പക്ഷെ അരുവിക്കരക്കാർക്ക് ആ ഭാഗ്യമില്ല, എംഎൽഎ അദ്ദേഹമായിപ്പോയില്ലേ !
ഈ രണ്ട് ചിത്രങ്ങൾ അരുവിക്കര എം എൽ എ ശ്രി: ശബരീനാഥിന്റെ പകരം വെക്കാനില്ല നേട്ടങ്ങളാണു…!!സംസ്ഥാനമെമ്പാടും ഉത്ഘാടനം ചെയ്യപ്പെടുന്ന ഹൈടെക് സ്കൂൾ കെട്ടിടങ്ങളുടയും കാത്ത് ലാബ് അടക്കമുള്ള സൗകര്യങ്ങളോട്
84 total views

ഈ രണ്ട് ചിത്രങ്ങൾ അരുവിക്കര എം എൽ എ ശ്രി: ശബരീനാഥിന്റെ പകരം വെക്കാനില്ല നേട്ടങ്ങളാണു…!!സംസ്ഥാനമെമ്പാടും ഉത്ഘാടനം ചെയ്യപ്പെടുന്ന ഹൈടെക് സ്കൂൾ കെട്ടിടങ്ങളുടയും കാത്ത് ലാബ് അടക്കമുള്ള സൗകര്യങ്ങളോട് കൂടിയ ആശുപത്രികളുടേയും വാർത്തകളാണു സോഷ്യൽ മീഡിയ നിറയെ, പക്ഷെ അരുവിക്കരക്കാർക്ക് അ ഭാഗ്യമില്ല… അതാണു ശബരിയുടെ മിടുക്ക്, സ്വന്തം മണ്ഡലത്തിലുള്ളവർ അങ്ങനെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച്, അവരെ ‘ഫേസ്ബുക്കിൽ കുത്തിക്കോണ്ടിരിക്കുന്ന മടിയന്മാരാക്കാൻ ‘ അദ്ദേഹം ആഗ്രഹിക്കുന്നില്ല..കരുതൽ..!
നാല് വർഷം മുന്നേ ശബരീനാഥിന്റെ കൂടെ അനുവാദത്തോടെയാണു മന്ത്രി സി രവീന്ദ്രനാഥ് ഈ സ്കൂളിനെ മികവിന്റെ തെരഞ്ഞെടുത്ത് 5 കോടി രുപ അനുവദിച്ചത്. എന്നാൽ തുടർന്ന് ശബരീനാഥ് വാക്ക് മാറുകയും ആര്യനാട് സ്കൂളിനെ തെരഞ്ഞെടുക്കണം എന്ന് മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.പ്രതിഷേധം ശക്തമായപ്പോൾ മന്ത്രിയെ കണ്ട് ആ കത്ത് പിൻവലിച്ച് പൂവച്ചൽ സ്കൂളിനെ തെരഞ്ഞെടുക്കണം എന്ന് ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകി.അങ്ങനെ പദ്ധതി വൈകി. 2019 ഫെബ്രുവരിയിൽ വീണ്ടും ടെൻഡർ ആരഭിച്ചു. ക്രസന്റ് എന്ന കൺസ്ടക്ഷൻ കമ്പനി കരാർ ഏറ്റെടുത്തു. ഏഴ് മാസം കൊണ്ട് പണി പൂർത്തിയാക്കാം എന്നായിരുന്നു കരാർ.പക്ഷെ പൂവച്ചൽ സ്കൂളിന്റെ നിർമ്മാണം ചിത്രത്തിൽ കാണുന്ന രീതിയിൽ തുടരുന്നതിനു കാരണമാണു ഞങ്ങളുടെ എം എൽ എ…വരിക..ഫോട്ടോ എടുക്കുക..മടങ്ങി പോകുക…ഇതാണു പുള്ളിയുടെ ഒരു ലൈൻ..മറ്റ് എം എൽ എ മാരെ പോലെ മിനക്കെടുക്കാൻ പുള്ളിക്ക് മടിയാന്നേ…അമ്മയുടെ കുഞ്ഞല്ലേ… പക്ഷെ കരാറുകാരനിൽ നിന്നും ‘ വേണ്ടത് ‘ വാങ്ങാൻ ആ മടി ഇല്ല കേട്ടോ…!! ഇപ്പോൾ പഞ്ചായത്തിന്റേയും പി ടി എ യുടേയും അധ്യാപക വിദ്യാർത്ഥികളുടേയും അഭ്യർത്ഥന അനുസരിച്ച് ആധുനിക ലാബ് നിർമ്മിക്കാൻ ഒരു കോടി രൂപ കൂടി സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇന്ന് അതിന്റെ നിർമ്മാണ ഉത്ഘാടനവും ആണു.പക്ഷെ എം എൽ എ ഇതൊന്നുമറിയാതെ സത്യാഗ്രഹ പന്തലിൽ ‘ ഗ്ലൂക്കോസ് ‘ കുടിക്കുന്ന തിരക്കിലാ…അമ്മയുടെ കുഞ്ഞല്ലേ..!
ചിത്രം 2- അരുവിക്കര മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രി ആണു.ദിവസേനെ 700 ൽ അധികം രോഗികൾ ചീക്ത്സ തേടി എത്തുന്ന കിടത്തി ചീക്ത്സ ഉണ്ടായിരുന്ന കാട്ടാക്കട ആശുപത്രി. ഇതിനെ താലൂക്ക് ആശുപത്രിയായി ഉയർത്താനോ, ആശുപത്രിക്കായി ഒരു പ്രോജക്ട് സമർപ്പിക്കാനോ പോലും ശബരിക്ക് ആയിട്ടില്ല ( ഇൻ ബോക്സിലെ ലിങ്ക് കൂടി നോക്കുക ) .ഫലം സംസ്ഥാനത്തെ മറ്റ് ആശുപത്രികൾ ഈ അഞ്ച് വർഷം കൊണ്ട് സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിൽ വികസിച്ചെങ്കിൽ , മണ്ഡലത്തിൽ ഒരു താലൂക്ക് ആശുപത്രി പോലും ഇല്ലാതെ കാട്ടാക്കട ആശുപത്രി ഇന്നും അടിസ്ഥാന സൗകര്യം പോലും ഇങ്ങനെ കിടക്കുന്നു.
മലയോരത്തെ ആയിരക്കണക്കിന് ആളുകൾക്ക് ആശ്രയമാണ് കാട്ടാക്കട ആശുപത്രി. സമീപത്തെ പഞ്ചായത്തുകളിൽ ഒന്നും തന്നെ കിടത്തി ചികിൽസ ലഭ്യമാക്കാൻ ആശുപത്രികളില്ല . കാട്ടാക്കട ആശുപത്രിയിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ആളുകൾക്ക് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജിലേക്കോ എത്തിയാൽ മാത്രമേ ഇപ്പോൾ അടിയന്തിര ചികിൽസ ലഭ്യമാകുകയുള്ളൂ. മുപ്പത് വർഷമായി അച്ഛനും മകനും ജനപ്രതിനിധി ആയിരിക്കുന്നതിന്റെ ‘ കൊണം ‘..!!
ചാനലിൽ വിഢിത്തരം വിളമ്പാനും കല്യാണത്തിനും ചാക്കാലക്കും പഞ്ചായത്തുകളുടെ പരിപാടികൾക്കും ഇളിച്ചോണ്ട് ഫോട്ടോക്ക് പോസ്സ് ചെയ്യാനും മാത്രമായി ഒരു ജനപ്രത്നിധി…അതാണു ശബരിനാഥ്..!
വാൽ : തൊട്ടടുത്ത മണ്ഡലമായ കാട്ടാക്കടയിലെ എം എൽ എ ഐ ബി സതീഷ് , തന്റെ മണ്ഡലമായ മലയിൻകീഴിൽ കിഫ്ബി ഫണ്ട് 23 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന താലുക്ക് ആശുപത്രിയുടെ നിർമ്മാണോത്ഘാടനം ഇന്ന് നടത്തുകയാണു..!
85 total views, 1 views today
