മാധ്യമങ്ങൾക്കു ടേബിൾ ടോപ്പ് എന്നൊരു വാക്ക് കിട്ടിയിട്ടുണ്ട്, ഇനി തൂക്കിക്കൊല്ലാനായി ആരെയെങ്കിലും ഉടൻ കണ്ടെത്തണം പണ്ട് റൺവേ ഉണ്ടാക്കിയപ്പോൾ മണ്ണ് ചുമന്നിരുന്നവരെ പിടിക്കുമോ എന്തോ

121

ഇത്രയും കാലം കരിപ്പൂർ വിമാനത്താവളമെന്നൊക്കെയേ പറഞ്ഞ് കേട്ടിട്ടുണ്ടായിരുന്നുള്ളൂ. ഇപോൾ ചാനലുകാർ കരിപ്പൂർ ടേബിൾ ടോപ് വിമാനത്താവളമെന്നാക്കിയിട്ടുണ്ട്. ശ്രീകണ്ഠൻ നായരൊക്കെ ടേബിൾ ടോപ്പ് വിട്ട് ഒരു കളിയില്ല. എന്താണ്‌ കാരണം? ഒരു അപകടം നടന്നാലുടൻ ആരെയെങ്കിലുമൊക്കെ ഉത്തരവാദിയാക്കി അടുത്ത ദിവസം തന്നെ തൂക്കിക്കൊല്ലാതെ ഇവർക്ക് ഇരിക്കപ്പൊറുതിയില്ല. പൈലറ്റ് മുപ്പത് വർഷത്തെ പരിചയമുള്ള പ്രഗത്ഭനും മുൻ സൈനികനുമായതിനാലും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതും കാരണം ഉത്തരവാദിത്തം ഏൽപ്പിച്ച് വീണ്ടും തൂക്കിക്കൊല്ലാൻ ആകില്ലല്ലോ. അപ്പോൾ പിന്നെ വേറെ ആരെയെങ്കിലും ഉടൻ കണ്ടെത്തണം. വിമാനത്തിനധികം പഴക്കം ഇല്ലാത്തതിനാൽ ആ പരിപ്പും വേകില്ല. അപ്പോഴാണ്‌ ടേബിൾ ടോപ്പ് കിട്ടിയത്. ഇനി തൂക്കിക്കൊല്ലാനായി ആരെയെങ്കിലും ഉടൻ കണ്ടെത്തണം. ആരെയും കിട്ടിയില്ലേൽ പണ്ട് റൺവേ ഉണ്ടാക്കിയപ്പോൾ മണ്ണ് ചുമന്നിരുന്നവർ കരിപ്പൂരും പരിസര പ്രദേശങ്ങളിലും കണ്ടേക്കാം. അവരെ അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ കണ്ടെത്തി ഉടൻ തൂക്കിക്കൊല്ലാൻ വിധിക്ക്. ഒന്ന് വയറിളകിയ ആശ്വാസമെങ്കിലും കിട്ടും.

എല്ലാ ദുരന്തങ്ങളിലും മതം നോക്കി പ്രതികരിക്കുന്നവർ ഉണ്ടാവും.ലക്ഷത്തിൽ ഒന്നോ രണ്ടോ ആൾക്കാർ ഇങ്ങനെ കാണും… അവരുടെ കമന്റ് എടുത്ത് spread ചെയ്യിക്കാതിരിക്കുന്നതാണ് നല്ലത്.ഒരു മുസ്ലിം പെണ്ണ് പോട്ടോ ഇട്ടാൽ അതിൽ നൂറു കമന്റ് വന്നാൽ ഒന്നെങ്കിലും നിനക്ക് തട്ടം ഇട്ടൂടെ എന്നും പറഞ്ഞു ക്ലാസ് എടുക്കുന്നവർ വരും.ഒരു പത്ത് കൊല്ലത്തേക്ക് അത് നിർത്താനും കഴിയില്ല. അത് പോലെ മരിച്ച ആൾക്കാരുടെ മതം നോക്കി ആശ്വാസം കൊള്ളുന്നവർ ഒരുപാട് ഉണ്ടാകും.പുറത്ത് പറയുന്നവർ അവരുടെ നാറിത്തരം മൂടി വെക്കാൻ കഴിയാത്തവർ ആണു.ഉള്ളിൽ സന്തോഷിച്ചു ആദരാഞ്ജലികൾ അർപ്പിക്കുന്നവർ അവരുടെ ഇരട്ടി കാണും. മനുഷ്യൻ അങ്ങിനെ ആണു താനുമായി ഒരിക്കലും ബന്ധമില്ലാത്തവനും, ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്തവനും, ഇനി ഒരിക്കലും ഇടപഴകാത്തവരും ഓക്കെ രാഷ്ട്രീയം, മതം കൊണ്ട് ഒക്കേ ശത്രുക്കളും മിത്രങ്ങളും ആവും.

ഇസ്രായേലിൽ ഭൂകമ്പം വന്നാൽ സന്തോഷിക്കുന്നവർ ഉണ്ടാകും.സൗദിയിൽ വന്നാൽ സന്തോഷിക്കുന്നവർ ഉണ്ടാകും.. ഒരു കലാപം എവിടേലും നടന്നാൽ അതിലെ മരിച്ച ആൾക്കാർ എന്റെ രാഷ്ട്രീയ മതക്കാർ കുറവ് ആണേൽ സന്തോഷിക്കുന്നവർ ആണ് കൂടുതലും. ഇതീന്നൊക്കെ വിട്ട് ഒരു വിർജിൻ ശുദ്ധമനുഷ്യൻ ആയി ചിന്തിക്കുന്ന ആൾക്കാർ ഇന്ത്യയിൽ ഒരു അഞ്ച് ശതമാനം പോലും കാണില്ല. അതിൽ എത്തിച്ചേരൻ ശ്രമിക്കുക.എനിക്കും നിനക്കും വീട്ടിൽ കഞ്ഞി വേവാൻ ഞാനും നീയും അദ്ധ്വാനിക്കണം.എന്നിട്ടും ഞാൻ എന്റെ പുരാണത്തിലെ മിത്ത് ദൈവത്തെയും നീ നിന്റെ കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്ത ഏതോ രാജാവിനും വേണ്ടി തല്ല് കൂടുന്നു. നമ്മുടെ രാഷ്ട്രീയങ്ങൾ തല്ലുകൂടുന്നു.നമ്മൾ ഓരോരുത്തരുടെയും ദൈവങ്ങളെ അവരുടെ ആയുധങ്ങളും കൊടുത്തു റൂമിൽ പൂട്ടിയിട്ടാൽ ആരാണ് ജയിച്ചു വരുന്നത് എന്ന് ചിന്തിക്കുക.നിങ്ങടെ ദൈവം ആണു എന്ന് തോന്നുന്നു എങ്കിൽ നീ ഒരു നാറി വർഗീയവാദി മലർ ആണ്… നിനക്കൊന്നും മതേതരത്തം സംസാരിക്കാനുള്ള അവകാശം ഇല്ല.