മനുഷ്യർക്ക് തൊടാൻ സാധിക്കാത്ത വസ്തുക്കൾ ഉണ്ടോ ?
Suman Charvakan
ഉത്തരം ഉണ്ട് എന്നാണ്, സത്യത്തിൽ നമുക്ക് ഈ പ്രപഞ്ചത്തിൽ ഒന്നിനെയും തൊടാൻ സാധിക്കില്ല, എനിക്ക് വട്ടാണ് എന്ന് തോന്നുന്നുണ്ടോ . എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണ് എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം, ഇതിൽ സംസാരിക്കുന്ന വിഷയം പരിപൂർണമായും ഫിസിക്സ് ആണ് എങ്കിലും പെട്ടന്ന് മനസിലാക്കുന്ന രീതിയിൽ ലെളിതമായി പറയാൻ ശ്രെമിക്കാം,
നമ്മൾ സാധാരണ എല്ലാവസ്തുക്കളിലും തൊടുന്നത് ആണ് അത് നമുക്ക് തിരിച്ചറിയാനും സാധിക്കുന്നുണ്ട് അല്ലേ, ഈ പ്രപഞ്ചത്തിലെ വസ്തുക്കളെ ( matter ) നമുക്ക് നാലായി തരം തിരിക്കാം നമ്മൾ ഇത് ചെറിയ ക്ളാസിൽ പഠിച്ചതും ആണ്, ഖരം, ദ്രാവകം, വാതകം, പ്ലാസ്മ, എന്നീ നാല് അവസ്ഥകളിൽ ആണ് വസ്തുക്കളെ നമുക്ക് ഈ പ്രപഞ്ചത്തിൽ കാണാൻ സാധിക്കുക, എന്നാൽ നമ്മൾ കാണുന്നതും അനുഭവിക്കുന്നതും ആയ വസ്തുക്കൾ എല്ലാം ഒന്നുതന്നെ ആണോ, അല്ല അവയെല്ലാം പലതരം വസ്തുക്കൾ ആണ്, എന്നാൽ ഇവ പലതരം വസ്തുക്കൾ ആണെങ്കിലും ആ വസ്തു എന്തുകൊണ്ട് ആണ് നിർമിച്ചിരിക്കുന്നത്, അത് തന്മാത്രകൾ കൊണ്ട് ആണ് നിർമ്മിച്ചിരിക്കുന്നത് വലിയൊരു കൂട്ടം ഒരേ സ്വഭാവമുള്ള തന്മാത്രകളുടെ കൂട്ടത്തെ ആണ് നമ്മൾ ഒരു വസ്തു ആയി കാണുന്നത്, എന്നാൽ ഈ തന്മാത്രകൾ ഉണ്ടായിരിക്കുന്നത് “ആറ്റങ്ങൾ ” കൊണ്ടാണ് എന്നും നമുക്ക് അറിയാം അതായത് നമ്മുടെ ശരീരവും പ്രപഞ്ചത്തിലുള്ള എല്ലാ സാധനങ്ങളും ആറ്റങ്ങൾ കൊണ്ട് ആണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നതു.
ആറ്റത്തിന്റെ സ്വഭാവം
ആറ്റം എന്നാൽ പോസിറ്റീവ് ചാർജുള്ള പ്രോട്ടോണുകളും ചാർജ് ഒന്നും ഇല്ലാത്ത ന്യൂട്രോണുകളും ചേർന്ന് നിൽക്കുന്ന ഒരു ന്യൂക്ലിയസിനു ചുറ്റും എലെക്ട്രോണുകൾ വളരെ വേഗത്തിൽ കറങ്ങുന്ന ഒരു ഘടന ആണ് ( ചിത്രം നോക്കുക ), ഇതിൽ പുറമെ കറങ്ങിക്കൊണ്ടിരിക്കുന്ന എലെക്ട്രോണുകൾക്കു നെഗറ്റീവ് ചാർജ് ആണ് ഉള്ളത്, ഒരു പ്രത്യേകതരം തന്മാത്രകൾ ഉണ്ടാകുന്നതിനു രണ്ടോ അതില്കൂടുതൽ ആറ്റങ്ങൾ തമ്മിൽ എലെക്ട്രോണുകളെ തമ്മിൽ ഷെയർ ചെയ്തുകൊണ്ട് ആണ് അത് ആ ഒരു തന്മാത്ര ആയി നിലനിൽക്കുന്നത് പദാർത്ഥം മാറുമ്പോൾ ആറ്റങ്ങളുടെ എണ്ണത്തിലും ഇലെക്ട്രോണുകളുടെ എണ്ണത്തിലും വെത്യാസം ഉണ്ടാകും.
നമ്മുടെ ശരീരത്തിലുള്ള ആറ്റങ്ങളുടെ എണ്ണവും മറ്റ് പദാർഥങ്ങളുടെ എണ്ണവും എല്ലാം തന്നെ വെത്യാസം ഉണ്ടാകും എന്നാൽ ഇവിടെ സംഭവിക്കുന്നത് എന്താണ്? നമുക്ക് മറ്റ് പദാർത്ഥങ്ങളെ തൊടാൻ കഴിയാത്തത് എന്തുകൊണ്ട് ആണ്, അതായത് നമുക്ക് അറിയാം ഒപോസിറ്റ് ചാർജുകൾ തമ്മിൽ ആകർഷിക്കുകയും ഒരേ ചാർജുകൾ തമ്മിൽ വികര്ഷിക്കുകയും ചെയ്യും എന്ന് നമ്മൾ ചെറിയ ക്ളാസ്സുകളിൽ തന്നെ പഠിച്ചിട്ടുണ്ട്, അതുതന്നെ ആണ് ഇവിടെയും സംഭവിക്കുന്നത് നമ്മൾ ഒരു വസ്തുവിനെ തൊടുമ്പോൾ നമ്മുടെ കൈകളിലെ ആറ്റങ്ങളും ആ വസ്തുവിലെ ആറ്റങ്ങളും തമ്മിൽ ഒരിക്കലും ചേർന്ന് നിൽക്കില്ല, കാരണം ആറ്റങ്ങൾക്കു പുറത്ത് കറങ്ങിക്കൊണ്ടിരിക്കുന്ന എലെക്ട്രോണുകൾ ആണ് അതിന് കാരണം, അവക്ക് നെഗറ്റീവ് ചാർജ് ഉള്ളതുകൊണ്ട് പരസ്പരം അടുത്ത് വരുമ്പോൾ പരസ്പരം വികര്ഷിക്കപെട്ടു നിൽക്കുന്നു, പക്ഷെ സ്ഥൂലപ്രപഞ്ചത്തിൽ ജീവിക്കുന്ന നമുക്ക് ഇത് മനസിലാകാറില്ല എന്ന് മാത്രം,
നമ്മൾ ഇടുന്ന വസ്ത്രമോ നമ്മൾ കുടിക്കുന്ന വെള്ളമോ, കഴിക്കുന്ന ഭക്ഷണമോ, നമ്മൾ ഇരിക്കുന്ന കസേരയോ, മേശയൊ, മറ്റൊരു മനുഷ്യരോ നമ്മുടെ pet കളോ ആരെയും നമുക്ക് ഈ രീതിയിൽ തൊടാൻ കഴിയില്ല, അത് അറിയണം എങ്കിൽ നമ്മൾ തൊടുന്നത് ഒരു മൈക്രോസ്കോപ്പിലൂടെ കാണാൻ കഴിയുന്നു എന്ന് കരുതുക അവിടെ സംഭവിക്കുന്നത് മുകളിൽ പറഞ്ഞ രീതിയിൽ ആയിരിക്കും ,
ശക്തമായ ഊർജം കൊടുത്താൽ മാത്രമേ നമുക്ക് ചില പദാർഥങ്ങൾ തമ്മിൽ തൊട്ടു എന്ന് പറയാൻ കഴിയൂ ( വെൽഡിങ് ചെയ്യുന്നത്, സോൾഡർ ചെയ്യുന്നത് ) തൊട്ടിരിക്കുന്നവയെ വേര്പെടുത്താനും ഊർജം ഉപയോഗിക്കേണ്ടി വരും, ഒരു കടലാസ് കത്രിക കൊണ്ട് മുറിക്കുമ്പോൾ നമ്മുടെ ഊർജം ഉപയോഗിച്ചു കടലാസിന്റെ തന്മാത്രകൾക്കിടയിൽ കത്രിക എന്ന മറ്റൊരു പദാർഥത്തെ ശക്തമായി കടത്തുമ്പോൾ കടലാസിലെ തന്മാത്രകൾക്കിടയിൽ ഉണ്ടാകുന്ന ഗ്യാപ്പ് ആണ് അതിനെ മുറിച്ചു മാറ്റാൻ സഹായിക്കുന്നത് മുതിർന്ന ക്ളാസിൽ പഠിക്കുന്ന നിങ്ങളുടെ കുട്ടികളോട് നിങ്ങൾ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു നോക്കൂ, അവർക്ക് അതിനെപ്പറ്റി എന്താണ് അവരുടേതായ ചിന്താഗതി എന്ന് തിരിച്ചറിയാം , തെറ്റിയാൽ നിങ്ങൾ തിരുത്തികൊടുക്കാനും കാരണങ്ങൾ പറഞ്ഞു മനസിലാക്കികൊടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം . പണ്ടത്തെ ആളുകൾ തൊട്ടുകൂടായ്മ പറഞ്ഞതൊക്കെ വെറുതെ ആയി, കാരണം ആർക്കും ആരെയും തൊടാൻ കഴിയില്ല എന്നതാണ് വസ്തുത .