ജഗദീഷും സിദ്ദിഖും കേന്ദ്ര കഥാപാത്രമായി അഭിനയിച്ച നഗരത്തിൽ സംസാര വിഷയം ഒരു ഫിലിം റപ്പർസെന്റെറ്റിവിന്റെ കഥയാണ് . വളരെ ഹാസ്യാത്മകമായാണ് ചിത്രം ഒരുക്കിയത്. എന്നാലിപ്പോൾ തനിക്കു ആ സിനിമയുമായി ബന്ധപ്പെട്ടു സംഭവിച്ച ചതിയുടെ കഥ പറയുകയാണ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ സുകു പാൽകുളങ്ങര. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ
“ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹത്തോടെ ഇരുന്നപ്പോഴാണ് ഒരിക്കൽ ബസിന്റെ മുകളിൽ സിനിമയുടെ ഫീലിംപെട്ടിയുമായി പോകുന്നത് ഞാൻ കാണുന്നത്. അങ്ങനെയാണ് കഷ്ടപ്പെട്ട് ഫിലിം പെട്ടിയുമായി പോകുന്ന ഫീലിം റപ്പർസെന്റെറ്റിവിന്റെ കഥ എഴുതാൻ തീരുമാനിച്ചത്. മോഹൻരാജാണ് അന്ന് സിനിമ സംവിധാനം ചെയ്യാൻ മുൻപോട്ട് വന്നത്.പൊഡ്യൂസർമാരുടെ നിർദ്ദേശ പ്രകാരം തിരക്കഥ എഴുതാൻ കലൂർ ഡെന്നിസിനെ എൽപ്പിക്കാനും തീരുമാനിച്ചു. പക്ഷേ അദ്ദേഹത്തിൻ്റെ തിരക്ക് കാരണം അദ്ദേഹത്തിന്റെ സഹായായി എ.ആർ മുകേഷിനെ കൊണ്ട് എഴുതിപ്പിക്കുകയായിരുന്നു. ഏകദേശം മൂന്ന് ആഴ്ച്ച എടുത്താണ് തിരക്കഥ എഴുതി തീർത്തത് ആ സമയത്ത് എന്നോടൊപ്പം വന്ന് ചേർന്ന വ്യക്തിയാണ് ആൽവിൻ ആൻ്റിണി.അന്ന് സിനിമയുടെ കഥ എഴുതാനാണെന്ന് പറഞ്ഞ് ആൽവിനും മുകേഷും എറണാകുളത്തേക്ക് പോയതാണ്. പിന്നീട് ഇരുവരെയും കുറിച്ച് വിവരങ്ങളൊന്നുമിലായിരുന്നു. പിന്നീട് ഫീലിം ന്യൂസിലാണ് എന്റെ കഥ മോഷ്ടിക്കപ്പെട്ടു എന്ന സത്യം അറിഞ്ഞത്.മറ്റൊരാളുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ തിരക്കഥകൃത്തിൻ്റെ പേരിൻ്റെ സ്ഥാനത്ത് ആൽവിൻ ആൻ്റിണിയുടെ പേരായിരുന്നു. അതിൻ്റെ പേരിൽ കേസ് കൊടുക്കുകയും പിന്നീട് എല്ലാവരുടെയും നിർബന്ധത്തിൽ പിൻവലിക്കുകയുമായിരുന്നു” – സുകു പാൽകുളങ്ങര പറഞ്ഞു