പൊളിഞ്ഞുപാളിസായത് പഞ്ചാബിലെ കർഷകരെ മാത്രം ചർച്ചയ്ക്കു വിളിച്ച് ഐക്യത്തെ ഭിന്നിപ്പിക്കുകയെന്ന തന്ത്രം

276

Sudheesh KN

പഞ്ചാബിലെ കർഷകരെ മാത്രമായി ചർച്ചയ്ക്കു വിളിച്ച് കർഷക ഐക്യത്തെ ഭിന്നിപ്പിക്കുക എന്ന അമിത് ഷായുടെ കുടില തന്ത്രമാണ് തകർന്നു തരിപ്പണമായി പോയത്! സമരം ബുരാരി മൈതാനത്തേക്ക് മാറ്റിയാൽ ചർച്ചയാകാമെന്നായിരുന്നു അമിത് ഷാ ആദ്യം പറഞ്ഞത്. ഡൽഹിയിൽ നിന്നും 25 കിലോമീറ്റർ ദൂരെ അതിർത്തിയിലെ ഈ സ്ഥലം, ഒരു ലക്ഷത്തോളം ആളുകളെ ഉൾക്കൊള്ളാവുന്ന ഓപ്പൺ ജയിലാക്കി മാറ്റാമെന്ന കുശാഗ്രബുദ്ധിയായിരുന്നു അതിനു പിന്നിൽ. കർഷകർ മാസങ്ങളോളം അവിടെ സമരം ചെയ്താലും ആരും അങ്ങോട്ട് തിരിഞ്ഞു നോക്കുക പോലുമില്ല. ഒടുക്കം സ്വയം മടുത്ത് ഇറങ്ങി പോയി കൊള്ളുമെന്നു കരുതി. പക്ഷേ ആ ചതി മുൻകൂട്ടി കാണാൻ കർഷകർക്കായി

എം.പി മാരെ വിലയ്ക്കെടുക്കും പോലെ കർഷകരെ വിലയ്ക്കുവാങ്ങാമെന്നു കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി! അമിത് ഷാ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയെങ്കിലും കർഷകർ ഒറ്റക്കെട്ടായി പറഞ്ഞു… മുഴുവൻ സംഘടനകളെയും ചർച്ചയ്ക്കു വിളിയ്ക്കുക. കാർഷിക ബിൽ റദ്ദാക്കാതെ മറ്റൊരു ഒത്തു തീർപ്പിനും ഞങ്ങൾ തയ്യാറല്ല! ഡൽഹിയിലേക്കുള്ള പ്രധാന കവാടങ്ങളിൽ, 144 പ്രഖ്യാപിച്ചിരിക്കുന്നു, ഇവിടേക്ക് ആർക്കും പ്രവേശനമില്ല എന്നൊരു ബോർഡ് പോലീസ് വെയ്ക്കേണ്ട താമസം, തൊട്ടടുത്ത് ഗോതമ്പു മാവു കലക്കി കർഷകരെഴുതി, ഇവിടെ 288 പ്രഖ്യാപിച്ചിരിക്കുന്നു, കർഷകർക്കല്ലാതെ മറ്റാർക്കും ഇങ്ങോട്ട് പ്രവേശനമില്ല! നമ്മളിന്നോളം കണ്ടിട്ടില്ലാത്തൊരു ഐതിഹാസിക സമരത്തിനാണ് സാക്ഷിയാകുന്നത്. തോൽക്കാനില്ലെന്ന് ഉറച്ചു കൊണ്ടിറങ്ങിയ ജനതക്ക് മുന്നിൽ, ഒരു ഭരണകൂടത്തിനും പിടിച്ചു നിൽക്കാനാകില്ല.

Image may contain: outdoorഒരു കോടിയോളം ട്രക്ക് ഉടമകൾ അംഗങ്ങളായുള്ള(AIMTC) കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഡിസം.8’നകം സമരത്തിന് പരിഹാരമായില്ലെങ്കിൽ രാജ്യ വ്യാപകമായി ചരക്കു വണ്ടികൾ ഓട്ടം നിർത്തുമെന്നാണ് തീരുമാനം ഓൾ ഇന്ത്യാ ടാക്സി യൂണിയനും സമാനമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. കാർഷിക ബില്ലുകൾ റദ്ദാക്കാൻ തയ്യാറായില്ലെങ്കിൽ, ഇന്ത്യയിലെ നിരത്തുകളിൽ നിന്നും തങ്ങളുടെ വാഹനങ്ങൾ പിൻവലിക്കുമെന്ന് അറിയിച്ചു. പത്മശ്രീ, അർജുന അവാർഡ് ജേതാക്കളായ കായിക താരങ്ങൾ സമരത്തിനു നേർക്കുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ചു അവാർഡ് തിരിച്ചു നൽകുന്നു. ഇതൊരു ശുഭ സൂചനയാണ്‌,അതിജീവനത്തിനുള്ള പൗരന്റെ അവകാശപ്പോരാട്ടങ്ങളെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളും പിന്തുണയ്ക്കുന്നൊരു പുതിയ ജനാധിപത്യ സംസ്ക്കാരം ഉടലെടുക്കേണ്ടതുണ്ട്!ഇതു കേവലം കർഷക സമരമായി ഒതുങ്ങി പോയി കൂടാ, ഈ സമരങ്ങളിലൂടെ രൂപം കൊള്ളുന്ന ജനകീയ ഐക്യമാകും, നാളെ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിത്തറയിളക്കുന്ന ബദലായി തീരുക.ഈ സമരങ്ങൾ നാളെ ഇന്ത്യയുടെ രാഷ്രീയ ഭൂപടത്തിൽ അതിശക്തമായ മാറ്റങ്ങൾക്കിടയാക്കും. താഴേ തട്ടിലെ ജനങ്ങളുടെ ചിന്താഗതിയിൽ മാറ്റമുണ്ടാക്കും. അതിനുള്ള തുടക്കമാകട്ടെ!