Babu Chandran എഴുതുന്നു

പഞ്ചസാര ഇത്ര കൊടിയ വിഷമോ?

*നിങ്ങൾ ഒരു സ്പൂൺ പഞ്ചസാര കഴിക്കുമ്പോൾ നിങ്ങളുടെ ബയോകെമിസ്ട്രി അറുപത്തിയെട്ട് മണിക്കൂർ നേരത്തേക്ക് താറുമാറാകുകയാണ്.

Babu Chandran
Babu Chandran

*ഷുഗർ കഴിക്കുമ്പോൾ നിങ്ങളുടെ പ്രതിരോധ ശക്തി കുറഞ്ഞു പോകും.
*സിഗരറ്റ് വലിക്കരുത്, മദ്യം കഴിക്കരുത് എന്നൊക്കെ മക്കളോട് കർശനമായി നിർദ്ദേശിക്കുന്ന നിങ്ങൾ അതിലും കൊടിയ വിഷമായ പഞ്ചസാര കഴിക്കരുതെന്ന് മക്കളോട് പറയാത്തത്?
കേട്ടപ്പോൾ പുരികം ചുളിഞ്ഞു
എങ്കിലും അദ്ദേഹം പറയുന്നത് സ്വന്തം അനുഭവത്തിൽ നിന്നാകയാൽ അവിശ്വസിക്കാൻ തോന്നിയില്ല. അദ്ദേഹം പറയുന്നു
*26 വർഷമായിട്ട് ഒരിക്കൽ ഒരു ജലദോഷമൊഴിച്ച് ഒരു അസുഖവും എന്നെ പിടികൂടിയിട്ടില്ല. ശരീരവേദനയുമില്ല.

Image may contain: 1 person*അത്രയുമായപ്പോൾ ഈ പറയുന്ന സായ്പ് ആരാണെന്ന് അന്വേഷിച്ചു. ആള് അത്ര ചില്ലറക്കാരനല്ലെന്ന് ഗൂഗിൾ പറഞ്ഞു തന്നു: എഴുപത്തഞ്ചുകാരനായ Dr. Raymond Francis ! ആരോഗ്യ സംബന്ധിയായ അഞ്ച് അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ ഗ്രന്ഥങ്ങളുടെ കർത്താവ്.
*അതിലെല്ലാമുപരി എന്നെ ആകർഷിച്ച കാര്യമിതാണ്: അദ്ദേഹം സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നത്.
*തീർന്നില്ല
48-ാം വയസ്സിൽ അസുഖബാധിതനായി കിടക്കയിലായ അദ്ദേഹത്തിന്റെ മരണം ഡോക്ടേഴ്സ് *വൈദ്യശാസ്ത്രപരമായി ഉറപ്പാക്കിയതാണ് (Medically certain). ‘ഉയിർത്തെഴുന്നേൽപ്പി’നു ശേഷം അദ്ദേഹം തന്റെ ജീവിത ശൈലിയിൽ നാല് മാറ്റങ്ങൾ വരുത്തി:

*ഒന്ന്: ആരോഗ്യദായകമായ ‘ഫൂഡ് സപ്ലിമെന്റുകൾ’ കഴിക്കാൻ തുടങ്ങി.

*രണ്ട്: രാവിലെ ധ്യാനം (മെഡിറ്റേഷൻ) ആരംഭിച്ചു.

*മൂന്ന്: റെഗുലർ ആയി എക്സർസൈസ് തുടങ്ങി.

ആരോഗ്യകാര്യത്തിൽ ഇതിലെല്ലാം പ്രധാനപ്പെട്ടതായി അദ്ദേഹം ചെയ്തത്:
*നാല്: പഞ്ചസാര പൂർണ്ണമായും ഉപേക്ഷിച്ചു.

അൽസിമേഴ്സ്, കാൻസർ, പ്രമേഹം, ഹൃദയാഘാതം ഇവക്കെല്ലാം പ്രധാന കാരണഭൂതൻ പഞ്ചസാരയാണത്രെ!

*പഞ്ചസാര ഇത്ര കൊടിയ വിഷമാണെങ്കിലും പഞ്ചാര മാഫിയയുടെ സമ്മർദ്ദം അത്ര ലളിതമായ കാര്യമല്ല. അമേരിക്കയിൽ ഈ വെളുത്ത വിഷം വിലക്കുറച്ചാണത്രെ വില്പന!
*പിന്നെ നമ്മുടെ രാജ്യത്തിന്റെ കാര്യം പറയാനുണ്ടോ?

*നിങ്ങൾക്കെന്തു തോന്നുന്നു? സംശയ ദൂരീകരണത്തിന് അദ്ദേഹത്തിന്റെ ബെസ്റ്റ് സെല്ലറുകളിലൊന്നായ *Never be Sick Again* *വായിച്ചാലും*

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.