Sumith’s Paradise
“നിൻ്റെ പ്രായത്തില്‍ പെണ്ണുങ്ങൾ ഒക്കെ അന്തസ്സായി പഠിച്ച് പണ്ണിയെടുത്ത് ജീവിക്കുന്നുണ്ട്.. നിന്നെ പിന്നെ എന്തിനു കൊള്ളാമെടി..” മാനസികമായ ആകെ തകർന്ന് നിൽക്കുന്ന സാഹചര്യത്തിൽ കഷ്ടപ്പെട്ട് ആത്മധൈര്യം വീണ്ടെടുത്ത ഒരു തീരുമാനമെടുക്കുന്നിടത്ത് ഏറെ വേണ്ടപ്പെട്ടവരിൽ നിന്ന് ഒരു സപ്പോർട്ടീവ് ആയൊരു വാക്ക് സ്വാഭാവികമായും നമ്മളെല്ലാവരും ആഗ്രഹിക്കുന്നതാണ്..
പക്ഷേ ഇവിടെ അത്രയും കാലം അവളുടെ താൽപര്യങ്ങൾക്കോ അഭിപ്രായങ്ങൾക്കോ ചെവി കൊടുക്കാതെ സാമ്പത്തികമായി സ്വാശ്രയത്വം ഉള്ള ഒരു സ്റ്റാൻഡിലേക്ക് എത്തുന്നതിനായി കാര്യമായി ഒന്നും ചെയ്യാതെ ഡൊമസ്റ്റിക് വയലൻസ് നിരന്തരം ആയി നേരിടേണ്ടി വരുന്ന ടോക്സിക് ആയൊരു ജീവിതാന്തരിക്ഷത്തിലേക്ക് തള്ളി വിട്ട് ഇങ്ങനെ പറയാൻ ഒരു ഉളുപ്പുമില്ലെ എന്ന് ജയയുടെ അച്ഛനോട് പറയാൻ തോന്നിയ ഒരു രംഗം ആയിരുന്നു ഇത്..
ഇതും കഴിഞ്ഞ അത്രയും കാലം അനുഭവിച്ച അലട്ടുന്ന മാനസിക ആഘാതത്തെയും ഒറ്റപ്പെടലിനെയും മറികടന്ന് ലൈഫിൽ ആദ്യമായി എടുത്ത തീരുമാനവുമായി മുന്നോട്ടു പോകുന്നിടത്ത് തെറ്റായ ഒരു പ്രതീക്ഷയും തന്ന് ഒടുക്കം തന്റെ താൽപര്യങ്ങളോട് എതിർപ്പ് തന്നെയാണ് എന്ന് അറിഞ്ഞപ്പോൾ “നാട്ടുകാരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാൻ ആയി നീ ഒരു കാലത്തും ഗുണം പിടിക്കത്തില്ല” എന്ന് പറഞ്ഞ് ഒഴിവായി അമ്മയും.അവരുടെ മകളാണ് എന്ന ഒരു സ്നേഹവും ഇല്ലാതെ ഇങ്ങനെ അവഗണിക്കുമ്പോഴും പ്രേക്ഷകർക്ക് ഈ കഥാപാത്രങ്ങളോട് വെറുപ്പ് തോന്നാൻ ആയി ഒന്നു പെരുപ്പിച്ചു കാണിച്ചതാണോ എന്ന് ചിലപ്പോഴൊക്കെ തോന്നി പോയി ഈ രണ്ട് രംഗങ്ങളും..
തളർത്താനായി പറഞ്ഞ വാക്കുകളെ ഒരു വാശിയായി കണ്ട് മുന്നേറി വിജയിച്ച ജയയെ കഥയിൽ അവസാനം കണ്ടു.എന്നാൽ അതിനുള്ള ആത്മമനോബലം ഇല്ലാതെ വീണ്ടെടുക്കാൻ കഴിയാത്ത വിധം തകര്‍ന്നു പോയ ഒരുപാട് ജയഭാരതിമാർ ഉണ്ടാവില്ലെ നമുക്കിടയിൽ.തകര്‍ന്നു നിൽക്കുന്നിടത്ത് പിന്തുണയ്ക്കുന്ന
ഒരാളായി നിന്നിലെങ്കിലും കുഴപ്പമില്ല.പക്ഷേ നമ്മുടെ മനസ്സ് അറിയാതെ നമ്മളെ അറിയാതെ പറയുന്ന വാക്കുകൾ തരുന്ന മാനസികാഘാതം പലപ്പോഴും രണ്ടാമത് ഒന്ന് അനുഭവിക്കാൻ കഴിയാത്ത വേദന ആയിരിക്കും തരുന്നത്. അത് നമ്മുടെ കൂടെയുണ്ടാവും എന്ന് കരുതുന്നവരിൽ നിന്നാണെങ്കിൽ ഭീകരമാം വിധം തീവ്രവും ആവും അനുഭവം..