ഇറക്കി വെട്ടിയ ബ്ലൗസിനുള്ളിലെ അനിർവ്വചനീയമായ സ്ത്രീത്വം

0
298

Sunil Ce എഴുതുന്നു

ഇറക്കി വെട്ടിയ ബ്ലൗസിനുള്ളിലെ അനിർവ്വചനീയമായ സ്ത്രീത്വം

മലയാളിക്ക് കാഴ്ചയുടെ അശാന്തി പകരുന്ന അനേകം ശരീരപ്രദേശങ്ങളുണ്ട്. നമ്മുടെ സംവേദനശീലങ്ങളിലെ സദാചാര സങ്കൽപങ്ങൾ വേണ്ടതിലേറെ ഉച്ചമായിത്തീരുമ്പോൾ ചില നടന ശരീരങ്ങൾ ടൈപ്പ് ചെയ്യപ്പെടാറുണ്ട്.ഒരു നടനമനസ്സിൻ്റെ കലുഷമായ ആഴങ്ങൾ അളക്കാൻ ജീവിതം എന്ന കൊതിപ്പിക്കുന്ന തീരത്തേക്ക് വല വീശാൻ വിസമ്മതിച്ച ഇവിടുത്തെ ചലച്ചിത്ര നിരൂപകർ
അത്തരം നടന ശരീരങ്ങളെ രതിയുടെ ചൂളയിലെ വിറകുകൊള്ളി മാത്രമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. സദാചാര വാതിലിൻ്റെ ഭീമമായ വിടവിലുടക്കി കോട്ടമണഞ്ഞ അത്തരം ചില നടികൾ എഴുപതുകാരൻ്റെ രാത്രിയുറക്കത്തിലെ സാഹസിക സ്വപ്നമായി മാറിയിട്ടുണ്ട്. കലാപരമായി അർധ വിജയത്തിൽ മാത്രമെത്തുന്ന സിനിമകളിൽ ഇടം ലഭിച്ച അത്തരക്കാർ പിന്നീട് രത്യോർജ്ജത്തിൻ്റെ പ്രതീകങ്ങളായി എണ്ണപ്പെട്ടുവെന്നതാണ് വാസ്തവം.സിനിമയിലെ അതുവരെയുണ്ടായിട്ടുള്ള താളത്തിൽ നിന്ന് പെട്ടെന്നുള്ള കുതിപ്പു പോലെ രംഗപ്രവേശം നടത്തിയ ചില നടികളുടെ തകരാറുകൾ തെരഞ്ഞ് ഇപ്പോഴും ചില നിരൂപകർ രംഗത്തുണ്ട്. നഗ്നതയെ ഒരു ആർട്ട് ഫോം ആയി ഉൾക്കൊള്ളാത്ത സദാചാര സ്കൂളുകാർ മുൾക്കിരീടം വെച്ചു പിടിപ്പിച്ച ചില നടികളുടെ ജീവിതം പഠിച്ചാൽ സദാചാരം എന്ന സങ്കുചിത ഇടുക്കിൽ നിന്നും അവരെ മോചിപ്പിക്കാനാവും. നമ്മിലെ പെർവേർട്ടഡ് മലയാളിയാണ് അത്തരം നടന ശരീരങ്ങളെ രതിയുടെ മാത്രം മുകൾത്തട്ടായി ചിത്രീകരിക്കുന്നത്. മലയാളിക്ക് ഇപ്പോഴും പ്രിയം വ്യംഗ്യ തരളിതമായ ആഖ്യാനങ്ങളോടാണ്.

Shakeela Biography, Wiki, DOB, Family, Profile, Movies listഅവരുടെ മനസ്സിൻ്റെ ഭാവോദ്ദീപകമായ സീക്വെൻസുകളെപ്പോലും ശരീരത്തിൻ്റെ രൂപശില്പമായി തർജ്ജമ ചെയ്യുന്ന ഒരു ഇടുങ്ങിയ ദൃശ്യസാക്ഷരതയാണ് ഇപ്പോഴും നിലവിലുള്ളത്.സ്ത്രീ കഥാപാത്രങ്ങളുടെ കണങ്കാലുകൾ ഉത്തേജകമായ മട്ടിൽ പ്രദർശിപ്പിച്ചുവെന്ന ഒറ്റകാരണത്താൽ സെൻസർ ബോർഡിൻ്റെ കത്രികപ്പാട് വീണ അനേകം സിനിമകൾ മികച്ചത് എന്ന് ബ്രാക്കറ്റു ചെയ്തവരുടെ നാടാണിത്. നടിയുടെ കൊഴുത്ത അകിടിൻ്റെ ഭംഗി ആസ്വദിക്കുകയും എന്നാൽ ഉള്ളിലെ സദാചാരബോധം അതു സങ്കോചിച്ചു കാണാൻ നിർബന്ധിതനാകുകയും ചെയ്യുമ്പോൾ നമ്മുടെ ദൃശ്യസാക്ഷരതയ്ക്കു എന്തോ കാര്യമായ പ്രശ്നമുണ്ടെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. കാലുകളെ ചുറ്റിപ്പറ്റിയുള്ള ലൈംഗികാഭിനിവേശം പോലും ഇവിടുത്തെ ഭക്തിബോധത്തെ ഉലച്ചിട്ടുണ്ട്.

Pin on Indian Womenപർദ്ദയ്ക്കുള്ളിൽ രതിയുടെ ചൂട് അടച്ചിടുകയും കണ്ണുകളിലൂടെ അതിൻ്റെ ആവി പുറത്തേയ്ക്കയയ്ക്കുകയും ചെയ്ത ഒരു സമൂഹത്തിൻ്റെ പ്രതിനിധിയാണ് ഷക്കീല എന്ന നടന ശരീരവും. പക്ഷെ അവരോടിപ്പോഴും ലജ്ജ കലർന്ന മനോഭാവത്തിൻ്റെ നിഴലാട്ടങ്ങൾ പടർത്തി ആക്രമിച്ചു കാണുന്നുണ്ട്. ആ ശരീരത്തിൽ ഫാലിക് സിംബലുകൾ (phalic symbols) റ്റാറ്റുപ്പെടുത്തിയത് നമ്മൾ തന്നെയാണ്. ലിംഗ സംബന്ധിയായ ഒരു പ്രതിരൂപങ്ങളുടെയും കണ്ടുപിടിത്തക്കാരിയായിരുന്നില്ല ഷക്കീല എന്ന നടി. മനുഷ്യ ശരീരത്തിലെ അഴുക്കു പിടിച്ച രണ്ട് മുറികളാണ് കണ്ണുകൾ .അവ ഒരിക്കൽ പോലും മുഖാമുഖം കാണുന്നില്ല. പരസ്പരം തിരുത്തപ്പെടുന്നുമില്ല. അവിടെ ചെന്നു വീഴുന്ന ഫാലിക് സിംബലുകളാണ് ഒരു നടിയുടെ അഭിനയജീവിതത്തെ ഈ വിധം താഴ്ത്തിക്കെട്ടുന്നത്.ഇതിൻ്റെ കടുത്ത ഇരയാണ് ഷക്കീല എന്ന നടി. ചില ദ്യശ്യ സൂചനകളിലൂടെ സഞ്ചരിച്ചാൽ അവരുടെ മനസ്സിൻ്റെ ഗ്രാഫ് തെളിച്ചെടുക്കാനാവു മെന്നതിനാൽ ഒരു റീവിസിറ്റിനു ശ്രമിക്കുകയാണ്.

Shakeela Age, Husband, Family, Biography & More » StarsUnfoldedകണ്ണുകൾക്ക് കമ്പമണയ്ക്കുന്ന ലയമൂർച്ഛകളെ അഭ്രത്തിലാവാഹിക്കാൻ ഒരു സ്ത്രീ ശരീരം തന്നെ വേണമെന്ന തത്വമുണ്ടാക്കിയ പുരുഷവർഗമാണ് ഉടലിൽ തരിച്ചു പൊട്ടുന്ന മുഴുപ്പുള്ള നഗ്നതയെ എതിർക്കുന്നതും. ഷക്കീല രതിയുടെ സൗന്ദര്യതീവ്രത മാത്രമല്ലെന്നും അതൊരു മനസ്സ് കൂടിയാണെ ന്നും തിരിച്ചറിയുന്നിടത്താണ് നമ്മുടെ ദൃശ്യ സാക്ഷരതയ്ക്ക് വിസ്തൃതി ലഭിക്കുന്നത്.ഈണം തെന്നിപ്പോയ ജീവിതം നടനകലയെ ജീവിതം കൊണ്ടു ചൂതാടിയ നടിയാണ് ഷക്കീല. മൃദുല വികാരങ്ങൾക്കു
തീരെ ഇടമനുവദിക്കാനാവാത്ത വിധം സ്വന്തം അസ്തിത്വത്തിൻ്റെ അസ്പഷ്ടമായ ദുരന്തത്തിലേക്ക് പല കാരണങ്ങളാൽ അവർ എത്തപ്പെടുകയായിരുന്നു. ഒരു സ്ത്രീയുടെ ആർദ്ര സൗകുമാര്യത്തിൽ നിന്ന് അവരെ തെറ്റിച്ചു വിട്ടത് ജീവിത സാഹചര്യങ്ങൾ തന്നെയായിരുന്നു. കുടുംബത്തിനുള്ളിലെ സ്നേഹരാഹിത്യവും പ്രതികൂല പരിത: സ്ഥിതികളും കാരണം കുത്തുവിട്ട ജീവിതവഴിയിലേക്കു തിരിഞ്ഞ ഒരു നടിയുടെ വിലക്ഷണവും ദുഃഖപൂർണ്ണവുമായ മാനസികയാഥാർഥ്യത്തെ നാമിപ്പോഴും മറച്ചുപിടിക്കുകയാണ്.

5 Interesting facts: Actress Shakeela - YouTubeപതിനേഴാം വയസ്സിൽ അഭിനയരംഗത്തേക്കു കടന്നു വരുന്ന ഒരു പെൺകുട്ടിയെ കുറിച്ച് നാം എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ” പ്ലേ ഗേൾസ് ” എന്ന കന്നിച്ചിത്രം ബോക്സ് ഓഫീസിൽ തകർത്തോടുകയും അതു സിനിമയുടെ വിസ്തൃത ലോകത്തിലേക്കുള്ള വാതായനങ്ങൾ തുറന്നുകൊടുക്കുകയും ചെയ്തു. സിൽക്ക് സ്മിത എന്ന നടനശരീരത്തിനൊപ്പം അഭ്രപാളിയിൽ എത്തിയതുകൊണ്ടുതന്നെ ദക്ഷിണേന്ത്യൻ സിനിമാനിഘണ്ടുവിൽ ആ പേര് എഴുതിച്ചേർക്കപ്പെട്ടു. ഷക്കീല ഒരു ലോ – ബഡ്ജറ്റ് നടിയാണെന്നൊക്കെ പ്രചരിപ്പിച്ചതു പോലും മലയാളിയുടെ മുഖത്തെ കള്ളസദാചാര കണ്ണുകളാണ്. സ്ത്രീയെ ചോരത്തുള്ളികൾ എറ്റി നിൽക്കുന്ന ഒരു വലിയ ഇറച്ചിക്കഷണം മാത്രമായി പകർത്തിയെടുത്തത് ആ കണ്ണുകളാണ്. ആർ.ജെ. പ്രസാദ് എന്ന സംവിധായകൻ ” കിന്നാരത്തുമ്പികൾ ” എന്ന സിനിമയിൽ അഭിനയിക്കാൻ തന്നെ എങ്ങനെയാണ് കെണിപ്പെടുത്തിയതെന്ന് ഒരു അഭിമുഖത്തിൽ ഷക്കീല വെളിപ്പെടുത്തുന്നുണ്ട്- ” മാഡം, മുപ്പത്തിയഞ്ചു വയസ്സുള്ള ഒരു കഥാപാത്രമുണ്ട്. മലയാളം സിനിമയാണ്.അമിത ഗ്ലാമർ പ്രദർശനമൊന്നും ആവശ്യമില്ല. ലുങ്കിയും ബ്ലൗസും ടൗവലുമാണ് വേഷം. ഇതൊരു ശരീരപ്രദർശന ചിത്രമല്ല. നന്നായി അഭിനയിക്കാനുണ്ട് ” .ഒരുപാട് നിർബന്ധങ്ങൾക്കു വഴങ്ങിയാണ് ആ ചിത്രത്തിലഭിനയിക്കാൻ സമ്മതം നൽകിയത്.

Chotta Mumbai' producer claims he has not received any love ...മലയാളക്കരയിലെ യുവാക്കളെ,ഇത്തിരിയെങ്കിലും പൗരുഷം അവശേഷിച്ചിട്ടുള്ള വൃദ്ധൻമാരെ വരെ ഒന്നാകെ ത്രസിപ്പിക്കുന്ന സിനിമകളുടെ തുടക്കംകൂടിയായിരുന്നു അത്. അച്ഛൻ്റെ വിയോഗത്തിനുശേഷം ഷക്കീല അഭിനയിച്ച ആ ചിത്രം അച്ഛനെക്കുറിച്ചുള്ള മരണ ചിന്തകളൊക്കെതുമ്പികളായി പറന്നകലുന്ന ഒരു മാനസികനില തന്നെ സൃഷ്ടിച്ചുവെന്ന് പിന്നീടൊരിക്ക –
ൽ ഷക്കീല വെളിപ്പെടുത്തുന്നുണ്ട്. ഒരു നടിയുടെ ജീവിതത്തെ മന:പൂർവ്വം ഈണംതെന്നാൻ പറഞ്ഞു വിടുകയായിരുന്നു എന്നു വേണം മനസ്സിലാക്കാൻ. നമ്മൾ ദൃശ്യ സാക്ഷരരായിരുന്നെങ്കിൽ നിശ്ചയമായും ഷക്കീല പൊലീസ് വേഷത്തിലെത്തിയകഥാപാത്രത്തെയും ഉൾക്കൊള്ളണമായിരുന്നു. അലക്സ് തങ്കച്ചൻ സംവിധാനം നിർവ്വഹിച്ച ” ഈ അഭയ തീരം ” എന്ന ചിത്രത്തിൽ മദർ തെരേസയുടെ മേക്ക് ഓവറിലാണ് ഷക്കീല എത്തിയത്. മലയാളിയിലെ ന്യായീകരണ തൊഴിലാളി ഷക്കീലയുടെ ശരീരംമാത്രം കാണുകയും മനസ് കാണാതെ പോകുകയും ചെയ്തു എന്നു വേണം മനസ്സിലാക്കാൻ. ദൈവത്തിനു നിരന്തരം കത്തുകളെഴുതിയ അരാജകവാദി തന്നിലെ പഴകി വരുന്ന പകകളെ റിലീസ് ചെയ്യാൻ ഷക്കീല ഒരു വിദ്യ പ്രയോഗിച്ചിരുന്നു.

Shakeela biopic: Richa Chadha will star as the softcore film star ...ഇത് ഷക്കീല എന്ന നടി രൂപപ്പെടുത്തിയ ഒരു മനോവിജ്ഞാനീയമാണ്. അത് ജീവിതത്തിന്റെ വിപരീതങ്ങളെ പിടിച്ചുകെട്ടാനുള്ള ഒരു ടെക്നിക്കാക്കി മാറ്റുകയായിരുന്നു. രണ്ടായിരത്തിയഞ്ചിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒരു ലക്കത്തിൽ വന്ന അഭിമുഖത്തിൽ ദൈവത്തിനു നിരന്തരം കത്തെഴുതിയ ഷക്കീല എന്ന നടിയെ നാം കണ്ടുമുട്ടുന്നുണ്ട്. അതിൽ അഭിമുഖക്കാരനാ
യ കെ. എ. ജോണി ചോദിക്കുന്ന ഒരു ചോദ്യം ഇതാണ് – ‘ പ്രതിസന്ധിയുണ്ടാകുമ്പോൾ , ജീവിതം വല്ലാതെ കഠിനമാവുകയാണെന്ന് തോന്നുമ്പോൾ ആശ്വാസത്തിനും സമാധാനത്തിനുമായി നിങ്ങൾ എങ്ങോട്ടാണ് തിരിയുക ?
o
Actress Shakeela updated their profile... - Actress Shakeela ...അതിനു ഉത്തരമായി ഷക്കീല പറഞ്ഞതിനെ അവരുടെ മനസായി വായിച്ചെടുക്കേണ്ടതുണ്ട്.” ഞാൻ ദൈവത്തിന് കത്തെഴുതും. അതാണെന്റെ രീതി . കുട്ടിക്കാലം മുതലേയുള്ള ശീലമാണിത്. എനിക്കെന്തെങ്കിലും പ്രശ്നമുണ്ടായാൽ ഡയറിയോ ഒരു കഷണം കടലാസോ എടുത്ത് ഞാൻ ദൈവത്തിന് കത്തെഴുതും. സ്കൂളിൽ വെച്ച് ടീച്ചർ വഴക്കുപറഞ്ഞപ്പോഴും പ്രണയങ്ങൾ തകർന്നപ്പോഴും ഒക്കെ ഇതു ചെയ്തിരുന്നു ” .എന്റെ അനുഭവങ്ങളാണ് എന്നെ അരാജക വാദിയാക്കിയതെന്ന് ഒരു സ്ത്രീ പറയുമ്പോൾ അതിനെ വില കുറഞ്ഞ വികാര പ്രകടനമായിട്ടല്ല കാണേണ്ടത് . മോട്ടോർ സൈക്കിൾ ഓടിക്കുന്ന , മദ്യപിക്കുന്ന, പുകവലിക്കുന്ന ഒരു സ്ത്രീയ്ക്ക് അരാജകവാദിയുടെ തസ്തിക നാം കൽപ്പിച്ചു നൽകുമ്പോൾ ഒരു സ്ത്രീയുടെ മനസാണ് നാം കാണാതെ പോകുന്നത്. അവരുടെ ഇംഗ്ലീഷ് കമാൻഡിംങ് പവറിനെക്കുറിച്ചൊന്നും ഒരുവാക്കു പോലും ആരും പറഞ്ഞുകേട്ടിട്ടില്ല. നടന കലയുടെയെന്നല്ല ജീവിത കലയുടെ തന്നെ അടിസ്ഥാന സ്വഭാവത്തിലേക്കുള്ള വിദഗ്ധമായ ഒരു ചൂണ്ടുപലകയെ അരാജകവാദി എന്നു മുദ്രകുത്തേണ്ടതുണ്ടോ ?
അനുബന്ധം
o
ഏറ്റവും ചൂടുള്ള ഹൃദയം ?
എന്റെ അമ്മ.
ഏറ്റവും കഠിനമായ പദപ്രശ്നം ?
എന്റെ അച്ഛൻ.
ഏറ്റവും ഉപ്പുള്ള സമുദ്രം ?
എന്റെ ഭാര്യ .
ഏറ്റവും നിശ്ശബ്ദമായ കരച്ചിൽ ?
എന്റെ അനിയത്തി .
ഏറ്റവും അനാഥമായ ജഡം ?
എന്റെ അനുജൻ .
ഏറ്റവും വികൃതമായ മുഖം ?
എന്റേത്.
– ജന്മദിനം / ബാലചന്ദ്രൻ ചുള്ളിക്കാട്
ചുള്ളിക്കാടിന്റെ ജന്മദിനം എന്ന കവിതയിലെ ഈ ചോദ്യങ്ങളെയും ഉത്തരങ്ങളെയും കൂട്ടി വായിച്ചാൽ കിട്ടുന്ന ഉത്തരമാണ് മുന്നിലും
പിന്നിലും ഇറക്കി വെട്ടിയ ബ്ലൗസിനുള്ളിലെ ഇനിയും പൂരിപ്പിക്കപ്പെടാത്ത ഷക്കീല എന്ന സ്ത്രീ സ്വത്വം.