യുവനടിയോട് മോശമായി പെരുമാറിയ സംഭവം, ഒരു പെൺകുട്ടിയെ കണ്ടാൽ മറ്റൊരു നിർഭയ പോലും ആവർത്തിക്കാൻ മടി ഇല്ലാത്തവർ

209

കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ തന്നോട് മോശമായി പെരുമാറിയതായി മലയാളത്തിലെ യുവനടി. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ദുരനുഭവം പങ്കു വെച്ചത്.

Sujith Rajan എഴുതുന്നു

ഒരു പെൺകുട്ടിക്ക് (അവർ യുവനടിയോ പാട്ടുകാരിയോ അതോ വേറെന്തെലും ഒക്കെയോ എന്നുള്ളത് രണ്ടാമത്തെ കാര്യം) നേരിടേണ്ടിവന്ന ദുരനുഭവം ആണല്ലോ ഇന്നത്തെ പ്രധാനപ്പെട്ട ഒരു വാർത്ത. Lulu mall പോലെ ഇത്ര പബ്ലിക് ആയ ജനങ്ങൾ ഉള്ള സ്ഥലത്ത് പോലും ഇത്തരത്തിൽ പെരുമാറാൻ ധൈര്യം കാണിച്ച ക്രിമിനലുകൾ വല്ല അർധരാത്രിയോ മറ്റോ ഒറ്റപ്പെട്ട സ്ഥലത്ത് ഒരു പെൺകുട്ടിയെ കണ്ടാൽ മറ്റൊരു നിർഭയ പോലും ആവർത്തിക്കാൻ മടി ഇല്ലാത്തവർ ആയിരിക്കും എന്ന രീതിയിൽ തന്നെ കണ്ട് അവരെ ശിക്ഷിക്കേണ്ടി ഇരിക്കുന്നു. പക്ഷെ ഇവിടെ അതോടൊപ്പം dangerous ആയ മറ്റൊരു കൂട്ടരേ ആണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും ചൂണ്ടികാണിക്കുന്നതാണ്. എന്നാലും നമ്മുടെ ഇടയിലെ ഈ പുഴുക്കുത്തുകൾക്ക് ഒരു കുറവും ഇല്ല എന്ന് ഈ സ്ക്രീന്ഷോട്ടുകൾ തെളിയിക്കും.

ഇവരുടെ അഭിപ്രായത്തിൽ ആ പെൺകുട്ടി ആണ് തെറ്റുകാരി. ‘ചമഞ്ഞു ഒരുങ്ങി വന്നത് കൊണ്ടാണ്, ഫോട്ടോഷൂട്ട് നടത്തിയത് കൊണ്ടാണ്, അപ്പോൾ സുഖിച്ചു’ എന്തൊക്കെ വില കുറഞ്ഞ കമെന്റുകൾ ആണ്?? അപ്പോൾ ഒരാൾ ഒരുങ്ങി നടന്നാൽ, ഫോട്ടോഷൂട്ട് നടത്തിയാൽ ഒക്കെ കയറിപ്പിടിക്കാം എന്ന് ഒരു ഉളുപ്പും ഇല്ലാതെ പറയുന്ന ഇവന്മാരെയും ഇവളുമാരെയും വനിത കമ്മിഷനും മനുഷ്യാവകാശ കമ്മീഷനും പോലീസും ഒക്കെ കേസ് എടുത്ത് അകത്തിടാൻ ഉള്ള എന്തെങ്കിലും നടപടി എടുക്കണം. കാരണം അവരും ആക്രമത്തിനെ പ്രേരിപ്പിക്കുവാണല്ലോ.

ഓപ്പറേഷന്‍ റോമിയോ' 89 പൂവാലന്മാര്‍ അറസ്റ്റില്‍വേറെ കുറെ ആൾക്കാർക്ക് പ്രമുഖ എന്നല്ലാതെ പേര് പറയാത്തത് ആണ് പ്രശ്നം. അവർ കുറ്റം ചെയ്ത ആളല്ല ഹേ, അത് നേരിട്ട ആൾ ആണ്. അത് തന്റേടത്തോടെ പബ്ലിക് സ്പെസിൽ തുറന്നു പറഞ്ഞിട്ടും ഉണ്ട്. പക്ഷെ ഇത്തരം കേസിൽ പ്രമുഖ ആയാലും സാധാരണക്കാർ ആയാലും victim ന്റെ പേര് പറയാൻ മാധ്യമങ്ങൾക്ക് പറ്റില്ലെന്ന് ഇവന്മാർക്കൊക്കെ ആരാ പറഞ്ഞു കൊടുക്കുക 🙄?

പിന്നെ അടുത്തത് സംഭവം നടന്നപ്പോൾ പ്രതികരിക്കാതെ വീട്ടിൽ പോയി insta post ഇട്ടു എന്നൊക്കെ കളിയാക്കുന്നവരോട് ആണ്. അപ്രതീക്ഷിതമായി ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായാൽ ഷോക്ക് ആയി എന്ത് ചെയ്യും എന്നറിയാത്തവർ ആണ് ഭൂരിപക്ഷം സാധാരണ മനുഷ്യരും എന്ന് ഇത്തരക്കാർ അറിയുക. പിന്നീട് തോന്നും നമ്മൾ ആ സമയത്ത് അങ്ങനെ പ്രതികരിക്കണമായിരുന്നു എന്നൊക്കെ. എന്തിനു, നമ്മൾ തീരെ പ്രതീക്ഷിക്കാത്ത ഒരാൾ പ്രതീക്ഷിക്കാത്ത സമയത്ത് മോശമായോ ദേഷ്യത്തോടെയോ സംസാരിച്ചാൽ പോലും അങ്ങനെ ഒരു അനുഭവം ഉണ്ടാകാറുണ്ട്. പിന്നീട് ആ സമയത്ത് അങ്ങനെ പ്രതികരിക്കാൻ പറ്റാത്തതും ഒരു frustration ആയിരിക്കും. അതും ആ പെൺകുട്ടി പറഞ്ഞിട്ടുണ്ട്.

അത് കൊണ്ട് ഇത്തരം ജഡ്ജ്‍മെന്റും കൊണ്ട് വരാതെ സ്വയം അങ്ങനെ ചിന്തിക്കാനുള്ള കഴിവില്ലെങ്കിൽ ചുരുങ്ങിയ പക്ഷം അമ്മയോ സഹോദരിയോ അങ്ങനെ ആരോട് എങ്കിലും ചോദിച്ചു മനസിലാക്കാൻ എങ്കിലും ശ്രമിക്കുക… ഇല്ലെങ്കിൽ സ്വന്തം അനുഭവത്തിൽ അങ്ങനെ എന്തെങ്കിലും സംഭവിക്കുക ആണെങ്കിൽ (ഒരിക്കലും ആർക്കും സംഭവിക്കാതിരിക്കട്ടെ ) അപ്പോഴും ഇത് പോലെ കുറെ എണ്ണം Ha ha പൊട്ടിച്ചിരികളും ഇങ്ങനെ ഉള്ള ചോദ്യങ്ങളുമായി അപ്പുറത്ത് ഉണ്ടാകും.

ഞരമ്പുരോഗികളുടെ സ്ത്രീവിരുദ്ധ കമന്റുകൾ

Image may contain: text that says "� Top Fan Shyna Mc വസ്‌ത്ര ദാരിദ്ര്രം കാണിച്ച് ഫോട്ടോ ഷൂട്ട് നടത്തുന്ന നടിമാർക്ക് ഉള്ള മുന്നറിയിപ്പാണിത്. ഇങ്ങിനെ കോപ്രായങ്ങൾ കാട്ടി സോഷ്യൽ മീഡിയായിൽ വൈറലാകുമ്പോൾ ഓർത്തില്ലെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഇങ്ങി നത്തെ വിഷമങ്ങളൊക്കെ നേരിടേണ്ടി വരുമെന്ന് കമൻ്റ്സ് നോക്കിയാ കാണാമല്ലോ എത്ര പേർ എതിർക്കുന്നു ഇത്തരം പ്രവണതയെ എന്ന്. ഇതൊക്കെ കാട്ടിക്കൂട്ടുന്നവർ ഇങ്ങോട്ട് വന്ന് കരഞ്ഞ് പറഞ്ഞാ യാതൊരു നീതിയും കിട്ടില്ല എന്ന് കൂടി അറിയും.പിന്നെ ഇതിനെല്ലാം തുനിഞ്ഞിറങ്ങുന്നവർക്ക് അതിനെ നേരിടാനുള്ള കരുത്തും ആർജ്ജിക്കണം. അതുണ്ടാവണം. എന്തായാലും പെണ്ണായിപ്പോയില്ലെ അനുഭവിക്കുക എന്നിട്ട് സ്വയം നാണം കെടുക. അല്ലേൽ പ്രതികരിക്കാനുള്ള തൻ്റേടം ഉണ്ടാക്കിയെടുക്കുക.വെറുതെ മോങ്ങിയിട്ട് കാര്യമില്ല. അതോ ഞാൻ എന്തോ മഹാസംഭവം ആണെന്ന് നാലാളെ അറിയിക്കാനുള്ള ബിസിനസ്സ് തന്ത്രമാണോ? ആവാം വൈറലാവണ്ടെ."

Image may contain: text that says "ഇബ്രാഹിം ആവോലിചചാൽ ഇബ്രാഹിം സിനിമാതീയറ്ററിൽ വച്ച് ഒരു സ്‌തീയുടെ പണം നഷ്‌ടപ്പെട്ടു സ്‌ത്രീ സിനിമാ കഴിഞ്ഞപ്പോൾ ഒച്ചയുണ്ടാക്കി പോലീസും വന്നു നാട്ടുകാരും കുടി. പോലീസ് വന്നു ചോദിച്ചു എവിടെയായിരുന്നു പണം സൂക്ഷിച്ചത്. ഉടനെ സ്‌ത്രീ മറുപടിപറഞ്ഞു. ഞാൻ എന്റെ ബ്രായുടെ ഉള്ളിലായിരുന്നു. പോലീസ്-ബ്രായുടെ ഉള്ളിൽ നിന്നും പണം പോയത് നിങ്ങളറിഞ്ഞില്ല. പണമെടുക്കുമെന്ന് ഞാൻ കരുതിയില്ല.പിന്നെ. പിന്നെ. എപ്പോഴാണ് പണം നഷ്‌ടപ്പെട്ടതായി മനസ്സിലായത്. സിനിമാ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മറ്റൊരു സ്‌ത്രീ പറഞ്ഞു എൻ്റ വസ്‌ത്രം അലങ്കോലമായിരിക്കുന്നല്ലോ എന്ത് പറ്റിയതാണെന്ന് ചോദിച്ചു അപ്പോഴാണ് ഞാൻ പണത്തിൻ്റെ കാര്യം ഓർത്തത്. ഇത് പമ്മന്റെ നോവലാണ്.എന്നെ തെറിപറയണ്ട 45m Like Reply"

Image may contain: text that says "Pradeep Mohan മാളിൽ നിന്ന് എന്തൊക്കയോ ടച്ചിങ്‌സും മറ്റും നടന്നു വീട്ടിൽ പോയി ഇൻസ്റ്റയിൽ പ്രതികരിച്ചു യുവ നടിക്കു ഒരു ബിഗ് സല്യൂട്ട് Like Reply 1h Mhd Muhammed ഏത് നടിയാണ്...? 1h Like Reply Lijo E George Mhd Muhammed yuva nadi View 3 more replies... � Top Fan Arshin Rasheed Monu എർത്ത് കിട്ടുമ്പോൾ ഒരു സുഖം ഉണ്ടായിരുന്നു.. പിന്നെ ഇൻസ്റ്റാഗ്രാമിൽ കയറിയപ്പോഴാണ് പ്രതികരിക്കാൻ തോന്നിയത്..... ചങ്കൂറ്റത്തിന് ബിഗ് സല്യൂട്ട്.... 20m Like Reply Aby Aby യുവ നടി ആരാണ് എന്നു പോലീസ് അന്വേഷിക്കും 12m Like Reply"