ജീവന്റെ വിലയുണ്ട് ശ്രീജിത്തേട്ടന്റെ പോരാട്ടത്തിന്

76

Sukanya Arun എഴുതുന്നു

അഡ്വ ശ്രീജിത്ത്‌ പെരുമനയെ സ്ത്രീവിരുദ്ധനും, പീഡനക്കാരനുമാക്കും മുൻപ് അറിയണം നിങ്ങളിത്. ഞങ്ങളുടെ ജീവന്റെ വിലയുണ്ട് ശ്രീജിത്തേട്ടന്റെ പോരാട്ടത്തിന്.ഭ്രഷ്ട് ,അയിത്തം ,ഊരുവിലക്ക്‌ എന്നിവ കേരളജനതയ്ക്ക് അപരിചിതം ആയിരിക്കാം .ഒരു പക്ഷേ ഉത്തരേന്ത്യയിൽ മാത്രം നിലനിൽക്കുന്ന ഒരു ആചാരം. എന്നാൽ യാദവ സമുദായത്തിലെ ചെറുപ്പത്തിൽ പോലും സുപരിചിതമാണ് ഈ കൊടും ക്രൂരതകൾ. ഇപ്പൊൾ നിയമ വിദ്യാർത്ഥിയായ ഞാനും ഭർത്താവും അരുൺ പ്രസാദും മകൾ അൻസിക യും അടങ്ങുന്ന ചെറിയ കുടുംബം കഴിഞ്ഞ ഏഴ് വർഷമായി ഇതേ ഭ്രഷ്ട് ന്റെ പേരിൽ നേരിടുന്ന സ്ഥിതിവിശേഷങ്ങൾ. 93.9% സാക്ഷരതയുടെ കൂടി സമസ്തമേഖലകളിലും ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരള ജനതയ്ക്ക് വിചിത്രമായി തോന്നിയേക്കാം.

നീതിക്കുവേണ്ടിയുള്ള നിരന്തര പോരാട്ടം , പ്രധാനമന്ത്രിയുടെ ഓഫീസ് വരെ എത്തിനിൽക്കുന്ന അപേക്ഷകൾ, സ്വന്തം എന്ന വാക്കിനു പോലും വിലയില്ലാത്ത കാലം ഇതാണ് പ്രണയത്തിന് പേര് എനിക്ക് ലഭിച്ച സമ്മാനം വ്യത്യസ്ത മതക്കാർ വിവാഹം ഒരു വിഷയമേ അല്ല എന്ന കാലഘട്ടത്തിൽ ആണ് ഇതെന്ന് ഓർക്കണം.ഭ്രഷ്ട് കൽപ്പിച്ചവരെ തീർത്തും സമൂഹത്തിൽ ഒറ്റപ്പെടുന്നതി ഇത്തരക്കാരെ കുലംകുത്തികൾ കുലദ്രോഹി കൾ എന്ന പേരിൽ മുദ്രകുത്തി ലഘുലേഖകൾ വിതരണം ചെയ്യാനും സമുദായ നേതാക്കൾ തയ്യാറായി. ഇത്തരം ചെയ്തുകൾ സഹിക്കവയ്യാതെ ആയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നൽകുക ഉണ്ടായത്.പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് സാമുദായിക നേതാക്കളുമായി ഒരു കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കി, എന്നാൽ യാതൊരുവിധ രമ്യമായ ചർച്ചയ്ക്കും ഇവർ തയ്യാറല്ല എന്ന് അറിയിക്കുകയും ഇറങ്ങിപ്പോകുകയും ചെയ്തിട്ടുള്ളത് ആകുന്നു. പിന്നീടാണ് സാമൂഹിക പ്രവർത്തകൻ കൂടിയായ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന കണ്ടുമുട്ടുന്നത് (ഞങ്ങടെ ശ്രീജിത്ത് ഏട്ടൻ)… ശ്രീജിത്ത് ഏട്ടൻറെ സഹായത്തോടെ, മാധ്യമങ്ങളുടെ ഇടപെടലുകൾ ഓടെ ഈ അനീതി പുറംലോകം വരികയും അതിനെ തുടർന്ന് ഒരു പ്രമുഖ ചാനൽ ചർച്ചയിൽ യാദവ സമുദായ സംസ്ഥാന പ്രസിഡൻറും അഭിഭാഷകൻ കൂടിയായ വ്യക്തി എനിക്കെതിരെ ലൈംഗിക ചുവയോടെ വളരെ മോശമായ പരാമർശങ്ങൾ നടത്തുകയുണ്ടായി. അതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നടക്കുന്നു.

മനുഷ്യത്വരഹിതമായ ഊരുവിലക്ക്, ഭ്രഷ്ട, അയിത്തം എന്ന ഈ അനാചാരങ്ങൾ ആരുമറിയാതെ തേഞ്ഞുമാഞ്ഞു പോകുമായിരുന്നു…. മനുഷ്യത്വരഹിതമായ ഈ അനാചാരത്തിനും ഇരകളായ എന്നെയും എൻറെ കുടുംബത്തെയും പ്രശ്നങ്ങൾ ആയിരത്തിലൊന്ന് ഒന്ന് മാത്രമായി പോകുന്നതിൽ നിന്നും ഞങ്ങളെ സഹായിച്ചത് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയാണ്. അദ്ദേഹം ഞങ്ങളുടെ കേസ് ഇടപെടുകയും ജനങ്ങളിലേക്കും മാധ്യമങ്ങളിലേക്ക് എത്തിക്കുകയും പലവിധ നിയമ സഹായങ്ങൾ ഞങ്ങൾക്ക് ചെയ്തു തരുന്നു.സംഘികൾ അദ്ദേഹത്തിന് എതിരെ ചാർത്തിക്കൊടുക്കുന്ന ഈ സ്ത്രീവിരുദ്ധത പട്ടത്തിനു കാരണമായി കേസ് സംഭവിക്കുന്നത് ,ഞങ്ങളുടെ കേസിൽ അദ്ദേഹം ഇടപെട്ടു എന്ന ഒറ്റക്കാരണത്താൽ ആണ്.

ഈ സമുദായത്തിൽ നടക്കുന്ന അനാചാരത്തിനെതിരെ പരാതിയും കേസും കൊടുത്തു എന്ന പേരിൽ എൻറെ കുടുംബത്തെയും, ഞങ്ങളെ സഹായിച്ചതിന് പേരിൽ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയെയും കായികമായി മർദ്ദിച്ചവശനാക്കി.തുടർന്ന് നാട്ടുകാരുടെയും പോലീസുകാരുടെ സഹായത്തോടെയാണ് പിന്നീട് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.

പിന്നീട് മാധ്യമങ്ങളിലൂടെയാണ് ആണ് എല്ലാവരും അറിയുന്നത്, സമുദായത്തിൽ നേതാക്കന്മാർ തന്നെ ചിത്രീകരിച്ച ഒരു തിരക്കഥ.അതായത് സമുദായത്തിലെ രണ്ടു മുത്തശ്ശിമാരെ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന അപമാനിക്കാൻ ശ്രമിച്ചുവെന്നും എന്നും അത് തടയാൻ വേണ്ടി സമുദായനേതാക്കൾ കായികമായി മർദ്ദിച്ചത് ആണെന്നും എന്നുള്ള ഗംഭീരമായ തിരക്കഥ. ഈ കേസ് പിൻവലിക്കാനുള്ള ഒരു ഭീഷണി കൂടിയായിരുന്നു എൻറെ കുടുംബത്തെയും ഞങ്ങളെ സഹായിക്കാൻ വന്ന അഭിഭാഷകനെ യും യും ക്രൂരമായി മർദ്ദിച്ചത് .സമൂഹത്ത് വിഷമതകൾ അനുഭവിക്കുന്ന സഹജീവികളെ സഹായിക്കാൻ മനസ്സുള്ള ഏതു പൊതുപ്രവർത്തകനാണ് ആണ് ശ്രീജിത്ത് പെരുമന .മാനന്തവാടി കോടതിയിലെ കേസിന്റെ പേരിൽ ശ്രീജിത്ത്‌ പെരുമനയെ സ്ത്രീവിരുദ്ധനും, പീഡനക്കാരനുമാക്കി വേട്ടയാടുന്നവർ മനസിലാക്കുക.

ജീവിതത്തിലേക്ക് പിച്ചവെക്കും മുൻപ് ഞങ്ങളുടെ ചിറകരിയാൻ ശ്രമിച്ചവർക്കെതിരെ ശബ്ദമുയർത്തി മുന്നിൽ നിന്ന് പോരടിച്ചതിന്റെ പേരിലാണ് ഇന്ന് ശ്രീജിത്തേട്ടന്റെ പേരിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പേരിലും പീഡിപ്പിച്ചുവെന്ന പേരിലുമൊക്കെ കള്ള കേസുകളുണ്ടായതും അതുവഴി ഇപ്പോൾ സമൂഹമധ്യത്തിൽ അപമാനിക്കപ്പെടുന്നതും. ശ്രീജിത്തേട്ടനെതിരെ ഞങ്ങളുടെ സമുദായത്തിലെ ചില മുത്തശ്ശിമാർ മാനന്തവാടിയിൽ രജിസ്റ്റർ ചെയ്ത വ്യാജ അപമാനിക്കൽ കേസിന് ഞങ്ങളുടെ ജീവന്റെ വിലയുണ്ട്…. ഊരുവിലക്കും ഭ്രഷ്‌ട്ടും കല്പിക്കപ്പെട്ട പറക്കമുറ്റാത്ത ഒരു പിഞ്ചു കുഞ്ഞിന്റെ വിലയുണ്ട്.സമൂഹത്തിൽ നന്മ ചെയ്യുന്നവരെ സ്ത്രീവിഷയങ്ങളിൽപ്പെടുത്തി അപമാനിച്ചില്ലാതാക്കുന്നതിനെ കരുതിയിരിക്കുക.