ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന് നിങ്ങൾ പോരാത്തവരെന്ന് തോന്നിയാൽ, നിങ്ങളെ ഇല്ലാതാക്കാൻ അവർ ഏതു വഴിയും സ്വീകരിക്കും

231

Sumesh Thayyil Vzhr കുറിച്ചത് നമ്മുടെ രാജ്യതലസ്ഥാനത്ത് കഴിഞ്ഞ രാത്രി അരങ്ങേറിയ പൊലീസ് ആക്രമണവുമായി സാമ്യം തോന്നിയാൽ അതു യാദൃശ്ചികമല്ല.

ഫ്രീടൗൺ എന്ന നഗരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ ? സിയറ ലിയോണിന്റെ തലസ്ഥാനം ,ഏറ്റവും ഏറ്റവും കുറഞ്ഞ ആയുർദൈർഖ്യമുള്ള ജനങൾ ജീവിക്കുന്ന രാജ്യങ്ങളിൽ ഒന്ന് .1990 കളുടെ അവസാനമാണ് അവിടെയുള്ള ആദിമ വർഗ്ഗ വിഭാഗക്കാർ വലിയ തോതിൽ വിദ്യാഭ്യാസം സ്വീകരിച്ച് തുടങ്ങിയത് ,വെളുത്ത വർഗ്ഗക്കാരും സമ്പന്നരായ കറുത്ത വർഗ്ഗക്കാരും മാത്രം നേടിയ വിദ്യാഭ്യാസ മേഖലിയിലേക്കാണ് അവർ കടന്നു വന്നത് ,എക്കാലത്തും വെളുത്തവരും സമ്പന്നരായ കറുത്തവരും അവർക്കെതിരെ പ്രതിക്ഷേധം രംഗത്തെത്തി .

ഇതിന്റെ ഫലമായുണ്ടായ ഏറ്റവും വലിയ രക്തച്ചൊരിച്ചിലാണ് 2002 ൽ ഫ്രീ ടൗണിലുണ്ടായ പോലീസ് വെടിവെപ്പ് . ആഫ്രിക്കയിലെങ്ങും എബോള രോഗം പടർന്ന് പിടിച്ചിരിക്കുന്ന സമയം ,ഫ്രിടൗണിലെ ചിലരിലും എ ബോളയ്ക്ക് തുല്യമായ രോഗലക്ഷണങ്ങൾ കണ്ടു .ഇതിന് വില കൊടുക്കേണ്ടിവന്നത് അവിടുത്തെ അദിമ വർഗ്ഗ വിദ്യാർത്ഥികളാണ് ,കുരങ്ങിൽ നിന്നാണ് വൈറസ് പടരുന്നതെന്നും കുരങ്ങിന്റെ അതേ സ്വഭാവവും ജീവിത ശൈലിയുമുള്ള ആദിമ വർഗ്ഗ വിദ്യാർത്ഥികളാണ് രോഗം പടർത്തുന്നതെന്ന് വൻതോതിൽ വാർത്തകൾ വന്നു .

നിരന്തരമായി അവർ ആക്രമിക്കപ്പെട്ടുകൊണ്ടിരുന്നു . എന്നാൽ വെളുത്ത വർഗ്ഗക്കാരും മറ്റ് കറുത്ത വർഗ്ഗക്കാരയ വിദ്യാർത്ഥികളും ചേർന്ന് അവിടെ ആദിമ വർഗ്ഗ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രതിക്ഷേധങ്ങൾ സംഘടിപ്പിച്ചു ,തെരുവുകളിൽ വലിയ തോതിൽ പ്രതിക്ഷേധങളും ആക്രമണങ്ങളും നടന്നു .എന്നാൽ പോലീസ് പ്രതിക്ഷേധങളെ നേരിട്ടത് കോളേജിനുള്ളിൽ കയറി ആദിമ വർഗ്ഗ വിദ്യാർത്ഥികളെ തിരഞ്ഞ് പിടിച്ച് വെടിവെച്ചുകൊണ്ടായിരുന്നു . തെരുവിൽ ആക്രമണങ്ങൾ നടത്തിയ ഒരാൾ പോലും വെടിയേറ്റ് മരിച്ചില്ല ,കൊല്ലപ്പെട്ടതെല്ലാം കോളേജിനുള്ളിലും സമീപ പ്രദേശങ്ങളിലും സമാധാനമായി പ്രതിക്ഷേധിച്ചവരായിരുന്നു.

2002 ലെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് 17 വിദ്യാർത്ഥികളായിരുന്നു .സിയറാ ലിയോണിലെ ആഭ്യന്തര കലാപത്തിൽ മുങ്ങിപ്പോയ ഒരു നരനായാട്ട് . കൊല്ലപ്പെട്ടവരെ കലാപകാരികളാക്കി മുദ്രകുത്തി ,തെളിവിനായി കോളേജും അധ്യാപകരുടെ വാഹനങ്ങളും പോലീസ് തന്നെ തീയിട്ട് നശിപ്പിച്ചു . ലക്ഷ്യം വംശീയ ഹത്യ മാത്രമായിരുന്നു .

ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന് നിങ്ങൾ പോരാത്തവരെന്ന് തോന്നിയാൽ ,നിങ്ങളെ ഇല്ലാതാക്കാൻ അവർ ഏതു വഴിയും സ്വീകരിക്കും ,അവർ നിങ്ങളിലൊരാളാവും ,നിങ്ങൾക്ക് വേണ്ടിയെന്ന പോലെ പ്രതിഷേധിക്കും .

# വംശീയ വർഗ്ഗ വേർതിരിവിനെതിരെ പ്രതിക്ഷേധിക്കുന്നവർക്കൊപ്പം

(കടപ്പാട് Binoy K Elias)