fbpx
Connect with us

പെൺശരീരത്തിൻ്റെ ഹാസ്യാഖ്യാനങ്ങൾ

ശരീരം ഭാഷയുടെ രൂപീകരണ മണ്ഡലമാണ്. അവിടുത്തെ ലിപികളാണ് ആംഗ്യചലനങ്ങൾ.അതിനെ പുതിയ ഭാഷയുടെ ചാരുതയാൽ നിലനിർത്തുന്ന ചില ഹാസ്യതാര ശരീരങ്ങളുണ്ട്. ഹാസ്യശരീരത്തിൻ്റെ ജെൻഡർ കള്ളിപ്പെടുത്തുന്നതിനെ തെറ്റിദ്ധരിക്കാനും വിമർശിക്കാനും മാത്രം ഒരുമ്പെടുന്ന ഒരുദൃശ്യഭാഷാ സംസ്കാരം

 159 total views,  2 views today

Published

on

Sunil Ce

പെൺശരീരത്തിൻ്റെ ഹാസ്യാഖ്യാനങ്ങൾ

ശരീരം ഭാഷയുടെ രൂപീകരണ മണ്ഡലമാണ്. അവിടുത്തെ ലിപികളാണ് ആംഗ്യചലനങ്ങൾ.അതിനെ പുതിയ ഭാഷയുടെ ചാരുതയാൽ നിലനിർത്തുന്ന ചില ഹാസ്യതാര ശരീരങ്ങളുണ്ട്. ഹാസ്യശരീരത്തിൻ്റെ ജെൻഡർ കള്ളിപ്പെടുത്തുന്നതിനെ തെറ്റിദ്ധരിക്കാനും വിമർശിക്കാനും മാത്രം ഒരുമ്പെടുന്ന ഒരുദൃശ്യഭാഷാ സംസ്കാരം ഇപ്പോഴും നിലനിൽ നിൽക്കുന്നതിനാൽ പെൺശരീരത്തിൻ്റെ
ഹാസ്യാഖ്യാന കലയെ കുറിച്ച് ചില വിചാരങ്ങൾ അനിവാര്യമാണിപ്പോൾ. പെൺശരീരം വെറുമൊരു സുഖാന്ത്യ കാവ്യമല്ല. അതിൽ ഹാസ്യനടന ഭാഷയുടെ സൂര്യതേജസ്സും വേണ്ടുവോളമുണ്ട്. അതിനെ വികസിപ്പിച്ചെടുത്ത പല നടനശരീരങ്ങളെയും മലയാള ദൃശ്യ സംസ്കാരം വേണ്ട വിധം പരിഗണിച്ചു കാണുന്നില്ല. പെൺശരീരത്തിൻ്റെ ഈ ഭിന്നരാഗത്തെ ഉൾക്കൊള്ളാൻ പാകത്തിൽ മലയാളി വളരാത്തതുകൊണ്ടാണ് കൂടുതൽ പെൺ നടന ശരീരങ്ങൾ ഹാസ്യരംഗത്തേക്കു കടന്നു വരാത്തതു പോലും. സ്ത്രീ ശരീരത്തിൻ്റെ സൗന്ദര്യ കലയിൽ മാത്രം ഭ്രമിച്ചു വീഴുന്ന പുരുഷാസ്വാദകർക്ക് പലപ്പോഴും ഹാസ്യ പെൺ ശരീരങ്ങളെ ഉൾക്കൊള്ളാനായിട്ടില്ലെന്നതിൻ്റെ തെളിവായി വേണം ഈ മേഖലയിലെ ദാരിദ്ര്യത്തെ കണക്കാക്കാൻ .

ഹാസ്യകലയിൽ ദർശനത്തിൻ്റെ രഹസ്യ യാഥാർത്ഥ്യം തിരയുന്ന ഒരു ഡിജി മോബിനിടയിൽ ഇപ്പോഴും ചില പെൺശരീരങ്ങൾക്കുപിടിച്ചു നിൽക്കാനാവുന്നെങ്കിൽ അതിൻ്റെ അനുഭവപുഷ്ടിയെ കുറിച്ച് നാം ചില നേരങ്ങളിലെങ്കിലും ചിന്തിക്കേണ്ടതുണ്ട്. മലയാള സിനിമയിൽ ഹാസ്യത്തിൻ്റെ നല്ല അടിസ്ഥാനം

ഒരുക്കിയ അഭിനേത്രിയാണ് കൽപ്പന. വെറുതെ മിന്നായം പോലെ സ്ക്രീ നിൽ വന്നു പോവുകയായിരുന്നില്ല അവർ.പല സിനിമകളിലും മുഴുനീള കോമഡി വേഷങ്ങൾ കൽപ്പന കൈകാര്യം ചെയ്തിട്ടുണ്ട്.അതിൻ്റെ നേരിയ ചില ഖണ്ഡങ്ങളെയാണ് ബിന്ദു പണിക്കരെപ്പോലെയുള്ളവർ ഏറ്റെടുത്തത്. പക്ഷെ സ്വഭാവനടന കഥാപാത്ര രൂപീകരണം ഈ നടിയെ ആ സെൻസിബിലിറ്റിയിൽ നിന്ന് ഇതിനകം നാടുകടത്തി കഴിഞ്ഞു.ചിരിയെ ജീവിതത്തിൻ്റെ പരിചയാക്കി മാറ്റിയ ഈ കലാകാരികൾക്ക് ചില തുടർച്ചകൾ ഉണ്ടാകുന്നുണ്ട്. ഹാസ്യനടനം ദൃശ്യഭാഷയിലെഒരു അപകടവിളംബരമല്ലെന്നു തെളിയിക്കുന്ന രണ്ട് ഹാസ്യ കലാകാരികളെകുറിച്ച് പറയാതെ നിവൃത്തിയില്ല.

സുബി സുരേഷ് എന്ന ഹാസ്യ ശരീരം മലയാളിയുടെ ചിരിയുടെ മന:ശാസ്ത്രത്തെ മാറ്റിയെഴുതിയ ഒരു ഹാസ്യ പരിപാടിയായിരുന്നു സിനിമാല. പുരുഷ ചലനങ്ങൾക്കു അമിത സാധ്യതകളുള്ള ഒരു മേഖലയാണ് ബ്രേക്ക് ഡാൻസ്. സുബി സുരേഷ് എന്ന ഇന്നത്തെ ഹാസ്യ ശരീരം ആകെ പഠിച്ചിട്ടുള്ളത് ബ്രേക്ക് ഡാൻസാണ്. ആർമി ഓഫീസർ ആകാൻ മോഹിച്ച ആളാണ് സുബി. പഠിച്ച
ബ്രേക്ക് ഡാൻസ് മെയിൽ ടച്ചോടെ സെൻ്റ് .തെരേസാസ് കോളേജിൽ അവതരിപ്പിച്ച ഒരു ധൈര്യം മാത്രമുള്ള കാലത്താണ് സിനിമാലയിലെ സ്ഥിരം വരുന്ന ഒരു ആർട്ടിസ്റ്റിനു പകരമായി ഒറ്റ എപ്പിസോഡിൽ പെർഫോർമറായി സുബി എത്തിയത്. അതവിടെ അവസാനിപ്പിച്ചു പോരുകയും ചെയ്തു. ആ വേദിയിൽ ടിനി ടോമിൻ്റെ മിമിക്രിയുമുണ്ടായിരുന്നു. ഈ ഒത്തുച്ചേരൽ സുബിയുടെ ലക്ഷ്യങ്ങളെ പൊളിച്ചുപണിയുകയായിരുന്നു. സിനിമാലയിൽ പെൺനടന സാധ്യതയുണ്ടെന്നും , അതിൽ താൽപ്പര്യമുണ്ടോയെന്നും ടിനി ടോം ചോദിച്ചു.

ഇല്ല എന്ന് മറുപടി പറഞ്ഞെങ്കിലും പിന്നീട് സുബി അതു തിരുത്തുകയായിരുന്നു. കാമറയ്ക്കു മുന്നിലെത്തുന്ന ഹാസ്യ പെൺശരീരങ്ങളെ പൊതുവിൽ വിലയിരുത്തികാണുന്നത് എങ്ങനെയെന്ന് സുബി തന്നെ വെളിപ്പെടുത്തുന്നുണ്ട്- വേഷത്തിൽ മോഡേൺ ആവാൻ പാടില്ല. കുറച്ച് വണ്ണവും തടിയുമൊക്കെ വേണം. എങ്കിൽ മാത്രമേ കോമഡി ശരീരഭാഷ പൊട്ടി വരികയുള്ളുവെ-ന്നാണ് മലയാളിയുടെ ഒരു അംഗീകൃത സൗന്ദര്യ നിയമം.പക്ഷെ എല്ലാ ഹാസ്യതാരങ്ങൾക്കുമെന്ന പോലെ കണ്ണീരിൽ കുതിർന്ന ഒരു ജീവിതത്തിൻ്റെ മിച്ചനിക്ഷേപമായിരുന്നു സുബിയുടെ ഹാസ്യകല. അത്തരം ദുരിതങ്ങളുടെ കാലത്തും ഭാവിജീവിതത്തെകുറിച്ച് ചോദിച്ചാൽ സുബി പറയും- ചിരിപ്പിക്കുക ! ചിരിപ്പിച്ച് വശം കെടുത്തുക.ചിരിപ്പിച്ച് കൊല്ലുക .പക്ഷെ ചിരി നിർമ്മിതിക്കു പിന്നിലും ഒരു സ്ത്രീ ശരീരത്തിൻ്റെ കണ്ണീരുപ്പുണ്ട്.

അഞ്ജന എന്ന നർത്തകി കോമഡി സ്റ്റാറായപ്പോൾ ക്ലാസിക്കൽ നൃത്തം അഭ്യസിച്ച അഞ്ജനയാണ് പിന്നീട് കോമഡി താരമായി നമുക്ക് മുന്നിലേക്കെത്തിയത്.സ്റ്റേജ് ഷോകളുടെ സൗകര്യാർത്ഥം ക്ലാസിക്കൽ നൃത്തച്ചുവടുകളിൽ നിന്ന് അഞ്ജു സിനിമാറ്റിക്കിലേക്ക് മാറ്റുകയായിരുന്നു. ” ലൗ മാര്യേജ് “എന്ന കോമഡി സീരിയലിലെ വേലക്കാരിയുടെ വേഷം അഞ്ജനയിലെ ഹാസ്യാംശത്തെ മോൾഡു ചെയ്യുകയായിരുന്നു.മലയാളിയെ ചിരിയുടെ ഔഷധവീര്യത്താൽ ആയുസ് നീട്ടിപ്പിച്ച കോമഡിയും മിമിക്സും പിന്നെ ഞാനും പോലെയുള്ള പരിപാടികളിലൂടെ അഞ്ജനയിലെ ആ ക്ലാസിക്കൽ നർത്തകി പിൻവാങ്ങുകയായിരുന്നു.”എൽസമ്മ എന്ന ആൺകുട്ടി “യിൽ എൽസമ്മ ഉപദ്രവിക്കുന്ന മദ്യപാനിയുടെ ഭാര്യയായി വെറും മൂന്നു സീനുകളിലെത്തിയത് അഞ്ജനയാണ് .ഈ കലാകാരി ഇങ്ങനെയാണ് കോമഡി സ്ക്രീൻ ജീവിതത്തെ വിലയിരുത്തുന്നത് – എൻ്റെ വീട്ടുകാരാണ് പിൻബലമരുളുന്നത്. ഞാൻ ചെയ്യുന്നത് കോമഡിയാണ്, അതിനൊരു വിലയുമില്ല എന്ന രീതിയിൽ അവർ എന്നോട് പെരുമാറിയിട്ടില്ല. പെൺശരീരത്തിൻ്റെ ഹാസ്യാഖ്യാനങ്ങൾ വില കുറച്ചിടുന്ന ഒരു മലയാളി നമ്മുടെയുള്ളിലുണ്ട്.

അനുബന്ധം

Advertisement

ചില ത്യാഗം ചെയ്യലുകളാണ് ഹാസ്യ പെൺ ശരീരങ്ങളെ നമ്മുടെ ചിരിയുടെ കൊളുത്തഴിക്കാനുള്ള മീഡിയങ്ങളാക്കി തീർക്കുന്നത്. അവരുടെ ഉളള് നീറിപ്പുകയുമ്പോഴും നമ്മുടെ ദു:ഖങ്ങളെ തണുപ്പിക്കാനുള്ള ഹാസ്യരസങ്ങൾ അവരുടെ ശരീര ഭാഷ നമുക്ക് കൊണ്ടു തരും. ഒരു ആർമി കേഡറ്റാകാൻ മോഹിച്ച സുബി സുരേഷും ഒരു ക്ലാസിക്കൽ നർത്തകിയാകാൻ കൊതിച്ച അഞ്ജനയും തങ്ങളുടെ ലക്ഷ്യങ്ങളെ കുരുതി കൊടുത്തിട്ടാണ് മിനി സക്രീനിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും നമ്മെ ആനന്ദത്തിൽ കൊണ്ടു നിർത്തുന്നത്.അതുകൊണ്ടുതന്നെ ഇവിടുത്തെ മുഖ്യധാരാ നായികതാരങ്ങൾക്കു നൽകുന്ന ആദരവ് ഹാസ്യത്തിൻ്റെ പുതിയ ഭാഷ്യങ്ങൾ ഒരുക്കുന്ന
ഇത്തരം ഹാസ്യ ശരീരങ്ങൾക്കും കൊടുത്തേ മതിയാകൂ.

 160 total views,  3 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment3 mins ago

നിഗൂഢതകളുടെ താഴ് വാരത്തിൽ വസിക്കുന്ന ഒരേ ഒരു രാജാവ്

Entertainment18 mins ago

“ന്നാ , താൻ കേസ് കൊട് ” സിനിമയിലെത് കണ്ണൂർ സ്ലാംഗോ കാസറഗോഡ് സ്ലാംഗോ ?

life story43 mins ago

“ഇപ്പോൾ ഒരു ജ്വല്ലറിയും ഇല്ല എല്ലാം ഒന്നിൽ നിന്നും തുടങ്ങണം “

history13 hours ago

ദേശീയഗാനത്തിന്റെ ചരിത്രം

Entertainment13 hours ago

ഒരു ആവറേജ്/ബിലോ ആവറേജ് ചിത്രം എന്നതിനു അപ്പുറം എടുത്തു പറയാൻ കാര്യമായി ഒന്നും സമ്മാനിക്കുന്നില്ല ചിത്രം

Entertainment14 hours ago

ഇന്ദിരാഗാന്ധിയുടെ രൂപത്തില്‍ മഞ്ജുവാര്യര്‍, ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിർ , വെള്ളരിപ്പട്ടണം പോസ്റ്റർ

Entertainment14 hours ago

1976 ൽ അനുഭവം എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ മുഖം കാണിച്ചു സിനിമയിലെത്തിയ അഭിനേതാവ് ആരെന്നറിയാമോ ?

Entertainment14 hours ago

അഭിനയരംഗത്തെത്താൻ കഷ്ടപ്പെട്ട ഒരാൾ പതിയെ വിജയം കണ്ട് തുടങ്ങുമ്പോൾ സന്തോഷമുണ്ട്

Featured14 hours ago

“മൃതദേഹങ്ങൾക്ക് നടുവിൽ ഇരുന്ന് നിമ്മതിയായി ഭക്ഷണം കഴിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്?” പക്ഷേ ഭദ്രക്ക് പറ്റും.!

Entertainment15 hours ago

പ്രണയവും രതിയും പോലും അസ്വസ്ഥപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടൂ കൂടിയാണ് വയലന്‍റായി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്

Entertainment15 hours ago

തല്ലുമാല വിജയം ഖാലീദ് ഇക്ക സ്വർഗ്ഗത്തിലിരുന്ന് ആസ്വദിക്കും

Entertainment15 hours ago

“ഒരു കഥയുടെ വഴിയിലൂടെയല്ല മറിച്ച് ആ കഥയുണ്ടാകാൻ പോകുന്ന തുടക്കത്തിലേക്കുള്ള സഞ്ചാരം ആണിത്”

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Entertainment23 hours ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment1 day ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment2 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment2 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured2 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment3 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment3 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food6 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment7 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment7 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment7 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment1 week ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »