ഗോപിചന്ദ് മല്ലിനേനി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് വീരസിംഹ റെഡ്ഢി. തെലുങ്ക് സൂപ്പർതാരം ബാലയ്യ എന്ന നന്ദമുരി ബാലകൃഷ്ണയാണ് ചിത്രത്തിലെ നായകൻ. ബാലകൃഷ്ണയുടെ നൂറ്റി ഏഴാമതി ചിത്രമാണ് വീരസിംഹ റെഡ്ഢി. ശ്രുതി ഹാസൻ, ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി തുടങ്ങിയവർ വേഷമിടുന്ന ചിത്രം ഒരു മാസ്സ് ആക്ഷൻ ത്രില്ലറാണ്. വരുന്ന ജനുവരിൽ സംക്രാന്തി റിലീസ് ആയാണ് ചിത്രം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലിറിക് വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ബാലകൃഷ്ണയും ശ്രുതിഹാസനും ചുവടുവയ്ക്കുന്ന ഈ ഈ ഗാനം രചിച്ചത് സരസ്വതിപുത്ര രാമജോഗയ്യ ശാസ്ത്രിയും ആലപിച്ചത് റാം മിറിയാല, സ്നിഗ്ധ ശർമ്മ എന്നിവർ ചേർന്നുമാണ്. സംഗീത സംവിധായകൻ : എസ് എസ് തമൻ .ഈ ചിത്രത്തിലെ ജയ് ബാലയ്യ എന്ന ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു.

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്നമാണ്?
അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ