COVID 19
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ‘ചിത്ര മാഗ്ന’ – ആർ.എൻ.എ വേർതിരിക്കൽ കിറ്റുകൾക്ക്, അനുമതിയായി
സന്തോഷ വാർത്ത. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ‘ചിത്ര മാഗ്ന’ – ആർ.എൻ.എ വേർതിരിക്കൽ കിറ്റുകൾക്ക്, വാണിജ്യാടിസ്ഥാനത്തിൽ നിർമ്മാണ അനുമതിയായി. പുതിയ കിറ്റുകൾ 150 രൂപയ്ക്ക് ലഭ്യമാകും. കോവിഡ് പരിശോധനയയുടെ ചെലവ് ഗണ്യമായി കുറയ്ക്കാനിത് ഉപകരിയ്ക്കും.
131 total views, 1 views today

സന്തോഷ വാർത്ത. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ‘ചിത്ര മാഗ്ന’ – ആർ.എൻ.എ വേർതിരിക്കൽ കിറ്റുകൾക്ക്, വാണിജ്യാടിസ്ഥാനത്തിൽ നിർമ്മാണ അനുമതിയായി. പുതിയ കിറ്റുകൾ 150 രൂപയ്ക്ക് ലഭ്യമാകും. കോവിഡ് പരിശോധനയയുടെ ചെലവ് ഗണ്യമായി കുറയ്ക്കാനിത് ഉപകരിയ്ക്കും. ഇറക്കുമതി ചെയ്യുന്ന കിറ്റുകൾക്ക് 300 രൂപയോളം വരുമെന്നോർക്കണം. രോഗിയുടെ പരിശോധനാ സ്രവത്തിൽ നിന്നും, കാന്തിക സൂക്ഷ്മ കണങ്ങൾ ഉപയോഗിച്ച് ആർ.എൻ.എ വേർതിരിയ്ക്കുന്ന ഈ നൂതന സാങ്കേതിക വിദ്യ ഒരേസമയം ചെലവ് കുറഞ്ഞതും, വേഗമേറിയതും, കൃത്യതയാർന്നതുമാണ്
ഒരു മാസം 8 -10 ലക്ഷത്തോളം ആർ.എൻ.എ വേർതിരിക്കൽ കിറ്റുകൾ ആവശ്യമായി വരുന്ന സാഹചര്യമാണ് ഇപ്പോൾ നമ്മുടെ മുന്നിലുള്ളത്. രാജ്യത്തൊട്ടാകെ ദിവസം ചുരുങ്ങിയത് ഒരു ലക്ഷം പരിശോധനകൾ നടത്താനാണ് രാജ്യം ലക്ഷ്യമിടുന്നത് എന്നറിയുമ്പോൾ, ഈ കണ്ടെത്തലിൻറെ പ്രാധാന്യം വ്യക്തമാകും. കൊച്ചിയിലെ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ആണ് ‘ചിത്ര മാഗ്ന’ നിർമ്മിയ്ക്കുന്നത്. പ്രതിമാസം 3 ലക്ഷം കിറ്റുകൾ ഉത്പാദിപ്പിയ്ക്കാനുള്ള ശേഷിയാണ് അവർക്കുള്ളത്. കേരളത്തിൽ കോവിഡ് സ്ഥിതീകരിയ്ക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആശ്വാസം പകരുന്നതാണിത്
132 total views, 2 views today
Continue Reading