സുലൈഖ മൻസിൽ » A Retaliate

Riyas Pulikkal

സുലൈഖ മൻസിലിന്റെ ഏറ്റവും വലിയ പോസിറ്റീവ് അതിലെ പാട്ടുകൾ തന്നെയാണ്. മലബാറിലെ കല്യാണഭവനങ്ങൾ ഭരിച്ച പഴയ മാപ്പിളപ്പാട്ടുകൾ വർണ്ണക്കടലാസ്സിൽ പൊതിഞ്ഞു അവതരിപ്പിച്ചപ്പോൾ, എത്ര നാൾ കാത്തിരുന്നു എന്ന പാട്ട് ഒഴിച്ച് ബാക്കിയെല്ലാം മുഹ്സിൻ പരാരിയുടെ മനോഹര വരികളുടെ പ്രഭയിൽ ജ്വലിച്ചുതന്നെ നിന്നു. എത്രനാൾ കാത്തിരുന്നുവിന് അതിന്റെ ഒറിജിനൽ ക്രിയേറ്റർ സലീം കോടത്തൂരിന്റെ ശബ്ദം നൽകിയിരുന്ന ഒരു ലൈഫ് പുതിയതായി വന്നപ്പോൾ കിട്ടിയതായി തോന്നിയില്ല.

സിനിമയിലെ മെയിൻ പോസിറ്റീവായ പാട്ടുകൾ ഒഴിച്ച് നിർത്തിയാൽ സുലൈഖ മൻസിൽ എന്ന സിനിമ വട്ടപ്പൂജ്യമാണ്. എങ്കിലും മുഖ്യതാരങ്ങളായ അനാർക്കലി മരിക്കാറിന്റെ അപാരനൃത്തപാടവവും ഒപ്പം ലുക്മാന്റെ കിടിലൻ ലുക്കും ചേർന്നപ്പോൾ സിനിമ വളരെ മോശം എന്ന് പറയാതെ പൂർത്തിയാക്കി എന്ന് പറയാം. തിരക്കഥയുടെ കെട്ടുറപ്പില്ലാഴ്മ പലയിടത്തും നിഴലിച്ചു കാണാമായിരുന്നു. അവിടെയൊക്കെ രക്ഷയായത് അപാര വൈബിലുള്ള പാട്ടുകൾ തന്നെയായിരുന്നു.

എങ്കിലും പറയാതിരിക്കാൻ നിവൃത്തിയില്ലാത്ത ചില വലിയ പോരായ്മകൾ പറയേണ്ടിയിരിക്കുന്നു.
ഒന്ന്, സിനിമയിലെ ഡബ്ബിങ് തന്നെയാണ്. നായികയുടേത് അടക്കം ചിലയിടത്ത് പിടിവിട്ട് പോയിട്ടുണ്ടെന്ന് ഏത് കൊച്ചുകുട്ടിക്ക് പോലും മനസ്സിലാകും. പിന്നെയുള്ളത് സമകാലീന സിനിമാക്കാർ ഒട്ടുംവിട്ടുവീഴ്ച്ച കാണിക്കാതിരിക്കാൻ ശ്രമിക്കുന്ന കണ്ടിന്യുവിറ്റിയിലെ അശ്രദ്ധയാണ്. വസ്ത്രത്തിലെ പുള്ളി തൊട്ട് ഷേവിങ്ങിലെ കുഞ്ഞുരോമങ്ങൾ വരെ ശ്രദ്ധിക്കാറുള്ള സിനിമാക്കാർ ഉള്ളപ്പോൾ സിനിമയുടെ തൊട്ട ക്ലൈമാക്സിൽ തന്നെ രണ്ട് കല്യാണവീടുകളിലുള്ളവർ ഒരേ സമയത്ത് വധുവിനെ വീട്ടിലെ ആഘോഷത്തിൽ കാണപ്പെടുക എന്ന് പറയുന്നത് അശ്രദ്ധകൊണ്ട് മാത്രം സംഭവിച്ചതാണെന്ന് എനിക്ക് തോന്നുന്നില്ല. അതോ, ഏതെങ്കിലും അഭിനേതാവ് എനിക്കും ക്ലൈമാക്സിലെ പാട്ടിൽ മുഖം കാണിക്കണം എന്ന് വാശിപിടിച്ചതാണോ?!

ദുർബലമായ തിരക്കഥയുടെ നേർത്ത ചരടിൽ മലബാറിലെ ഒരു കല്യാണപ്പുരയിൽ ഇരിക്കുന്ന പ്രതീതി അനുഭവിക്കാം എന്ന് വിചാരിച്ചാലും അവിടെയും ഈ സിനിമ നിരാശപ്പെടുത്തുകയാണ്. മലബാറിലെ മുസ്ലിംകൾ പച്ച ബെൽറ്റും ധരിച്ച് “തത്തുമ്മയും പക്കേങ്കിലും” പറഞ്ഞുനടക്കുന്ന കാക്ക, താത്തമാരാണെന്ന പൊതുധാരണ തിരുത്തിയെഴുതിയ പരാരി യൂണിവേഴ്‌സിലെ സിനിമയിൽ തന്നെ മലബാറിലെ പുരുഷന്മാർ സ്വന്തം ഭാര്യമാരെ ഇങ്ങള് എന്ന് വിളിച്ചു ബഹുമാനിക്കുന്നതും കാണാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്, ഖൈർ. ക്ലൈമാക്സിനെക്കുറിച്ച് പിന്നെ പറയുകയേ വേണ്ട, അപൂർണ്ണം എന്ന് പറഞ്ഞാൽ എന്തിന് അങ്ങനെ അവസാനിപ്പിച്ചു എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. വല്ല കാര്യോം ണ്ടോ?

Leave a Reply
You May Also Like

മാറ്റങ്ങളോട് പോസിറ്റീവ് സമീപനം വച്ചു പുലർത്തി മുന്നേറുന്ന വെങ്കിടേഷിന് പിറന്നാൾ ആശംസകൾ

Bineesh K Achuthan ആരാധകർ വിക്ടറി വെങ്കിടേഷ് എന്ന് വിളിക്കുന്ന ദഗ്ഗുബതി വെങ്കിടേഷ് ഇന്ന് (ഡിസംബർ…

നാദിർഷ – റാഫി ടീമിൻ്റെ ‘സംഭവം നടന്ന രാത്രിയിൽ പൂർത്തിയായി

നാദിർഷ – റാഫി ടീമിൻ്റെ ‘സംഭവം നടന്ന രാത്രിയിൽ പൂർത്തിയായി റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം…

ജപ്പാനിൽ വച്ച് പരിചയപ്പെട്ട ആളെ തിരിച്ചറിഞ്ഞപ്പോൾ ഇന്ദ്രജിത് ഞെട്ടി, ഇന്ത്യയിലെങ്കിൽ അദ്ദേഹത്തിന്റെ അടുത്തുപോലും പോകാൻ സാധിക്കില്ലായിരുന്നു

യാത്രാപ്രിയനായ ഇന്ദ്രജിത് 2017 ൽ ജപ്പാനിൽ പോയപ്പോൾ കൊയോട്ടോ എന്ന സ്ഥലത്തുവച്ചുള്ള അപൂർവ്വ അനുഭവമാണ് പങ്കുവയ്ക്കുന്നത്.…

തായ്‌ലന്റിലെ ക്രാബിയിൽ നിന്നും ബിക്കിനി ഫോട്ടോസുമായി സാനിയ ഇയപ്പൻ

2014ൽ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സാനിയ ഇയ്യപ്പൻ ആദ്യമായി സ്ക്രീനിലേക്ക് എത്തുന്നത്. ബാലതാരമായി…