ദുബായിലെ തിയേറ്ററിൽ നിന്നും ജയ ജയ ജയ ജയ ഹേ കണ്ട അനുഭവം, രാജേഷിന്റെ ആണ്കോയ്മത്തരം കണ്ടു ഭർത്താക്കന്മാരും ജയാ തിരിച്ചടിച്ചു തുടങ്ങിയപ്പോൾ ഭാര്യമാരും ചിരിച്ചു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
14 SHARES
170 VIEWS

ജയ ജയ ജയ ഹേ ഞാൻ പറയാൻ ബാക്കി വെച്ചത്

Sudheesh Poozhithara

രണ്ടാഴ്ച മുൻപാണ് ജയ ജയ ജയ ഹേ സിനിമ കാണാൻ ഇടയായായത് പൊതുവെ സിനിമ ഭ്രാന്ത് കുറച്ചധികം കാലമായി കൂടെ കൂടിയിട്ട് അതിനൊരു പ്രധാന കാരണം സുഹൃത്തും ഒരു കാലത്തു കടുത്ത സിനിമ മോഹിയുമായിരുന്ന നിയാസുമൊത്തുള്ള സൗഹൃദം തന്നെ ആണ്‌ ഒരു കാലയളവിൽ എഴുതി പൂർത്തിയാക്കിയ തിരക്കഥകളുമായി ദുബായിലെ സ്വന്തം ഷോപ് എല്ലാം വിട്ട് നാട്ടിൽ സംവിധായകരുടെയും പ്രൊഡ്യൂസര്മാരുടെയും പിന്നാലെ ഓടിയ നിയാസ് … അവന്റെ സിനിമ സ്വപ്നം പൂവണിഞ്ഞിലെങ്കിലും വീട്ടിൽ ഒരു റൂമില് ഒരു കിടിലൻ ഹോം തിയറ്റർ സിസ്റ്റം അവൻ സജ്ജീകരിച്ചിട്ടിണ്ട് . പറഞ്ഞു വന്നത് അതല്ല ജയ ജയ ജയ ജയഹെ എന്ന സിനിമയെ കുറിച്ചാണ് . ആ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ കുറിച്ചാണ് .വിവാഹിതൻ അല്ലാത്തത് കൊണ്ട് തന്നെ എന്നിലെ പുരുഷ മേധാവിത്വ മനോഭാവം ഭാര്യയോട് പുറത്തെടുക്കുവാൻ അവസരം വന്നിട്ടില്ല . മുപ്പതുകൾ പിന്നിട്ടതോടെ ഞാൻ എന്നെ ഓരോ ദിവസവും refine ചെയ്തു എടുക്കുവാനുള്ള ഒരു മനഃപൂർവ്വമായ ശ്രമം നടത്താൻ ശ്രമിക്കുന്നുണ്ട് ഈ അടുത്തകാലത്തായി . എന്നിരുന്നാലും രാജേഷ് എന്ന മകൻ എന്നിൽ ഞാൻ പലപ്പോഴും കണ്ടിരുന്നു.കൂടാതെ രാജേഷ് എന്ന ഭർത്താവിനെയും ഞാൻ എന്റെ പരിസരത്തു നിരവധിയായ കണ്ടിട്ടുണ്ട് .

രാജേഷ് തന്റെ ഭാര്യ ജയയോട് ജീൻസ് പാന്റ് കഴുകി ഇട്ടതിനു കയർക്കുന്ന ഒരു രംഗം ഉണ്ട് അതു എന്റെ ജീവിതത്തിൽ എണ്ണമറ്റ തവണ ഞാൻ എന്റെ അമ്മയോട് ചാടി കളിച്ചിട്ടുണ്ട് . കൂടാതെ പ്രായമായ അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്ന് വല്ലപ്പോഴും ഒരു മുടി നാര് കിട്ടിയാൽ ആ പഞ്ചായത്തു മുഴുവൻ കുലുങ്ങുന്ന രൂപത്തിൽ ഞാൻ പൊട്ടിത്തെറിക്കുമായിരുന്നു ..പിന്നെ ചോറിനു കൂടെ വെക്കുന്ന കറി ഇഷ്ടപ്പെടാതെ വരുമ്പോൾ രാവിലെ 3 ദിവസം തുർച്ചയായി ദോശ ബ്രേക്ഫാസ്റ്റിന് ഉണ്ടാക്കിയാൽ എല്ലാം ഞാൻ പൊട്ടി തെറിക്കുമായിരുന്നു അതേ ‘അമ്മ എനിക്കു ഇഷ്ടപ്പെട്ടത് മാത്രം ഉണ്ടാക്കി തരുവാൻ ഉത്തരവാദിത്തപ്പെട്ട ആളാണ് എന്ന ബോധം എനിക്കു തോന്നുന്നു. അതു എന്റെ ഉള്ളിന്റെ ഉള്ളിലെ ആണ്കോയ്മയിൽ നിന്നു ഉണ്ടായതാകാം .എന്നിരുന്നാലും കഴിഞ്ഞ കുറച്ചു കാലങ്ങൾ ആയി പഴയത് പോലെ ഒന്നും ഞാൻ അമ്മയോട് അനാവശ്യമായി തട്ടി കയറാറില്ല എന്നാണ് എന്റെ വിശ്വാസം .അത്‌ ഈ സമൂഹത്തിലെ മാറ്റങ്ങൾ കണ്ടു കൊണ്ട് ഞാൻ എങ്ങിനെയൊക്കെയോ മാറി തുടങ്ങുന്നതിന്റെ തുടക്കമായാണ് എനിക്കു തോന്നുന്നത് ഇനിയും ഒരുപാട് ഞാൻ മാറാനുണ്ടെന്നും തിരിച്ചറിയുന്നു

ഇനി സിനിമ കണ്ടപ്പോൾ ഉണ്ടായ അനുഭവം പറയാം ദുബായ് ബുർജ്മാനിലേ vox സിനിമയിൽ നിന്നാണ് പടം കണ്ടത്. ആ vox ലെ ഏറ്റവും ചെറിയ സ്ക്രീൻ ആയ screen 9 ഇൽ ആയിരുന്നു ഏകദേശം 50 പേർക്കോ മറ്റോ ഇരിക്കാനുള്ള സീറ്റുകൾ മാത്രം, ഷോ ടൈമിംഗ് വരെ വളരെ കുറവായിരുന്നു, രാത്രി 10.35 ന്റെ ഷോ ഏകദേശം 50 സീറ്റുകളും ഫുൾ എന്ന് പറയാം, അതിൽ 90% ഫാമിലി ,കപ്പിൾസ് ആയിരുന്നു ഞാൻ ഇരുന്ന സീറ്റിന്റെ പിന്നിലും മുന്നിലും സൈഡിലും കപ്പിൾസ് തന്നെ എനിക്കും ചെറിയ ഡിസ് കംഫർട്ട് തോന്നായ്കയില്ല .അവർക്കും ചിലപ്പോ തോന്നി കാണും.

പറഞ്ഞു വന്നത് അതൊന്നും അല്ല . രാജേഷിന്റെ ആ ആണ്കോയ്മത്തരം കാണിക്കുന്ന സമയത്തൊക്കെ ചെറിയ രീതിയിൽ ചിരി ഉയരുന്നുണ്ടായിരുന്നു .അത് കഴിഞ്ഞു ജയ beast mode ലേക്ക് എത്തുന്നതോടെ മിക്കവരുടെയും ഭാര്യമാർ പൊട്ടി ചിരിക്കുന്നതും ഭർത്താക്കന്മാർ ചിരിക്കാൻ പ്രയാസപ്പെടുന്നതും അടുത്ത് നിന്ന് കാണാൻ പറ്റി . പുരുഷ മേധാവിത്വത്തിന്റെ കൊടുമുടിയിൽ മുട്ടി നിൽക്കുന്ന രാജേഷിനെ ഒരു സമയം കഴിഞ്ഞു ജയ നേരിടുന്നത് കണ്ടു ഞാനും പൊട്ടിച്ചിരിച്ചു എന്നതാണ് വാസ്തവം. ആ ഇരിക്കുന്നവരിൽ ഇത്രേം എൻജോയ് ചെയ്തു ആ പടം കണ്ട ഒരു പുരുഷ കേസരി ചിലപ്പോൾ ഞാൻ മാത്രമായിരിക്കും എന്ന് മിക്കവരുടെയും പടം കഴിഞ്ഞുള്ള മുഖം കണ്ടപ്പോഴും എനിക്കു തോന്നി .നിരവധി തവണ പറഞ്ഞ വിഷയം ആണെങ്കിലും ഇത്ര രസിപ്പിച്ചു കൊണ്ട് ഈ വിഷയം കൈകാര്യം ചെയ്ത സിനിമ അടുത്ത കാലത്തൊന്നും വന്നിട്ടില്ല

നബി : ഈ സിനിമയെ മികച്ച ഒരു distributors ഏറ്റടുത്തിരുന്നെങ്കിൽ ഇതിലേറെ ഒരുപടി മുകളിൽ ഹിറ്റ് അടിച്ചേനെ എന്ന് നിസ്സംശയം പറയാം

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്