ആദ്യ ലൈംഗികബന്ധത്തിൽ കന്യാചർമം മുറിയുമെന്നും രക്തസ്രാവമുണ്ടാകുമെന്നുമുള്ള ധാരണ വെറും അബദ്ധമാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
59 SHARES
704 VIEWS

Sunanda Jayakumar

യോനിയുടെ തുടക്കത്തിൽ കാണപ്പെടുന്ന മ്യുക്കസ് നിർമിതമായ നേർത്ത ചർമം, ഇംഗ്ലീഷിൽ ഹൈമെൻ (Hymen) എന്നറിയപ്പെടുന്നു. ഇത് യോനീനാളത്തെ ഭാഗികമായി മൂടിയിരിക്കുന്നു. ചിലർക്ക് ജന്മനാ തന്നെ കന്യാചർമം ഉണ്ടാവില്ല. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തന ഫലമായി ഇത് കൂടുതൽ നേർത്ത് ഇലാസ്തികതയുള്ളതായി മാറുന്നു. കന്യാചർമത്തിൽ കാണപ്പെടുന്ന ദ്വാരത്തിലൂടെ ആർത്തവരക്തം പുറത്തേക്ക് പോകുന്നു. ലൈംഗികബന്ധത്തിൽ മാത്രമല്ല, യോനി കഴുകുമ്പോഴോ, മെൻസ്ട്രൽ കപ്പിന്റെ ഉപയോഗം മൂലമോ, കായികാദ്ധ്വാനങ്ങളിലോ, നൃത്തത്തിലോ, യോഗ ചെയ്യുമ്പോഴോ, സ്വയംഭോഗത്തിലോ ഏർപ്പെട്ടാൽ പോലും ഇത് പൊട്ടിപ്പോയെന്നു വരാം. അതിനാൽ കന്യാചർമ്മം ഉള്ള ഒരു സ്ത്രീ കന്യക ആയിക്കൊള്ളണമെന്നില്ല, കന്യാചർമ്മം ഇല്ലായെന്നുള്ളത് കന്യകയല്ല എന്നതിന് തെളിവുമല്ല.

കന്യാചർമ്മവുമായി കന്യകാത്ത്വത്തിന് പ്രത്യേകിച്ച് ബന്ധമില്ലെന്നും പറയാം. കന്യകാത്വം കണ്ടുപിടിക്കാൻ ശാസ്ത്രീയമായി ഒരു മാർഗവും നിലവിലില്ല. കന്യാചർമവുമായി ബന്ധപെട്ടു അബദ്ധജടിലമായ ധാരണകൾ പല സമൂഹങ്ങളിലും കാണപ്പെടാറുണ്ട്. ആദ്യത്തെ ലൈംഗികബന്ധത്തിൽ കന്യാചർമം മുറിയുമെന്നും വേദനയും രക്തസ്രാവവും ഉണ്ടാകുമെന്നുമുള്ള ധാരണ അതിൽ പ്രധാനമാണ്. ചില സംസ്കാരങ്ങളിൽ നവദമ്പതികളുടെ കിടക്കയിൽ വെള്ള വസ്ത്രങ്ങൾ വിരിക്കുന്നത് രക്തസ്രാവം പരിശോധിക്കാൻ വേണ്ടിയാണെന്ന് പറയപ്പെടുന്നു. എന്നാൽ ഇത് തികച്ചും അശാസ്ത്രീയമാണ്. കന്യാചർമത്തിൽ അമിതമായി രക്തപ്രവാഹം ഉണ്ടാകുന്ന തരത്തിലുള്ള രക്തക്കുഴലുകൾ ഒന്നും തന്നെയില്ല.

സ്ത്രീകളിൽ മാനസികമായ ലൈംഗിക ഉത്തേജനമുണ്ടാകുമ്പോൾ യോനിഭാഗത്തേക്കുള്ള രക്തപ്രവാഹം വർധിക്കുകയും, യോനീപേശികൾ വികസിക്കുകയും, വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങൾ (Vaginal Lubrication) ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു; തുടർന്ന് രക്തം വരാനും വേദന ഉണ്ടാകുവാനുമുള്ള സാധ്യത തീരെ കുറവാണ്. പലപ്പോഴും ഇലാസ്തികതയുള്ള കന്യാചർമ്മം സംഭോഗത്തിനായി മാറിക്കൊടുക്കുന്നു. എന്നാൽ യോനിയിൽ ആവശ്യമായ ലൂബ്രിക്കേഷനോ പേശികൾക്ക് വികാസമോ ഇല്ലെങ്കിൽ വേദനയുണ്ടാകുവാനും മുറുകി ഇരിക്കുവാനും സാധ്യതയുണ്ട്. ഘർഷണം കാരണം വരണ്ട യോനിയിലുണ്ടാകുന്ന ചെറിയ മുറിവുകളും പോറലുകളും രക്തം പൊടിയാൻ കാരണമാകാം. ഇത് വാജിനിസ്മസ് എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. പരിചയക്കുറവും അപരിചിതത്വവും ഇതിനൊരു കാരണമാണ്. ഭയം, മാനസിക സമ്മർദ്ദം, ലൈംഗിക താല്പര്യക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ മൂലമുണ്ടാകാകുന്ന യോനീസങ്കോചം (Vaginismus), യോനിവരൾച്ച, അണുബാധ എന്നിവ വേദനയുണ്ടാകാൻ പ്രധാന കാരണമാണ്. ഇവയൊന്നും കന്യാചർമവുമായി യാതൊരു ബന്ധവുമില്ല.

ഉഭയ സമ്മതത്തോടെയും, മാനസിക സമ്മർദ്ദം തീരെയില്ലാത്ത സന്തോഷകരമായ നേരവും മാത്രം ലൈംഗികബന്ധത്തിന് തിരഞ്ഞെടുക്കുകയും, ആവശ്യത്തിന് സമയം തൃപ്തികരമായ സംഭോഗപൂർവലീലകൾക്ക് (Foreplay) ചിലവഴിക്കേണ്ടതും ശരിയായ ഉത്തേജനത്തിന് അനിവാര്യമാണ്. വിപണിയിൽ ലഭ്യമായ ഏതെങ്കിലും മികച്ച ജലാധിഷ്ഠിത ലൂബ്രിക്കന്റ് ജെൽ (ഉദാ: കെവൈ ജെല്ലി) യോനിഭാഗത്ത് പുരട്ടുന്നത് ഗുണകരമാണ് എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മേല്പറഞ്ഞ കാര്യങ്ങളിൽ ശാസ്ത്രീയമായ ധാരണയുള്ളവരിൽ ഇത്തരം പ്രശ്നങ്ങളും കുറവായിരിക്കും.

LATEST

ബ്ലോക്ബസ്റ്റർ ചിത്രം ‘പുഷ്പ’ റഷ്യയിൽ റിലീസിനൊരുങ്ങുന്നു, റഷ്യൻ ട്രെയ്‌ലർ റിലീസ് ചെയ്തു, അല്ലു അർജുൻ റഷ്യയിലേക്ക്

സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദാന എന്നിവർ

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ