fbpx
Connect with us

Entertainment

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Published

on

GOKUL KRISHNA KARTHIKEYAN സംവിധാനം ചെയ്ത ഹാസ്യ ഷോർട്ട് മൂവിയാണ് ‘സൺഡേ ഫൺഡേ’. ഒരുകൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ ഈ ഷോർട്ട് മൂവി ആദ്യന്തം രസകരമായ രീതിയിൽ ആണ് അണിയിച്ചൊരുക്കിയിട്ടുള്ളത്. ആസ്വാദകരെ പിടിച്ചിരുത്താൻ പോന്ന ഒരു ആകാംഷ ബാക്കിവയ്ക്കുന്നതുകൊണ്ടു ക്ളൈമാക്സ് വരെ മോശമല്ലാത്തൊരു ആസ്വാദനം പ്രദാനം ചെയുന്നുണ്ട്. അത്രമാത്രം ലളിതമായ ഒരു സബ്ജക്റ്റ് ആണ് സൺഡേ ഫൺഡേ. കാരണം നമ്മുടെയൊക്കെ ജീവിതം തന്നെയാണ് ഇതിൽ കാണാൻ കഴിയുക.

vote for sunday funday

തിരക്കേറിയ ഔദ്യോഗികജീവിതത്തിനിടയിൽ ആകെ കിട്ടുന്ന ഒരാശ്വാസം ആണ് ഞായറാഴ്ച. ആറുദിവസങ്ങളുടെ വിരസതയിൽ നിന്നും നമ്മെ പലപ്പോഴും ഉണർത്തുന്നത് ഞായറാഴ്ച നൽകുന്ന സ്വപ്‌നങ്ങൾ ആയിരിക്കും. അതിപ്പോൾ അടിച്ചുപൊളി ടീമിന് ആയിരുന്നാലും കുടുംബസ്ഥൻമാർക്കായാലും കുട്ടികൾക്കായാലും ഒന്നുതന്നെ. പലരുടെയും വിനോദങ്ങൾ പല രീതിയിൽ ആയിരിക്കും എന്നുമാത്രം. അങ്ങനെ എല്ലാർക്കും സന്തോഷമുള്ള , സന്തോഷത്തിന്റെ ഒരു ദിവസമായി ലോകത്തെമ്പാടും ഞായറാഴ്ച മാറിയിട്ട് കാലങ്ങളേറെ ആയി.

അങ്ങനെയുള്ളൊരു ഞായറാഴ്ച ദിവസം അടിച്ചുപൊളിക്കുന്നതിനെ കുറിച്ചുള്ള സ്വപ്നമാണ് ദീപു എന്ന യുവാവിനും ഉണ്ടായിരുന്നത്. ജോലിക്കുംകൂലിക്കും പോകാതെ ചടഞ്ഞിരിക്കുന്ന ചിലർകൂടിയുണ്ടല്ലോ സമൂഹത്തിൽ. അവർക്കു എന്നും ഞായറാഴ്ച ആണ്. ജോലിയുള്ളവരുടെ ഞായറാഴ്‌ച ദിവസങ്ങൾ അടിച്ചുപൊളിക്കാൻ ഇത്തരം ഇത്തിൾക്കണ്ണികളും അവർക്കൊപ്പം കൂടാറുണ്ട്. കാരണം ഇത്തിൾക്കണ്ണികൾക്ക് സ്വന്തമായി പൈസയില്ലാത്തതിനാൽ മറ്റുളളവരുടെ ചിലവിൽ അടിച്ചുപൊളിക്കുക എന്നതാണല്ലോ പ്രധാനം. അങ്ങനെ ദീപു തന്റെ ഇത്തിൾക്കണ്ണി കൂട്ടുകാരുമായി അടിച്ചുപൊളിക്കുന്ന ദിവസം വന്നെത്തുകയാണ് . ചിലവെല്ലാം ദീപുവിന്റെ വക. തണ്ണിയും ടച്ചിങ്‌സും എല്ലാം.

എന്നാൽ അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ? വലിയച്ഛനും അനിയനും ഒരു കൂട്ടുകാരനും നേരത്തെ പറഞ്ഞ ഇത്തിൾക്കണ്ണികളും ദീപുവിന് പാരയാകുന്നത് എങ്ങനെയാണ് ? എന്നുള്ള ചോദ്യങ്ങൾക്കുള്ള രസകരമായ മറുപടിയാണ് ‘സൺഡേ ഫൺഡേ’.

Advertisement

നിത്യജീവിതത്തിൽ നമുക്കുണ്ടാകുന്ന അനുഭവങ്ങളെ നർമ്മത്തിൽ ചാലിച്ചു അവതരിപ്പിച്ചിരിക്കുന്നു ഈ ഷോർട് മൂവിയിൽ . ഇതിലെ ഒരു സീൻ പോലും കെട്ടിച്ചമച്ചതോ അതിശയോക്തി കലർന്നതോ ആയിട്ടില്ല. ഈ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടില്ലാത്തവർ ആരും ഉണ്ടാകില്ല. കാലവും കഥയും ജീവിതവും

GOKUL KRISHNA KARTHIKEYAN

GOKUL KRISHNA KARTHIKEYAN

ഒക്കെ മാറി തികഞ്ഞ കുടുംബനാഥന്മാരായി ജീവിക്കുന്നവർക്ക് യൗവനകാല അനുഭവങ്ങൾ ഓർത്തെടുക്കാനും യുവാക്കൾക്ക് അവരുടെ വർത്തമാനകാല ജീവിതത്തെ ഷോർട്ട് മൂവിയായി ആസ്വദിക്കാനും ഒക്കെ വഴിയൊരുക്കുന്ന ഈ സൃഷ്ടി നിങ്ങളുടെ ആസ്വാദനത്തെ തൃപ്തിപ്പെടുത്തും എന്നതിൽ സംശയമില്ല. അണിയറപ്രവർത്തകർക്ക് എല്ലാവിധ ആശംസകളും…

സംവിധായകൻ GOKUL KRISHNA KARTHIKEYAN ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ ട്രാവൻകൂർ ടൈറ്റാനിയത്തിൽ പ്രോസസ് ഓപ്പറേറ്റർ ട്രെയിനി ആയി വർക്ക് ചെയ്യുകയായിരുന്നു. അത് കരാർ അടിസ്ഥാനത്തിൽ ആയിരുന്നു. രണ്ടുമാസം മുൻപേ കഴിഞ്ഞു. കോളേജ് കാലം മുതൽക്കു തന്നെ ഷോർട്ട് മൂവീസ് ഒക്കെ ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ നമ്മൾ ചെയ്തതാണ് ഇതും മറ്റുചില മൂവീസും .

സൺഡേ ഫൺഡേ വന്ന വഴി ?

Advertisement

ഈ ഷോർട്ട് മൂവിയിൽ ചുവന്ന ടീഷർട്ട് ധരിച്ചു വെള്ളമടിക്കുന്ന  വേഷം ചെയ്ത ഗണേഷ് ആണ്‌ ഈ മൂവിയുടെ കഥ കൊണ്ടുവരുന്നത് .അദ്ദേഹം എന്റെ സുഹൃത്തുമാണ് .പുള്ളിയുടെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവം തന്നെയാണ്. സൺഡേ മാത്രമാണ് പുള്ളിക്കൊരു അവധി കിട്ടുന്നത്. ആ സൺഡേ ദിവസം എങ്ങനെ തീരുന്നെന്ന് പുള്ളിക്കുപോലും അറിയില്ല. രാവിലെ എഴുന്നേൽക്കുന്നു..വീട്ടിൽ ചില ജോലികൾ ചെയുന്നു.. ആ ദിവസം പെട്ടന്നങ്ങു തീരുന്നു. അങ്ങനെയൊരു ചിന്തയിൽ നിന്നും ഉണ്ടായതാണ് ആ ഒരു ഷോർട്ട് മൂവി. അവൻ എന്നോട് കഥപറഞ്ഞു. നമ്മുടെ ശാർക്കര ക്ഷേത്രത്തിലെ ആൽത്തറയിൽ ഇരുന്നാണ് ഈ കഥ പറയുന്നത്. കഥകേട്ടപ്പോൾ ഇതുനമുക്കു ചെയ്യാം എന്ന് തീരുമാനിക്കുന്നു. നമ്മൾ മുൻപ് ചില വിഷയങ്ങൾ ചെയ്തു എങ്കിലും ഇതുപോലൊരു സബ്ജക്റ്റ് ആദ്യമായിട്ടാണ് വരുന്നത്. നമ്മുടെ ഇടയിലെ ഒരാൾ അല്ലാതെ ഒരു പുതുമുഖത്തെ കൊണ്ട് ചെയ്യിക്കാം എന്ന് തീരുമാനിച്ചു. എന്നിട്ടു കഥ ഒന്ന് ഔട്ട് ലൈൻ എഴുതിയിട്ട് പിന്നെ അതിനെ സ്ക്രിപ്റ്റ് ആക്കുകയാണുണ്ടായത്. പിന്നെ ക്ളൈമാക്സില് ഇപ്പോഴുള്ളത് അല്ലായിരുന്നു. കുറച്ചു എക്സ്റ്റൻഡ് ചെയ്യുകയാണുണ്ടായത്.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

[zoomsounds_player artistname=”BoolokamTV Interview” songname=”GOKUL KRISHNA KARTHIKEYAN” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/12/sunday_4oFZH7l2.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

ഇതിലെ ന്യു ഫേസ്, കാമറാമാൻ അജിത്കുമാർ ആണ്. അജിത്കുമാർ എന്നെ വയലിൻ പഠിപ്പിച്ച സാർകൂടിയാണ് . പുള്ളി കാമറ പാഷൻ ആയി എടുത്തിട്ടുള്ള ഒരാളാണ്. പുള്ളിയുടെ കൂടെ കഥ പറഞ്ഞപ്പോൾ പുള്ളിക്കും ഇഷ്ടപ്പെട്ടു.

Advertisement

മഴയാണ് ചതിച്ചത്

ഞാൻ യുട്യൂബിൽ ചില വെറൈറ്റി ഷോർട്സ് ഒക്കെ പഠിക്കുകയായിരുന്നു . എങ്ങനെ മേക്കിങ് നന്നാക്കാം എന്നുള്ളത്. അങ്ങനെ പഠിച്ചപ്പോൾ ആണ് ബീറോൾ എന്ന സംഭവം കാണുന്നത്. ആ വെള്ളമടി സംഭവങ്ങളൊക്കെ അതിൽ ചെയ്തപ്പോൾ നല്ല ഇഫക്റ്റിവ് ആയി വന്നതായി പലരും പറഞ്ഞു. മഴയാണ് സത്യത്തിൽ ചതിച്ചത്. മിക്ക ദിവസവും നമ്മൾ ഷൂട്ട് ചെയ്യാൻ ക്യാമറയുമായി ഇറങ്ങുമ്പോൾ മഴയായിരുന്നു പ്രശ്നം. ക്യാമറ ബാഗിൽ നിന്നും പുറത്തെടുത്താൽ അപ്പൊ മഴ. അങ്ങനെ രണ്ടുമാസത്തോളം എടുത്താണ് ഇത് ഷൂട്ട് ചെയ്തത്. അവരുടെ ലുക്സ് …പോലുള്ള കണ്ടിന്യുവിറ്റി നോക്കാനൊക്കെ വളരെ പാടായിരുന്നു. നമുക്ക് ആകെ ഞായറാഴ്ചകൾ മാത്രമേ കിട്ടിയിരുന്നുള്ളൂ. ആ വെള്ളമടി സീൻ മാത്രം മൂന്നുദിവസം കൊണ്ടാണ് എടുത്തത്. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു ഈ മൂവി.

മറ്റു വർക്കുകൾ

ഞങ്ങൾക്ക് പൊറോട്ട എന്ന ഒരു ചാനലുണ്ട്. സൺഡേ ഫൺഡേയ്ക്ക് മുൻപ് ചെയ്തത് ക്രിസ്മസ് ബേസ് ചെയ്തൊരു സാധനമാണ് – BOOZE . സൺഡേ ഫൺഡേയ്ക്ക് ശേഷം ചെയ്തത് കൊറോണസദ്യ എന്നൊരു സംഭവം ആണ്. അതിനു രണ്ടുഭാഗങ്ങൾ ആണ്. അതിൽ ഇരുപത്തിരണ്ടോളം പേര് അഭിനയിച്ചിട്ടുണ്ട്. ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ സംഭവം. ഇപ്പോൾ അടുത്തായി ചെയ്തത് ‘കൊരവവാണം’ എന്ന പേരിൽ ഒന്ന് . അതുമൊരു കോമഡി സബ്ജക്റ്റ് ആണ്. പണ്ടത്തെ കാലത്തു രണ്ടു ടീമുകൾ ദീപാവലിക്ക് മത്സരിച്ചു പടക്കം വയ്ക്കുന്നതും അതിനിടയിലെ വെല്ലുവിളികളും ഒക്കെ ബേസ് ചെയ്‌തുകൊണ്ടുള്ള ഒരു സംഭവം. ഇനി ക്രിസ്മസിന് ഒരെണ്ണം ചെയ്യാൻ പ്ലാനിടുന്നുണ്ട്. അതിന്റെ സ്ക്രിപ്റ്റ് തൊണ്ണൂറുശതമാനം ആയിക്കഴിഞ്ഞു.

Advertisement

സിനിമകൾ കണ്ടുള്ള അനുഭവസമ്പത്ത്

സിനിമകൾ കണ്ടിട്ട്ള്ള അനുഭവസമ്പത്ത് തന്നെയാണ് . ഇതിനുവേണ്ടി ഒന്നും പഠിച്ചിട്ടില്ല. എന്നാൽ പഠിക്കണം എന്നൊരു താത്പര്യം ഉണ്ടായിരുന്നു. കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പരീക്ഷ എഴുതിയിട്ടുണ്ടായിരുന്നു. എന്നാൽ ഇന്റർവ്യൂവിൽ ഇംഗ്ലീഷ് വളരെ ഫ്ലുവന്റായി പറയണം എന്നൊരു പ്രശ്നം ഉണ്ടായിരുന്നു. അത് സാധിക്കാതെ വന്നതുകൊണ്ട് ആ ഭാഗത്തു വീണുപോയി. എന്നേക്കാൾ ഷോർട്ട് ഫിലിംസ് ചെയ്ത ആളുകൾ ഉണ്ടായിരുന്നു.

അന്നവിടെ നിന്നിറങ്ങിയപ്പോൾ പലരും പറഞ്ഞു , എടാ ഇംഗ്ലീഷ് പഠിക്കണം , അതില്ലാതെ പറ്റില്ല എന്ന്. എന്നാൽ ഇംഗ്ലീഷ് ഇല്ലാതെ ചെയ്യാൻ പറ്റില്ല എന്നത് അംഗീകരിക്കാൻ പറ്റില്ലല്ലോ..എങ്കിൽ ഒന്ന് നോക്കണമല്ലോ എന്ന് ഞാനും തീരുമാനിച്ചു. അങ്ങനെയൊരു വാശിപ്പുറത്തു ഞാൻ ഒരുപാട് ഫിലിംസ് കണ്ടുതുടങ്ങി. പിന്നെ എന്റെ ചില സുഹൃത്തുക്കളുടെ സംരംഭങ്ങളിൽ ഞാൻ അസിസ്റ്റ് ചെയ്തു ,  റോബി തങ്കച്ചൻ എന്നെ ക്യാമറാമാനിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു . പിന്നെ ഇവിടെ കുറച്ചു നാടകങ്ങൾ ഒക്കെ ചെയ്യുമായിരുന്നു. കോളജ് കാലത്തു മലയാള മനോരമ യുവ ഷോർട്ട് ഫിലിമിൽ എൻട്രികൾ ഒക്കെ അയച്ചിട്ടുണ്ട്. ഡിജിറ്റൽ ക്യാമറയിൽ ഷൂട്ട് ചെയ്താണ് അയച്ചിട്ടുള്ളത്. അങ്ങനെ അന്നേ ഇതിനോടൊക്കെ ഒരു താത്പര്യം ഉണ്ടായിരുന്നു.

രാമലീല സംവിധാനം ചെയ്ത അരുൺഗോപി സാറിനെ ഞാൻ ചെയ്ത ആട്ടം കൊണ്ട് കാണിച്ചിരുന്നു. പുള്ളിക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. പുള്ളിയാണ് ഫെഫ്ക ഷോർട്ട് ഫിലിമിൽ അയക്കാൻ സജസ്റ്റ് ചെയ്തത്. പ്രൈസ് ഒന്നും കിട്ടിയില്ല എങ്കിലും ഇങ്ങനെ ചില വിദഗ്ധരുടെ അഭിപ്രായങ്ങൾ കേൾക്കാനും അറിയാനും സാധിച്ചു, അവരുടെ പ്രശംസകൾക്കു പാത്രമാകാനും സാധിച്ചു

Sunday Funday
Production Company: Porotta Entertainment
Short Film Description: Only day for relaxation and fun for an employee wil be sunday..its the most awaited day in a week for all who works.. here team porotta comes up with a funny realistic way of that.. it’s a zero budget short film.
Producers (,): Team porotta
Directors (,): Gokul Karthikeyan
Editors (,): Gokul Karthikeyan
Music Credits (,): Youtube
Cast Names (,): Deepu-Vivek krishnan
Kuttan-Sarath Kumar
Kanaran uncle-Nandakumar
Shyam -Ajin ashok
Shyam & deepu friend-Ganesh G Nair
Chettayi-Sravan Chirayinkeezhu
Chetayis brother -Naveen Ashok
Nithin-Bipinraj
Genres (,): Realistic comedy
Year of Completion: 2021-05-06

Advertisement

 6,028 total views,  4 views today

Continue Reading
Advertisement
Comments
Advertisement
SEX6 hours ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment7 hours ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment7 hours ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment7 hours ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment7 hours ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment8 hours ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy8 hours ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment9 hours ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured9 hours ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured9 hours ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment11 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy11 hours ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX4 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX3 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment7 hours ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment12 hours ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket2 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment3 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment5 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment6 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »