ഒരിക്കൽ പ്രവാസിയെന്നു പറയാൻ അഭിമാനിച്ചവർ/അഹങ്കരിച്ചവർ ഇപ്പോൾ പ്രവാസിയെന്നു പറയാൻ ഭയക്കുന്നു !

72

Suhara Liyakath

എന്റെ വിദേശത്തുള്ള ഒരുസുഹൃത്തുപറയുകയുണ്ടായി എന്നെപ്പോലുള്ള ഇന്ത്യക്കാരൊക്കെ ജീവിക്കുന്നത് ഇവരെപ്പോലുള്ള പ്രവാസികൾ കാരണമാണെന്ന്. അതെനിക്കൊട്ടും മനസ്സിലായില്ല മനസ്സിലായിട്ടില്ല. എന്റെ കൂട്ടുകാരെ നിങ്ങൾക്കാർക്കെങ്കിലും മനസ്സിലായോ? ഇതിൽ സത്യമുണ്ടോ? ഞാനും ഭർത്താവും ജോലിചെയ്താണ് ഞങ്ങൾ ജീവിക്കുന്നത്. പിന്നെ ഈ പ്രവാസികളെകൊണ്ട്എങ്ങനെ നമ്മൾ ജീവിക്കുന്നുവെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതാവോ? പിന്നെ ഒരുകാര്യം എനിക്ക് പറയാനുണ്ട്. എന്റെ പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കൾ ക്ഷമിക്കുമല്ലോ? ക്ഷമിച്ചില്ലെങ്കിലും ഞാൻ പറയും .കാരണം എന്റെ സുഹൃത്തിന്റെ ധാർഷ്ട്യം എന്നെകൊണ്ടിതു പാറയിപ്പിക്കുകയാണ്‌. സർക്കാരിനും രാജ്യത്തിനും പ്രവാസികൾ വളരെയധികം പണമുണ്ടാക്കുന്ന നല്ലൊരു വകുപ്പുതന്നെയാണ്.അത് സമ്മതിച്ചേ മതിയാകൂ .

എന്നാൽ ഈ പ്രവാസികൾ യുകെ ,യു എസ്എ .ദുബായ് .കെ എസ്‌ എ .എന്നുവേണ്ടാ എല്ലാ രാജ്യങ്ങളിലെ പ്രവാസികളും കേരളത്തിൽ അവധിക്കെത്തുമ്പോൾ അവരുടെ മനോഭാവം ശരിക്ക്അറിഞ്ഞിട്ടുള്ളയാളാണ് ഞാൻ . ഏതോ അന്യഗ്രഹത്തിൽ നിന്നു വന്ന ഭാവവും ജാടയും.കണ്ടാൽ തോന്നും അവർ കേരളത്തിൽ ജനിച്ചവരല്ലെന്ന്.വഴവാഴാ മലയാളം പറഞ്ഞു മലയാളത്തെ വികൃതമാക്കി സംസാരിക്കുമ്പോൾ ശരിക്കുപറഞ്ഞാൽ ഓക്കാനം വരും.ഞാൻ ഡെന്റൽ ക്ലിനിക്കിലാണ് ജോലിചെയ്യുന്നത് .ഈ പ്രവാസികൾ ക്ലിനിക്കിൽ വന്നാൽ വേറെ രോഗികളുണ്ടെങ്കിൽ അവർക്കു കാത്തുനിൽക്കാൻ പറ്റില്ല . സ്റ്റാഫുകളെ പുച്ഛത്തോടെ നോക്കുകയും അവരോടു തട്ടിക്കയറുകയും ചെയ്യുക .(എല്ലാവരുമില്ലാട്ടോ )നമ്മൾ ഉപയോഗിക്കുന്ന ഇൻസ്ട്രുമെന്റസ് ഓട്ടോ ക്ലേവ് ചെയ്തിട്ടുണ്ടോ,ഡിസ്പോസിബിളാണോ എന്നൊക്കെയുള്ള സംശയം.പിന്നെ സ്റ്റാഫിന് വൃത്തിയുണ്ടോ എന്ന നോട്ടം. പല അമ്മമാരും ക്ലിനിക്കിൽ വരാറുണ്ട് .വിദേശത്തുള്ള മക്കളുടെ അടുത്തേക്ക് പോകാനായിട്ട്.”ഡോക്ടറേ ഞാൻ മോൾടെഅല്ലെങ്കിൽ മോനെ അടുത്തേക്ക് പോവുകയാണ്. മക്കളെ നോക്കാൻ ആരുമില്ല അവിടെ .ജോലിക്കാരിയെ വെച്ചാൽ വളരെ പണച്ചിലവുണ്ട് .

അതുകൊണ്ടു മക്കൾ പറഞ്ഞു അങ്ങോട്ട് ചെല്ലും മുൻപ് പല്ലൊക്കെ കാണിച്ചു കേടൊക്കെ ഉള്ളത് എടുത്തു കളഞ്ഞിട്ടു ചെല്ലാൻ. പല്ല്അടയ്‌ക്കേണ്ട ഡോക്ടറേ എടുത്തു കളഞ്ഞാ മതി . അടയ്ക്കാൻ പണച്ചിലവല്ലേ ?മക്കളോട് ചോദിച്ചിട്ടു വേണമത്.ഇനിയിപ്പോ അതിനൊന്നും നേരമില്ല.മക്കൾ ലീവ് എടുത്തു കുട്ടികളെ നോക്കിയിരിക്കുകയാണ് .ഞാൻ എത്തീട്ട് വേണം അവർക്കു ജോലിക്കു പോകാൻ” . മനസിലായില്ലേ അച്ഛനമ്മമാരെ കൊണ്ടുപോകണതു അവരെ സന്തോഷിപ്പിക്കാനല്ല. അവരുടെ മക്കളേയും കുടുംബകാര്യങ്ങളും നോക്കാനാണ് .അച്ഛനെ കൊണ്ടുപോകില്ല മിക്കവരും. ഇപ്പൊ എത്ര അമ്മമാരാണ് ഈ കൊറോണകാലത്തു നാട്ടിലെത്താനാകാതെ അവിടെ മരിച്ചത്. മലയാളത്തിലല്ല മലയാളികൾ കൊറോണ ബാധിച്ചു മരിച്ചത് .വിദേശത്താണ്.രോഗമുള്ളവർക്കു ള്ളവർ ഇവിടെ സൗജന്യ ചികിത്സയും രോഗമുണ്ടോ എന്ന സംശയം തോന്നുമ്പോൾ ആംബുലൻസും പടിക്കലെത്തുന്നു.ആരോഗ്യ പരിപാലകർ കക്ഷിരാഷ്ട്രീയമില്ലാതെ ജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നു. എന്നിട്ടിപ്പോ പ്രവാസി പറയുന്നു അവരുടെ ചെലവിലാണ് ജനങ്ങൾ കഴിയുന്നതെന്ന്.നാട്ടിൽ പണിയുള്ളവനും ലീവെടുത്തു വിദേശത്തു പോയത് പണത്തിനു ആർത്തി പൂണ്ടല്ലേ ? അവിടെ ഒന്നും സൗജന്യമല്ല.ഇവിടെ നമ്മൾ വിദേശികളെ സ്വദേശികളേക്കാൾ കാര്യമായി ശുശ്രുഷിക്കുന്നു. വിദേശത്തുള്ളവർ മറ്റുള്ള ദേശക്കാരെ ഗൗനിക്കാതെ മരണത്തിനു വിട്ടുകൊടുക്കുന്നു.എല്ലാവരുടെയും അഹങ്കാരത്തിന്റേയും മുനയൊടിച്ചുകൊണ്ടു കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു.വിദേശത്തുനിന്നു എത്തിയവർ പ്രവാസികളെന്നു പറയാൻ ധൈര്യമില്ലാതെ പകച്ചു നിൽക്കുന്നു.എന്ത് തന്റേടത്തോടെ ആക്രോശത്തോടെ ആർത്തു പറഞ്ഞവരാണിവർ .

ഞങ്ങൾ അമേരിക്കേലാണെന്നും ഇംഗ്ലണ്ടിലാണെന്നും ഗൾഫിലാണെന്നും മറ്റും പറഞ്ഞു ഊറ്റം കൊണ്ടവർ.സ്വന്തക്കരെ കണ്ടാലോ,പാവപ്പെട്ട കൂട്ടുകാരെ കണ്ടാലോ ,സാമ്പത്തികമില്ലാത്ത സഹോദരങ്ങളെ കണ്ടാലോ തല തിരിച്ചുപോകുന്ന ഈ പ്രവാസികൾ ഇപ്പൊ തങ്ങൾ വിദേശത്താണെന്നു പറയാൻ ഭയക്കുന്നു. കാലത്തിന്റെ കളികണ്ടവരുണ്ടോ? ഇനിയും കാലം കളിച്ചുകൊണ്ടിരിക്കും.പ്രിയ പ്രവാസി സുഹൃത്തുക്കളെ നിങ്ങൾ ഞങ്ങളുടെ സഹോദരങ്ങളാണ്. നിങ്ങളെ ഓർത്തു ഞങ്ങൾ വേവലാതിയിലാണ്. വിഷമിക്കരുത്. നമ്മുടെ ആരോഗ്യം നമ്മുടെ കയ്യിലാണ്.ശ്രദ്ധിക്കുക .വ്യക്തി ശുചിത്വം പാലിക്കുക .ഇനിയും നമ്മുടെ നാടിന്റെ മഹത്വം തിരിച്ചറിയുക.ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് .എന്നും എപ്പോഴും.ഞങ്ങളൊക്കെ വെറും മലയാളികൾ .നിങ്ങൾ കളിയാക്കുംപോലെ വിവരും മര്യാദയും അറിയാത്തവർ. ഇന്ന് ലോകത്തിന്റെ മുൻനിരയിലാണ് നമ്മൾ കേരളീയർ .അത് മറക്കേണ്ട.ഒരു കൊറോണ വേണ്ടി വന്നു അത് തെളിയിക്കാൻ !!!
.

Advertisements