മൂറിന്റെ മാപ്പ് കേൾക്കുമ്പോൾ നമ്മളിൽ പലരും അയാൾക്ക് പെട്ടെന്ന് ബോധോദയമുണ്ടായെന്നു കരുതും. തെറ്റ് മനസ്സിലാക്കി മാപ്പു പറയുന്ന മനുഷ്യനോട് ഐക്യപ്പെടുന്നതാണ് ശരിയാണെന്നും കരുതും. പലരും അങ്ങനെത്തന്നെയാണ് വിചാരിച്ചത്. എന്നാൽ ആതിര സുജാതയുടെ കമന്റ് നമ്മെ ഇന്നിരുത്തി ചിന്തിപ്പിക്കും.
Athira Sujatha Radhakrishnan
“മൂറിന്റെ മാപ്പിൽ ചില പ്രശ്നങ്ങളുണ്ട്. ധ്യാൻ പറഞ്ഞ മാപ്പിലും ഇതേ പ്രശ്നങ്ങൾ കാണാൻ സാധിക്കും. മൂർ മീഡിയ വണ്ണിന് കൊടുത്ത ബൈറ്റിൽ നല്ല വ്യക്തതയോടെയാണ് അവനൊപ്പമെന്നു പറഞ്ഞത്. അഞ്ചാറു തവണ നടക്കുന്നത് പീഡനമല്ലെന്നും ആദ്യത്തെ തവണ പ്രശ്നമാക്കിയാൽ മാത്രമേ അത് പീഡനമായി കാണാൻ സാധിക്കൂ എന്നുമൊക്കെ അയാൾ സംസാരിച്ചതും വ്യക്തതയോടെ തന്നെയായിരുന്നു. കുറച്ചു മണിക്കൂർക്ക് ശേഷം ആ അഭിപ്രായത്തെ പാടെ തള്ളി കൊണ്ട് സ്ത്രീകളെ കുറിച്ചും ആൺ ബോധത്തെ കുറിച്ചും ഗാർഹിക പീഡനത്തെക്കുറിച്ചുമെല്ലാം അയാൾ സംസാരിക്കുന്നത് അത്ര വിശ്വാസയോഗ്യമല്ല. കമ്മന്റ് ബോക്സിൽ മൂറിന്റെ ആൺ നട്ടെല്ലിന്റെ കരുത്തിനെ കുറിച്ച് തീയും ലവും ഇട്ടവരുടെ അതെ ബോധം തന്നെയാണ് അയാളിൽ വർക്ക് ചെയ്തിരുന്നത്. വിജയ് ബാബു കേസിൽ മൂർ അബ്യുസർക്കൊപ്പം തന്നെയായിരുന്നു.”
“പെട്ടെന്നുള്ള മാപ്പ് മൂറിനെ വിമർശനങ്ങളിൽ രക്ഷിച്ചെടുക്കുന്നുണ്ട്.ഇനി ധ്യാനിന്റെ കാര്യത്തിലേക്ക് വരുമ്പോൾ മി ടൂ വിനെ കുറിച്ച് കളിയാക്കി സംസാരിക്കുകയും പിന്നീട് അതെന്റെ സംസാര ശൈലിയാണെന്നും ഞാൻ മി ടൂ മൂവ്മെന്റിനെ അങ്ങെയറ്റം ബഹുമാനിക്കുന്ന ആളാണെന്നും പറഞ്ഞു എളുപ്പത്തിൽ തടി തപ്പുന്നുണ്ട്. ധ്യാനും ക്ഷമ ചോദിച്ച് എളുപ്പത്തിൽ വിമർശനങ്ങളിൽ നിന്നും രക്ഷപെടുന്നുണ്ട്.ഇതിന്റെ ഒരു ആകെ തുക സ്ത്രീ പീഡനത്തെയും മി ടൂ വിനേയുമൊക്കെ കളിയാക്കി സംസാരിക്കുന്നവർക്ക് വിമർശനങ്ങളിൽ നിന്നും രക്ഷപെടാനുള്ള എളുപ്പ വഴിയായി പെട്ടെന്നുള്ള മാപ്പ് മാറുന്നുണ്ട്. ആദ്യം സ്ത്രീ വിരുദ്ധത പറയുക, പിന്നെ മാപ്പ് പറയുക. പ്രശ്നം തീർന്നല്ലോ”.