Share The Article

Sudhakaran Wadakkancheri

Twinkle എന്ന പേര് ഒരു ജാതിയെയോ മതത്തെയോ പ്രതിനിദാനം ചെയ്യുന്നില്ല.

അതിനാൽ ഒരു ജാതി സംഘടനയും മതവും അവൾക്കു വേണ്ടി മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കുന്നില്ല.

അവൾക്കു വേണ്ടി ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചാൽ പൊളിറ്റിക്കൽ മൈലേജ് കിട്ടില്ല കാരണം നരാധന്മാരുടെ രാഷ്ട്രീയം പുറത്തുവന്നിട്ടില്ല.

നിഷ്പക്ഷ മാധ്യമങ്ങൾക്കു നന്ദി.

എവിടെ സമൂഹത്തിലെ മൂല്യച്യുതിക്കെതിരെ പടവാളെടുക്കുന്ന സാഹിത്യശിരോമണികൾ?

എവിടെ ആസിഫക്കു വേണ്ടി ഘോരഘോരം പ്രസംഗിച്ച സാംസ്‌കാരിക പ്രവർത്തകർ?

എവിടെപ്പോയി വിലാപകവിതകൾ എഴുതി നിറച്ച സോഷ്യൽ മീഡിയയിലെ തരളിത ഹൃദയർ?

ആസിഫയും ട്വിൻകളും പേരുകൾ വ്യത്യസ്തരായ ദൈവത്തിന്റെ പ്രതിരൂപങ്ങളാണെന്ന് തോന്നാത്തത് നിങ്ങൾ മനുഷ്യരാവാതെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും തലോടലിലും തടവറയിലും ആയതു കൊണ്ടാണ്.

ആസിഫയുടെ കൊലയാളികളുടെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെട്ടതും
ഇക്കാര്യത്തിൽ ചർച്ച ചെയ്യപ്പെടാത്തതും നിങ്ങളിലെ മനുഷ്യരാഹിത്യവും ഇരട്ടതാപ്പും വെളിവാക്കപ്പെടുകയാണ്.

ആസിഫയെ മെഴുകുതിരി കത്തിച്ചും മുദ്രാവാക്യം വിളിച്ചും ഒരിക്കൽ കൂടി കീറിമുറിക്കുകയായിരുന്നു.
ഒരു കുഞ്ഞിന്റെ ദുര്യോഗം ആഘോഷിക്കുകയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും വിറ്റു കാശാക്കുകയുമായിരുന്നു.

ഒരാളുടെ മാത്രം വേദന നിങ്ങളുടെ വേദനയായി മാറുന്നതും മറ്റൊരാളുടെ നിങ്ങളെ ബാധിക്കാതെ പോകുന്നതും നിങ്ങൾ മനുഷ്യരാവാത്തതു കൊണ്ടാണ്.

കുഞ്ഞുങ്ങൾ മണ്ണിലെ മാലാഖമാരാണ്.

പക്ഷം പിടിക്കുന്ന നമ്മൾ പിശാചുക്കളും.

നമ്മൾ മനുഷ്യരാവാത്തിടത്തോളം നമ്മുടെ പെൺകുഞ്ഞുങ്ങൾ ഇതുപോലെ പിച്ചിച്ചീന്തപ്പെടും.

നമ്മൾ പക്ഷം പിടിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും !!!

#JusticeForTwinkleSharma

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.