Family
വാഷിംഗ് മെഷീന്റെ സ്വീകാര്യത ഡിഷ് വാഷറുകൾക്ക് ഇന്ത്യൻ സമൂഹത്തിൽ ലഭിക്കാത്തതിന്റെ കാരണങ്ങൾ
വാഷിംഗ് മെഷീനോടൊപ്പം തന്നെ ഇന്ത്യൻ കൺസ്യൂമർ മാർക്കറ്റിലേക്ക് ചുവട് വച്ച ഗാർഹിക ഉപകരണമാണ് ഡിഷ് വാഷറുകളും. വാഷിംഗ് മെഷീനുകൾ ആദ്യ കാലങ്ങളിൽ പണക്കാരുടെ വീടുകളിൽ മാത്രം
255 total views

വാഷിംഗ് മെഷീനോടൊപ്പം തന്നെ ഇന്ത്യൻ കൺസ്യൂമർ മാർക്കറ്റിലേക്ക് ചുവട് വച്ച ഗാർഹിക ഉപകരണമാണ് ഡിഷ് വാഷറുകളും. വാഷിംഗ് മെഷീനുകൾ ആദ്യ കാലങ്ങളിൽ പണക്കാരുടെ വീടുകളിൽ മാത്രം കണ്ടുവന്നിരുന്നതാണെങ്കിൽ ഇപ്പോൾ ലോവർ മിഡിൽ ക്ലാസ് വീടുകളിൽ പോലും വാഷിംഗ് മെഷീനുകൾ ഒരു അവിഭാജ്യ ഘടകം ആയി മാറിയിട്ടുണ്ട്. അതേ സമയം ഡിഷ് വാഷർ ആകട്ടെ ഇപ്പോഴും ഉപരി വർഗ്ഗ സമൂഹത്തിൽ പോലും കാര്യമായ സ്ഥാനം നേടിയിട്ടില്ല. സ്ഥാനം നേടിയ ഇടങ്ങളിൽ ആകട്ടെ വേണ്ട രീതിയിൽ ഉപയോഗിക്കാനാവാതെ സ്ഥലം മുടക്കിയായി കഴിയുന്നു. എന്താണ് ഇതിനു കാരണം? വാഷിംഗ് മെഷീനുകളെക്കുറിച്ചുണ്ടായിരുന്ന പ്രധാന പരാതി ആയിരുന്നു ശരിയായി അലക്കില്ല, ചെളി പോകില്ല, വസ്ത്രങ്ങൾ നാശമാക്കും എന്നൊക്കെ. വാഷിംഗ് മെഷീൻ സാങ്കേതിക വിദ്യയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഒന്നും വന്നിട്ടല്ല വാഷിംഗ് മെഷീനുകളുടെ പ്രചാരം കൂടിയത്. നമ്മുടെ വസ്ത്രധാരണ രീതിയിലുണ്ടായ മാറ്റങ്ങൾ ആണ് അതിന്റെ പ്രധാന കാരണം. ഓരോ വ്യക്തിയും ധരിക്കുന്ന വസ്ത്രങ്ങളുടെ എണ്ണം കൂടിയതോടെ അവയിൽ അഴുക്ക് പുരളാനുള്ള സാദ്ധ്യതകൾ കുറഞ്ഞു, അതായത് വാഷിംഗ് മെഷീനു കഴുകിക്കളയാൻ പാകത്തിലുള്ള അഴുക്കും ചെളിയും മാത്രമേ വസ്ത്രങ്ങളിൽ ഉണ്ടാകുന്നുള്ളൂ എന്ന സ്ഥിതിയിലേക്ക് എത്തിയതോടെ വാഷിംഗ് മെഷീനുകളുടെ പ്രചാരം കൂടി.
പറഞ്ഞ് വന്നത് ഇതാണ്. ഡിഷ് വാഷിംഗ് മെഷീനനുസരിച്ച് അടുക്കളപ്പണികളും ശീലങ്ങളും മാറ്റിയില്ലെങ്കിൽ ഒരു തരത്തിലും ഗുണം ചെയ്യാത്ത ഒരു സ്ഥലം മുടക്കിയായ ഉപകരണമായി അത് അടുക്കളകളിൽ പൊടിപിടിച്ചിരിക്കും എന്ന് തീർച്ച. “ഇതിൽ അടുക്കിപ്പെറുക്കി വയ്ക്കുന്നതിന്റെ പകുതി സമയം മതി കഴുകി എടുക്കാൻ” എന്ന പരാതി പൊതുവേ ഡിഷ് വാഷറുകളെക്കുറിച്ച് കേൾക്കാറുള്ളതാണ്.
256 total views, 1 views today