ഹൈമവതഭൂവിൽ എഴുതിയ വീരേന്ദ്രകുമാർ സ്വീകാര്യനും, രാമൻറെ ദുഃഖം എഴുതിയയാൾ വെറുക്കപ്പെടേണ്ടവനും ആകുന്നതിൻറെ കാരണങ്ങൾ വേറെയാണ്

33

Sudheesh KN

ഹൈമവതഭൂവിൽ എഴുതിയ വീരേന്ദ്രകുമാർ സ്വീകാര്യനും, രാമൻറെ ദുഃഖം എഴുതിയയാൾ വെറുക്കപ്പെടേണ്ടവനും ആകുന്നതിൻറെ കാരണങ്ങൾ വേറെയാണ്! കക്ഷി രാഷ്ട്രീയത്തിൽ താത്‌ക്കാലികമായ നിലപാട് മാറ്റങ്ങൾ അദ്ദേഹത്തിൽ ആരോപിയ്ക്കാമെങ്കിലും. ധൈഷണിക ജീവിതത്തിലൊരിയ്ക്കലും അയാൾ ഇരട്ടത്താപ്പുകൾ വെച്ചു പുലർത്തിയിട്ടില്ല. തുടക്കം മുതൽ ഒടുക്കം വരേയ്ക്കും മതനിരപേക്ഷ ജനാധിപത്യ വാദിയായിരുന്നു. സർവ്വചരാചരങ്ങളേയും ഒന്നായി കാണാൻ M P Veerendra Kumar, MD of Malayalam daily Mathrubhumi and Rajya ...ശേഷിയുള്ള ഉപനിഷത്ത് വീക്ഷണമാണ് വീരേന്ദ്രകുമാറിനെയും, അഴീക്കോടിനേയും പോലുള്ളവരെ ആകർഷിച്ചത്. രാമകൃഷ്‌ണ പരമഹംസനിലും, വിവേകാനന്ദനിലും, നാരായണഗുരുവിലും, രമണമഹർഷിയിലുമൊക്കെ ഈ സഹിഷ്ണുതയും സാംസ്കാരിക വിശാലതയും നമുക്ക് കാണാനാകും.
എന്നാൽ ഹിന്ദു എന്ന identity യെ രാഷ്ട്രീയ അധികാരത്തിലേക്കുള്ള എളുപ്പ വഴിയായി കണ്ട ആർ.എസ്.എസും , ബി.ജെ.പിയും ഉപരിപ്ലവമായ ദേശീയതയേയും മതവിശ്വാസത്തെയും കൂട്ടിക്കുഴച്ച് ഒരു പ്രതീകമുണ്ടാക്കി – ബാബ്‌റി മസ്ജിദ്. അതിൽ ശ്രീരാമനെ അന്യായമായി പ്രതിഷ്‌ഠിച്ചു! അന്ന് അദ്വാനി നയിച്ച രഥ യാത്രയിലൂടെയാണ് ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയിൽ ചുവടുറപ്പിച്ചത്. തീവ്രവിശ്വാസ പാരമ്പര്യമില്ലാത്തൊരു മതത്തിൻറെ മുഖ്യധാരയിലേക്ക് ഒരുപറ്റം മത മൗലികവാദികൾ കടന്നുവന്ന് അധികാരം സമ്പാദിച്ചതിൻറെ നേർചിത്രമാണ് നമുക്ക് മുന്നിലുള്ളത്.

ഹൈന്ദവരായ ഈ നാട്ടിലെ ബഹുഭൂരിപക്ഷം ജനതയേയും തങ്ങൾ പ്രതിനിധീകരിയ്ക്കുന്നില്ല എന്ന നല്ല ബോധമുള്ളതു കൊണ്ട് തന്നെയാണ് ഇക്കൂട്ടർ എല്ലാ ഹൈന്ദവ സംഘടനകളുമായും കൂട്ടുകെട്ടുണ്ടാക്കുന്നതും, ക്ഷേത്രങ്ങളും, മഠങ്ങളും, സന്ന്യാസാശ്രമങ്ങളും കൈവശപ്പെടുത്താൻ കിണഞ്ഞു പരിശ്രമിയ്ക്കുന്നതും. ഹിന്ദുമതത്തിൻറെ അവസാന വാക്ക് തങ്ങളാണെന്ന തോന്നൽ ഉളവാക്കാൻ നോക്കുന്നതും. ഒരൊറ്റ കയറു കൊണ്ട് കെട്ടാവുന്ന ഹിന്ദുവിനെയാണ് അവർക്കു വേണ്ടത്. ബലപ്രയോഗത്തിലൂടെ മസ്ജിദ് തകർക്കപ്പെട്ടപ്പോൾ നിയമവാഴ്ച്ചയാണ് തകർന്നത്. മുസ്ലിങ്ങളെ മാത്രം വേദനിപ്പിച്ച സംഗതിയല്ല അത്. തകർന്നുപോയത് ഭരണഘടനയിലും, നീതിപീഠത്തിലും, ജനാധിപത്യ മൂല്യങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസമാണ്. മതസൗഹാർദത്തിൻറെ അടിവേരുകളിലാണ് കത്തി വെച്ചത്. മനുഷ്യപ്പറ്റ് പോയാൽ പിന്നെ ഹിന്ദുവെന്ന് അഭിമാനിയ്ക്കുന്നതു കൊണ്ടോ, മഹത്തായ സാംസ്കാരിക പാരമ്പര്യത്തിൻറെ അവകാശികളെന്നു വാദിയ്ക്കുന്നതിലോ ഒന്നും യാതൊരു അർത്ഥവുമില്ല
ഞാനൊരു മതവിശ്വാസിയല്ല, എന്നാൽ എല്ലാ മതങ്ങളിലെയും ആത്മീയ ചിന്താധാരകളെ അടുത്തറിയാൻ ജീവിതത്തിൻറെ നല്ല സമയം പാഴാക്കിയൊരാളെന്ന നിലയിൽ, എല്ലാ മതങ്ങളുടെയും ശത്രു അതിലെ തന്നെ യാഥാസ്ഥിതിക വീക്ഷണം പുലർത്തുന്നവരും, അതിൻറെ പേരിൽ രൂപം കൊള്ളുന്ന തീവ്ര വിശ്വാസ പ്രസ്ഥാനങ്ങളുമാണെന്ന് കാണാനാകുന്നുണ്ട്. ഇന്ത്യയിൽ ഹിന്ദു മഹാസഭയായിരുന്നു ഈ യഥാസ്ഥിതികത്വത്തിൻറെ ഏറ്റവും ഭീകരമുഖങ്ങളിലൊന്ന്.

1937 ‘ അഹമ്മദാബാദിൽ ചേർന്ന ഹിന്ദുമഹാസഭയുടെ യോഗത്തിൽ അദ്ധ്യക്ഷം വഹിച്ചു കൊണ്ട് സവർക്കർ പറഞ്ഞു, “ഇന്ത്യക്ക് ഒരിയ്ക്കലും ഒരൊറ്റ രാഷ്ട്രമാകാൻ കഴിയില്ല. നേരെ മറിച്ച് രണ്ടു രാഷ്ട്രങ്ങളാണ് പ്രധാനമായും ഇന്ത്യയിലുള്ളത്. ഹിന്ദുവും-മുസ്ലിമും”. ആർ.എസ.എസും, ബിജെ.പിയും, വിശ്വഹിന്ദു പരിഷത്തും, ശിവസേനയുമൊക്കെ ഈ ഹൈന്ദവ യാഥാസ്ഥിതികത്വത്തിൻറെ ജീവിയ്ക്കുന്ന മുഖങ്ങളാണ് ആധുനിക കാലഘട്ടത്തിലെ ഹിന്ദുമതത്തിൻറെ വക്താവായ വിവേകാനന്ദൻറെ വാക്കുകളോ, “വേദാന്തം ഉയർത്തി പിടിയ്ക്കുന്ന ഏകത്വചിന്താഗതി പ്രായോഗിക ജീവിതത്തിൽ ഒരുപരിധിവരെയെങ്കിലും പാലിയ്ക്കുന്നത് ഇസ്‌ലാമാണ് ; ഇസ്‌ലാം മാത്രമാണ്. അതുകൊണ്ട് ഇന്ത്യയുടെ ഭാവിയെ പ്രതിയുള്ള ഏക പ്രതീക്ഷ – ഇസ്‌ലാമിന്റെയും ഹൈന്ദവതയുടെയും ഐക്യമാണ്.” സവർക്കറുടെയും വിവേകാനന്ദന്റെയും വാക്കുകൾ തമ്മിലുള്ള അന്തരം നിങ്ങൾ നോക്കൂ!

എല്ലാ മതങ്ങളിലും ഈ യാഥാസ്ഥിതികത്വവും ലിബറൽ ചിന്താഗതിയും തമ്മിലുള്ള ഈ ഏറ്റുമുട്ടലുകൾ നമുക്ക് കാണാനാകും. പാരമ്പര്യവും നവീനതയും തമ്മിലുള്ള ഈ നിരന്തരമായ ഏറ്റുമുട്ടലിലൂടെയേ എല്ലാ വിഭാഗീയതകൾക്കുമപ്പുറം മാനവികതയിലൂന്നിയ ഒരു സംസ്കാരം നിലവിൽ വരൂ. ലോകത്തൊരിടത്തും പുരോഗതി സങ്കുചിതത്വത്തിലൂടെ കൈവന്നിട്ടില്ല. മനുഷ്യ മനസ്സിൻറെ സ്വാതന്ത്ര്യത്തിലൂടെയും, വിശാല വീക്ഷണത്തിലൂടെയുമേ അതു സാദ്ധ്യമാകൂ. രാമൻറെ ദുഃഖം’എന്ന പേരിൽ വീരേന്ദ്രകുമാർ എഴുതിയ ലേഖനം, സങ്കുചിത ഹിന്ദുത്വ വീക്ഷണത്തെ അദ്ദേഹമെന്നും നഖശിഖാന്തം എതിർത്തിരുന്നൂവെന്നതിൻറെ തെളിവായി അവശേഷിയ്ക്കും.

 

Advertisements