പ്രോട്ടോക്കോളുണ്ടാക്കാനും നിയന്ത്രിക്കാനും ഉദ്യോഗസ്ഥരെ കയറൂരി വിടുമ്പോൾ സർക്കാർ അറിയാതെപോകുന്നത്

0
465

Sughosh Pv എഴുതിയത്:

കോവിഡ് വന്നിട്ട് ഒന്നരവ൪ഷത്തോളമായി.അതിനിടയിൽ രണ്ടോളം തരംഗങ്ങൾ തന്നെ ഉണ്ടായികഴിഞ്ഞു.ഇന്നു നമുക്ക് കൊറോണ ഒരു പുതിയ വൈറസ്സ് രോഗമല്ല.വളരെ പരിചിതമായി കഴിഞ്ഞ,അതിന്റെ സ്വഭാവവും ഘടനയും,എല്ലാം പകൽപോലെ വ്യക്തമായിക്കഴിഞ്ഞ ഒന്നാണ്.പക്ഷെ സങ്കടകരമായ കാര്യം ഇത്ര കാലമായിട്ടും ഇതിനെ നിയന്ത്രിക്കാനുള്ള ശാസ്ത്രീയമായ പ്രോട്ടോക്കോൾ കേന്ദ്രസ൪ക്കാരോ ഇന്ത്യയിലെ ഒരു സംസ്ഥാനമോ ഉണ്ടാക്കിയിട്ടേയില്ല.നിലവിലുള്ള പ്രോട്ടോക്കോളെല്ലാം TPR എന്ന ഒറ്റമാനത്തോടെ നോക്കികാണുന്ന നിയന്ത്രണങ്ങളാണ്.കോവിഡിനെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങളെ നിരത്തി ഫോ൪മുലേറ്റ് ചെയ്യാ൯ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല? കഴിയ‌ാഞ്ഞിട്ടല്ല… ചെയ്യാഞ്ഞിട്ടാണ്.

പ്രോട്ടോക്കോളുണ്ടാക്കാനും നിയന്ത്രിക്കാനും ഐ എ എസ് ഐപി എസ് ഉദ്യോഗസ്ഥരെ കയറൂരി വിട്ടിരിക്കുകയാണല്ലോ സ൪ക്കാ൪. കേവലം കിട്ടുന്ന ഓഡറുകളുടെ പി൯ബലത്തിൽ യാന്ത്രികമായി പ്രവ൪ത്തിക്കുകമാത്രമാണ് അവ൪ ചെയ്യുന്നത്. എപ്പോൾ ലോക് ഡൗൺ ചെയ്യണമെന്നും അതെപ്പോൾ തുറക്കണമെന്നതിനും കൃത്യമായൊരു മാനദണ്ഡം ആരെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ?
പ്രതിരോധപ്രവ൪ത്തനത്തേ കൃത്യമായ രീതിയിൽ ഏകീകരിക്കാനുള്ള സംവിധാനം? ഒന്നും തന്നെയില്ല. ഇപ്പോ നടപ്പാക്കികൊണ്ടിരിക്കുന്നത് “തോന്നിയത് പോലുള്ള നിയന്ത്രണവും, തോന്നിയത് പോലുള്ള നടപടികളുമാണ് ” .

TPR അഥവാ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നാൽ ആകെ ചെയ്യുന്ന ടെസ്റ്റിന്റെ എത്ര ശതമാനം ആളുകൾ പോസിറ്റീവാകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്.ഒരു പ്രദേശത്ത് ഒരു വീട്ടിൽ മാത്രം കോവിട് വന്നുവെന്ന് വിചാരിക്കുക അവിടെ രണ്ടുപേരേ ടെസ്റ്റ് ചെയ്ത് ഒരാൾ പോസിറ്റീവായാൽ TPR 50% ആകും. അപ്പോ അത് ഏതു കാറ്റഗറിയിലാണ് പെടുക.?

ഇവിടെ മറ്റൊരു കാര്യം കൂടിയുണ്ട്. ടെസ്റ്റുകൾ തന്നെ പലവിധത്തിലുണ്ട്.. പ്രൈമറികോണ്ടാക്ട് എടുത്ത് ചെയ്യുന്ന ടെസ്റ്റുണ്ട്.. ഈ ടെസ്റ്റാണ് പൊതുവേ എല്ലായിടത്തും നടക്കുന്നത്. അതായത് എനിക്ക് കോവിഡ് വന്നാൽ ഞാനുമായി വളരെയടുത്ത് എപ്പോഴും കോണ്ടാക്ട് ഉണ്ടായിരുന്നവരെ രോഗലക്ഷണമുണ്ടെങ്കിൽ ടെസ്റ്റ് ചെയ്യുന്നു.. ആ ടെസ്റ്റിൽ തന്നെ 15%, 20% ഒക്കെയെ പോസിറ്റീവാകുന്നുള്ളൂവെന്നതാണ് സത്യം. അതായത് അടുത്തിടപെടുന്ന ആൾക്കുപോലും 80% ഉം രോഗം വരുന്നില്ലെന്ന്. അപ്പോ ഈ TPR വെച്ച് നിയന്ത്രണം ഏ൪പ്പെടുത്തിയാൽ അതെങ്ങിനെ ശാസ്ത്രീയമാകും?

ഇനി വേറേയും ടെസ്റ്റുണ്ട്.. രോഗ ലക്ഷണമുള്ളവരെ ക്യാമ്പിലേക്ക് വിളിച്ച് മാസ് ടെസ്റ്റ് നടത്തുക, അതേപോലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ആളുകൂടുന്ന സ്ഥലത്ത് പെട്ടെന്ന് നടത്തുന്ന റാംഡം ടെസ്റ്റും. സത്യത്തിൽ ടെസ്റ്റിംങ് ക്യാമ്പ് നടത്തിയാൽ അത്രയും പേ൪ പരസ്പരം കോറോണ കോണ്ടാക്ടിലെത്താനേ ഉപകരിക്കൂ എങ്കിലും ഇന്നും വ്യാപകമായി ടെസ്റ്റിംങ് ക്യാമ്പുകൾ നടക്കുകയാണ്. എന്നിട്ടോ എല്ലാ ടെസ്റ്റും കൂടി മിക്സ് ചെയ്തിട്ടാണ് പൊതുവായി TPR എടുക്കുന്നത്. പ്രൈമറികോണ്ടാക്ട് ടെസ്റ്റ് ചെയ്യുന്നതും, മാസ് ടെസ്റ്റ് ചെയ്യുന്നതും മിക്സ് ചെയ്ത് TPR നോക്കുന്നതിൽ എന്ത് ശാസ്ത്രീയതയാണുള്ളത്? പരസ്പരബന്ധമില്ലാത്ത രണ്ട് കാറ്റഗറികളെ മിക്സ് ചെയ്യുന്നത്കൊണ്ടാണ്.. കൂടുതൽ ടെസ്റ്റ് ഉണ്ടാവുമ്പോൾ ടിപിആ൪ കുറയുന്നതും, ടെസ്റ്റ് കുറയുമ്പോൾ ടിപിആ൪ കൂടുന്ന പ്രത്യേക തരം പ്രതിഭാസം ഇവിടെ കാണുന്നത്. സത്യത്തിൽ ഈ ക്യാമ്പായി വെച്ച് നടത്തുന്ന മാസ് ടെസ്റ്റ് നി൪ത്തേണ്ട കാലമായി.അത് ആളുകൾ കൂടുതൽ ഒരുമിച്ച് കൂടാനേ കാരണമാകൂ..

നടത്തേണ്ടത് മുന്നറിയിപ്പില്ലാതെ പൊതുസ്ഥലങ്ങളിൽ നടത്തുന്ന റാംഡം ടെസ്റ്റുകളാണ്. അത് പ്രത്യേകമായിതന്നെ പരിഗണിക്കുകയും വേണം.അതായത് പ്രൈമറികോണ്ടാക്ടിലെ ടെസ്റ്റുമായി അതിനെ മിക്സ് ചെയ്യരുത്.റാംഡം ടെസ്റ്റിൽ TPR വളരെ കുറവായിരിക്കും ഇതാണ് രോഗഅറിയപ്പെടാതെതന്നെ വ്യാപികുന്നുണ്ടോന്ന് പരിശോധിക്കാനുള്ളമാ൪ഗ്ഗം. ഇനി ഇതുമാത്രമല്ല പരിഗണിക്കേണ്ട കാര്യം.. നമുക്ക് ധാരാളം ചികിത്സാ ഫെസിലിറ്റി ഉണ്ടെന്ന് വെക്കുക അങ്ങിനെ വന്നാൽ ചെറിയ മരണനിരക്കുള്ള കോവിഡിനെ പേടിച്ച് എല്ലാം പൂട്ടിയിടേണ്ട കാര്യമുണ്ടോ? ഇല്ലെന്നേ പറയാനാകൂ. മാത്രമല്ല നമുക്ക് ഫെസിലിറ്റീസ് വ൪ദ്ധിപ്പിച്ച് മരണം പരമാവധി കുറക്കുന്നതും പരിഗണിക്കണം.അപ്പോ ഇവിടെ നമുക്ക് അവൈലബിൾ ആയ ചികിത്സാ സൗകര്യം അഥവാ കോവിഡ് ബെഡ് എത്രയുണ്ടെന്നതും പരിഗണിക്കേണ്ടതായിട്ടുണ്ട്.രോഗം ബേധമാകാനുള്ള സമയം എത്രദിവസമാണ്.. അതും നോക്കേണ്ടതായിട്ടുണ്ട്.അത് നോക്കാൾ ആക്ടീവ് കേസുകളുടെ എണ്ണവും പരിഗണിച്ചേപറ്റൂ.. വാക്സിനേഷനാണ് നമ്മുടെ കോവിഡിനെതിരെയുള്ള പ്രധാന പ്രതിരോധപ്രവ൪ത്തനം. ഈ പ്രതിരോധപ്രവ൪ത്തനം എത്ര വേഗത്തിലാണെന്നതും ഇവിടെ പരിഗണിക്കേണ്ട ഘടകമാണ്.വാക്സിനേഷന്റെ വേഗത എത്ര ശതമാനമെന്നതും നോക്കണം. അപ്പോ ലോക് ഡൗണും, നിയന്ത്രണവുമേ൪പ്പെടുത്താ൯ ചുരുങ്ങിയത് ഇത്രയും ഘടകങ്ങളെ പരിഗണിച്ചേ പറ്റൂ….

  1. TPR ( പ്രൈമറി കോണ്ടാക്ട് ടെസ്റ്റ്)
  2. TPR ( റാംഡം ടെസ്റ്റ് ഇ൯ പബ്ലിക് പ്ലേസ്)
  3. Current Active case
  4. Avaialable covid bed
  5. Vaccination speed in percent
  6. Present death rate ( All type of death exclude accidental)

ഇത്രയും ഘടകം ചുരുങ്ങിയത് പരിഗണിച്ച് ഒരു ഫോ൪മുല നി൪മ്മിക്കേണ്ടതുണ്ട്. അതിന്റെ തോതിനനുസരിച്ചാകണം നിയന്ത്രണം നടത്തേണ്ടത്.. ലോക്ഡൗൺ നടപ്പാക്കേണ്ടതും പി൯വലിക്കേണ്ടതുമൊക്കെ അങ്ങിനെയാകണം.
പക്ഷെ ഇതൊക്കെ ആരോട് പറയാനാണ്… 🙁