ബിജെപിയ്ക്കും കേന്ദ്രത്തിനുമെതിരായി വലിയ ഭരണവിരുദ്ധവികാരം രൂപപ്പെട്ട് വരുന്നുണ്ട്

174

കടപ്പാട് : Sudheesh Sudhakaran

ബിജെപിയ്ക്കും കേന്ദ്രത്തിനുമെതിരായി വലിയ ഭരണവിരുദ്ധവികാരം രൂപപ്പെട്ട് വരുന്നുണ്ട്. ഡൽഹിയിലോ ഗുജറാത്തിലോ ഒക്കെ നഗരങ്ങളിൽക്കൂടി ഒരു ഡ്രോൺ പറത്തിയാൽ ചിതകളുടെ ഏരിയൽ ഷോട്ടുകളാണ് മുഴുവൻ. ആശുപത്രിപ്പടിക്കൽ ക്യൂവിൽക്കിടന്ന് ഉറ്റവർ മരിക്കുന്നു.ആശുപത്രിയിൽ കിടക്കുന്നവർ പോലും ഓക്സിജനില്ലാതെ മരിക്കുന്നു. അവരുടെ മൃതദേഹം ദഹിപ്പിക്കാൻ മണിക്കൂറുകൾ ക്യൂവിൽക്കിടക്കേണ്ടിവരുന്നു.

ഈ സാഹചര്യത്തിലൊക്കെ ഹിന്ദുത്വം മാത്രം മനസിൽ വെച്ച് മോദിയെ പിന്തുണയ്ക്കാൻ സാധാരണ ജനത്തിന് കഴിയില്ല. മോദിയെ പിന്തുണയ്ക്കുന്ന അർബൻ- സോഷ്യൽ മീഡിയ ഗ്യാംഗിന്റെ ട്രെൻഡിൽ വലിയ മാറ്റമുണ്ട്. അത് അയാളുടെ പോസ്റ്റുകളിലെ കമന്റുകളുടെ സ്വഭാവം നോക്കിയാൽ മനസിലാകും…

പ്രതിപക്ഷം എന്നൊന്ന് കേന്ദ്രത്തിൽ ഇല്ല എന്നതാണ് ബിജെപിയുടെ ഏറ്റവും വലിയ നേട്ടം. മലയാളികൾ ജയിപ്പിച്ചുവിട്ട “ലാസ്റ്റ് ബസ്” ഇവിടെ സ്റ്റാൻഡിൽ തന്നെ കിടന്ന് കറങ്ങുകയാണ്. റൂട്ടിലോട്ടമില്ല.എങ്കിലും ഇത് സർക്കാരിനെതിരായി വലിയ ജനരോഷമായി മാറും. അങ്ങനെ മാറുന്ന സാഹചര്യങ്ങളിൽ രണ്ടു വഴികളാണ് ഭരണകൂടങ്ങൾ സ്വീകരിക്കാറ്.

ഒന്നുകിൽ ജനരോഷം മറ്റെങ്ങോട്ടെങ്കിലും ഡൈവേർട്ട് ചെയ്യുക. കഴിഞ്ഞതവണ കോവിഡ് സർജ് ഉണ്ടായതിന്റെ ഉത്തരവാദിത്തം തബ്ലീഗികളുടെ തലയിൽ കെട്ടിവെച്ച് മുഴുവൻ മുസ്ലീം കമ്യൂണിറ്റിയെ ആന്റ് സാലിയാക്കി ആയിരുന്നു കളി. ഇത്തവണ അതത്ര എളുപ്പമാകില്ല. കുംഭമേളയൊക്കെ ജനം കണ്ടതാണ്.

രണ്ടാമത്തെ വഴി മറ്റെന്തെങ്കിലും വലിയ ഇഷ്യു ഉണ്ടാക്കി ജനശ്രദ്ധതന്നെ തിരിക്കുക എന്നതാണ്. ദേശീയതയെ ഉണർത്തി ദേശസ്നേഹത്തെ ഭരണകൂടത്തോടുള്ള സ്നേഹമാക്കി മാറ്റുക. അതിന് ഒന്നുകിൽ അതിർത്തിയിൽ പ്രശ്നങ്ങളുണ്ടാകണം. അല്ലെങ്കിൽ അതുപോലെ മറ്റെന്തെങ്കിലും…. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സംഘികൾ എന്ത് വൃത്തികേടാണ് കാണിക്കാൻ പോകുന്നതെന്ന് കണ്ടുതന്നെ അറിയണം.

( എന്തായാലും കോവിഡ് വാക്സിൻ ഈ സമയത്ത് കച്ചവട ഉപാധിയാക്കിയ സംഘപരിവാർ സർക്കാരിന് കോവിഡ് പ്രശ്നം പരിഹരിച്ച് പ്രതിസന്ധിയെ അതിജീവിക്കാനുള്ള പ്ലാനോ വിഷനോ ഇല്ല എന്നുറപ്പാണ്.)