MGTOW – ഫെമിനിസത്തിന്റെ വളർച്ചയിൽ വിറളിപിടിച്ച പുരുഷന്റെ ആയുധം

619

Sumathi Mahadevan എഴുതുന്നു

MGTOW അഥവാ നിശബ്ദനായ കൊലയാളി.

ഫെമിനിസത്തിന്റെ വളര്‍ച്ചയോടെ വിറളിപൂണ്ട പുരുഷാധിപത്യസമൂഹം അതിനെതിരെ കൊണ്ടുവന്ന ആശയമാണ് MGTOW (Men Going Their Own Way).

പേര് കേട്ടാല്‍ സ്ത്രീസമൂഹം പുരുഷന്മാരെ കഷ്ടതയില്‍ ആക്കി, പുരുഷന്മാര്‍ എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആശയമാണെന്ന് തോന്നും. എന്നാല്‍ അതാണോ MGTOW? അല്ല, സ്ത്രീകളെ ഉല്‍മൂലനം ചെയ്യുന്ന ആശയമാണ് അത്. തികച്ചും നിരുപദ്രവമെന്ന് തോന്നുന്നതും എന്നാല്‍ അത്രയധികം ഗൂഡാലോചനയോട് കൂടിയും സാമര്‍ത്ഥ്യത്തോട് കൂടിയുമാണ് ഈ ആശയം രൂപീകരിച്ചിരിക്കുന്നത്.
https://en.wikipedia.org/wiki/Men_Going_Their_Own_Way

Sumathi Mahadevan
Sumathi Mahadevan

MGTOW ആശയപ്രകാരം പുരുഷന്മാര്‍ സ്ത്രീകളോടുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കണം, അതിനു അവര്‍ കൂട്ടുപിടിക്കുന്ന ചില വസ്തുതകള്‍ നിയമങ്ങളിലെ സ്ത്രീപക്ഷപാതം, സമൂഹത്തിന്റെ പുരുഷന്മാരോടുള്ള ഇരട്ടത്താപ്പ്, കുടുംബകോടതികളില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പരിഗണന, ഫാള്‍സ് റേപ്പ് കേസുകള്‍ എന്നിവയാണ്. ഇവയെല്ലാം കൊണ്ട് പുരുഷന്മാര്‍ പൊറുതിമുട്ടിയിരിക്കുന്നു എന്ന നുണപ്രചാരണം ആണ് ഇതിന്റെ മുഖമുദ്ര. ആശയത്തില്‍ ആകൃഷ്ടരായി എത്തുന്നവരെ ബ്രെയിന്‍വാഷ്‌ ചെയ്തു സ്ത്രീകള്‍ക്ക് ഒരു വില്ലന്‍ പരിവേഷമാണ് ഇവര്‍ നല്‍കിയിരിക്കുന്നത്. സ്ത്രീകളുമായുള്ള ഗൗരവമായ പ്രേമബന്ധങ്ങള്‍, വിവാഹം എന്നിവ ഇവര്‍ വിലക്കിയിരിക്കുന്നു.

സ്ത്രീകളുമായുള്ള ബന്ധങ്ങളെ പണച്ചെലവുള്ളതും അതെ സമയം അവര്‍ക്ക് ലാഭമില്ലാത്തതുമായാണ് ഇവര്‍ കണക്കാക്കുന്നത്. സ്ത്രീകളെ കുടിലബുദ്ധിക്കാരായും സ്വാര്‍ത്ഥമതികളായും ഇവര്‍ കാണുന്നു.

MGTOW ആശയപ്രകാരം ഒരു പുരുഷന് രണ്ടു ഓപ്ഷന്‍ ആണുള്ളത്. ഒന്ന് സ്ത്രീകളില്‍ നിന്നും പാടെ വിട്ടു നില്‍ക്കുക, പക്ഷെ സ്വന്തം മാതാവ്, സഹോദരി തുടങ്ങിയ ബന്ധങ്ങള്‍ തുടരുന്നതില്‍ തടസ്സമില്ല. No photo description available.രണ്ടു പിക്കപ്പ് ആര്‍ട്ടിസ്റ്റ് ആവുക (PUA) – ഇതില്‍ പുരുഷന്‍ വിവിധ സ്ത്രീകളുമായി പ്ലേബോയ്‌ പോലുള്ള ബന്ധം പുലര്‍ത്തുന്നു, എന്നാല്‍ ആരുമായും ഗൗരവമായ ബന്ധം വളര്‍ത്താതെ വെറും സെക്സിന് വേണ്ടിയുള്ള ബന്ധമായി ഇതിനെ ചുരുക്കിയിരിക്കുന്നു. PUA ആവുകയാണെങ്കില്‍ അവര്‍ക്ക് മറ്റു PUAകളില്‍ നിന്നും സ്ത്രീകളെ പെട്ടെന്ന് വളച്ചെടുക്കാനുള്ള ടിപ്സും മറ്റു സഹായങ്ങളും ലഭിക്കുന്നു. രണ്ടു ഒപ്ഷനിലും വിവാഹബന്ധം നിഷിദ്ധമാണ്. വിവാഹം പുരുഷന് ഒരു നഷ്ടക്കച്ചവടം ആണെന്ന് ഇവര്‍ വിശ്വസിക്കുന്നു (തെറ്റിദ്ധരിച്ചിരിക്കുന്നു). PUA ആണെങ്കിലും അല്ലെങ്കിലും സ്ത്രീകള്‍ക്കെതിരെ പുരുഷന്മാര്‍ പരസ്പരം ഒരുമിക്കണമെന്ന അലിഖിത ബ്രോകോഡ് ഇവര്‍ എല്ലാവരും പാലിക്കുന്നു. അതായത് MGTOW ആശയം പിന്തുടരുന്നവര്‍ മതദേശവിശ്വാസമന്യേ പരസ്പരം സഹകരിച്ചു സ്ത്രീകള്‍ക്കെതിരെ നിലകൊള്ളുകയും ഒരുമിക്കുകയും ചെയ്യുന്നു.

ആദ്യകാലത്ത് ഈ ആശയത്തെ പലരും ചിരിച്ചു തള്ളിയെങ്കിലും പിന്നീട് ഇത് ഉദയം കൊണ്ട ജാപ്പനീസ് സമൂഹത്തില്‍ ഉണ്ടായ പ്രത്യാഘാതം വളരെ വലുതായിരുന്നു.
https://steemit.com/…/japanese-men-are-rapidly-embracing-mg…

ജപ്പാനില്‍ ഇവരെ Herbivore men എന്ന് വിളിക്കുന്നു. സ്വന്തമായി ഗേള്‍ഫ്രണ്ട്, ഭാര്യ തുടങ്ങിയവയില്‍ എല്ലാം താല്പര്യം ഇല്ലാതെ ഇവര്‍ പുറംതിരിഞ്ഞിരിക്കുന്നു. വിവാഹത്തിലും ഗൗരവപരമായ പ്രേമബന്ധത്തിലും ഇവര്‍ക്ക് താല്പര്യമില്ല. ഏറ്റവും ആശങ്കാജനകമായതു 20-30 വയസ്സ് പ്രായമുള്ളവരാണ് ഇങ്ങനെയുള്ള ആശയത്തിന്റെ പുറകെ പോവുന്നതെന്നാണ്. തന്മൂലം ജാപ്പനീസ് ജനസംഖ്യ ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. പല ഗ്രാമങ്ങളിലും ജനങ്ങള്‍ ഇല്ലാതെ അനാഥമായി മാറിക്കൊണ്ടിരിക്കുന്നു. ഗവണ്‍മെന്‍റ് ഇതിനെ പ്രതിരോധിക്കാന്‍ പല പദ്ധതികളും ആവിഷ്കരിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല.
http://www.slate.com/…/…/2009/06/the_herbivores_dilemma.html

ഇന്ന് പല ജോലികളും ചെയ്യാന്‍ സ്വദേശികളെ ലഭിക്കാതെ ജാപ്പനീസ് സാമ്പത്തികശേഷിയെ തന്നെ ഗുരുതരമായി ബാധിച്ച സ്ഥിതിവിശേഷമായാണ് ഇതിനെ കണക്കാക്കുന്നത്. പല ജോലികള്‍ക്കും പുറംജീവനക്കാരെ കൊണ്ടുവരേണ്ട ആവശ്യമാണിപ്പോള്‍. ഫെമിനിസ്റ്റ് ആയിരുന്ന ജപ്പാനീസ് സ്ത്രീകള്‍ മിക്കതും ഫെമിനിസ്റ്റ് ആശയങ്ങളില്‍ നിന്നും വിട്ടു നിന്നിട്ടും പുരുഷന്മാര്‍ പഴയ സാഹചര്യത്തിലേക്ക് തിരിച്ചു പോവുന്നില്ല എന്നത് ഒരു ദുരന്തമായി അവസാനിക്കും.https://eruditeknight.wordpress.com/…/japans-herbivore-pro…/

അതെ സമയം സെക്സില്‍ നിന്നും MGTOW ആശയക്കാര്‍ വിട്ടു നില്‍ക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഈ സാഹചര്യം തിരിച്ചറിഞ്ഞ കോര്‍പ്പറേറ്റ് കമ്പനികള്‍ വന്‍ തോതില്‍ സെക്സ് ടോയ്സ് വില്‍ക്കുന്ന സ്ഥലമായി മാറി ജപ്പാന്‍. ആദ്യകാലത്ത് fleshlight പോലുള്ള സെക്സ് ടോയ്സ് ആണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്നതെല്ലാം മാറിയിരിക്കുന്നു. അതിസുന്ദരികളായ നടിമാരുടെ ശരീരഘടന ഉള്ള സെക്സ് ടോയ്സ് ആണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത്. കമ്പനികള്‍ ഒരുപടി മുന്നോട്ട് പോയി റോബോട്ടിക് സെക്സ് ടോയ്സ് ഇറക്കുവാനുള്ള തയ്യാറെടുപ്പിലാണ്. സ്ത്രീയെ അതേപടി അനുകരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റല്ലിജെന്‍സ് ഉള്‍ക്കൊള്ളിച്ചുള്ള റോബോടിക് സെക്സ് ടോയ്സിനു വേണ്ടിയുള്ള ഗവേഷണങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുകയാണ്.
https://melmagazine.com/the-men-committed-to-replacing-wome…

സെക്സ് ടോയ്സ് വില്‍പ്പന ഇന്നൊരു മള്‍ടിബില്ല്യണ്‍ ഡോളര്‍ ബിസിനെസ്സ് ആയി മാറിക്കഴിഞ്ഞു. 2016 ലെ കണക്കനുസരിച്ച് 90000 കോടി രൂപയുടെ ബിസിനെസ്സ് ആണിത്. 2020 ആവുന്നതോടെ മൂന്നു ലക്ഷം കോടി രൂപയുടെ ബിസിനെസ്സ് ആയി ഇത് മാറുമെന്നു കണക്കാക്കപ്പെടുന്നു.
https://www.forbes.com/…/adult-expo-founders-talk-15b-sex…/…

ജപ്പാനില്‍ ആയിരുന്നു തുടക്കമെങ്കിലും ഇന്ന് MGTOW ഏറ്റവും കൂടുതല്‍ വളരുന്നത് ചൈനയിലാണ്. ഏറ്റവും ദൗര്‍ഭാഗ്യകരം എന്നത് പല ശാസ്ത്രഞ്ജരും ടെക്നോളജിക്കല്‍ വിദഗ്ദരും ഈ ആശയത്തില്‍ വിശ്വസിക്കുന്നു എന്നതാണ്. കൂടാതെ ജാപ്പനീസ്- ചൈനീസ്‌ ശാസ്ത്രഞ്ജര്‍ ഇക്കാര്യത്തില്‍ ഒരുമിച്ചു ഗവേഷണം ചെയ്യുകയും ചെയ്യുന്നു.ഇത്തരം സഹകരണത്തോടെ നിര്‍മിച്ച ഹാര്‍മണി എന്ന ഫീമെയില്‍ സെക്സ് റോബോട്ടിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റെല്ലിജെന്‍സ് ഉള്‍ക്കൊള്ളിച്ചത്‌ കഴിഞ്ഞ ഡിസംബറില്‍ ടെക് ലോകത്ത് വലിയ വാര്‍ത്ത‍ ആയിരുന്നു.
www.sandiegouniontribune.com/…/sd-me-harmony-doll-20170913-…

MGTOW ആശയത്തില്‍ വിശ്വസിക്കുന്ന ചൈനീസ് ശാസ്ത്രഞ്ജര്‍ ഒരുപടി കൂടി മുന്നോട്ടു പോയി കൃത്രിമഗര്‍ഭാശയം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്.
https://www.thenewatlantis.com/pub…/why-not-artificial-wombs

ചെറിയ ജന്തുക്കളില്‍ അവര്‍ വിജയിക്കുകയും ചെയ്തു.
https://www.theverge.com/…/artificial-womb-fetus-biobag-ute…

സ്ത്രീകളുടെ സഹായമില്ലാതെ കൃത്രിമമായി എഗ്ഗ് സെല്‍ ഉണ്ടാക്കാനുള്ള മാര്‍ഗം ഏകദേശം വിജയകരമായിരിക്കുന്നു.
https://www.thesun.co.uk/…/men-could-have-babies-without-w…/

എല്ലാം കൂടി കണക്ട് ചെയ്തു വായിച്ചാല്‍ സ്ത്രീകള്‍ക്ക് പകരം വെക്കാനുള്ള സംഭവങ്ങള്‍ ആണ് MGTOW വിന്റെ മറവില്‍ നടക്കുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്‌. ഫെമിനാസിസത്തിനെതിരെയാണ് എന്നൊക്കെ പറഞ്ഞു എല്ലാ സ്ത്രീകളെയും ബാധിക്കുന്ന പ്രശ്നമായി ഇത് മാറിയിരിക്കുന്നു. സ്ത്രീയും പുരുഷനും പരസ്പരം ആശ്രയിച്ചു ജീവിക്കേണ്ട സ്വതന്ത്രവ്യക്തികളാണ്, സ്ത്രീ ഇല്ലെങ്കില്‍ പുരുഷനില്ല. എന്നിട്ടും MGTOW പോലുള്ള ആശയങ്ങളുമായി തുടര്‍ന്ന് പോകുന്നത് വളരെ ദുഖകരമാണ്.

Image may contain: textപാശ്ചാത്യസമൂഹത്തില്‍ ഇതിന്റെ അലയൊലികള്‍ തുടങ്ങിക്കഴിഞ്ഞു, സെക്സ് റോബോട്ടിന്റെയും കൃതിമഗര്‍ഭാശയത്തിന്റെയും ഗവേഷണങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ആണ് സ്ത്രീസമൂഹത്തിനു വരുത്തുക എന്ന് പ്രമുഖ ഫെമിനിസ്റ്റുകള്‍ അടിവരയിട്ടു പറയുന്നു. ഫെമിനിസം കൊണ്ട് കൈവരിച്ച സ്വാതന്ത്ര്യം എല്ലാം നഷ്ടപ്പെട്ടു, സ്ത്രീസമൂഹത്തിന്റെമേല്‍ പൂര്‍ണ്ണ ആധിപത്യം കൈവരിക്കാന്‍ പുരുഷാധിപത്യസമൂഹം സമര്‍ത്ഥമായി നിര്‍മിച്ച MGTOW എന്ന ഈ ആശയം എല്ലാ സ്ത്രീകളും, സ്ത്രീകളെ സ്നേഹിക്കുന്നവരും എതിര്‍ക്കണം.

ഇന്ത്യയില്‍ MRA, മെനിനിസ്റ്റ് തുടങ്ങിയ ലേബലില്‍ ഒളിച്ചിരിക്കുന്ന പുരുഷാധിപത്യവാദികള്‍ ഇപ്പോള്‍ തന്നെ ഈ ആശയത്തിന്റെ പ്രചാരകരാണ്‌. കൂടുതല്‍ പേരെ ഈ ആശയത്തിലേക്ക് ചേര്‍ക്കാനും അവര്‍ക്ക് സാധിക്കുന്നുണ്ട്.

കേരളത്തിന്റെ പ്രത്യേകസാഹചര്യത്തില്‍ – വിദ്യാഭ്യാസം കൂടിയ ജനവിഭാഗവും 30 വയസ്സിനു മുകളില്‍ ധാരാളം അവിവാഹിതരായ പുരുഷന്മാരും ഉള്ള നമ്മുടെ സമൂഹത്തില്‍ ഇത്തരം ആശയത്തിന് വളരെ വേഗം പ്രചരിക്കാന്‍ കഴിയും. അതുകൊണ്ട് ഏവരും ഇതിനെ എതിര്‍ക്കണം. ഫെമിനാസികളും MGTOW ആശയം കൈകൊള്ളുന്നവരും പരസ്പരം വിദ്വേഷം വെടിഞ്ഞു സഹകരിച്ചു ജീവിച്ചില്ലേല്‍ ഭാവിയിലെ സാമൂഹ്യവ്യവസ്ഥയ്ക്ക് ഗുരുതരമായ കോട്ടമാണ് സംഭവിക്കുക. താഴെയുള്ള റഫറന്‍സ് വായിച്ചാല്‍ ഇതിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് കൂടുതല്‍ മനസ്സിലാകും. അത്രയും സൈലന്റ് ആയി ബാക്ക്ഗ്രൌണ്ടില്‍ കൂടിയുള്ള ആശയപ്രചാരണം ആയതിനാല്‍, നിശബ്ദനായി വരുന്ന കൊലയാളി ആയാണ് ഫെമിനിസ്റ്റ് സമൂഹം ഇതിനെ കണക്കാക്കുന്നത്.

No photo description available.