ശ്രീരാമകൃഷ്ണ പരമഹംസനും ശർക്കരയും അഥവാ മോദിയും സോഷ്യൽ മീഡിയയും

117
സുജിത് കുമാർ
ഒരിക്കൽ ശ്രീരാമകൃഷ്ണ പരമഹംസന്റെ അടുത്ത് ഒരു ശിഷ്യ തന്റെ മകനെയും കൊണ്ടു വന്ന് അവന്റെ ശർക്കര തിന്നുന്ന ശീലം മാറ്റുവാൻ ഒന്ന് ഉപദേശിക്കണമെന്ന് അപേക്ഷിച്ചു. ഒരാഴ്ച്ച കഴിഞ്ഞ് വീണ്ടും വരൂ അപ്പോൾ ഉപദേശിക്കാമെന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചു. ഒരാഴ്ച്ചയ്ക്ക് ശേഷം വന്ന അവരൊട് വീണ്ടും ഒരാഴ്ച്ചത്തെ അവധി പറഞ്ഞ് അദ്ദേഹം മടക്കിയയച്ചു.
അടുത്ത ആഴ്ച്ച വന്നപ്പോൾ കുട്ടിയോട് ശർക്കര അമിതമായി കഴിക്കുന്നതുകൊണ്ടുള്ള പ്രശ്നങ്ങളെക്കുറിച്ചൊക്കെ കാര്യമായ ഉപദേശം നൽകി. ഉപദേശമൊക്കെ കഴിഞ്ഞപ്പോൾ അമ്മയ്ക്ക് ഒരു സംശയം. ‘സ്വാമീ ഈ പറഞ്ഞ കാര്യങ്ങളൊക്കെ അന്നു തന്നെ പറയാമായിരുന്നല്ലോ എന്തിനാണ്‌ രണ്ടാഴ്ച്ച ഞങ്ങളെ നടത്തിച്ചത് ?”
ഒരു പുഞ്ചിരിയോടെ ശ്രീരാമകൃഷ്ണ പരമഹംസൻ പറഞ്ഞു – “എനിക്കും ശർക്കര തിന്നുന്ന ശീലം ഉണ്ടായിരുന്നു. അത് നിർത്താതെ ഞാനെങ്ങനെ ഇവനെ ഉപദേശിക്കും ?”
മംഗോളിയ സന്ദർശനത്തിനിടെ ചടങ്ങിൽ വച്ച് ഒരു വീട്ടമ്മ മോദിജിയോട് തന്റെ മകന്റെ സോഷ്യൽ മീഡീയാ അഡിൿഷൻ മൻ കി ബാത്തിലൂടെ ഉപദേശിച്ച് മാറ്റാമോ എന്ന് ചൊദിക്കുകയുണ്ടായി. ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ഒരാളായിട്ടും ഋഷിതുല്ല്യനായ മോദിജിക്ക് അനുകൂലമായ തീരുമാനമെടുക്കാൻ ഒരു സെക്കന്റ് പോലും വേണ്ടി വന്നില്ല. അവരൊട് അടുത്ത ഞായറാഴ്ച്ചത്തെ മൻ-കി ബാത്ത് കേൾക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്‌. നിങ്ങളും കേൾക്കണം. ജയ് ഹിന്ദ്.