fbpx
Connect with us

സൗഹൃദം

ഒരു യാത്രയിലാണ് ആദ്യമായി അവനെ പരിചയപ്പെടുന്നത് വഴിയില്‍ കനലില്‍ ചുട്ടെടുക്കുന്നകമ്പം കണ്ടപ്പോള്‍ കൊതിമൂത്ത് വില്‍‌പ്പനക്കാരന്റെ അടുത്തു ചെന്നതായിരുന്നു ഞാന്‍. അലസമായ വേഷവും തോളിലേക്ക് ഇറങ്ങിയ മുടിയും വലത്തെ കതിലെ കുഞ്ഞു കമ്മലും എന്റെ കണ്ണുകളില്‍ ഉടക്കി ചുടുധാന്യം വാങ്ങുമ്പോഴും തിരികെ വണ്ടിയില്‍ കയറുമ്പോഴും ആരേയും ശ്രദ്ധിക്കാതെ എന്നാല്‍ എന്തൊക്കെയോ കൂട്ടിക്കിഴിക്കലുകള്‍ ഉള്ളില്‍ നടത്തുന്നുണ്ടെന്ന മുഖഭാവത്തോടെ അവന്‍ കമ്പം കഴിക്കുകയായിരുന്നു.

 102 total views,  1 views today

Published

on

ഒരു യാത്രയിലാണ് ആദ്യമായി അവനെ പരിചയപ്പെടുന്നത് വഴിയില്‍ കനലില്‍ ചുട്ടെടുക്കുന്നകമ്പം കണ്ടപ്പോള്‍ കൊതിമൂത്ത് വില്‍‌പ്പനക്കാരന്റെ അടുത്തു ചെന്നതായിരുന്നു ഞാന്‍. അലസമായ വേഷവും തോളിലേക്ക് ഇറങ്ങിയ മുടിയും വലത്തെ കതിലെ കുഞ്ഞു കമ്മലും എന്റെ കണ്ണുകളില്‍ ഉടക്കി ചുടുധാന്യം വാങ്ങുമ്പോഴും തിരികെ വണ്ടിയില്‍ കയറുമ്പോഴും ആരേയും ശ്രദ്ധിക്കാതെ എന്നാല്‍ എന്തൊക്കെയോ കൂട്ടിക്കിഴിക്കലുകള്‍ ഉള്ളില്‍ നടത്തുന്നുണ്ടെന്ന മുഖഭാവത്തോടെ അവന്‍ കമ്പം കഴിക്കുകയായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞ് കാറ്റാടിമരങ്ങള്‍ ക്കിടയില്‍ ആലോചനകളുടെ ഊഞ്ഞാലിലേറി ആടിക്കൊണ്ടിരുന്ന മനസ്സുമായി വെറും നിലത്തിരിക്കുന്ന എന്റെ അരികില്‍ തോളില്‍ നിന്നും ഇറങ്ങി ഒക്കത്തിരിക്കുന്ന കനത്ത ബാഗുമായി വീണ്ടും അവന്‍ നടന്നു പോയി. എന്തോ കാന്തിക ശക്തിയിലെന്നപോലെ ഞാനവനെ പിന്തുടര്‍ന്നു.
കണ്ണുകള്‍ കൂട്ടിമുട്ടിയപ്പോഴൊക്കെ ഞാന്‍ അവനായി പുഞ്ചിരിപൊഴിച്ചു. എന്നാലവന്‍ വേറെ ലോകത്താണെന്ന് തോന്നി. വെറുതെ പേര് ചോദിച്ചു.
“അന്‍ വര്‍“
“നാട്“
“കണ്ണൂര്‍”
ഒറ്റ വാക്കിലൊതുക്കിയ മറുപടികള്‍ കൂടുതല്‍ ചോദിക്കുന്നതില്‍ നിന്നെന്നെ വിലക്കി.
ഒരാഴ്ച അവിടെ തങ്ങിയ ഞാന്‍ പിന്നീടവനെ അവസാനമായി കണ്ടത് തിരികെ വരാനായി ഭാണ്ഡമൊരുക്കുന്ന തിരക്കിലായിരുന്നു. ഹോട്ടലില്‍ നിന്നും ബാഗുമായി പുല്‍ത്തകിടിയിലേക്കിറങ്ങിയപ്പോള്‍ ബെഞ്ചില്‍ ഒരു സായിപ്പ് വറ്റാത്ത ഒരു ചിരിയോടെ മുന്നിലിരിക്കുന്നു. തൊട്ടുമുന്നില്‍ അവനുണ്ട് .എന്തോ വരക്കുകയാണ്.പൂര്‍ത്തിയാക്കിയ ചിത്രം സായിപ്പിന് സമ്മാനിച്ച് അയാള്‍ സന്തോഷത്തോടെ കൊടുത്ത രൂപ വാങ്ങി പോക്കറ്റിലിട്ടു.ഒരു ചെറു പുഞ്ചിരിയോടെ ബാഗുമായി അവന്‍ നടന്നു. വീണ്ടും അവനെ കൂടുതലറിയാനൊരു മോഹം.

ഇപ്പോള്‍ അവന്റെ മുഖത്ത് ഒരു സൗഹ്യദം ഒളിഞ്ഞു കിടപ്പുണ്ട് .ഒരു പക്ഷേ ഇതിനു മുമ്പു കണ്ടപ്പോഴൊക്കെ അവന്‍ എതെങ്കിലും ആകുലതകളിലായിക്കാം.
അവനോട് കൂടുതല്‍ സംസാരിച്ചപ്പോഴാണ് ഏകദേശം ഞങ്ങള്‍ രണ്ടു പേരും ഒരേ വഞ്ചിയില്‍ യാത്രചെയ്യുന്നവരാണന്ന് മനസ്സിലായത് .
ഈ ലോകത്തിന്റെ മുഴുവന്‍ സൗന്ദര്യവും കാണാന്‍ എനിക്കെന്നിട്ടും ആര്‍ത്തിയായിരുന്നു. ആമനോഹാരിത മുഴുവന്‍ ഓര്‍മ്മയുടെ ചെപ്പിലാക്കി എന്റെ എഴുത്ത് മേശയില്‍ കൊണ്ട് വയ്ക്കും പിന്നീട് അവക്ക് അക്ഷരങ്ങളാല്‍ ജീവന്‍ കൊടുക്കും യാത്രയിലെ ദുരനുഭവങ്ങള്‍ അണച്ചു . മൂര്‍ച്ചകകൂട്ടി എന്റെ തൂലികത്തുമ്പില്‍ കൊണ്ട് വന്ന് ഞാന്‍ വാള്‍പയറ്റ് നടത്തും . ഒരു പക്ഷിയെപ്പോലെ പറന്ന് നടക്കുന്ന ഞാന്‍ ചിറകുകളരിയപ്പെട്ട് ഒരു സ്വര്‍ണ്ണക്കൂട്ടില്‍ അടക്കപ്പെടുമെന്ന് ഭയം കൊണ്ടാണ് വിവാഹം പോലും വേണ്ടന്ന് വെച്ചത്
എനിക്കും അവനും തമ്മില്‍ ഒരു വ്യത്യാസം മാത്രം . ഞാന്‍ കാഴചകള്‍ എഴുത്തിലൂടെ പ്രകടമാക്കൂന്നുവെങ്കില്‍ അവന്റെ സ്യഷ്ടി മനോഹരങ്ങളായ ചിത്രങ്ങളാണ്.
അന്നു ഞങ്ങള്‍ ഒരു പാട് നേരം സംസാരിച്ചു. ഇരുപത്തിയഞ്ച് വയസ്സിനിടക്ക് ഖുര്‍ആനും ഭഗവത്ഗീതയും രാമായണവും ബൈബിളും ബുദ്ധസാരവും എന്നുവേണ്ട ഒട്ടുമിക്ക മതഗ്രന്ഥങ്ങളും അവന്‍ വായിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും തന്റെ സഞ്ചാരത്തിനും സ്വാതന്ത്ര്യത്തിനും വിലങ്ങുതടിയാകുമെന്ന് കരുതിയതുകൊണ്ടു കൂടിയാവണം മതത്തെ ഒരു പാഥേയമായവന്‍ തന്റെ ഭണ്ഡത്തിലെടുക്കാഞ്ഞത്.ഇക്കാര്യത്തില്‍ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. പുരുഷനായ അവന് സഞ്ചാരത്തിന്‌ മതങ്ങള്‍ തടസ്സമാകില്ല എന്ന് ഞാന്‍ പറഞ്ഞു.ലോകത്തിന്റെ ഒട്ടുമിക്ക മൂലകളും അടുത്തറിഞ്ഞ അവനോട് പേര് കേട്ടപ്പോള്‍ ഇസ്ലാം മത വിശ്യാസിയാണെന്ന് കരുതി ഞാന്‍ പറഞ്ഞു:പരിശുദ്ധ മക്ക സന്ദര്‍ശിച്ചുകൂടെ നിനക്ക്? നീകണാത്ത അറിയാത്ത പല അനുഭവങ്ങളും സായൂജ്യവും അവിടന്ന് ലഭിച്ചേക്കും.” അവനതിനു നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: പള്ളി, ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങള്‍ എന്റെ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.ദുരിതങ്ങള്‍ നിറഞ്ഞ ഒരു ജീവിതത്തിനു ശേഷം പരലോകത്ത് ലഭിക്കുന്ന സ്വര്‍ഗ്ഗത്തില്‍ എനിക്കു വിശ്വാസമില്ല. ഇവിടെയാണെനിക്ക് സ്വര്‍ഗ്ഗവും സ്വാതന്ത്ര്യവും വേണ്ടത്.”
മതങ്ങള്‍ ഏറ്പ്പെടുത്തിയ കൂച്ചുവിലങ്ങുകളെക്കുറിച്ചവന്‍ വചാലനായി.
താന്‍ സന്ദര്‍ശിച്ച ഹിമാലയത്തിന്റെ സൗന്ദര്യം അവന്റെ ഓരോ വാക്കുകളിലും മനോഹരമായചിത്രങ്ങളായി ഇതള്‍ വിരിഞ്ഞു.
യാത്രകള്‍ക്കും മറ്റു മുളള പണം എങ്ങനെ സമ്പാദിക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടി പുഞ്ചിരിയിലൊക്കി അവന്‍ .ഹോട്ടല്‍ മുറ്റത്തുനിന്നും ഞാന്‍ കണ്ട സായിപ്പിന്റെ ചിരിയില്‍ നിന്നും കിട്ടുന്ന തുച്ഛമായ പ്രതിഫലമായിരുന്നു പലപ്പോഴും ഉപജീവനമാര്‍ഗ്ഗം. നീണ്ട യാത്രകളില്‍ സുഹ്യത്തുക്കള്‍ സഹായിക്കും. അതല്ലങ്കില്‍ ഇടക്ക് വച്ച് പുതിയ സുഹ്യത്തുക്കളെ കൂട്ടിന് കിട്ടും. സാമാന്യം അയഞ്ഞുതൂങ്ങിയ ബാഗായിരുന്നു പലപ്പോഴും അവന്റെ സന്തത സഹചാരി. വരക്കാനുള്ള സാമഗ്രികളും കനത്ത പുസ്തകങ്ങളും വസ്ത്രങ്ങളും മയിരുന്നു അതിന്റെ ഉള്ളടക്കം. അതു എന്തിനേക്കാളും പ്രിയപ്പെട്ടതായി അവനോട് സദാ ഒട്ടിക്കിടന്നു.
മനുഷ്യ ന്റെ ഉല്‍ഭവത്തെപ്പറ്റിയും പ്രപഞ്ച സത്യങ്ങളെക്കുറിച്ചും ശാസ്ത്രീയമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ബന്ധങ്ങള്‍ അവന്റെ യാത്രകളെ പിടിച്ചു കെട്ടിയിരുന്നില്ല.മാസങ്ങള്‍ നീണ്ട വേര്‍പ്പാടിലും വീട് അവനെ പിറകോട്ടു വലിച്ചതു മില്ല.പോക്കുവരവുകകള്‍ക്കിടയില്‍ താത്ക്കാലിക സത്രമായി ചിലപ്പോഴെങ്കിലും വീട് മാറിയെന്ന് മാത്രം
രണ്ട്മാസങ്ങള്‍ക്ക് ശേഷം അന്നത്തെ സൗഹ്യദം പുതുക്കാന്‍ അവന്‍ വീട്ടില്‍ വരുന്നുണ്ടെന്ന് വിളീച്ച് പറഞ്ഞപ്പോഴാണ് കാലപ്പഴക്കമുണ്ടായിട്ടും പൊടിയും മാറാലയും പിടിക്കാത്ത ഓര്‍മ്മകള്‍ മനസ്സില്‍ തെളിഞ്ഞു വന്നത് .ഉച്ചയോടെ അവനെത്തി. ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്തിയ ശേഷം എല്ലാവരും കൂടീരുന്ന് ഭക്ഷണം കഴിച്ചു.ഉച്ചമയക്കത്തിന്റെ അലോസരമില്ലാതെ ഞങ്ങള്‍ വിശേഷങ്ങള്‍ പങ്കു വയ്ക്കാന്‍ വരന്തയില്‍ ഇരുന്നു.
സംസാരത്തിനിടയില്‍ ഞാന്‍ അവന്റെ ഭുതകാലം ചികയാന്‍ ശ്രമിച്ചു ഡിഗ്രിവരെ പഠിച്ചിട്ടുണ്ടെന്നതും പഠനത്തിനിടയിലെ തന്നെ യാത്രകള്‍ നടത്താറുണ്ടായിരുന്നു. എന്നും അവന്‍ പറഞ്ഞു.
പുതിയപേരിനോട് പ്രത്യേക ഇഷ്ടം തോന്നിയപ്പോള്‍ അവന്‍ അഖിലില്‍ നിന്നു അന്‍വറിലേക്ക് വഴുതി മാറിതിയതാണ്‌.പക്ഷേ,റെക്കാര്‍ഡില്‍ നെയിം അഖില്‍ എന്നുതന്നെയാണ്‌ .സുഹ്യത്തുക്കള്‍ക്കിടയില്‍ അലാവുദ്ദീന്‍ എന്ന വിളിപ്പേരും ഉണ്ടായിരുന്നു.അന്‍വറിന് .
എനിക്കായി ഒരു കുഞ്ഞുപേര്‌ അവന്‍ സമ്മാനിച്ചു. അത് അവനു മാത്രം വിളിക്കായി
ഞാന്‍ അനുവാദം കൊടുത്തു.
കൂട്ടംതെറ്റി മേയുന്ന ഈ ചെറുപ്പക്കാരന്റെ കഥ എഴുതിയാല്‍ കൊള്ളാമെന്ന ഒരു ആശയം എന്റെ മനസ്സില്‍ തെളിഞ്ഞു. അഭിപ്രായം ചോദിച്ചപ്പോള്‍ പക്ഷേ, അവന്‍ ക്ഷോഭിച്ചു.
എഴുത്തുകാര്‍ ഇങ്ങിനെയാണ്‌.സ്വന്തം പ്രശസ്തിക്കുവേണ്ടി സൗഹ്യദം പോലും അവര്‍ ചൂഷണം ചെയ്യും.
ഇരുപതു വയസ്സിന്റെ ഇളപ്പമുണ്ടായിരുന്നെങ്കിലും അവന്‍ എന്നെ നീ എന്നയിരുന്നു അഭിസംബോധന ചെയിതിരുന്നതു.പ്രായവ്യത്യാസം ഞങ്ങളുടെ അടുപ്പത്തെ ബാധിക്കുന്നവനിഷ്ടപ്പെട്ടില്ല.എന്റെ മനസ്സ് പിടിച്ചു ചുഷണം എന്ന ഒരു ലക്ഷ്യം അവന് ഉള്ളില്‍ ഉണ്ടായിരുന്നില്ലല്ലോ. അവന്റെ ജിവിത വഴികളിലെ പുതുമയാണെന്നെ പ്രലോഭിച്ചത് . എഴുതാന്‍ തല്പ്പര്യമുണ്ടെന്ന് പറയുമ്പോള്‍ അവന്‍ അഹ്ലാദിക്കുമെന്നാണ്‌ ഞാന്‍ വിജാരിച്ചത് .പക്ഷേ വലിയ ബാഗില്‍ കൊണ്ടു വന്ന ഒരു സമ്മാനം എനിക്കു നേരെ അവന്‍ നീട്ടി.വിറക്കുന്ന കൈകളോടെ അതു ഏറ്റു വാങ്ങുബോള്‍ നിലത്തു വിഴാതിരിക്കാന്‍ ഞാന്‍ പാടുപെട്ടു. അവന്‍ വരച്ച മനോഹരമായ ഒരു ചിത്രമായിരുന്നു അത് .കുറച്ചു മുമ്പു്‌ ക്ഷോഭത്താല്‍ ചുവന്നിരുന്ന അവന്റെ കണ്ണുകളിലേക്ക് നോക്കാന്‍ ഞാന്‍ ഇപ്പോഴും ഭയപ്പെട്ടു. അവന്‍ പിന്നെ അവിടെ നിന്നില്ല. തിരിഞ്ഞു നോക്കതെ നടന്നകന്നു. ഈ സൗഹ്യദം ഉപേക്ഷിച്ചു പോകുകയാണവനെന്നെനിക്ക് തോന്നി. എന്നെസംബന്ധിച്ചും അതായിരിക്കൈല്ലേ നല്ലത്. അല്ലങ്കില്‍ എന്നും അവന്റെ മുമ്പില്‍ ഒരു ചൂഷകന്റെ വേശമായിരിക്കില്ലേ എനിക്ക്.

 103 total views,  2 views today

AdvertisementAdvertisement
Entertainment19 mins ago

യുദ്ധം നിർത്തൂ കാപാലികരേ !

Entertainment44 mins ago

അരങ്ങിൽ തെളിഞ്ഞ ഛായാമുഖി ഓർമിച്ചു കൊണ്ടാവട്ടെ മോഹൻ ലാലിനുള്ള ഇന്നത്തെ പിറന്നാൽ ഓർമ്മകൾ

Entertainment1 hour ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Business2 hours ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment2 hours ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment3 hours ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment3 hours ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam3 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment3 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career4 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment4 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment4 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

controversy22 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 hour ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement