Connect with us

Alert

SBI ഉപഭോക്താക്കൾ ഈ അടുത്ത കാലത്തായി ഇരയായിക്കൊണ്ടിരിക്കുന്ന ഒരു തട്ടിപ്പിനെക്കുറിച്ചറിയുക

SBI ഉപഭോക്താക്കൾ ഈ അടുത്ത കാലത്തായി ഇരയായിക്കൊണ്ടിരിക്കുന്ന ഒരു തട്ടിപ്പിനെക്കുറിച്ചറിയുക. കുറേ അധികം എസ് ബി ഐ ഉദ്യോഗസ്ഥരുമായി ഈ വിഷയത്തിൽ സംസാരിച്ചിരുന്നു എങ്കിലും അവർക്കും എന്താണ്

 55 total views

Published

on

സുജിത് കുമാർ എഴുതിയത്

SBI ഉപഭോക്താക്കൾ ഈ അടുത്ത കാലത്തായി ഇരയായിക്കൊണ്ടിരിക്കുന്ന ഒരു തട്ടിപ്പിനെക്കുറിച്ചറിയുക. കുറേ അധികം എസ് ബി ഐ ഉദ്യോഗസ്ഥരുമായി ഈ വിഷയത്തിൽ സംസാരിച്ചിരുന്നു എങ്കിലും അവർക്കും എന്താണ്‌ യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു വ്യക്തതക്കുറവുള്ളതുകൊണ്ടാണ്‌ പോസ്റ്റ് ചെയ്യുന്നത്.എങ്ങിനെയെല്ലാമോ ഇന്റർനെറ്റ് ബാങ്കിംഗ് / യോനോ ബാങ്കിംഗ് യൂസർ ഐഡിയും പാസ് വേഡും തട്ടിപ്പുകാർക്ക് കിട്ടുന്നു. ഇത് പരമ്പരാഗത മാർഗ്ഗങ്ങളിലൂടെ തന്നെയാണോ അതോ ഏതെങ്കിലും തരത്തിലുള്ള സെക്യൂരിറ്റി ബ്രീച്ച് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമുണ്ട്. കാരണം ഒരിക്കൽ പോലും ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കാത്തവരോ യോനോ ആപ്പ് ഉപയോഗിക്കാത്തവരോ എന്നാൽ ബാങ്കിൽ നിന്നും ഇതിനായി ക്രഡൻഷ്യൽസ് ലഭിച്ചവരും ഇത്തരത്തിലുള്ള തട്ടിപ്പിനിരയായതായി അറിയുന്നു അതായത് ബാങ്ക് ഉദ്യോഗസ്ഥർ യോനോയും ഇന്റർനെറ്റ് ബാങ്കിംഗുമെല്ലാം പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ ക്രഡൻഷ്യൽസ് ചില ഉപഭോക്താക്കൾക്ക് എഴുതി നൽകുന്ന ഒരു രീതിയും അതു വഴി എങ്ങനെയോ തട്ടിപ്പ് നടന്നതായും വാർത്തകൾ ഉണ്ടായിരുന്നു (https://trak.in/…/this-is-how-i-was-almost-robbed-off…/).

ഈ കഴിഞ്ഞ ദിവസം ഇതിനു സമാനമായ ഒരു തട്ടിപ്പ് ഒരു സുഹൃത്തിന്റെ പിതാവിനുണ്ടായി. അതും ഇന്റർനെറ്റ് ബാങ്കിംഗും മൊബൈൽ ബാങ്കിംഗും ഉപയോഗിക്കാത്ത ആൾക്ക്. ഇനി തട്ടിപ്പിനെക്കുറിച്ച് പറയാം –

  1. എസ് ബി ഐ കസ്റ്റമർക്ക് ഒരു നമ്പറിൽ നിന്ന് എസ് ബി ഐ ഉദ്യോഗസ്ഥനാണെന്ന പേരിൽ ഫോൺ വിളി വരുന്നു. ഉപഭോക്താക്കളുടെ അക്കൗണ്ട് ബാലൻസും മറ്റ് വ്യക്തിവിവരങ്ങളുമെല്ലാം അവർ ഇങ്ങോട്ട് പറയുന്നു.

  2. അക്കൗണ്ട് ക്ലോസ് ചെയ്യാൻ പോവുകയാണെന്നോ ബ്രാഞ്ച് മെർജ് ആകാൻ പോവുകയാണെന്നോ ഒക്കെയുള്ള വിവരങ്ങൾ പറഞ്ഞ് അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്യാനായി ഒരു കോഡ് വരും അത് പറഞ്ഞ് കൊടുക്കാൻ പറയുന്നു.

  3. ഇത്തരത്തിൽ ബാങ്കുകളിൽ നിന്നുള്ള ഫോൺ കാളുകൾ തട്ടിപ്പാണെന്ന് ചെറിയ ഒരു ബോധമുള്ള കസ്റ്റമർ അതിനു വഴങ്ങാതെ ഫോൺ കട്ട് ചെയ്യുന്നു. ഒന്നും സംഭവിച്ചില്ലെന്ന് കരുതി ആശ്വസിക്കുന്നു. സ്വന്തം ജാഗ്രതയിൽ അഭിമാനിക്കുന്നു.

  4. കുറച്ച് ദിവസം കഴിഞ്ഞ് എന്തെങ്കിലും കാരണത്താൽ അക്കൗണ്ട് പരിശോധിക്കുമ്പോൾ മനസ്സിലാകുന്നു അക്കൗണ്ടിൽ ബാലൻസ് ഇല്ല എന്നും തുക മുഴുവൻ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ടിരിക്കുന്നു എന്നും. പക്ഷേ പണം പിൻവലിക്കപ്പെട്ടതായുള്ള ഒരു തരം മെസേജുകളും ഫോണിലേക്ക് വന്നിട്ടുമില്ല.

  5. ബാങ്കിൽ ചെന്ന് പരിശോധിക്കുമ്പോൾ മനസ്സിലാകുന്നു സ്വന്തം പേരിൽ തന്നെ ഇന്റർനെറ്റ് ബാങ്കിംഗ് / യോനോ വഴി ഒരു ഫിക്സഡ് ഡിപ്പോസിറ്റ് (E-TDR) ഉണ്ടാക്കപ്പെടുകയും അതിലേക്കാണ്‌ പണം ട്രാൻസ്ഫർ ചെയ്യപ്പെട്ടിരിക്കുന്നത് എന്നും. അതായത് പണം നഷ്ടപ്പെട്ടിട്ടില്ല പക്ഷേ തട്ടിപ്പുകാരൻ തന്നെയാണ്‌ ഈ പണി ചെയ്തിരിക്കുന്നത്.

  6. ഇത്തരത്തിൽ ഒരു ടേം ഡെപ്പോസിറ്റ് ഉണ്ടാക്കിയതുകൊണ്ട് തട്ടിപ്പുകാരനെന്താണ്‌ പ്രയോജനം? ടേം ഡെപ്പോസിറ്റ് ഈടു നൽകി 90 % ഓവർ ഡ്രാഫ്റ്റ് അഥവാ ലോൺ എടുക്കാൻ കഴിയും എന്നതിനാൽ ഈ ടേം ഡെപ്പോസിറ്റിനെ ലോൺ ആക്കി മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആയിരിക്കും ഉദ്ദേശം. ഇതിനായി ഓ ടി പി ആവശ്യമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. യഥാർത്ഥത്തിൽ ഇതെങ്ങിനെയാണ്‌ നടക്കുന്നതെന്ന് എസ് ബി ഐ ഉദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും അവർക്കും കാര്യമായി ഇതിനെക്കുറിച്ച് അറിവൊന്നുമില്ല.

  7. യോനോയും ഇന്റർനെറ്റ് ബാങ്കിംഗുമായും ബന്ധപ്പെട്ട് ഇതുപോലെയുള്ള തട്ടിപ്പുകൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (https://bfsi.economictimes.indiatimes.com/…/79522310 ).

  8. തട്ടിപ്പിനാധാരമായ വിവരങ്ങൾ പരിശോധിച്ചാൽ മനസ്സിലാകുന്ന കാര്യം ഇന്റർനെറ്റ് ബാങ്കിംഗ് / യോനോ ആപ്പ് ക്രഡൻഷ്യൽസ് എങ്ങിനെയോ തട്ടിപ്പുകാർക്ക് ലഭിക്കുന്നുണ്ട്. അത് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള ലൂപ് ഹോളുകൾ മുഖേന ആണോ‌എന്നാണ്‌ സംശയിക്കേണ്ടീയിരിക്കുന്നത്. വ്യാപകമായി ഇത്തരം ഒരു സെക്യൂരിറ്റി ബ്രീച്ച് ഉണ്ടായതുകൊണ്ടാണോ ഈ കഴിഞ്ഞ ദിവസം മുതൽ എസ് ബി ഐ ഓൺ ലൈൻ ബാങ്കിംഗ് ലോഗിൻ ചെയ്യാനും ഒ ടി പി നിർബന്ധമാക്കിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  9. ഈ അടുത്ത കാലത്തായി എസ് ബി ഐ വളരെ അഗ്രസീവ് ആയിത്തന്നെ യോനോ ആപ്പ് പ്രമോട്ട് ചെയ്യുന്നു. ഇത്തരത്തിൽ പ്രമോട്ട് ചെയ്യനായി ഏതെങ്കിലും സെക്യൂരിറ്റി പ്രോട്ടോക്കോളുകൾ ബൈപ്പാസ് ചെയ്യപ്പെടുന്നുണ്ടോ അതുവഴി ആണോ തട്ടിപ്പുകൾ നടക്കുന്നതെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ബാങ്ക് ഉദ്യോഗസ്ഥർക്ക് യൂസർ ഐഡിയും പാസ് വേഡും ജനറേറ്റ് ചെയ്ത് പേപ്പറിൽ എഴുതി യൂസേഴ്സിനു നൽകാൻ കഴിയുന്നതെല്ലാം വലിയ സെക്യൂരിറ്റി ബ്രീച്ച് ആയിത്തന്നെ കണക്കാക്കണം.

  10. എന്തൊക്കെ ആയാലും ബാങ്കിൽ നിന്നാണെന്ന വ്യാജേന അല്ലെങ്കിൽ ഇനി ബാങ്കിൽ നിന്ന് തന്നെ ആകട്ടെ എന്ത് വിവരവും ഫോണിൽ ആവശ്യപ്പെട്ടാൽ അത് നൽകാതിരിക്കുക. മെസേജുകളിൽ വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്ത് ഒരു തരത്തിലൂള്ള വിവരങ്ങളും നൽകാതിരിക്കുക. ഒ ടി പി മാത്രമല്ല ഒരു തരത്തിലുള്ല വ്യക്തി വിവരങ്ങളും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉള്ള ബ്രാഞ്ചിന്റെ ഫോൺ നമ്പർ സേവ് ചെയ്ത് വയ്ക്കുക. ആവശ്യമെങ്കിൽ അങ്ങോട്ട് വിളിക്കുക. ഇത്രയും കാര്യങ്ങളേ ഒരു ഉപഭോക്താവെന്ന നിലയിൽ ചെയ്യാനുള്ളൂ. ബാങ്കിന്റെ ഭാഗത്തു നിന്നുള്ള എന്തെങ്കിലും പ്രശ്നം കൊണ്ടാണ്‌ പണം നഷ്ടമായതെങ്കിൽ അത് തിരിച്ച് കിട്ടൂക തന്നെ ചെയ്യും.

  11. അക്കൗണ്ടിൽ പണം ഡെബിറ്റ് ആയെന്ന സന്ദേശങ്ങൾ എന്തെങ്കിലും ലഭിച്ചാൽ പരിഭ്രാന്തരായി അതിനെ തുടർന്ന് ബാങ്കിൽ നിന്നാണെന്ന വ്യാജേന വരുന്ന ഫോൺ വിളികളോട് പ്രതികരിക്കാതിരിക്കുക. യഥാർത്ഥത്തിൽ പണം ഇതുപോലെ തട്ടിപ്പിന്റെ ആദ്യ പടിയായി ഫിക്സഡ് ഡെപ്പോസിറ്റ് ആയോ മറ്റോ ട്രാൻസ്ഫർ ചെയ്യപ്പെട്ടതാകാം. ഈ സാഹചര്യത്തിൽ ബാങ്കുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെടുക.

 56 total views,  1 views today

Advertisement
Entertainment2 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment8 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment1 day ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment2 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment3 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment6 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement