Connect with us

Featured

മമ്മൂക്ക @ 70 – നടനകലയിലെ അതിശയപ്പിറവിക്കാരൻ

നമ്മുടെ ദൃശ്യസാക്ഷരതയെ അഭിമാനം കൊളളാൻ പറ്റുന്ന ഒന്നാക്കി തീർത്തത് സിനിമ എന്ന ദൃശ്യമാധ്യമം തന്നെയാണ്. ഈ മാധ്യമത്തിൽ നിന്നും തിളക്കത്തിൻ്റെ ആവരണം തിരോഭവിക്കാൻ

 151 total views

Published

on

Sunil Ce എഴുതിയത്

മൊബൈൽച്ചിത്രത്താഴ് /
മമ്മൂക്ക
@
70
o
നടനകലയിലെ
അതിശയപ്പിറവിക്കാരൻ
o
നമ്മുടെ ദൃശ്യസാക്ഷരതയെ അഭിമാനം കൊളളാൻ പറ്റുന്ന ഒന്നാക്കി തീർത്തത് സിനിമ എന്ന ദൃശ്യമാധ്യമം തന്നെയാണ്. ഈ മാധ്യമത്തിൽ നിന്നും തിളക്കത്തിൻ്റെ ആവരണം തിരോഭവിക്കാൻ അനുവദിക്കാത്ത ചില നടനശരീരങ്ങളുണ്ട്. നടനം എന്ന വിശേഷാധികാരത്തെ ഏറ്റവും ഗൗരവമായി വിനിയോഗിക്കുന്നതാര് എന്ന ചോദ്യത്തിന് മിക്കവാറും ലഭിക്കുക ഒരേ ഒരുത്തരമാണ് – മമ്മൂട്ടി. അഭിനയകല എന്ന സത്യത്തെ തിന്മയുടെ ഉച്ചവിരുന്നുകളിൽ നിന്നും മോചിപ്പിക്കുകയും കൃത്രിമ യുക്തികൊണ്ട് വഞ്ചിക്കപ്പെടാൻ സാധ്യതയുള്ള അതിൻ്റെ എല്ലാ വാതായനങ്ങ ളെയും സൂക്ഷിച്ച് അടയ്ക്കുകയും തുറക്കുകയും ചെയ്തു എന്ന ഒറ്റ കാരണത്താലാണ് മമ്മൂട്ടി എന്ന നടനശരീരം വിരസതയിൽ വീഴാത്ത വ്യക്തിത്വമൂല്യമായി
ഇന്നും നിലനിൽക്കുന്നത്. വ്യക്തിത്വ ശുചിത്വം നഷ്ടപ്പെട്ട കലാമേഖലയാണ് സിനിമ എന്നൊക്കെ നാം നിരന്തരം ആക്ഷേപിക്കുമ്പോൾ അതിനെ ചെറുക്കുന്നസ്വതന്ത്രശരീരമായി ഇന്നും മലയാളസിനിമയുടെ ജാതകം തിരുത്തിക്കുറി ക്കുകയാണ് മമ്മൂട്ടി. സിനിമയിലെ കാപട്യങ്ങളുടെ ചിറകിൻകീഴിൽ അഭയം പ്രാപിക്കാൻ വിസമ്മതിക്കുന്ന ഒരാളുടെ നടനജീവിതത്തെഅഴിച്ചു നോക്കാൻ ചില പ്രത്യേകതരം ടൂളുകൾ ആവശ്യമായിത്തീരുന്നത് മമ്മൂട്ടി എന്ന നടനെ കുറിച്ച് എഴുതുമ്പോൾ മാത്രമാണ്.ഒരു പ്രത്യേക തരം ശരീരഭാഷയെ ശപഥപൂർവ്വം സൃഷ്ടിക്കാൻ ശ്രമിച്ച ഒരാളെ നടനകലയിലെ അതിശയിപ്പിറവിക്കാരൻ എന്നല്ലാതെ മറ്റെന്തു വിളിക്കും.

പ്രേക്ഷകൻ ഒരു മാനസിക മീറ്റർ അകലത്തിൽ പോലും നിർത്തിയിട്ടില്ലാത്ത നടനും മമ്മൂട്ടി തന്നെയായിരിക്കും. നടന വേഗതയുള്ള ഒരു ആധികാരികതയുടെ ശബ്ദകോശത്തിൽ നിന്നുവരുന്ന ഒരു അഭിനയഭാഷ സിനിമാ കലയുടെ മൊത്തം ഉളളടക്കത്തെ ഇല്യൂമിനേറ്റ് (illuminate) ചെയ്യുമെന്നതിൻ്റെ സാക്ഷ്യം കൂടിയാണീ നടൻ. ഈ നടനശരീര ത്തിൻ്റെ അന്തരീക്ഷ വിശാലതയിലേക്കൊന്നും കടക്കാനുള്ള യോഗ്യതാപരീക്ഷ ജയിച്ചൊരാളല്ല ഞാൻ. എങ്കിലും അഭിനയകലയിലെ ‘ധൈഷണിക ശരീരം’ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കാതലുള്ള ഒരു മനുഷ്യനെ ഭാഷയുടെ തളികയിൽ വെയ്ക്കാൻ ഞാൻ ഇഷ്ടപ്പെടു-
ന്നു. അസംഖ്യം രീതിയിൽ സൗന്ദര്യം ഉൽപാദിപ്പിക്കുന്ന ഒരു കലയാണ് സിനിമയെന്ന് ശരീരഭാഷ കൊണ്ട് തെളിയിച്ച ഒരാൾക്കുള്ള അസൈദ്ധാന്തിക അർച്ചനയാണ് ഈ വരിയിട്ടെഴുതലുകൾ.
o
എഴുപതാം
ഇയർ ബുക്കും മലയാളിയുടെ
കാഴ്ചാശീലങ്ങളും !

മമ്മൂട്ടി എന്ന നടനശരീരത്തിൻ്റെ അതിർത്തി വലയം മാറ്റി വരച്ച ചില സിനിമകളിലൂടെ സഞ്ചരിച്ചാൽ ഈ ചലച്ചിത്ര ശരീരത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയം എളുപ്പത്തിൽ നമുക്ക് ബോദ്ധ്യമാകും. ബൗദ്ധിക വ്യക്തിത്വം എന്ന ടാഗ് ലൈനായിരിക്കണം മമ്മൂട്ടി എന്ന നടനെ ജബ്ബാർ പട്ടേൽ എന്ന സംവിധായക –
നിൽ എത്തിച്ചത്. ദേശീയ / അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ ഡോ. ബി.ആർ. അംബേദ്കറുടെ ബയോപിക് ചിത്രത്തിൽ അംബേദ്കറായി വേഷമിട്ടത് മമ്മൂട്ടിയാണല്ലോ. ഭരണഘടനാശിൽപിയായ
ഒരാളുടെ ജീവിതത്തെ തിരയിടത്തിൽ പകർത്തിക്കാട്ടാൻ ഇന്ത്യയിലെ എത്രയോ നടൻമാർ ആഗ്രഹിച്ചിട്ടുണ്ടാകും. പക്ഷെ ജബ്ബാർ പട്ടേൽ എന്ന സംവിധായകൻ്റെ കോർണിയലുകൾ തിരഞ്ഞിറങ്ങിയത് മമ്മൂട്ടി എന്ന തിരസ്വത്വത്തെയാണ്. ഇത്രയും ഗൗരവമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ആളാണോ ഹാസ്യത്തിൻ്റെ പ്രാക്ടീഷ്ണറായി തിര വിവർത്തനം നടത്തിയതും മേക്ക് ഓവറുകൾ സാധ്യമാക്കി
യതുമെന്ന ചോദ്യം ചോദിക്കാത്ത നോൺ- മലയാളികൾ ഉണ്ടോ ? ഈവിധം എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന ഒരു തിരഭാഷയായി രൂപമെടുത്ത ആ ശരീരം തന്നെയാണ് കോട്ടയം കുഞ്ഞച്ചനിലേയും പ്രാഞ്ചിയേട്ടനിലെയും രാജമാണിക്യത്തിലെയും തുറുപ്പുഗുലാനിലെയും അഴകിയ രാവണനിലെയും കോമിക് കഥാപാത്രങ്ങളെ മോൾഡു ചെയ്യപ്പെടാൻ നിന്നു കൊടുത്തത്. ചലച്ചിത്രകാരൻ്റെ പ്രമേയത്തിൽ ഉരുകിച്ചേരുന്ന ഒരാൾക്കേ ഇത്തരത്തിലുള്ള മേക്ക് ഓവറുകൾ അനായാസം രൂപപ്പെടുത്താനാവൂ. എല്ലാ ദൃശ്യവിമർശകരും മമ്മൂട്ടിക്കു മേൽ കെട്ടിവെച്ച ഒരു ഗൗരവ സൗന്ദര്യബോധത്തിൽ സറ്റയറിൻ്റെ പുതിയൊരു ക്രമം ആരോപിക്കാൻ കൂടി മമ്മൂട്ടി നിന്നു തരുന്നതിനെയും നമുക്ക് ഗവേഷണ വിധേയമാക്കേണ്ടതുണ്ട്.

ഇതിൽ സിനിമ എന്നമാധ്യമം വെച്ചു നീട്ടുന്ന ഒരു സാംസ്കാരിക ഉടമ്പടി തിരി നീട്ടിയെത്തുന്നുണ്ട്. നടനഭാഷയെ വ്യക്തിപരമായ ആധികാരികതയാക്കി മാറ്റുന്ന ഒരാൾക്ക് ആശയങ്ങളുടെ അറിയപ്പെടുന്ന പൊതുമണ്ഡലമൊരുക്കാൻ ഒരേ സമയം സറ്റയറിൻ്റെയും ഗൗരവഭാവങ്ങളുടെയും മാതൃകയിലേക്ക് എത്തിച്ചേരേണ്ടി വരും. ഇവിടെ നടനഭാഷ ഐതിഹ്യത്തിലെ അത്ഭുതമാണ്. അതിൻ്റെ വ്യക്തമായ ഒരു ഉദാഹരണമാണ് “പേരൻപ്”. ഓട്ടിസം ബാധിച്ച പുത്രിയുടെ സുരക്ഷിതമായ ഭാവിക്കായി സ്വന്തം ജീവിതം കറന്നു വയ്ക്കുന്ന പേരമ്പിലെ പിതൃ വേഷം ഈ മേക്ക് ഓവറിൻ്റെ ഏറ്റവും കരുത്തുറ്റ ഉദാഹരണമാണ്. ‘എക്സ്ട്രാ പുരുഷത്വ’മുള്ള നടനാണ് മമ്മൂട്ടി.

സഹോദരബന്ധവും സഹോദരസ്നേഹവും ഒരു അവ്യവസ്ഥയായി മാറിയ കാലഘട്ടത്തിൽ അഥവാ ആ അവസ്ഥ മൂർച്ഛിക്കുന്ന പ്രതിസന്ധിയായി തീരുമ്പോൾ മലയാളിക്ക് ഓർക്കാനും വൈകാരിക ഉണർവ് സൃഷ്ടിക്കാനും കളം തീർക്കുന്ന ചില സിനിമകളെ കൂടി ഓർത്തെടുക്കേണ്ടതുണ്ട്. അവയിൽ സാഹോദര്യത്തിൻ്റെ വസ്തുനിഷ്ഠമായ ആത്മനിഷ്ഠതകളാണുള്ളത്. അവിടെ നടനഭാഷ ഒരു ചട്ടക്കൂടല്ല. മറിച്ച് അത് സഹോദരബന്ധത്തിൻ്റെ പ്രതിപാദന സ്വാതന്ത്ര്യമാണ്. സഹോദരബന്ധം ഒരു വിനാശത്തിലേക്ക് കത്തിത്തീരുമെന്ന പേടി ഉണർന്നെത്തുമ്പോൾ മധുരരാജയിലെയും വല്യേട്ടനിലെയും ഹിറ്റ്ലറിലെയുമൊക്കെ മമ്മൂട്ടി സാഹോദരഭാവത്തിൻ്റെ അനുകരിക്കാവുന്ന ഭാഷ്യങ്ങൾ കൊണ്ട് നമ്മെ തൃപ്തിപ്പെടുത്തുന്നു. സംഭാഷണ ഗാംഭീര്യത്തിൻ്റെ മുഴക്കത്തിനും സിനിമയിൽ
വലിയ സാധ്യതയാണുള്ളതെന്ന് തെളിയിക്കുന്ന ചില ചിത്രങ്ങൾ മൾട്ടി ഫിലിം രചന എന്ന സങ്കേതത്തിന് വലിയ വാതായനങ്ങൾ തുറന്നുകൊടുത്തപ്പോൾ അതിനെ സത്യസന്ധമായി കൈകാര്യം ചെയ്ത നടനും
മമ്മൂട്ടിയാണ്. ദി കിംഗും ദി കിംഗ് ആൻറ് ദി കമ്മീഷണറും ഇംഗ്ലീഷ് / മലയാള മാസ് ഡയലോഗുകൾ കൊണ്ട് ശ്രദ്ധ നേടിയവയാണ്.

മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ എല്ലാ സിനിമകളും നടനഭാഷയുടെ അവസ്ഥയാണ്.
അതിൽ എല്ലാ മാനുഷിക താൽപര്യങ്ങളുമുണ്ട്. മനുഷ്യനെ സംബന്ധിക്കുന്ന സകലതും അതിലുണ്ട്. അത് അനേകം മനുഷ്യഭാഷകളെ പഠിക്കുന്ന ഒരു പുരുഷ ഭാഷയാണ്. നടനഭാഷയെ സംബന്ധിച്ച ചോദ്യങ്ങൾക്ക് എതിർവശം നിൽക്കുന്നത് മമ്മൂട്ടി എന്ന ഉത്തരമല്ല, മറിച്ച് കഥാപാത്രം എന്ന അർത്ഥമാണ്. മമ്മൂട്ടി എന്ന നടനശരീരത്തെ താരശരീരമാക്കി മാറ്റുന്ന ഫയർബ്രാൻഡ് പൊലീസ് വേഷങ്ങൾ ഇത്തര
ത്തിലുള്ള ഒരു ദൃശ്യദർശനമാണ് പകർന്നു നൽകുന്നത്.ദി ട്രൂത്തിലും ദി ഗോഡ്മാനിലും
രാക്ഷസരാജാവിലും ഇങ്ങേയറ്റം ഉണ്ടയിലും നാം കാണുന്നത് ഒരു നിയമ സംരക്ഷണ രക്ഷക ശരീരഭാഷയാണ്. സാധാരണ മനുഷ്യരുടെ സാധാരണ/ അസാധാരണ പ്രശ്നങ്ങളുടെയുള്ളിലെ അർത്ഥശക്തിയുടെ ആശയപരമായ നീട്ടിക്കൊണ്ടുപോകലാണ് മമ്മൂട്ടി കൈകാര്യം ചെയ്തിട്ടുള്ള പൊലീസ്
വേഷങ്ങൾ. മമ്മൂട്ടി കേരളത്തിൻ്റെ ഒരു സാംസ്കാരിക ആകൃതിയാണ്. ഈ എഴുപതാം ഇയർ ബുക്ക് പിറക്കുമ്പോൾ അതിൽ വേരുറച്ചു കിടക്കുക മലയാളിയുടെ കാഴ്ചാശീലങ്ങൾ കൂടിയാണെന്നതിൽ ഒരു തർക്കവുമില്ല.
o
പലതായി
വായിക്കപ്പെടുന്നൊരാൾ
o
ഒരു നടന ശരീരങ്ങളും തൽക്ഷണ സാക്ഷാത് ക്കാരങ്ങളല്ല. അവർ പർവതങ്ങളായി ഉയരാൻ എടുത്ത ഒരു കാലഗതിയുണ്ട്. അത്തരം ഒരു നടനജീവിതത്തെ കുറിച്ച് ഇപ്പോൾ പലതായി വായിക്കപ്പെടുമ്പോൾ
അത് സൈറ്റ് ചെയ്യുക എന്നത് ഒരു ലിറ്റററിമര്യാദ കൂടിയാണ്. വായനയുടെ ആകാശത്തിൽ നക്ഷത്ര പ്രളയം തീർത്തഅത്തരം മൂന്ന് എഴുത്തുകൾ കൂടി ഉദ്ധരിക്കാൻ ഈ ലേഖകൻ ഇഷ്ടപ്പെടുന്നു.
o
ഒന്ന്
o
മോഹൻലാൽ
നിങ്ങളുടെ മമ്മൂക്ക എൻ്റെ ഇച്ചാക്ക എന്ന ശീർഷകത്തിൽ എഴുതിയ ഒരു ആത്മകഥാ
ക്കുറിപ്പിൽ മോഹൻലാൽ ഇങ്ങനെ എഴുതുന്നു – ” ഇന്ത്യയിൽ മറ്റേതെങ്കിലും ഭാഷയിൽ , ഇത്രയധികം കാലം ഇത്രയധികംസിനിമകളിൽ ഒന്നിച്ചഭിനയിച്ച രണ്ടു താരങ്ങളുണ്ടായിട്ടുണ്ടോ എന്നും സംശയമുണ്ടെനിക്ക്. എൻ്റെ ഓർമ്മയിൽ എതാണ്ട് അമ്പതിലധികം സിനിമകളിലെങ്കിലും ഞങ്ങളൊന്നിച്ച് അഭിനയിച്ചിട്ടുണ്ടാകും.
40 വർഷം , അമ്പതിലധികം സിനിമ എന്നൊക്കെ പറഞ്ഞാൽ ചെറിയ കാര്യമല്ലല്ലോ!”
– മോഹൻലാൽ / ദേശാഭിമാനി വാരാന്തം
o
രണ്ട്
o
എ. ചന്ദ്രശേഖർ
” കണിശതയുടെ മാതൃക ” എന്ന ലേഖനത്തിൽ എ .ചന്ദ്രശേഖർ എന്ന ചലച്ചിത്ര നിരൂപകൻ ഇങ്ങനെ എഴുതുന്നു –
‘ മമ്മൂട്ടി എന്ന നടൻ്റെ മലയാള സിനിമയിലെ ഏറ്റവും വലിയ സംഭാവന എന്തെന്നു ചോദിച്ചാൽ , കമ്പോള മുഖ്യധാരയും സമാന്തര ആർട്ട്ഹൗസും എന്നു വിഭജിക്കപ്പെട്ട മലയാളത്തിലെ രണ്ടു ധാരകളെ ആരോഗ്യകരമായി കൂട്ടിയോജിപ്പി
ച്ചതാണെന്നു പറയാം.’
– എ . ചന്ദ്രശേഖർ / കലാകൗമുദി
o
മൂന്ന്
o
ബിപിൻ ചന്ദ്രൻ
“മഹാനടൻ ” എന്ന ലേഖനം അഭിനയകലയുടെ ഈ ഓപ്പൺ യൂണിവേഴ്സിറ്റിയിലേക്കെത്താൻ സഹായിക്കുന്ന ഒന്നായിരുന്നു. അതിൽ
ബിപിൻ അവതരിപ്പിക്കുന്ന ഒരു നിരീക്ഷണം
ശ്രദ്ധേയമാണ്- ‘ വെറുമൊരു സിനിമാ ഭാഗ്യാന്വേഷി എന്നതിനപ്പുറം ചലച്ചിത്രം എന്ന
മാധ്യമത്തേയും അഭിനയകലയേയും സൂക്ഷ്മമായി പഠിക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥി എന്ന നിലയിലുള്ള ഗൗരവമുള്ള
ശ്രമങ്ങളാണ് മമ്മൂട്ടി എന്ന അഭിനയമോഹിയെ തുടക്കക്കാലത്ത് തന്നെ
എം. ടിയേയും കെ. ജി. ജോർജിനേയും പോലുള്ളവരുടെ ക്യാമ്പുകളിൽ എത്തിച്ചത്.’
– ബിപിൻ ചന്ദ്രൻ / മലയാളം ഓണപ്പതിപ്പ്.
ഒരു കിം .കി ഡുക്ക് ചിത്രം, ഒരു മൃണാൾ സെൻ ചിത്രം എന്നൊക്കെയുള്ള പരസ്യങ്ങൾ കാണുമ്പോൾ അതിൻ്റെ പിന്നിൽ ഉയിരെടുക്കുന്നത് പലതരം കലാതത്ത്വങ്ങളാണ്. ഒരു ജയറാം ചിത്രം ഒരു കുഞ്ചാക്കോ ബോബൻ ചിത്രം എന്നൊക്കെ പറയുമ്പോൾ അതിൽ നിന്ന് കലാതത്വത്തേക്കാൾ നാം പ്രതീക്ഷിക്കുന്നത് വിപണനതത്ത്വമായിരിക്കും. പക്ഷെ ഒരു മമ്മൂട്ടി ചിത്രം എന്ന പരസ്യമെത്തുമ്പോൾ
അതിൽ കലാതത്ത്വവും വിപണന തത്ത്വവും ഒരുപോലെ ഇടം പിടിക്കുന്നതു കാണാം. അങ്ങനെയാണ് ഈ മഹാനടൻ നടനകലയിലെ അതിശയപ്പിറവിക്കാരനായി
മാറുന്നത്.
o
കുറിപ്പുകൾ
o
ഒന്ന്
o
നിങ്ങളുടെ മമ്മൂക്ക
എൻ്റെ ഇച്ചാക്ക
– മോഹൻലാൽ
(ദേശാഭിമാനി വാരാന്തപ്പതിപ്പ് / 2021
സെപ്തംബർ 5 ഞായർ )
രണ്ട്
o
കണിശതയുടെ മാതൃക
-എ. ചന്ദ്രശേഖർ
(കലാകൗമുദി വാരിക / 2021 സെപ്റ്റംബർ
05-12)
മൂന്ന്
o
മഹാനടൻ
– ബിപിൻ ചന്ദ്രൻ
(സമകാലിക മലയാളം വാരിക ഓണപ്പതിപ്പ്)
സപ്തതി കുറിപ്പ്
സെപ്റ്റംബർ / 07/ 2021
സുനിൽ. സി.ഇ

Advertisement

 152 total views,  1 views today

Advertisement
cinema13 hours ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment14 hours ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment2 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized7 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Advertisement