Sudhakaran Wadakkancheri

The fan……
1990 മുതലാണ് ലോകകപ്പ്‌ ഫുട് ബോൾ കാണാൻ തുടങ്ങുന്നത്. പാതിരാത്രിയിലാണ് എന്നും കളികൾ. ജൂൺ-ജൂലൈ മാസങ്ങളിലെ കനത്തമഴയിൽ ബ്ലാക്ക് and വൈറ്റ് tv സെറ്റുകൾ ഉള്ള വീടുകളിലേക്ക് കൂട്ടത്തോടെ പോയി ഇടിച്ചു കയറി കാണുമായിരുന്നു. അന്ന് സിദ്ധാർഥ് ബസു ആയിരുന്നു അവതാരകൻ. ഇദ്ദേഹത്തിന്റെ ചടുലമായ ഭാഷയിലെ ആമുഖഭാഷണം ഷൈജു ദാമോദരന്റെ പോലെ അട്ടഹാസം ഇല്ലെങ്കിൽ കൂടി ആവേശഭരിതമായിരുന്നു.

മറഡോണയയിൽ തുടങ്ങിയ ഫുട്ബോൾ പ്രേമം പിന്നീട് മെസ്സിയിലേക്ക് പകർന്നു. അതുകൊണ്ട് തന്നെ അർജന്റീനയുടെ ഫാൻ ആയിരുന്നു അന്നുമിന്നും. അര്ജന്റീന വീണാൽ പിന്നെ ജർമ്മനി ആയിരുന്നു. എന്തുകൊണ്ടോ ഇംഗ്ലണ്ട്, ബ്രസീൽ, പോർച്ചുഗൽ ടീമുകളുടെ കളികളോട് താല്പര്യം ഒരിക്കലുമുണ്ടായില്ല. ആഫ്രിക്കൻ ടീമുകൾ ഹരമായിരുന്നു, ഫാൻ അല്ലെങ്കിൽ കൂടി. സെറ്റ് പീസിലൂടെ ഗോളുകൾ നേടുന്നതിനോട് പ്രിയം തോന്നാറില്ലായിരുന്നു. വേഗതയും കട്ട പ്രതിരോധവും തമ്മിലുള്ള ഇന്നത്തെ മത്സരങ്ങളിൽ മൈതാനമധ്യത്തു നിന്ന് പന്തു കൊണ്ടുപോയി ഗോൾ നേടുക ഭഗീരഥ പ്രയത്നമാണിന്ന്. അതുകൊണ്ട് തന്നെ മറഡോണയുടെ ആ ഗോൾ ഇനി നേടുക അസാധ്യം. പ്രതീക്ഷ ഉണ്ടെങ്കിൽ അത് നിറവേറ്റുന്നതും മെസ്സി എന്ന ഇന്ദ്രജാലക്കാരനാണ്.

കഴിഞ്ഞ കോപ്പ അമേരിക്ക നടക്കുന്ന സമയത്തു തന്നെയാണ് യുറോ കപ്പും ഉണ്ടായിരുന്നത്. താരതമൈന വേഗം കുറഞ്ഞ കോപ്പ അമേരിക്കയിലെ കളിയുംകൊണ്ട് world കപ്പിലെ യൂറോപപ്യൻ ടീമുകളുടെ മുന്നിലേക്ക്‌ ചെല്ലണ്ട എന്നർത്ഥത്തിൽ അർജന്റീനയെ ” ഇത് നമ്മുടെ ഇടമല്ല ” എന്നർത്ഥത്തിൽ ട്രോളുമായിരുന്നു. ഒരു ഈസി win അർജന്റീനക്ക് ഈ world കപ്പിൽ ലഭിച്ചിട്ടുമില്ല.

ഡങ്കൽ, bhag milkka bhag, chak de എന്നീ സിനിമകൾ കണ്ടവർക്കറിയാം, കഥ ആണെങ്കിൽ കൂടി അതിലെ വിജയങ്ങളെല്ലാം win ചെയ്തത് hands down ആയിരുന്നില്ല. അത്തരം വിജയത്തിന് മധുരവും കുറവാണ്. വിജയം മാറി മറിഞ്ഞ മൈതാനത്തു നിന്ന് അവസാന നിമിഷത്തെ ആകസ്മികതയിൽ നിന്ന് അല്ലെങ്കിൽ വീണുപോയയിടത്തുനിന്ന് എഴുന്നേറ്റു നേടുന്ന വിജയത്തിന്റെ മധുരം ഒരു ഒന്നു ഒന്നര വിജയമാണ്. ആദ്യ കളിയിൽ അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ വീണപ്പോൾ, ഇനിയില്ല എന്ന് നിനക്കാതെ വീറോടെ പൊരുതിയെടുത്ത വിജയങ്ങൾ ആണ് അർജന്റീനയെ ഫൈനലിൽ എത്തിച്ചത്. ആ ഒരു തോൽവി നൽകിയ പാഠം, ഇനി തോൽക്കരുതെന്നാണ്.

പലരും അരക്കിട്ടുറപ്പിച്ച വിജയത്തിൽ അഹങ്കരിച്ചവരാണ്. അർജന്റീന അവരുടെ ഫാൻസ്‌ പോലും ഫൈനലിൽ എത്തുമെന്ന് ഉറപ്പിച്ചിരുന്നില്ല. മറ്റു പ്രധാന ടീമുകളെ കണക്കിലെടുക്കുമ്പോൾ ഫൈനലിൽ എത്തിയത് അത്ഭുതമാണെങ്കിൽ കൂടി ഓരോ കളിക്കാനും അവന്റെ ബെസ്റ്റ് തുടർക്കളികളിൽ പുറത്തെടുത്തിട്ടുണ്ട്. ഓരോ കളിയും അർജന്റീനക്ക് ഓരോ ഫൈനൽ ആയിരുന്നു. മെസ്സി ഗോൾ അടിക്കുകയും അടിപ്പിക്കുകയും ചെയ്‌തു അമരക്കാരന്റെ റോൾ ഭംഗിയാക്കി. മെസ്സിയെ പൂട്ടിയാൽ അർജന്റീന തോൽക്കുമെന്ന വിടുവായത്തം ഏറെക്കുറെ അവസാനിച്ചു. കാൽപന്തു കളിയിലെ കലാകാരനായ മെസ്സി ഈ world കപ്പിൽ കലാപകാരിയാവുന്നതും നമ്മൾ കണ്ടു. 2018 le തോൽക്കുമ്പോൾ തകർന്നു പോകുന്ന ആ കുഞ്ചാക്കോ ബോബൻ ഇന്നില്ല. ഹീറോയിസം, പാട്ട് പാടുക, നൃത്തം ചെയ്യുക മാത്രമല്ല രണ്ടെണ്ണം പൊട്ടിക്കുന്നവൻ കൂടിയാണെന്നു ഷാജി കൈലാസ് – രഞ്ജിത് പണിക്കർ നായകൻ തിരിച്ചറിഞ്ഞ അവസരമാണിത്.

മുയൽ കുഞ്ഞിനെപോലെ പച്ച പുൽതകിടിയിൽ ഓടി നടക്കുന്ന കുഞ്ഞൻ മെസ്സി ഇനി വേൾഡ് കപ്പിലില്ല. മീശപിരിക്കുന്ന നെടുനായകത്വത്തിലേക്കു വളർന്ന മെസ്സിയെന്ന സേനാപതിക്കു ഈ വിജയം അനിവാര്യം. ഫ്രാൻസ്, വേൾഡ് കപ്പ്‌ തുടങ്ങുന്നതിനു മുൻപേ ഫൈനലിൽ എത്തുമെന്നും കപ്പ്‌ അടുത്ത 4 വർഷം കൂടി വീട്ടിലിരിക്കുമെന്നും ആഘോഷിക്കപ്പെട്ട ടീമാണ്. അതിനു കോട്ടം തട്ടിക്കാതെ തന്നെയാണ് അവർ ഫൈനലിൽ പ്രവേശിച്ചതും. എന്തുകൊണ്ടും മുൻ‌തൂക്കം ഫ്രാൻസിന് തന്നെയാണ്.
1990 മുതൽ അർജന്റീനയെ പിന്തുണക്കുന്നു എനിക്ക് ആര് ജയിച്ചാലും ഒന്നുമില്ല എന്ന് നുണ പറയാൻ കഴിയില്ല. മെസ്സി കപ്പ്‌ ഉയർത്തുന്നത് കാണാൻ തന്നെയാണ് ഞാനും കാത്തിരിക്കുന്നത്.
താഴെ കാണുന്നത് ഏറെ കാലത്തെ സ്വപ്നമാണ്.
അവസാനത്തെ സ്വപ്നമാണ്.
അവസാനത്തെ അവസരവും…
ഈ ചിത്രം ഇവിടെ അവശേഷിക്കും, ജയിച്ചാലും ഇല്ലെങ്കിലും!!!
വാമോസ് അർജന്റീന ❤????????

Leave a Reply
You May Also Like

ഗിറ്റാറിസ്റ്റിൻ്റെ “ഏഴാം സ്വർഗ്ഗം “

ഗിറ്റാറിസ്റ്റിൻ്റെ “ഏഴാം സ്വർഗ്ഗം “ Happy Birthday….. Suresh Varieth 1992 ലെ വിൻഡീസിൻ്റെ ഓസ്ട്രേലിയൻ…

കാലാവസ്ഥയെ പഴിച്ചവരെ പരിഹസിച്ച് മുഴുവൻ കളിക്കളങ്ങളും കളിനഗരങ്ങളും ശീതീകരിച്ച് വിസ്മയം തീർത്തു ഖത്തർ

Muhammed Sageer Pandarathil ഇന്നേക്ക് 12 വർഷങ്ങൾക്ക് മുമ്പായിരുന്നു ലോക ഫുട്‌ബോളിന്റെ ആസ്ഥാനമായ സൂറിച്ചിൽ ശൈഖ…

നമ്മെപ്പോലെ ലോകകപ്പ് കിരീടത്തെ അയാൾ ഒരു പുണ്യവസ്തുവായി പരിഗണിക്കുന്നില്ല, ക്രിക്കറ്റിനെ ഒരു ഗെയിം ആയി കാണുന്നതാണ് മാർഷിൻ്റെ സംസ്കാരം

Sandeep Das ലോകകപ്പ് കിരീടത്തിൻ്റെ മുകളിൽ കാൽ കയറ്റി വെച്ച ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷിനെ…

രാഹുല്‍ ദ്രാവിഡ്‌ – ക്ലാസ്സിക്‌ ക്രിക്കറ്റിന്‍റെ എന്‍സൈക്ലോപിഡിയ

അയാള്‍ കൂര്‍ത്ത കുപ്പിച്ചില്ലുകള്‍ പാകിയ വഴികളിലൂടെ നടക്കും, എത്ര ദൂരവും.. സാഹചര്യം അയാളോട് അത് ആവശ്യപ്പെടുന്നുവെങ്കില്‍. വേഗത പോലും നിര്‍ണയിക്കാനാവാത്ത വിധം ചാട്ടുളി പോലെ പന്ത് കുത്തി തിരിയുന്ന ആസ്ട്രേലിയന്‍ മണ്ണിലെ പെര്‍ത്തില്‍, നെഞ്ചു വരെ ഉയര്‍ന്നു പൊങ്ങുന്ന ബൌണ്‍സറുകളുടെ മരണക്കെണിയൊരുക്കുന്ന ബ്രിസ്ബേനില്‍, പ്രവചനാതീതമായ പന്തിന്‍റെ കറക്കം കൊണ്ട് സ്പിന്നര്‍മാരുടെ ഇഷ്ട ഗ്രൗണ്ടായി മാറിയ സിഡ്നിയിലെയും, അഡലൈഡിലെയും ഈര്‍പ്പം വറ്റി വരണ്ട പിച്ചുകളില്‍, സീമര്‍മാരുടെ വിളനിലമായ മെല്‍ബണില്‍, റിവേര്‍സ് സിംഗുകള്‍ യഥേഷ്ടം പിറക്കുന്ന ഇംഗ്ലിഷ് മണ്ണിലെ ഓവലില്‍, ഫാസ്റ്റ് ബൌളര്‍മാരുടെ പറുദീസയായ ന്യൂസിലാന്റിലെ ഈഡന്‍ പാര്‍കിലും ഓക് ലാന്‍ഡിലും, ബാറ്റ്സ്മാന്‍മാരുടെ ചങ്കിടിപ്പ് കൂട്ടുന്ന വിണ്ടു കീറിയ കരീബിയന്‍ പിച്ചുകളില്‍, ചുട്ടു പഴുത്തു കിടക്കുന്ന ഏഷ്യന്‍ ഗ്രൌണ്ടുകളില്‍.