LED ടിവി പൊട്ടിത്തെറിച്ച് യുപിയിൽ ഒരുകുട്ടി മരിച്ചു, പൊട്ടിത്തെറിക്കാൻ ടീവിയിൽ എന്താണ് ഉള്ളത് ? ശ്രദ്ധിച്ചു വായിക്കുക

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
14 SHARES
162 VIEWS

Sujith Kumar

LED ടിവി പൊട്ടിത്തെറിച്ച് ഉത്തർ പ്രദേശിയിലെ ഗാസിയാബാദിൽ ഒരു കുട്ടി മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്ത വാർത്ത പലരിലും അത്ഭുതം ഉളവാക്കുന്നതാണ്‌. കാരണം പൊതുവേ എൽ ഇ ഡി ടിവി പൊട്ടിത്തെറിച്ച വാർത്ത അധികം ആരും കേട്ടിട്ടുമുണ്ടാകില്ല എന്നതു തന്നെ. പൊട്ടിത്തെറിക്കാൻ മാത്രം എന്താണ്‌‌ ഒരു LED ടെലിവിഷനിൽ ഉള്ളത് എന്നൊരു സംശയം സ്വാഭാവികമായും ഉണ്ടാകാം. LCD ഡിപ്സ്ലേ പാനൽ പൊട്ടീത്തെറിക്കില്ല, LED ബാക് ലൈറ്റ് പൊട്ടിത്തെറിക്കില്ല, അതിനകത്തെ പി സി ബിയിലുള്ള ചിപ്പുകളൂം റസിസ്റ്ററുകളൂം ട്രാൻസിസ്റ്ററുകളുമൊക്കെ പൊട്ടിത്തെറിച്ചാലും അത് ചെറിയ തോതിലുള്ളതും കാര്യമായ അപകടങ്ങൾ ഒന്നും ഉണ്ടാക്കാത്തതും ആയിരിക്കാം. പിന്നെ പൊട്ടീത്തെറിക്കാൻ മാത്രം അതിനകത്ത് എന്തായിരിക്കും ഉള്ളത്.

ഒരു കമ്പോണന്റ് ഉണ്ട് ഇലക്ട്രോളൈറ്റിക് കപ്പാസിറ്റർ. ഇത്തരം കപ്പാസിറ്ററുകൾ ഇലക്ട്രോണിക് ഉപകരണങ്ങളിൽ പടക്കം പൊട്ടുന്നതുപോലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കാറുണ്ട്. പൊതുവേ ടിവികളിലും മറ്റും ഇത്തരം ഇലക്ട്രോളൈറ്റിക് കപ്പാസിറ്ററുകൾ കാലപ്പഴക്കത്താലും മറ്റ് തകരാറുകൾ കൊണ്ടും വീർത്ത് ഇരിക്കുന്നത് കാണാം. പൂർണ്ണമായും എല്ലാ വശങ്ങളൂം സീൽ ചെയ്യപ്പെട്ടിരിക്കുന്ന ഇലക്ട്രോളൈറ്റിക് കപ്പാസിറ്ററുകൾ അസാധാരണമായ സാഹചര്യങ്ങളിൽ പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ടെന്ന് നിർമ്മാതാക്കൾക്കും അറിയാമെന്നതിനാൽ ഒരു നിശ്ചിത മർദ്ദത്തിൽ കൂടുതൽ അകത്ത് ഉണ്ടായാൽ കപ്പാസിറ്ററുകളുടെ മുകൾ വശം തുറക്കപ്പെടുകയും ഗ്യാസ് പുറത്തേയ്ക് പോവുകയും ചെയ്യുന്നു. പക്ഷേ അപൂർവ്വങ്ങളിൽ അപൂർവ്വമായി കപ്പാസിറ്റുറുകളുടെ ഗുണനിലവാരം കൂറവയതുകൊണ്ടും മറ്റും ഇത് സംഭവിക്കാതെ മൊത്തമായി പൊട്ടിത്തെറിക്കുന്ന അവസരങ്ങൾ ഉണ്ടാകാറുണ്ട്.

ഇത്തരത്തിലുള്ള പൊട്ടിത്തെറിക്ക് ആഘാതം കൂടുകയും അതിനടുത്ത് നിൽക്കുന്നവർക്ക് പരിക്കേൽക്കാനും സാദ്ധ്യതയുണ്ട്. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന സംഭവത്തിൽ ഒരു പക്ഷേ ഉണ്ടായത് അതായിരിക്കാം. ഉന്നത മർദ്ദത്തിൽ അതിശക്തമായി പൊട്ടിത്തെറിച്ച കപ്പാസിറ്റർ LED സ്ക്രീൻ തകർക്കുകയും ചീളുകൾ ശരീരത്തിലേക്ക് തറച്ച് കയറുകയും ആയിരിക്കാം ഉണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ടിവി സ്ഥാപിച്ച ഭിത്തി വരെ തകർന്നു എങ്കിൽ ഉന്നത മർദ്ദത്തിൽ അതി ശക്തമായ പൊട്ടീത്തെറി തന്നെയാണ്‌‌ ഉണ്ടായിരിക്കുന്നത്. അത് അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ഉണ്ടാകുന്നത്. ചെറിയ വലിപ്പത്തിൽ ഉള്ള കപ്പാസിറ്ററുകൾ ആണ്‌‌ LED ടിവികളിൽ ഉള്ളത് എന്നതിനാൽ ഏത് സാഹചര്യത്തിലും ഇത്ര വലിയ പൊട്ടിത്തെറി ഉണ്ടാകാൻ ഉള്ള സാദ്ധ്യതകൾ വളരെ കുറവാണ്‌‌ എന്നതിനാൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൂടി ഉണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണങ്ങൾ ആവശ്യമായി വരും.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ