Sujith Kumar
പരസ്യത്തിൽ മയങ്ങി വാങ്ങിയാൽ പണി കിട്ടുന്ന ഉല്പന്നങ്ങൾ
ടി വി തുറന്നാൽ കാണുന്ന മനം മയക്കുന്ന പരസ്യങ്ങളിൽ വീണ് ഓരോ ഉപകരണങ്ങൾ വാങ്ങി അബദ്ധം പിണഞ്ഞവർ കുറവല്ല. ഒരു പ്രാവശ്യം വീണ കുഴിയിൽ തന്നെ വീണ്ടും വീണ്ടും വീഴുന്നവരും കുറവല്ല എന്നറിയുമ്പോൾ ഈ പരസ്യങ്ങൾ എത്ര പ്രൊഫഷണലായി ആണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് മനസ്സിലാക്കാം. ഒരു ഇഷ്ടികക്കഷണത്തിനെ വരെ ഇവർ ലോകത്തിൽ ഏറ്റവും ഉപയോഗമുള്ള വസ്തു ആയി ചിത്രീകരിച്ച് മാർക്കറ്റ് ചെയ്യും. വലിയ വിലകൊടുത്ത് അത് വാങ്ങാനും ആളുകൾ ഉണ്ടാകും. എല്ലാ ഉപകരണങ്ങളും മോശമാണെന്നല്ല പറയുന്നത്. ഒറ്റ നോട്ടത്തിൽ വളരെ ഉപകാരപ്രദമെന്ന് തോന്നുന്നതും എന്നാൽ വാങ്ങി ഉപയോഗിച്ചു നോക്കുമ്പോൾ യാതൊരു ഗുണവും ഇല്ലാത്തതുമായ ചില ഉല്പന്നങ്ങളുടെ വിവരങ്ങൾ ചേർക്കുന്നു. പെട്ടന്ന് ഓർമ്മയിൽ വന്നതാണ്. നിങ്ങൾക്കും അനുഭവങ്ങൾ പങ്കുവയ്ക്കാം. ഈ ലിസ്റ്റിൽ കൂടുതൽ ഉല്പന്നങ്ങൾ കൂട്ടിച്ചേർക്കാം.
**