സ്വവർഗ്ഗാനുരാഗം സ്വയം വരുത്തിവെയ്ക്കുന്ന എന്തോ ഒന്നല്ല

51

Sudheesh KN

സ്വവർഗ്ഗാനുരാഗം സ്വയം വരുത്തിവെയ്ക്കുന്ന എന്തോ ഒന്നല്ല, ചികിത്സിച്ചു മാറ്റാനായി! അതേക്കുറിച്ച് ബോധമില്ലാത്ത മാതാപിതാക്കളാണ് അതു മാറികിട്ടാനായി കുട്ടികളെ മാനസിക കേന്ദ്രങ്ങളിലെത്തിയ്ക്കുന്നത്. അത്തരം ചികിത്സകളിലൂടെ സംഭവിയ്ക്കുക, അവരുടെ ഉള്ളിലെ ലൈംഗികതയെ നശിപ്പിച്ച്, എഴുന്നേറ്റു നടക്കുന്ന ഒരു മാംസപ്പാവയെ സൃഷ്ടിയ്ക്കുക എന്നതാകും. പലരും കരുതും പോലെ കൗമാരക്കാലത്തെ താത്ക്കാലികമായ ഭ്രമം / അപഭ്രംശം മാത്രമല്ലിത്. നമുക്കിതിൻറെ ഗൗരവം ഇനിയും തിരിച്ചറിയാനാകുന്നില്ലല്ലോ!

How Do Lesbians Have Sex? 28 Tips, Techniques, Positions, and Moreലൈംഗികാകർഷണം എന്നത് മനുഷ്യമനസ്സിൽ ഇച്ഛാതീതമായി (Involuntary) സംഭവിയ്ക്കുന്നതാണ്. അത് ഏതുതരത്തിൽ ഉള്ളതാകുമെന്ന് മസ്തിഷ്ക്കത്തിൽ ജന്മനാ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. ആണിനോടും പെണ്ണിനോടും ആകർഷണം തോന്നുന്നതാണ് ഉഭയലൈംഗികത (Bisexual). ഏതു സ്വതന്ത്ര മനുഷ്യ സമൂഹത്തിലും 5 % മുതൽ 7 % വരെ ആളുകൾ ഇങ്ങനെയുള്ളവരാകും. എതിർലിംഗ ലൈംഗികത പ്രകൃതി സഹജവും, സ്വവർഗ്ഗ ലൈംഗികതയും, ഉഭയ ലൈംഗികതയും പ്രകൃതിവിരുദ്ധവും ആയിത്തീരുന്നത് കാഴ്ച്ചപ്പാടിലെ വൈകല്യമാണ്. എതിർലിംഗ ലൈംഗികതയിലൂടെയേ സന്താനോത്പാദനം സാദ്ധ്യമാകൂ എന്ന ഒറ്റക്കാരണത്താലാണ് പലരും ഇങ്ങനെ കരുതി പോകുന്നത്! സന്താനോത്പാദനം മാത്രമാണോ മനുഷ്യലൈംഗികതയുടെ ലക്ഷ്യം? അങ്ങനെയെങ്കിൽ ദമ്പതികളായ ആണും പെണ്ണുമൊക്കെ ജീവിതകാലത്ത് ഒന്നോ രണ്ടോ തവണ മാത്രം ലൈംഗികമായി ബന്ധപ്പെട്ടാൽ മതിയാകും!

"bitches?" really. That's the type of sexism that you ...നമ്മുടെ സമൂഹത്തിലിന്നും ഇതേക്കുറിച്ചുള്ള കാര്യമായ അജ്ഞത നിലനിൽക്കുന്നുണ്ട്. ആണത്തം, പെണ്ണത്തം എന്നിവയെ ആഘോഷിയ്ക്കുന്ന വേദികളാണ് നമുക്ക് ചുറ്റിലും. അതിനപ്പുറമുള്ള ജീവശാസ്ത്രപരമായ വ്യത്യസ്തതകളെ മനസ്സിലാക്കുന്നതേയില്ല! സമൂഹത്തിൻറെ ഭാഗമായി തങ്ങളുടെ സ്വത്വം വെളിപ്പെടുത്തി ജീവിയ്ക്കാനുള്ള മൗലികാവകാശം/ അഥവാ മനുഷ്യാവകാശം തന്നെയാണവർക്ക് നിഷേധിയ്ക്കപ്പെടുന്നത്. സ്വവർഗ്ഗഅനുരാഗികളെ അദൃശ്യ ന്യൂനപക്ഷം (Invisible Minority) എന്നു വിളിയ്ക്കുന്നതും അതിനാലാണ്. സ്വന്തം ലൈംഗിക സ്വത്വം വെളിപ്പെടുത്തിക്കൂടെന്നു പറയുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരിയ്ക്കലും അംഗീകരിയ്ക്കാനാവാത്തത്. പുറത്തുപറയാൻ നാണിയ്ക്കേണ്ട കാര്യമല്ല ഇത്. മാനസികമായും ശാരീരികമായും ഒരാളുടെ തെരഞ്ഞെടുപ്പ് അയാളുടെ മാത്രം സ്വകാര്യതയാണ്. ലിംഗപരമായുള്ള തെരഞ്ഞെടുപ്പും അങ്ങനെ തന്നെ. അതിനെ ചോദ്യം ചെയ്യാൻ മറ്റുള്ളവർക്ക് എന്തവകാശം?

സ്‌കൂൾ/കോളേജ് കാലത്ത് സ്വന്തം ലിംഗത്തിൽപ്പെട്ടവരോടുള്ള ആകർഷണം തോന്നുക സാധാരണമാണ്. അങ്ങനെ സ്വവർഗ്ഗാനുരാഗം പുറത്ത് പറഞ്ഞുപോയ പേരിൽ സ്‌കൂളിലും ഹോസ്റ്റലിലുമെല്ലാം കടുത്ത അവജ്ഞ നേരിടേണ്ടിവരുന്നവരെ അറിയാം. അതിൻറെ പേരിൽ പുറത്താക്കപ്പെട്ടവർ ആത്‍മഹത്യ ചെയ്ത സംഭവങ്ങളും ഒരുപാട് ഉണ്ടായിട്ടുണ്ട്. സ്വവർഗ്ഗലൈംഗികത എന്ന സെന്സിറ്റീവായ വിഷയത്തെ എങ്ങനെ സമീപിക്കണമെന്ന ബോധവത്ക്കരണം അധ്യാപകർക്കിടയിലും വേണ്ടേ? താഴേക്കിടയിലുള്ള സാമ്പത്തിക ചുറ്റുപാടുകളിൽ നിന്നുള്ള കുട്ടികൾ സ്വവർഗ്ഗ ലൈംഗികത്തൊഴിലാളികൾ ആയിപോകുന്ന സാഹചര്യവും നിലവിലുണ്ട്
ഇനിയും ആണിനെപ്പോലെയും, പെണ്ണിനെപ്പോലെയും ജീവിയ്ക്കാനൊക്കാത്തവരും നമ്മുടെ ഇടയിലുണ്ട്. ജനനത്തിലൂടെ കൈവന്ന ലിംഗാവസ്ഥയെ മാറ്റാൻ ശ്രമിയ്ക്കുന്ന ട്രാൻസ്ജെന്റർ വിഭാഗത്തിൽപെട്ടവരുടെ സ്ഥിതി അതി ദയനീയമാണ്. ജനിയ്ക്കുമ്പോൾ തന്നെ സ്വന്തം കുടുംബത്തിൽ നിന്നും അകറ്റി നിർത്തപ്പെടുന്നു. കുട്ടിയായിരിക്കെ തന്നെ നഷ്ടപ്പെടലുകൾ അവരെ തേടിയെത്തുന്നു. അപരലിംഗത്തിൽ (Transgender ) പ്പെട്ടവരായ ആളുകൾ ജനിയ്ക്കുന്നതേ മുജന്മപാപമാണെന്നു കരുതുന്ന സമൂഹമാണ് നമ്മുടേത്. ജനിച്ച ലിംഗാവസ്ഥയിൽ നിൽക്കാതെ മറ്റൊരു ലിംഗാവസ്ഥയിലേയ്ക്ക് ശാരീരികമായും മാനസികമായും മാറാൻ തയ്യാറായവരും മാറിയവരുമൊക്കെ ട്രാൻസിൽ ഉണ്ട്

How Many Gay Men Say They Are Bisexual When They're Coming Out ...മലയാളികളായ ഭൂരിഭാഗം ട്രാൻസ് വിഭാഗത്തിൽ പെട്ടവരും സ്വത്വം വെളിപ്പെടുത്തി ജീവിയ്ക്കാനാകാതെ ബാംഗ്ലൂർ, ചെന്നെ, മുംബൈ, കൽക്കത്ത എന്നിവിടങ്ങളിൽ പോയി ജീവിയ്ക്കേണ്ടി വരുന്നു. ഇതിൽ പുരുഷനായി ജനിച്ച് സ്ത്രീയാകാൻ ആഗ്രഹിയ്ക്കുന്നവരും, സ്ത്രീയായി ജനിച്ച് പുരുഷനാകാൻ ആഗ്രഹിയ്ക്കുന്നവരുമൊക്കെയുണ്ട്. എല്ലാ ഇടങ്ങളിലും ഇവർ മാറ്റി നിർത്തപ്പെടുന്നു. സ്വന്തം വീട്ടുകാർക്ക് തന്നെ കണ്ടൂടാതെയാകും. അതോടെ വീടു വിട്ടിറങ്ങേണ്ടി വരുന്നു. ചുവടുറപ്പിയ്ക്കാനുള്ള ആ ഓട്ടം, ഏതെങ്കിലും മഹാനഗരങ്ങളുടെ പുറം പോക്കുകളിൽ അടിഞ്ഞു കൂടുന്നതിലാകും കലാശിയ്ക്കുക. കേരളത്തിൽ നേരത്തെ നടത്തിയ ട്രാൻസ്‌ജെന്റർ സർവ്വേയിൽ ഹൈസ്ക്കൂൾ പഠനം മുഴുമിയ്ക്കാൻ പറ്റാത്തവർ ഏകദേശം 65 % വരും. കുടുംബത്തിലും ചുറ്റുവട്ടത്തുമൊന്നും അവരെ ഉൾക്കൊള്ളാൻ ആരും തയ്യാറാകില്ല. പൊതു ഇടങ്ങളിലാകട്ടെ വാക്കുകൊണ്ടും, നോക്കുകൊണ്ടും, ശരീരം കൊണ്ടും ഉപദ്രവിയ്ക്കുന്നവരാണേറെയും

ഇതുമായി ബന്ധപ്പെട്ട് മനസ്സിലാക്കപ്പെടേണ്ടതാണ് ലൈംഗികത (Sexuality), ലിംഗം (Gender) എന്നീ വാക്കുകൾ തമ്മിലുള്ള അന്തരം. ലൈംഗികത (Sexuality ) എന്നത് ശാരീരിക ആകർഷണത്തെയും, പ്രണയത്തേയുമൊക്കെ സൂചിപ്പിക്കുന്നു. ലിംഗം (Gender ) എന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആണ്മ അല്ലെങ്കിൽ പെണ്മ എന്നതു നിർണ്ണയിക്കുന്ന അവസ്ഥയാണ്. അപരലിംഗത്വം (Transgender ) ഉള്ളവരുടെ അവസ്ഥ പ്രണയവുമായി ബന്ധപ്പെട്ടതല്ല. തങ്ങളുടെ ശാരീരിക യാഥാർത്ഥ്യവും, മനസ്സിൽ കൊണ്ടുനടക്കുന്ന ലിംഗബോധവും തമ്മിൽ പൊരുത്തക്കേട് അനുഭവിയ്ക്കുന്നവരാണ് അവർ. പുരുഷ ജനനേന്ദ്രിയവുമായി പിറന്നെങ്കിലും, മനസ്സുകൊണ്ട് താനൊരു സ്ത്രീയാണെന്ന് ചെറുപ്പം മുതലേ തോന്നുക. സ്ത്രീകളുടെ വസ്ത്രം ധരിയ്ക്കാനും, ഭാവഹാവാദികൾ പ്രകടിപ്പിയ്ക്കാനും അതിയായി ആഗ്രഹിയ്ക്കുക. അതുപോലെ സ്ത്രീ ജനനേന്ദ്രിയമുണ്ടെങ്കിലും മനസ്സാ താനൊരു പുരുഷനാണെന്ന് തിരിച്ചറിയുക. ഇതിനെ മാറ്റിത്തതീർക്കാനാകില്ല. ആകെ കഴിയുക, ഹോർമ്മോൺ ചികിത്സ, ലിംഗമാറ്റ ശസ്ത്രക്രിയ തുടങ്ങിയവയിലൂടെ മാനസികമായി തങ്ങളാഗ്രഹിയ്ക്കുന്ന ലിംഗബോധത്തോട് സമന്വയിക്കുക എന്നതാകും

ലോകത്തിലാദ്യമായി ട്രാൻസ്‌ജെന്റേഴ്‌സ്‌ നയം കൊണ്ടുവന്ന സംസ്ഥാനമാണ് കേരളമെങ്കിലും, ഇന്ത്യയിൽ ട്രാൻസ്‌ജെന്റേഴ്സ് ഏറ്റവുമധികം സാമൂഹ്യ അവഗണന / ബഹിഷ്ക്കരണം നേരിടുന്ന ഒരിടം കൂടിയാണ് നമ്മുടേത്. ലെസ്ബിയൻസ്, ഗേ, ബൈസെക്ഷ്വൽസ്, ട്രാൻസ്‌ജെന്റേഴ്സ് , Queer എന്നിവരൊക്കെ നമ്മെപ്പോലെ തന്നെ മനുഷ്യാസ്തിത്വത്തിൻറെ എത്രയും സ്വാഭാവികമായ പ്രകാശനമാണ്. അതിനോടൊക്കെ മുൻവിധികളില്ലാത്ത സമീപനം/ സാമൂഹ്യാവസ്ഥ രൂപപ്പെടേണ്ടതുണ്ട്