ബി ജെ പി രാമനെ ആയുധമാക്കിയപ്പോൾ ആം ആദ്മി ഹനുമാനെ ആയുധമാക്കി, ചിലപ്പോഴൊക്കെ മുള്ളിനെ മുള്ളുകൊണ്ടേ നേരിടാൻ പറ്റൂ

149
സുജിത് കുമാർ
ആം ആദ്മി പാർട്ടിക്ക് വലിയ പ്രത്യയശാസ്ത്ര ഭാരങ്ങളൊന്നുമില്ല. കേജരിവാൾ ജയ് ബജ്‌‌രംഗ് ബലി എന്നും വിളിക്കും ഭാരത് മാതാ കീ ജയ് എന്നും വിളിക്കും ഇൻകുലാബ് സിന്ദാബാദ് എന്നും വിളിക്കും. ആശയപരമായി പല സാമ്യങ്ങളും ഇടതുപക്ഷവും ആം ആദ്മി പാർട്ടിയും തമ്മിൽ ഉണ്ടെങ്കിലും പിണറായി വിജയന് ഇങ്ങനെ വിളിക്കാൻ പറ്റുമോ? ബി ജെ പിക്കാർ പോളിംഗ് ബൂത്തിൽ ജയ് ശ്രീരാം മുദ്രാവാക്യങ്ങൾ മുഴക്കിയപ്പോൾ ആം ആദ്മിക്കാർ പരാതിപ്പെട്ടെങ്കിലും പോലീസ് മിണ്ടിയില്ല.
‘ജയ് ശ്രീരാം പൊളിറ്റിക്കൽ മുദ്രാവാക്യം അല്ലാത്തതിനാലും ഒരു കക്ഷിയേയും സ്വാധീനിക്കുന്നതല്ലാത്തതിനാലും ഇടപെടാനാകില്ലത്രേ’ അതിനെ അതേ നാണയത്തിൽ തന്നെയാണ്‌ ആം ആദ്മി പാർട്ടിക്കാർ നേരിട്ടത്. അവർ മറുവശത്ത് ‘ജയ് ബജ്‌‌രംഗ് ബലി’ മുദ്രാവാക്യങ്ങൾ വിളിക്കാൻ തുടങ്ങി. അപ്പോൾ പോലീസ് ഇടപെട്ട് രണ്ടുപേരോടും നിർത്താൻ പറഞ്ഞു. ബി ജെ പി രാമനെ ആയുധമാക്കിയപ്പോൾ ആം ആദ്മി ഹനുമാനെ ആയുധമാക്കി. ചിലപ്പോഴൊക്കെ മുള്ളിനെ മുള്ളുകൊണ്ടേ നേരിടാൻ പറ്റൂ. പ്രത്യയ ശാസ്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത 24 കാരറ്റ് സ്വർണ്ണം ആണ്‌.അല്പം ചെമ്പ് ചേർത്ത് 916 ആക്കി സർട്ടിഫിക്കറ്റ് പ്രദർശിപ്പിച്ചാൽ ആൾക്കാർ വരി നിന്ന് വാങ്ങും.