കരമന ജനാർദ്ദനൻ നായരുടേയും ജയ ജെ. നായരുടേയും മകനാണ് സുധീർ. തിരുവനന്തപുരം വെങ്ങാനൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതം നയിക്കുന്നു. അമച്ച്വർ നാടകങ്ങളിലും കോളേജ് പഠനകാലത്ത് നാടകങ്ങളിലും മറ്റും അഭിനയിച്ച് തുടങ്ങിയ സുധീർ ഭരത് ഗോപി സംവിധാനം ചെയ്ത മറവിയുടെ മരണം എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്നു. ഇപ്പോൾ 100 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സപ്തമ.ശ്രീ. തസ്കരാഃ, ഉറുമ്പുകൾ ഉറങ്ങാറില്ല… തുടങ്ങിയ സിനിമകളിലെ വ്യസ്തമായ വേഷങ്ങൾ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സപ്തമ.ശ്രീ’യിലെ ലീഫ് വാസു എന്ന കഥാപാത്രം പ്രേക്ഷക-നിരൂപ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വിനയൻ സംവിധാനം ചെയ്ത ‘പത്തൊൻപതാം നൂറ്റാണ്ടു’ എന്ന ചരിത്ര സിനിമയിൽ തിരുവിതാംകൂർ രാജാവിന്റെ പടനായകന്റെ വേഷത്തിലാണ് സുധീർ കരമന എത്തിയത്. എന്നാൽ മോശം പ്രകടനമാണ് സുധീർ കരമന കാഴ്ചവച്ചത് എന്നാണു പൊതുവായ അഭിപ്രായങ്ങൾ . ലീഫ് വാസു എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങൾ ആവർത്തിക്കുന്നു എന്നാണു പല പ്രേക്ഷകരുടെയും അഭിപ്രായം.’ജാത വേദൻ‘ എന്ന സിനിമാ നിരൂപകന്റെ വാക്കുകൾ

“പത്തൊൻമ്പതാം നൂറ്റാണ്ടിലെ പാച്ചു പണിക്കരുടെ പ്രകടനം കാണുമ്പോൾ ആദ്യ സീനുകളിലോക്കെ ലീഫ് വാസു പടത്തലവനായത് പോലെ തോന്നിയിരുന്നു.ഇദ്ദേഹം ലീഫ് വാസുവിന് വേണ്ടി ഒരു പാട് പരിശ്രമിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അങ്ങനെയുള്ള പരിശ്രമം ഉപബോധമനസിലുണ്ടാക്കിയ മുദ്രകൾ ഇങ്ങനെ കൊമ്പൻ മീശ വെച്ച് ചെയ്യുന്ന റോളുകളെ നല്ല രീതിയിൽ അപഹരിക്കുന്നുണ്ട്. ഇതുമൂലം കാണുന്നവർക്ക് പെട്ടന്ന് തന്നെ പുള്ളി ലീഫ് വാസുവായി അനുരൂപമാകുന്ന അവസ്ഥ അനുഭവപ്പെടുന്നു.ഭാഷ വെച്ചിട്ടുള്ള അവർത്തിക്കലുകൾ ആയിരുന്നെങ്കിൽ ഇന്ദ്രജിത്തിന്റെ ട്രിവാൻഡറം വട്ട് ജയൻ പോലെയോ ബിജു മേനോന്റെ പാലക്കാടൻ രീതി പോലെയോ അവസാനിക്കുമെന്ന് കരുത്താമായിരുന്നു പക്ഷെ ഇവിടെ സൂക്ഷ്മ ചലനങ്ങളിലാണ് വാസു ഒളിച്ചിരിക്കുന്നത് .നന്ദു എത്തിനോക്കുന്ന ഇദ്ദേഹത്തിന്റെ ഒരു അവിഹിതബന്ധത്തിന്റെ മെമിലും ആ ലാഞ്ചനകൾ കാണാം. ഏറ്റവും എളുപ്പമുള്ള പുള്ളി മീശ വടിച്ചു അഭിനയിക്കുന്നത് തന്നെയാണ് . ഇനി അഥവാ മീശയുള്ള കഥാപാത്രം ആണെങ്കിൽ അതും കട്ടി കൊമ്പൻ മീശയാണെങ്കിൽ സംവിധായകർ കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ടി വരും.”

Leave a Reply
You May Also Like

കറുപ്പ് ഡ്രസ്സിൽ അതിസുന്ദരിയായി റായ് ലക്ഷ്മി.

മോഹൻലാലിനൊപ്പവും മമ്മൂട്ടിയോടൊപ്പം മലയാളത്തിൽ അഭിനയിച്ച മലയാളികളുടെ മനസ് കവർന്ന താരമാണ് റായ് ഒരുപിടി മികച്ച കഥാപാത്രങ്ങളുടെ ലിസ്റ്റ് തന്നെ താരത്തിൻ്റെ കയ്യിലുണ്ട്.മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ മുൻപന്തിയിൽ തന്നെ ഉള്ള താരമാണ് റായ് ലക്ഷ്മി

തന്റെ പ്രണയിനിയെ പരിചയപ്പെടുത്തി കാളിദാസ് ജയറാം, പാർവ്വതിയുടെയും മാളവികയുടെയും സന്തോഷ കമന്റുകൾ

നടൻ കാളിദാസ് ജയറാം തന്റെ കാമുകിയെ പരിചയപ്പെടുത്തിക്കൊണ്ടു സമൂഹമാധ്യമത്തിൽ ഷെയർ ചെയ്‌ത ചിത്രമാണ് ഇപ്പോൾ ആരാധകരുടെ…

കീർത്തി വ്യവസായിയുമായി പ്രണയത്തിലോ?, താരത്തിന്റെ പ്രതികരണം ഇങ്ങനെ

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിയാണ് കീർത്തി സുരേഷ്. താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇപ്പോഴും ഉയർന്നുവരുന്നു. ആദ്യം,…

അവാർഡിന്റെ പേരിൽ ഒരു ട്രോൾ മെറ്റീരിയൽ ആയ അല്ലു അർജുൻ

Ajmal NisHad സാധാരണ ഒരുപാട് ഇഷ്ടപെടുന്ന ആളുകളെ അതിപ്പോൾ ഫ്രണ്ട്സിനെ ആകട്ടെ ഫാമിലിയേ ആകട്ടെ അതല്ലേൽ…