fbpx
Connect with us

Entertainment

ശിവാജി എന്ന സിനിമയും സിനിമ കാണൽ ജീവിതത്തിലെ മറക്കാനാകാത്ത സംഭവവും

Published

on

Suniel Kuttan

ശിവാജി എന്ന സൗത്ത് സെൻസേഷൻ ബ്ലോക്ക്‌ ബസ്റ്റർ ചിത്രം ഇറങ്ങിയിട്ട് ഇന്നേക്ക് 15 വർഷം തികയുകയാണ്. പടത്തിന്റെ വിശേഷങ്ങളൊക്കെ പ്രത്യേകം പറയാതെ തന്നെ നിങ്ങൾക്കൊക്കെ അറിയാമല്ലോ. പക്ഷേ ശിവാജിയെകുറിച്ചാലോചിക്കുമ്പോൾ എന്റെ സിനിമകാണൽ ലൈഫിലെ ഒരു പ്രത്യേക സംഭവമാണ് ഓർമ്മവരുന്നത്. കുറച്ചു ഓർമ്മകൾ ഉള്ളതിനാൽ അല്പം ഡീറ്റെയിലായാണ് പോസ്റ്റ്‌ എഴുതിയിട്ടുള്ളത്, സമയം കണ്ടെത്തി വായിക്കാൻ ശ്രമിച്ചാൽ നല്ലത്.

ഇത് നടക്കുന്നത് ദുബായിലെ ജബൽ അലി എന്ന സ്ഥലത്താണ്.ദുബായ് പോർട്ട്‌ അതോറിറ്റി(DPA)യുടെ കീഴിലുള്ള ഈ ഫ്രീ സോൺ ഏരിയയിൽ ഡോണിയ സിനിപ്ലെക്സ് എന്ന പേരിലുള്ള നാലു തിയേറ്റർ സമുച്ചയമാണ് അന്ന് ഉണ്ടായിരുന്നത്.രണ്ടു വലുതും രണ്ടു ചെറുതുമായ ഈ തിയേറ്ററുകളെല്ലാം ഡി ടി എസ് ശബ്ദസംവിധാനത്തിലുള്ളതാണ്.നാലിലും പല ഭാഷയിലുള്ള പടം റിലീസ് ആവുമായിരുന്നു.പടം തുടങ്ങുന്നതിനു അരമണിക്കൂർ മുൻപ് അതാതു ക്യാമ്പുകളിലേക്ക് തിയേറ്റർ അധികൃതർ തന്നെ ഏർപ്പെടുത്തിയ ബസ് വരുകയും ആളുകളെ കേറ്റി കൊണ്ടുപോകുകയും തിരിച്ചു കൊണ്ടുവിടുകയും ചെയ്യുന്ന ഒരു സിസ്റ്റം ഇവിടെ ഉണ്ടായിരുന്നു. സത്യത്തിൽ ഇത് ഒരു നല്ല കാര്യം തന്നെയായിരുന്നു.കാരണം പടം കാണാനുള്ള കാശ് മാത്രം കൈയിൽ കരുതിയാൽ മതിയല്ലോ യാത്ര ഫ്രീ അല്ലെ.

ഇനി ഈ കഥയിലെ ഹീറോ എന്നത് എന്റെ ബെസ്റ്റ് ഫ്രണ്ട്സിലൊരാളായ തോമസ് അലക്സ്‌ എന്ന വ്യക്തിയാണ്.സിനിമാപ്രാന്തനായ എനിക്കു ഗൾഫിൽ പോയപ്പോൾ കിട്ടിയ മറ്റൊരു സിനിമപ്രേമി എന്ന് ഇങ്ങേരെ ചുരുക്കിപറയാം.കമ്പനിയിലെ ഡ്രൈവർ ആയിരുന്ന പുള്ളിയെ അച്ചായൻ എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്.മമ്മൂക്കയുടെയും രജനിയുടെയും കടുത്ത ആരാധകൻകൂടിയായ പുള്ളിക്ക് സിനിമയിലെ ചിലരുമായും അടുപ്പമുണ്ടായിരുന്നു.അതുപോലെ ഈ തിയേറ്ററിലെ ഓപ്പറേറ്റർ അങ്ങേരുടെ ഫ്രണ്ട് ആയിരുന്നു അതുകൊണ്ട് തിയേറ്റർ അപ്ഡേറ്റ്സ് എല്ലാം ഞങ്ങൾക്ക് ആദ്യം അറിയാൻ സാധിക്കുമായിരുന്നു. പടത്തിനൊക്കെ പോയാൽ സൗണ്ട് കുറവായി തോന്നിയാൽ അപ്പൊ തന്നെ അച്ചായൻ അങ്ങേർക്ക് നിർദ്ദേശങ്ങൾ നൽകും, അതൊക്കെ ഒരു രസമായിരുന്നു.ബിഗ്ബി സിനിമക്ക് സൗണ്ട് കൂട്ടി കാണാൻ വേണ്ടി പുള്ളിയോട് നേരത്തെ തന്നെ പറഞ്ഞു വെച്ച് ഞാനും അച്ചായനും രണ്ടാമതും വർക്കിംഗ്‌ ദിവസം പോയിട്ടുണ്ട്.അവർ തമ്മിൽ അങ്ങനെയൊരു സുഹൃത്ത്ബന്ധമാണ്.

Advertisement

 

അങ്ങനെ ശിവാജി റിലീസ് ആവുകയാണ്.റഹ്മാൻ സാറിന്റെ പാട്ടൊക്കെ കേട്ട് ത്രില്ലടിച്ചു നില്ക്കാണ് എല്ലാരും. ഈ പടത്തിനാണെങ്കിൽ പ്രതീക്ഷക്ക് വക നൽകുന്ന ഒന്നല്ല പല കാരണങ്ങൾ ഉണ്ടുതാനും.ക്യാമ്പിലെ ഒരു ജംഗ്ഷനിലാണ് പടത്തിന്റെ പോസ്റ്റർ ഒട്ടിക്കാറുള്ളത്.ശിവാജി തീയേറ്റർ റിലീസും ദർശനവും ഗംഭീരമാക്കാൻ ഞങ്ങൾ നേരത്തെ തന്നെ തീരുമാനിച്ചു. അച്ചായൻ അതൊന്ന് കൊഴുപ്പിക്കാൻ ഒരു വലിയ മാല ദുബായ് സിറ്റിയിൽ പോയി ഒപ്പിച്ചു കൊണ്ടുവന്നു. ആ കോംപ്ലക്സിലെ രണ്ടു തിയേറ്ററിൽ ആദ്യമായി ഒരു ചിത്രം റിലീസ് ചെയ്യുന്നത് ശിവാജിയാണ്.എന്തായാലും സ്ക്രീൻ 1 ലെ പോസ്റ്ററിലെ രജിനിക്ക് മാലയിടാൻ ഞങ്ങൾ ഉറപ്പിച്ചു. രാത്രി പന്ത്രണ്ടു മണിക്ക് ശേഷം ആരും കാണാതെ വേസ്റ്റോക്കെ ഇടുന്ന വലിയ ടിന്നിനു മുകളിൽ കഷ്ടപെട്ട് കയറി ഞാൻ മാലയിട്ടു ഒപ്പം ‘All Kerala Rajini Fans’ എന്ന് ഒരു ബോർഡും എഴുതിയിട്ടു.(രജനിക്ക് Rajni അതോ Rajini എന്നാണോ സ്പെല്ലിങ് എന്ന് എഴുതുമ്പോൾ പെട്ടന്ന് കൺഫ്യൂഷൻ ആയത് എനിക്കു ഇന്നും ഓർമയുണ്ട് 😁).

ആ ക്യാമ്പിന്റെ ചരിത്രത്തിൽ അങ്ങനെ ഒരു മാലയിടക്കം അതുവരെ ഉണ്ടായിട്ടില്ല എന്നാണ് ഹോട്ടലിലെ ഒരു സിനിമ പ്രേമിയായ അമ്മാവൻ പറഞ്ഞത്. രാവിലെ പോസ്റ്റർ കാണുന്ന ഓരോരുത്തരുടെയും മുഖത്തെ എക്സ്പ്രഷൻ പ്രത്യേകിച്ച് തമിഴരുടെ കാണാൻ ഞാൻ അവിടെയൊക്കെ ചുറ്റിപറ്റി നിന്ന് കമ്പനിയിൽ ഒരു മണിക്കൂർ വൈകിയാണ് പോയത്.അധികപക്ഷം ആളുകൾക്കും ഒരു wow ഫീൽ പോസ്റ്ററിൽ നോക്കുമ്പോൾ ഉണ്ടായിരുന്നു.ആ ദിവസം രാത്രിയോടെയാണ് ഫസ്റ്റ് ഷോ തുടങ്ങുന്നത്. അതിനായി വെയ്റ്റിംഗ് ആയിരുന്ന ഞങ്ങൾക്ക് മുന്നിൽ മറ്റൊരു പ്രശ്നം അലട്ടിയിരുന്നു.

സാധാരണ പടം വരുമ്പോൾ ഉള്ള ടിക്കറ്റ് റേറ്റ് അന്ന് 15 ദിർഹം ആയിരുന്നു പക്ഷേ ശിവാജിക്ക് അന്ന് അത് 25 ആക്കി. പോസ്റ്ററിൽ പ്രത്യേകം അവർ എഴുതുകയും ചെയ്തിരുന്നു.ഈ കാര്യം രാത്രി തന്നെ ഞങ്ങൾ ചർച്ച ചെയ്തു. ഇത് ഒരു പ്രശ്നം ആണല്ലോ എന്നൊക്കെ സംസാരിച്ച് അല്പം ആശങ്കയോടെയാണ് ഉറങ്ങാൻ പോയത്. കാരണം 25 ദിർഹം അന്ന് വലിയ തുകതന്നെയായിരുന്നു. എന്തായാലും തോമസ് അച്ചായൻ രാവിലെ നേരെ തന്റെ ഓപ്പറേറ്റർ ഫ്രണ്ടിനെ വിളിച്ചു.പ്രിന്റ് ലിമിറ്റഡ് ആയതുകൊണ്ടോ റേറ്റ് കൂടുതലായതോ മറ്റോ ആണ് ഇങ്ങനെ ടിക്കറ്റ് റേറ്റ് കൂട്ടിയത് എന്ന് പുള്ളി മറുപടി നൽകി. അന്നേരം അച്ചായൻ നമ്മുടെ നടൻ സുകുമാരൻ സ്റ്റൈലിൽ ‘എന്റെ കുഞ്ഞേ ഇത് ജബൽ അലിയാണ്, ഈ ഇൻഡസ്ട്രിയൽ ഏരിയയിൽ എൺപത് ശതമാനം ആളുകളും ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവരും, ഞങ്ങൾ ഈ പടം എന്തായാലും കാണും, അതുപോലെ ചില രജനി ഫാൻസും വരും പക്ഷേ എല്ലാവർക്കും ഈ ടിക്കറ്റ് റേറ്റ് ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല.അവർ സിഡിയിൽ കാണാൻ കാത്തിരിക്കും അന്നേരം പടം കാണാൻ തിയേറ്ററിൽ ആളില്ല എന്ന് പറഞ്ഞു മോങ്ങരുത് ‘.
(അന്നൊക്കെ പടം ഇറങ്ങി മൂന്നു നാലു ദിവസം കഴിഞ്ഞാൽ തിയേറ്റർ പ്രിന്റ് അവിടെ കടകളിൽ കിട്ടുമായിരുന്നു )

Advertisement

ഏകദേശം ഉച്ചകഴിഞ്ഞപ്പോൾ അച്ചായൻ എന്റെ ഫോണിലേക്കു വിളിച്ചു. നീ ഒന്ന് പുറത്തു വന്നേ എന്നും പറഞ്ഞു. നേരിൽ കണ്ടപ്പോൾ പുള്ളിക്ക് ഭയങ്കര സന്തോഷം.കുട്ടൻ കുഞ്ഞേ സംഗതി അവിടെ വിഷയമായെടാ, അവൻ ഞാൻ പറഞ്ഞ ഈ കാര്യം തീയേറ്റർ മാനേജരോട് അറിയിച്ചു അവർ അവസാനം മാക്സിമം അവർക്ക് നഷ്ടം ഇല്ലാത്ത രീതിയിൽ റേറ്റ് കുറക്കാം എന്ന് പറഞ്ഞത്രെ എന്ന്.

അല്പം കഴിഞ്ഞു ക്യാമ്പിൽ പോയ അച്ചായൻ കണ്ടത് പോസ്റ്ററിൽ ടിക്കറ്റ് ചാർജ് 20 ദിർഹം. അതായത് 5 രൂപ അവർ കുറച്ചു.അങ്ങനെ തോമസ് അച്ചായൻ രജനി ഫാൻസിനും നിഷ്പക്ഷ സിനിമ ആരാധകർക്കും വേണ്ടി 5 ദിർഹം ഡിസ്‌കൗണ്ട് നൽകാൻ കാരണഭൂതനായി ഒപ്പം ഇതിനൊക്കെ സാക്ഷിയായി ഞാനും.
അങ്ങനെ ശിവാജി ഞങ്ങൾ ഡബിൾ ഹാപ്പിയിൽ നിറഞ്ഞ സദസിൽ വലിയ ഹർഷാരാവങ്ങളോടെ കണ്ടു രസിച്ചു. അല്പം തിരക്കില്ലാത്ത ദിവസം ഒരു തവണ കൂടി ശിവജിക്ക് ഞങ്ങൾ പോയി. ഇന്ന് ആ തീയേറ്ററുകൾ ഇല്ല.2012 ൽ നൻപൻ എന്ന പടമാണ് ഞാൻ അതിൽ അവസാനമായി കണ്ടത്. ഇവിടുത്തെ ഗവണ്മെന്റ് ക്യാമ്പിലും മറ്റും ഇന്റർനെറ്റ്‌ ലഭ്യത ഉപഭോക്താക്കൾക്ക് കൂടുതലാക്കി മാറ്റിയപ്പോൾ തിയേറ്ററിൽ ആളുകൾ പോവാതായി. അങ്ങനെ അത് പൂട്ടേണ്ടി വന്നു.

ജീവിതത്തിലെ വലിയൊരു നൊസ്റ്റാൾജിയ ഈ തീയേറ്റർ കോംപ്ലക്സ് ഞങ്ങൾക്ക് തന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ജൂൺ 15 ശിവാജിയോളം തന്നെ ഡോണിയ സിനിപ്ലെക്സും മനസ്സിൽ ഗൗരവവും സന്തോഷവുമായ ഒരുപാട് ഓർമ്മകൾ സമ്മാനിക്കുകയാണ്.

 1,308 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment26 mins ago

പാപ്പൻ വൻ വിജയത്തിലേക്ക്, പത്തുദിവസത്തെ കളക്ഷൻ ഞെട്ടിക്കുന്നത്

article42 mins ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

Entertainment1 hour ago

“ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?” ആരാധകന്റെ ചോദ്യത്തിന് ഉണ്ണിയുടെ തഗ് മറുപടി

Entertainment1 hour ago

‘ചിത്രത്തിൽ പരാമർശിക്കാത്ത ചിലത് !’, പാപ്പന്റെ തിരക്കഥ നിർവഹിച്ച ആർ ജെ ഷാൻ ന്റെ കുറിപ്പ്

Entertainment2 hours ago

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ തല്ലുമാലക്ക്

Entertainment2 hours ago

‘ഫഹദ് ഹീറോൺഡ്രാ ഹീറോ’, പിറന്നാളാശംസകൾ ബ്രോ

Entertainment2 hours ago

“അതിനുശേഷം സിനിമ കാണുമ്പോൾ കരയാൻ തോന്നിയാൽ കരയാതെ ഇരുന്നിട്ടില്ല”

Entertainment2 hours ago

ധാരാവി ഒഴിപ്പിച്ച നായകനും നാസയ്ക്കു സോഫ്റ്റ് വെയർ ഉണ്ടാക്കികൊടുത്ത നായകനും ഓർത്തുകാണില്ല, നാളെ ഇതൊക്കെ മണ്ടത്തരങ്ങൾ ആകുമെന്ന്

Entertainment3 hours ago

ബലാത്സംഗത്തെക്കുറിച്ചും സമൂഹത്തിന്റെ പ്രതികരണങ്ങളെക്കുറിച്ചും അവതരിപ്പിക്കുന്ന ശക്തമായ സിനിമ

Featured3 hours ago

കടുവയും തന്ത പുരാണവും

Entertainment3 hours ago

“അടുത്ത സിനിമ ലോകോത്തരനിലവാരത്തിൽ” ശരവണൻ മുന്നോട്ടുതന്നെ

Entertainment4 hours ago

ദൃശ്യ വിസ്മയങ്ങളുടെ ഒരു മഹാസമ്മേളനം തന്നെ പൊന്നിയിൻ സെൽവൻ കാഴ്ചവെക്കും

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment18 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment18 hours ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »