ലോറൻസ് മാത്യു 

Sundari Gardens
Direct OTT Release
Platform : Sony Liv
Review by ലോറൻസ് മാത്യു

spoiler alert

അപർണ ബാലമുരളി സുന്ദരി എന്ന ടൈറ്റിൽ വേഷത്തിൽ എത്തുന്ന ഒരു ചെറിയ സിനിമ. നായകനായ വിക്ടറിന്റെ വേഷത്തിൽ നീരജ് മാധവ് എത്തുന്നു. വലിയ താരങ്ങളോ ആർഭാടങ്ങളോ ഇല്ലാത്ത ഒരു കൊച്ചു ചിത്രം.

നായികയുടെ ജീവിതം വൻ ദുരന്തമാണ്. ഡിവോഴ്സ് ആണ്. കാൻസർ അതിജീവിതയാണ്. ഭാവിയിൽ കുട്ടികൾ ഉണ്ടാവാനും സാധ്യത ഇല്ല. പക്ഷെ അവർക്ക് ജീവിക്കണം എന്നു മോഹമുണ്ട്. നായകനെ ഒരുപാട് ഇഷ്ടമാണ്. പക്ഷെ പറയുന്നില്ല. നായകൻ മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആണ്. അവരുടെ ബന്ധം തകർത്ത് നായകനെ സ്വന്തമാക്കാൻ അവൾ ശ്രമിക്കുമോ ? നായകൻ പിന്നെ സത്യങ്ങൾ തിരിച്ചറിഞ്ഞാൽ ഇവളെ വെറുക്കുമോ? ആദ്യ കാമുകി തിരിച്ചു വന്നാൽ നായകൻ അവളെ സ്വീകരിക്കുമോ? അതോ നായകനും നായികയും ഒടുക്കം ഒന്നാവുമോ? ഇങ്ങനെ കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ സിനിമ.

നല്ല പാട്ടുകളും ലൊക്കേഷനും ക്യാമറ വർക്കും കൊള്ളാം. പക്കാ ഒടിടി പടമാണ്. ഇങ്ങനെയുള്ള കൊച്ചു ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാൻ ഏറ്റവും നല്ലത് ഒടിടി തന്നെയാണ്. തിയേറ്ററിൽ ഇറക്കിയാൽ വലിയ വിജയം നേടാൻ സാധ്യതയില്ല.ബ്രഹ്മാണ്ഡ തിയേറ്റർ എക്സ്പീരിയൻസ് തരാനുള്ള ഒന്നും പടത്തിൽ ഇല്ല. അതുകൊണ്ട് നിർമാതാവ് രക്ഷപെട്ടു. കുടുംബത്തോടൊപ്പം കാണാവുന്ന ഒരു കൊച്ചു ചിത്രം. നായിക സെൽഫിഷ് ആവാൻ പാടില്ല എന്നൊക്കെയുള്ള ക്ലിഷേ ഈ സിനിമ പൊളിച്ചെഴുതാൻ ശ്രമിക്കുന്നുണ്ട്‌. സ്വന്തം കാര്യം വരുമ്പോൾ എല്ലാരും സ്വാർത്ഥരാണ്.

My rating : 3/5

Leave a Reply
You May Also Like

ബിഗ്‌ ബിയ്ക്ക് ജന്മദിന ആശംസ അര്‍പ്പിച്ച് കല്‍ക്കി ടീം

ബിഗ്‌ ബിയ്ക്ക് ജന്മദിന ആശംസ അര്‍പ്പിച്ച് കല്‍ക്കി ടീം ഇന്ത്യന്‍ സിനിമയില്‍ പകരക്കാരനില്ലാത്ത താരരാജാവ് ബിഗ്‌…

50 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞെങ്കിലും അനു നായർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

സിനിമ സീരിയൽ താരങ്ങൾ അപകടത്തിൽ പെട്ടു അയ്മനം സാജൻ കാർ കൊക്കയിലേക്ക് മറിഞ്ഞു; സിനിമ-സീരിയൽ താരമടക്കം…

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Sanal Kumar Padmanabhan തെറ്റിദ്ധാരണയുടെ പുറത്തു ജീവിതം സ്വയമവസാനിപ്പിച്ചു പ്രാണനായവൾ കൂട്ടത്തിൽ നിന്നും ഇറങ്ങി പോയപ്പോൾ…

ബോളിവുഡ് വീണ്ടും തകർച്ചയിലേക്ക്… !

പല വമ്പൻ പ്രൊജക്റ്റ്‌ കളിൽ നിന്നും പ്രൊഡ്യൂസർമാർ പിന്തിരിയുകയാണ്.. ഇന്ത്യയിലെ ബിഗ്ഗെസ്റ്റ് പ്രൊഡക്ഷൻ ഹൗസ് ആയ YRF പോലും പല പ്രൊജക്റ്റ്‌ കളിൽ നിന്നും പിന്മാറുന്ന അവസ്ഥയാണ് ഇപ്പോൾ ബോളിവുഡ് കണ്ടു കൊണ്ടിരിക്കുന്നത്.