knowledge
വിമാനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന ഈ വര പുകയല്ല, അത് ഐസാണ് , യാഥാർഥ്യം വായിക്കാം

Suman Charvakan
വിമാനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന ഈ വരകൾ പല ആളുകളും അത് പുക ആണ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ സത്യത്തിൽ അത് പുക അല്ല. ഏതൊരു ഇന്ധനവും കത്തുമ്പോൾ അതിന്റെ കൂടെ ഉണ്ടാകുന്നതാണ് നീരാവി കൂടി.
നീരാവി എന്നാൽ ജലത്തിന്റെ വാതക അവസ്ഥ ആണ് എന്ന് നമുക്ക് അറിയാം… വിമാനത്തിന്റെ എൻജിനിൽ നിന്നും വലിയ തോതിൽ exhost അയി നീരാവി പുറം തള്ളുന്നു. എന്നാൽ വളരെ ഉയരത്തിൽ പറക്കുന്ന വിമാനങ്ങളുടെ പുറത്തെ കാലാവസ്ഥ വളരെ തണുത്തതും ആയിരിക്കും ( ഇ വായു തന്നെ ആണ് വിമാനങ്ങളിൽ ഉപയോഗിക്കുന്ന A/C യും ) ചൂടായി പുറത്തേക്കു തള്ളുന്ന നീരാവി പെട്ടന്ന് തണുക്കുന്നത്തോടെ ഐസ് കണങ്ങൾ അയി മാറുകയും ചെയ്യുന്നു.
ആ ഐസ് കണങ്ങൾ ആണ് വിമാനത്തിന്റെ പുറകെ വെളുത്ത വരകൾ അയി നമ്മൾ തറയിൽ നിന്നുകൊണ്ട് കാണുന്നത്. എന്നാൽ ഐസ് കണങ്ങൾ വിമാനങ്ങളിൽ ഇതേപോലെ മാത്രമല്ല ഉണ്ടാകുന്നത്.. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനായി റെൻവേയിലൂടെ വളരെ വേഗത്തിൽ ഓടി ( 250 km / h ) ടേക് ഓഫ് ചെയ്യുന്ന സമയത്തും വിമാനത്തിന്റെ ചിറകുകൾക്ക് മുകളിലായും ഇത്തരം ഐസ് മേഘങ്ങൾ രൂപപ്പെടാറുണ്ട്.
അതിന് കാരണം വിമാനത്തിനെ ഉയർത്താൻ വേണ്ട മർദ്ദം ചിറകുകളിൽ ഉണ്ടാകുമ്പോൾ ആണ് ചിറകുകൾക്ക് മുകളിൽ മർദ്ദം വളരെ കുറവും ചിറകുകൾക്ക് അടിയിൽ മർദ്ദം വളരെ കൂടുതലും ആയിരിക്കും. മർദ്ദം കുറവുള്ള ഭാഗത്തുകൂടി വായു സഞ്ചരിക്കുമ്പോൾ അതിലെ നീരാവി പെട്ടന്ന് തണുക്കുകയും ഐസ് മേഘങ്ങൾ ആകുകയും ചെയ്യും.
ഫോട്ടോ… സൗദി ദമ്മാം എയർപോർട്ടിൽ കമ്പനി വണ്ടിക്കായി കാത്തിരുന്നപ്പോൾ എടുത്ത ചിത്രം, അപ്പോൾ തന്നെ എഴുതിയ പോസ്റ്റും.
**
1,476 total views, 4 views today