തമിഴ്‌നാട്ടിൽ മലയാളികൾ മരിക്കുന്ന അപകടങ്ങൾക്കു പിന്നിൽ അവയവമാഫിയ ?

314

Sulaiman Vds Klml

ഇന്ന് രാവിലെ പഴനിക്കടുത്തുണ്ടായ അപകടം,മരിച്ചത് ഏഴുപേർ.പരേതർക്കു നിത്യ ശാന്തി നേർന്നുകൊണ്ട് തന്നെ ഒര് കാര്യം കുറിക്കട്ടെ. തമിഴ് നാട്ടിലെ റോഡുകളിൽ പൊലിഞ്ഞു തീരുന്ന മലയാളികളുടെ എണ്ണം ധാരാളമാണ്.ഒരു കുടുംബത്തിലെ ഉമ്മ,ഉപ്പ മൂന്നു കുഞ്ഞുങ്ങൾ കോടമ്പാക്കത്തിനടുത് അപകടത്തിൽ മരിച്ചിട്ടു മാസം തികഞ്ഞിട്ടില്ല.

ഇപ്പോൾ ഏഴു പേർ. 10വർഷത്തിനുള്ളിൽ ഇങ്ങിനെ മരിച്ചവരുടെ എണ്ണം 700ഓളം.ഇതിനു പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ?വല്ല കവർച്ച ,കൊള്ള ശ്രമങ്ങൾ.?അവയവ മാഫിയ വരെ ഇതിനു പിന്നിലുണ്ടെന്ന് ഞാൻ സംശയിച്ചോട്ടെ,കാരണം.

1,അപകടങ്ങളിൽ പെടുന്നത് ചെറു വാഹനങ്ങളാണ്.
(ഏർവാടി.നാഗൂർ.വേളാങ്കണ്ണി.പഴനി പോകുന്ന വലിയ ബസുകൾ സാധാരണ അപകടപ്പെടാറില്ല)

2,എതിരിൽ വന്നിടിക്കുന്ന വാഹനങ്ങൾ ഒന്നുകിൽ ലോറികളോ കാളവണ്ടികളോ ആണ്.
(എതിർ ഭാഗത്തു പരിക്ക് കുറയും .അല്ലെങ്കിൽ ഉണ്ടാവില്ല)

3,അപകടത്തിൽ പെട്ടവരുടെ പണമോ വാച്ചോ മൊബൈലോ സ്വർണമോ തിരിച്ചു കിട്ടാറില്ല.
(മരിക്കുന്നവർ അധികവും ഒരേ കുടുമ്പത്തിൽ നിന്നുള്ളവരാവുന്നതു കൊണ്ട് അതിന്റെ എണ്ണമോ അളവോ അറിയില്ല)

4,വിവരമറിഞ്ഞു നാട്ടിൽ നിന്ന് ആളെത്തുമ്പോഴേക്ക് പലപ്പോഴുംമരിച്ചവരുടെ പോസ്റ്റ് മോർട്ടം കഴിഞ്ഞിരിക്കും.ഇനി ജീവനുണ്ടെങ്കിൽ തന്നെ ഓപ്പറേഷൻ എന്ന പേരിൽ കീറി മുറിച്ചിരിക്കും.

5,,മയ്യിത്തിന്റെ ഉള്ളിൽ അവയവങ്ങൾ മുഴുവനുമുണ്ടോ എന്ന് ആരും നോക്കാറില്ല.അത് സാധ്യവുമല്ല.

6,അവിടെ നിന്ന് മയ്യിത്ത് കൊണ്ട് വരുന്ന “വണ്ടികൾക്ക്” പന്ത്രണ്ടും പതിനയ്യായിരവും അതിലധികവും വാടക കൊടുക്കേണ്ടി വരുന്നു.(ഉറ്റവർ മരിച്ച ബേജാറിൽ അത് ആരും കണക്കു പറയാറില്ല)

അത് കൊണ്ട് ഇനിയുള്ള യാത്രാ ടൂറുകൾ നമ്മുടെ കേരളത്തിൽ ഒതുക്കി നിർത്തുക.നമ്മുടെ തേക്കടിയും കുട്ടനാടും കൊച്ചിയും അതിരംപള്ളിയുമൊക്കെ തമിളന്റെ നാടിനെക്കാളും സുന്ദരമാണ്. അഥവാ പോകുന്നെങ്കിൽ ട്രെയിനോ ബസോ ആശ്രയിക്കുക. എനിക്ക് തോന്നിയ ചില സംശയങ്ങൾ കുറിച്ചിട്ടതാണ്. അബദ്ധ മാണെങ്കിൽ മാപ്പ്.