മുസ്ലീം ആയിപ്പോയി എന്നതോ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടാനുള്ള യോഗ്യത?

0
92

Sudheesh KN

എന്തിനു വേണ്ടിയാണ് ഇയാളെ ജയിലിൽ പിടിച്ചിട്ടിരിയ്ക്കുന്നത് ? എന്താണ് ഇയാൾ ചെയ്ത കുറ്റം? മുസ്ലീം ആയിപ്പോയി എന്നതോ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടാനുള്ള യോഗ്യത? എങ്ങോട്ടാണീ രാജ്യം പൊയ്ക്കൊണ്ടിരിയ്ക്കുന്നത്? പാക്കിസ്ഥാന്റെ മറ്റൊരു പകർപ്പ് ഈ മണ്ണിൽ സൃഷ്ടിയ്ക്കുകയാണോ ലക്ഷ്യം? എന്തൊരു കടുത്ത അനീതിയാണിത്? മനഃസാക്ഷിയുള്ളവർക്ക് എങ്ങനെയാണിത് കണ്ടു നിൽക്കാനാകുക?നീതിബോധം നശിച്ചിട്ടില്ലാത്ത മുഴുവൻ ജനങ്ങളും സിദ്ധിക്കിനെ വിട്ടു കിട്ടുന്നതിനായി ശബ്ദമുയർത്തേണ്ടതില്ലേ? സ്വതന്ത്രമായ മീഡിയ പ്രവർത്തനം അസാദ്ധ്യമെന്നാൽ, അതിനർത്ഥം ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നില്ലെന്നു തന്നെയല്ലേ! ഒരു വ്യക്തിയെ വിട്ടുകിട്ടുന്നതിനായുള്ള സമരമല്ല ഇത്.. സ്വതന്ത്രമായ മാദ്ധ്യമ പ്രവർത്തനം സാദ്ധ്യമാകുന്നതിനുള്ള, ഈ നാട്ടിൽ ജനിച്ചു പോയ ഏതൊരാളിനും അഭിമാനത്തോടെ തലയുയർത്തി നിൽക്കാനുള്ള സമരമാണിത്!എന്താണീ സംഭവിയ്ക്കുന്നത്? ദീർഘകാലം വിചാരണയില്ലാതെ തടവിൽ കഴിയാൻ മാത്രം എന്തു കുറ്റമാണവർ ചെയ്തിട്ടുള്ളത്? ഇന്നീ മനുഷ്യന്റെ നിസ്സഹായതയ്ക്കൊപ്പം നിൽക്കാനായില്ലെങ്കിൽ, നാളെ എതിർപ്പിന്റെ ശബ്ദം ഉയർത്തുന്നവരെയൊക്കെ ഇവ്വിധം കള്ള കേസുകളിൽ കുടുക്കി ജയിലിലടച്ചേയ്ക്കാം… നമ്മുടെ മൗനം അതിനുള്ള സമ്മതപത്രമാണ്! കാലം നമ്മെ കുറ്റക്കാരല്ലെന്നു വിധിയ്ക്കണമെങ്കിൽ.. യു.പി സർക്കാരിന്റെ തെമ്മാടിത്തതിനെതിരെ സാദ്ധ്യമാവും വിധത്തിലെല്ലാം മുറവിളി കൂട്ടേണ്ടതില്ലേ?