ജപ്പാനിലെ സൂയിസൈഡ് ഫോറെസ്റ്റ് അഥവാ ആത്മഹത്യാവനം എന്ന അറിയപ്പെടുന്ന ഓക്കിഗഹാര വനത്തെ കേട്ടിട്ടുണ്ടോ,
പേര് പോലെത്തന്നെയാണ് ഭയപ്പെടുത്തുന്ന നിഗൂഢതകളുടെ കരിമ്പട്ട് പുതച്ചു കിടക്കുന്ന ഒരു വനമേഖലയാണ് ഓക്കിഗഹാര..
ജപ്പാനിലെ ഫുജി പർവതത്തിന്റെ വടക്കുപടിഞ്ഞാറ് 13.5 ചതുരശ്ര മൈൽ വിസ്തൃതിയിൽ പരന്നു കിടക്കുന്ന കട്ടിയുള്ള മരങ്ങളുടെ കടൽ എന്നറിയപ്പെടുന്ന ഒരു വനമേഖലയാണ് ഓക്കിഗഹാര
ഈ വനത്തിൽ പ്രവേശിച്ചവരിൽ ഭൂരിഭാഗം ആളുകളും പിന്നീട് പുറം ലോകം കണ്ടിട്ടില്ല എന്നാണ് പറയപ്പെടുന്നത്,
ഈ വനത്തിൽ പ്രവേശിക്കുന്നവരെ ആത്മഹത്യയിലേക്ക് നയിക്കുന്ന അപകടകരമായ ഏതോ ഒരു നിഗൂഡ ശക്തി വനത്തിനുള്ളിൽ ഉണ്ടെന്നാണ് ജപ്പാൻ കാരുടെ വിശ്വാസം..
മരങ്ങള്‍ തിങ്ങി നിറഞ്ഞു നില്ക്കുന്ന ഈ വനത്തില്‍ മൃഗങ്ങളെയോ പക്ഷികളെയോ കാണുന്നത് തന്നെ വളരെ വിരളമാണ്
ഈ വനത്തിലൂടെ ആളുകൾ സഞ്ചരിക്കുമ്പോൾ കാണാൻ കഴിയുക അങ്ങിങ്ങായി ചിതറി കിടക്കുന്ന വസ്ത്രങ്ങളും, അഴുകിയ ജടങ്ങളും, മനുഷ്യ ശരീര ഭാഗങ്ങളുമാണ്,
മാത്രമല്ല ഈ കാടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് .ഇവിടെ വടക്കുനോക്കിയന്ത്രമോ ഫോണോ ഒന്നും പ്രവര്‍ത്തിക്കില്ല . അതുകൊണ്ട് തന്നെ കാട്ടില്‍ അകപ്പെട്ടാല്‍ പുറത്തുകടക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്
ഒരിക്കൽ ഈ മരണങ്ങൾ അന്വേഷിക്കാന്‍ കുറച്ചു പോലീസുകാര്‍ പോയെന്നും അവരുടെ കൂടെ ഉണ്ടായിരുന്ന ഒരു പോലീസ്കാരന് രാത്രിയിൽ ടെന്റില്‍ നിന്ന് എഴുന്നേറ്റ് കാട്ടില്‍പോയി ആത്മഹത്യ ചെയ്ത സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
തൂങ്ങി മരിച്ച നിലയിലാണ് ശവ ശരീങ്ങൾ കാണപ്പെടുന്നത്, എന്നാൽ അതിനും ചില നിഗൂഢതകളുണ്ട്
തുങ്ങി മരിച്ചവരുടെ കാലുകള്‍ ഭൂമിയിൽ ചവിട്ടി നിൽക്കുന്ന രൂപത്തിലാണ് മൃതദേഹങ്ങൾ കാണപെട്ടിരുന്നത്
തൂങ്ങിമരിച്ചിട്ടുള്ളയാളുകളുടെതെന്ന് പറയപ്പെടുന്ന പുറത്ത് വന്നിട്ടുള്ള ഫോട്ടോകളില്‍ അത് വ്യക്തമാണ്.
ബ്രിട്ടീഷ് ഫോട്ടോജേണലിസ്റ്റായ റോബ് ഗില്ഹൂളി തനിക്കുണ്ടായ ഒരനുഭവം വിവരിക്കുന്നതിങ്ങനെയാണ് ‘ ഒരു വലിയ മരച്ചുവട്ടില്‍ കട്ടിയുള്ള ഇലകള്‍ക്കിടയില്‍ ഗര്‍ഭപാത്രത്തില്‍ ഒരു കുട്ടി കിടക്കുന്നതുപോലെ ഒരു മൃതദേഹം ഞാന്‍ കണ്ടു. അയാള്‍ക്ക് ഏകദേശം അമ്പത് വയസ്സ് തോന്നിക്കുമായിരുന്നു.’ എന്നാണ് ,
എന്തായാലും ഓരോവര്‍ഷവും നിരവധി മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളുമാണ് പോലീസ് ഈ കാട്ടിൽ നിന്നും കണ്ടെടുക്കുന്നത്.
ഓക്കിഗഹാരയുടെ ആത്മഹത്യ നിരക്ക് സംബന്ധിച്ച യഥാർഥ സ്ഥിതിവിവരക്കണക്കുകൾ ഇന്നും ലഭ്യമല്ല
കാരണം കണ്ടെടുക്കുന്ന മൃതദേഹങ്ങൾ കൂടാതെ നിരവധി മൃതദേഹങ്ങള്‍ മൃഗങ്ങള്‍ ഭക്ഷണമാക്കുന്നതായും മണ്ണിനടിലായി എന്നെന്നെക്കുമായി നഷ്ടപെട്ടു എന്നാണ് പോലീസ് പറയുന്നത്, .
എന്നിരുന്നാലും, ചില കണക്കുകൾ പ്രകാരം പ്രതിവർഷം 100 ഓളം ആളുകൾ ഇവിടെ മരിച്ചു വീഴുന്നുണ്ട് എന്നാണ് പറയപെടുന്നത്
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആത്മഹത്യ ചെയ്യാന്‍ മാത്രമായി ആളുകള്‍ ഈ കാടിനെ തേടി വരുന്നുണ്ട്..
അത് കൊണ്ട് തന്നെ ഈ സ്ഥലത്ത് പോലീസ് ഒരു സൂയിസൈഡ് പ്രിവന്‍ഷന്‍ സ്ക്വാഡ് തന്നെ രൂപീകരിച്ചിട്ടുണ്ട്.
എന്താണ് ഇതിന്റെ യാഥാർഥ്യം എന്ന് ഇതുവരെ സയന്റിഫിക്ക് ആയി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും അക്കിഗഹാരയുടെ ഈ മോശം പ്രശസ്തി കെട്ടിച്ചമച്ച ഭയാനകമായ ചില സത്യങ്ങളും ഭയപ്പെടുത്തുന്ന ചില കഥകളും ഇവിടെയുണ്ട്.
ചിലർ കണ്ടെത്തിയ നിഗമനങ്ങൾ നമുക്ക് ഒന്ന് പരിശോധിക്കാം….
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യുന്നത് ജപ്പാനിലാണ്,
കാരണം ഫ്യുഡൽ ജപ്പാനിൽ നില നിന്നിരുന്ന സമുറായി മിലിട്ടറിയിൽ പരിശീലിപ്പിച്ചിരുന്ന സെകുപ്പു എന്ന ആത്മഹത്യ രീതി (ഇതിനെ കുറിച്ചു മറ്റൊരു പോസ്റ്റിൽ പറയാം) അവർ വളരെ മാന്യമായി കാണുന്ന ഒന്നാണ് അത് കൊണ്ട് തന്നെ ജീവിതത്തിൽ തോൽക്കുന്നു എന്ന ഘട്ടം വരുമ്പോൾ ജപ്പാനികൾ ആത്മഹത്യ ചെയ്യുന്നു, അതിന് അവർ ഈ കാട് തിരഞ്ഞെടുക്കുന്നു എന്നാണ് ഒരു വിഭാഗം പറയുന്നത്,
മാത്രമല്ല 1990 കാലഘട്ടങ്ങളിൽ വർഷത്തിൽ 30 ഓളം ആത്മഹത്യകളാണ് ഈ കാടിനുള്ളിൽ നിന്ന് റിപ്പോർട്ട് ചെയ്യ പെട്ടിട്ടുള്ളത് എങ്കിൽ 2009 ൽ 15% മായി ഇത് ഉയർന്നു, ഇതിന്റെ പിന്നിൽ 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഇവരുടെ ജീവിതത്തെ വല്ലാതെ ബാധിച്ചിരുന്നു അത് കൊണ്ടാണ് ആത്മഹത്യ നിരക്ക് കൂടിയത് എന്നാണ് പറയപ്പെടുന്നത്,
എന്നാൽ സത്യം ഇതാണ് എങ്കിൽ എന്തിന് മറ്റുള്ള രാജ്യക്കാർ ആത്മഹത്യ ചെയ്യാൻ വേണ്ടി മാത്രം ഈ വനത്തെ തിരഞ്ഞെടുക്കുന്നു എന്നും വനത്തിനുള്ളിൽ കണ്ട മൃതദേഹങ്ങളുടെ പൊസിഷനകളും വളരെ ദുരൂഹത തന്നെയാണ് ഉണ്ടാക്കുന്നത് ,
എന്തായാലും ആത്മഹത്യാനിരക്ക് ഉയർന്നതിനാൽ ജപ്പാനിലെ സർക്കാർ അടുത്ത ഏഴ് വർഷത്തിനുള്ളിൽ ആത്മഹത്യ നിരക്ക് 20 ശതമാനം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രവർത്തന പദ്ധതി നടപ്പാലാക്കി. സൂയിസൈഡ് ഫോറസ്റ്റിന്റെ പ്രവേശന കവാടത്തിൽ സുരക്ഷാ ക്യാമറകൾ വർദ്ധിപ്പിച്ചു അതേ പോലെ പോലീസ് പട്രോളിങും വർദ്ധിപ്പിച്ചു
മാത്രമല്ല പ്രവേശന കവാടത്തിൽ വലിയ ഒരു ബോർഡും സ്ഥാപിച്ചിട്ടുണ്ട് ആ ബോർഡിൽ ഇങ്ങനെ ഒരു സന്ദേശവും എഴുതിയത് കാണാം “നിങ്ങളുടെ മക്കളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ശ്രദ്ധാപൂർവ്വം ചിന്തിക്കുക”, “നിങ്ങളുടെ ജീവിതം നിങ്ങളുടെ മാതാപിതാക്കളിൽ നിന്നുള്ള വിലയേറിയ സമ്മാനമാണ്”.
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക