്നിട്ടും പഠിക്കാത്തവർ…
Sudhakaran Wadakkancheri
തിരുവനന്തപുരത്തു ഉണ്ടായിരുന്നപ്പോൾ ഞാൻ ksrtc ബസ്സിൽ മാത്രമേ കയറൂ. തൃശൂരിൽ ഈ സാധനം വല്ലപ്പോഴുമേ കാണാൻ കിട്ടൂ എന്നതിനാൽ സ്വകാര്യ ബസ്സുകളുടെ ചളി പിടിച്ച, കംഫർട്ട് ഇല്ലാത്ത സീറ്റിൽ ഇരിക്കുകയെ നിവൃത്തിയുള്ളു. തിരുവനന്തപുരത്തു കിഴക്കേക്കോട്ടയിൽ നിന്ന് ചറ പറ പേരൂർക്കടക്കു ഓടുന്ന കാലി ബസ്സുകൾ പത്തെണ്ണം തൃശൂർ ഇട്ടാൽ ksrtc ലാഭത്തിലാവും. ആര് ചെയ്യാൻ.
നാലഞ്ചിറയിൽ നിന്ന് ബസ്സിൽ കിഴക്കേകോട്ട എത്തിയാൽ എല്ലാവരും ഇറങ്ങും. Ksrtc ഓഫീസിൽ ജോലി ചെയ്യുന്നവർ ഇരിക്കും. ബസ് അവിടെ ഉള്ള ഡിപ്പോ യിലേക്കാണ് പോവുക . ഹെഡ് ഓഫീസ് ബിൽഡിങ്ങിൽ വാടക കൊടുത്താണ് അന്ന് bsnl ഓഫീസ് വർക്ക് ചെയ്യുന്നത്. ഞാനും അതിൽ ഇരിക്കാൻ ശ്രമിക്കും. പക്ഷേ ഏമാന്മാർ ഇറക്കി വിടും. അതേ ബിൽഡിങ്ങിൽ ആണെങ്കിലും ഞാൻ ksrtc ജീവനക്കാരൻ അല്ല എന്ന് പറഞ്ഞു ഇറക്കും. അപ്പോൾ ഞാൻ ചോദിക്കും ഇത് ജനങ്ങളുടെ വണ്ടി ആണെന്നാണല്ലോ നിങ്ങൾ പറയാറ്. കൊണക്കാതെ എറങ്ങി പോടെയ് എന്ന് ലവൻ ഭാഷയെ സംസ്‌ക്കരിക്കും. ആ ഭാഷക്കു എന്റെ നാവിനു മറുപടി വഴങ്ങാത്തതിനാൽ ഞാൻ വെയിലിലും പൊടിയിലും ഇറങ്ങി നടക്കും.
ഓരോ മാസവും സർക്കാർ സേവന മേഖല എന്ന് കരുതി സാമ്പത്തിക സഹായം നൽകും. എന്നിട്ടും ശമ്പളം മുടങ്ങി. നമ്മളൊക്കെ ksrtc യുടെ കൂടെ നിന്നു. തൊഴിലാളികൾ പട്ടിണി ആവരുതെന്നു മുറവിളി കൂട്ടി. കോടതി ksrtc യുടെ കെടു കാര്യസ്ഥത കാണാതെ ശമ്പളം കൊടുക്കാൻ ഉത്തരവിട്ടു. നമ്മുടെ കാശെടുത്തു കൊടുത്തു ഓണം ആഘോഷിപ്പിച്ചു. ഇനിയും മാസം തോറും കൊടുക്കും. അവർ union കളിക്കും. അഹങ്കാരം കാട്ടും. ജനങ്ങളോട് ധാർഷ്ട്യത്തോടെ പെരുമാറും. കരം കൊടുത്തു തീറ്റി പോറ്റുന്ന അതേ ജനത്തിനെ തെറി വിളിക്കും. തല്ലും. പിടിച്ചു തള്ളും. ആണെന്നോ പെണ്ണെന്നോ നോക്കാതെ മലം ചവച്ചരച്ചു തുപ്പും.
ഒരുപക്ഷെ ജീവിതത്തിൽ ഒരിക്കൽ പോലും ksrtc യിൽ കയറത്തവരുടെ കാശുകൊണ്ട് പോലും തിന്നു കൊഴുത്തതാണ് ഈ ശരീരവും ഊർജ്ജവുമെന്ന് മറക്കുന്ന ഇവനെ പോലുള്ളവരാണ് ksrtc യിൽ കൂടുതലും. മര്യാദക്ക് ജോലി ചെയ്യുന്ന പുതിയ തലമുറ ഇവരാൽ നാണം കെടും. ജനത്തിന്റെ കരുണയിലാണ് ഇവരുടെ അതിജീവനം എന്ന് മറക്കുന്ന ഇവർക്ക് ശമ്പളം കൊടുക്കണം എന്ന് പറഞ്ഞ കോടതി മര്യാദക്ക് പെരുമാറാനും ജോലി എടുക്കാനും കൂടി പറയണം. Single ഡ്യൂട്ടി എതീർത്തു സമരം ചെയ്യാൻ പോകുന്നവരെ പിരിച്ചുവിട്ടു ജോലി കാത്തു നിൽക്കുന്നർക്ക് അവസരം കൊടുക്കണം.
ആ പെൺകുട്ടി ചൂണ്ടിയ വിരൽ ഇവരുടെ നേരെ നീട്ടുന്ന സർക്കാരിന്റെ ചൂണ്ടു വിരലാവണം. അവരെ പിടിച്ചു പുറത്താക്കിയ മടിയന്മാരും ആക്രമികളുമായ എല്ലാവരെയും അതുപോലെ തന്നെ പിടിച്ചു പുറത്തേക്കു തള്ളണം.KSRTC ജനത്തിന്റെയാണ്, ഒരു കൂട്ടം കാപാലികരുടെ കുടുബസ്വത്തല്ല.( മര്യാദക്ക് ജോലി ചെയ്യുന്നവർ ക്ഷമിക്കുക )
***
Sujith Kumar
എന്തൊക്കെ ദുരനുഭവങ്ങൾ സർക്കാർ ഓഫീസുകളിൽ നേരിട്ടാലും ഞാൻ അവിടെ പ്രതികരിക്കാൻ നിൽക്കാറില്ല. അതിനെ ഇനി ഭീരുത്വമായോ പ്രതികരണ ശേഷി നഷ്ടപ്പെട്ടതുകൊണ്ടായോ എങ്ങിനെ വേണമെങ്കിൽ വിലയിരുത്താം. പേടികൊണ്ട് തന്നെയാണ്. സർക്കാർ ജീവനക്കാർക്ക് എന്ത് തോന്ന്യാസവും കാണിക്കാൻ തക്കവണ്ണം നിയമ പിൻബലവും അതിനപ്പുറമായി യൂണിയൻ പിൻബലവും ഉണ്ട്. ഇത് രണ്ടും സാധാരണക്കാർക്ക് ഇല്ലാത്തതിനാൽ സർക്കാർ ഉദ്യോഗസ്ഥൻ നമ്മടെ മേൽ വീണാലും നമ്മൾ സർക്കാർ ഉദ്യോഗസ്ഥന്റെ മേൽ വീണാലും തടി കേടാവുക നമ്മുടെ തന്നെയാണ്. അല്ലെങ്കിൽ നിങ്ങൾക്ക് ഇതിന്റെ പിറകേ നടക്കാനുള്ള സമയം വേണം. പിന്നെ പരമാവധി എന്താണ് ചെയ്യാൻ കഴിയുക ? ഒരു മനസ്സമാധാനത്തിനു വേണ്ടി പ്രഷർ റിലീസ് ചെയ്യാനായി ഫേസ് ബുക്കിലോ മറ്റോ ഒരു പോസ്റ്റിടുക. അതും പേരും സ്ഥലവുമൊക്കെ സൂചിപ്പിച്ചുകൊണ്ട് ബന്ധപ്പെട്ട ഓഫീസിനെയോ ഉദ്യോഗസ്ഥനെയോ തിരിച്ചറിയാൻ കഴിയുന്ന വിധമുള്ള പോസ്റ്റുകൾ ഇടാറില്ല. പക്ഷേ ചില സുഹൃത്തുക്കൾ ഇൻബോക്സിലൊകെ വന്ന് ചോദിക്കും അത് ഏത് ഓഫീസാണെന്നൊക്കെ. അവർക്ക് മറൂപടി കൊടുത്തതിന്റെ പേരിലും പണികിട്ടിയ അനുഭവങ്ങൾ ഉണ്ട്. പ്രത്യേകിച്ച് എന്തെങ്കിലും മാറ്റങ്ങൾ പ്രതീക്ഷിച്ചൊന്നുമല്ല, സ്വന്തം ദുരനുഭവങ്ങൾ പങ്കുവയ്കുമ്പോൾ സമാനമായ അനുഭവങ്ങൾ മറ്റുള്ളവർക്കും ഉണ്ടായിട്ടുണ്ടെന്ന് ആരെങ്കിലുമൊക്കെ കമന്റ് ചെയ്യുമ്പോൾ ഒരു ആശ്വാസം കിട്ടില്ലേ അതു തന്നെ.
പക്ഷേ ഇതൊക്കെ വായിക്കുന്ന ന്യായീകരണക്കമ്മറ്റിക്കാർ ‘ അയ്യോ ഇവൻ ഞങ്ങളുടെ സർക്കാരിനെ കരിവാരിത്തേയ്കാൻ ശ്രമിക്കുന്നേ.. ‘ എന്നൊക്കെയുള്ള പറഞ്ഞുകൊണ്ട് ഇരുന്നും കിടന്നും മറിഞ്ഞും ന്യായീകരിച്ചുകൊണ്ട് നിങ്ങൾക്ക് അങ്ങനെ ഒരു ദുരനുഭവമേ ഉണ്ടായിട്ടില്ല എന്നൊക്കെ സ്ഥാപിച്ച് കളയും. . ഒരു വ്യക്തിക്ക് ഒരു വില്ലേജോഫിസിൽ നിന്നോ സ്വന്തം നാട്ടിലെ പോലീസ് സ്റ്റേഷനിൽ നിന്നോ ദുരനുഭവങ്ങൾ ഉണ്ടായി എങ്കിൽ ഈ ലോകത്തുള്ള മുഴുവൻ വില്ലേജോഫീസുകളും പോലീസ് സ്റ്റേഷനുകളും നമ്പർ വൺ ആയതുകൊണ്ടും യാതൊരു പ്രയോജനവുമില്ല. പ്രസ്തുത വ്യക്തിയെ സംബന്ധിച്ചിടത്തോളം അതെല്ലാം അപ്രസക്തമാണ്. അത് ഈ ന്യായീകരണ തിലകങ്ങൾ ഒന്ന് മനസ്സിലാക്കണം.