തെറി എന്ന ഭാഷയും പെൺ യൂട്യൂബേഴ്സും

Sunil Ce

തെറി എന്ന ഭാഷയും പെൺ യൂട്യൂബേഴ്സും

പെൺശരീരത്തിലെ കലങ്ങിയ ഞരമ്പുകൾ ഒരു തരം അയഞ്ഞ ഭാഷയുടെ ഉൽപാദന കേന്ദ്രങ്ങളാണ് .ഭാഷ ഒരു പ്രതിസംസ്കാരം (counter culture) തിരയുകയാണ്. അത് ഫ്ളെക്സിബിളിസ കാലം നൽകുന്ന സ്വാതന്ത്ര്യത്തിൻ്റെ ഇലാസ്റ്റികതയാണ്. ഒരേ ഭാഷയെ ഒരാൾക്ക് ഏറെ കാലം ഒരുപോലെ പേറി നടക്കാനാവില്ല.അതുകൊണ്ടു തന്നെ തെറിക്ക് ഒരു സൈദ്ധാന്തിക ഛായ പടർത്തി
കൂടുതൽ ജനപ്രിയമാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. തെറി ഇനിമേൽ രണ്ടുപേർക്കിടയിലെ ശബ്ദം താഴ്ത്തിപ്പറയുന്ന ഒരു വെർബൽ എഞ്ചിനിയറിങ്ങല്ല. കലഹവാസനകൾക്ക് ഊർജ്ജം പകരുന്ന തസ്തികവിട്ട് പ്രതീക്ഷാ പ്രതിസന്ധിയെ വിവരിക്കുന്ന ഒരു ടൂളായി തെറി മാറിക്കഴിഞ്ഞു. ഇത്രയും കാലം ഭാഷയിലെ ഒരു വെളിച്ചം കുറഞ്ഞ മൂലയായിരുന്ന തെറി എന്ന ഭാഷ സംവേദന വഴിയിലെ കരുക്കളായി മാറിക്കഴിഞ്ഞു. ഭാഷയുടെ സൗന്ദര്യ പ്രതിഭാസത്തിന് കളമൊരുക്കുന്നത് സംസ്കൃതത്തിൽ മുക്കിപ്പിടിച്ച കാവ്യ മലയാളമാണെന്ന വ്യാജ ദർശനമൊക്കെ ഇപ്പോൾ തെറിക്ക് വഴി മാറിക്കൊടുക്കുകയാണ്.

തലമുറകൾ തമ്മിലുള്ള വിsവെന്നൊക്കെ പറഞ്ഞ് ഭാഷയിലെ സ്വാതന്ത്ര്യത്തെ ചിലർ എതിർത്തു കാണുന്നു. അക്ഷമ കലർന്ന ഈ തൻ്റേടത്തെ മലയാളി പരസ്യമായി സ്വാഗതം ചെയ്യാൻ വിസമ്മതിക്കുന്നതിൻ്റെ രാഷ്ട്രീയം തിരഞ്ഞാൽ അയഞ്ഞകാലത്തിലെ ഭാഷയുടെ സ്വതന്ത്ര അർത്ഥവ്യവഹാരത്തിലേക്കാണ് നാം എത്തുക. നമ്മെ ഒരു വിധത്തിലും ശല്യം ചെയ്യാൻ ഇടയില്ലാത്തപ്പോഴും നാം തെറിയുടെ സാധ്യതയെ അകറ്റി നിർത്തുന്നതിനു പിന്നിൽ ഒരു സംസ്കാര നിരക്ഷരതയുടെ നാരില്ലേ? ഭാഷ എന്ന വിനിമയ സാധ്യതയുടെ പ്രചോദനത്തകർച്ച നടക്കുമ്പോഴാണ് തെറിയെ ഒരു മീഡിയമായി കൂട്ടുപിടിക്കുന്നതെന്ന നുണയും പരക്കുന്നുണ്ട്. ഗ്രേസി എന്ന
കഥാകാരി”തെറി ” എന്ന ശീർഷകത്തിൽ ഒരുകഥ എഴുതിയിരുന്നു. ശീർഷകം കാലം തന്നെയാണ്. അതു അയഞ്ഞകാലത്തിൻ്റെ പ്രതിനിധാനമാണ്.

എന്നു വിചാരിച്ച് അതൊരു കാമ്പ് കുറഞ്ഞ കഥയായിരുന്നില്ല.എന്നാൽ ചോദിക്കും , ഒരു കഥാകാരിയെ അനുഗ്രഹിക്കുന്നത് വിശദീകരണം ആവശ്യമില്ലാത്ത ഒരു ഭാഷയാണോയെന്ന്. ഒരു കഥയിലെ എല്ലാ കഥാപാത്രങ്ങളെയും സംസ്കാര സമ്പന്നരായി ഭാവന ചെയ്യുന്നതിൻ്റെ കുഴപ്പമാണിത്.നിറയെ വാതിലുകളുള്ള ഒരു കൂടാണ് സമൂഹമെന്നും അവിടെ സംസ്കാര സമ്പന്നരും സംസ്കാര ശൂന്യരുമുണ്ടെന്നും ,അവരിൽ നിന്നാണ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നതെന്നുമൊക്കെ
തിരിച്ചറിയുന്നിടത്താണ് ഭാഷ അതിൻ്റെ ഉപയോഗപീഠം കരസ്ഥമാക്കുന്നത്. തെറിയെ വിമർശിച്ചവർ ഭാഷയുടെ നീറ്റുച്ചൂള ഇപ്പറയുന്ന സംസ്കാര ശൂന്യരുടെ കൂടി ആലയാണെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ പുതിയ കഥാകാരികളുടെ ഭാഷയേയും യൂട്യൂ ബേഴ്സിൻ്റെ ഭാഷയേയും കുറിച്ചുള്ള ചില ആലോചനകളിലേക്കു കടക്കുമ്പോൾ വെളളം ചേർക്കാത്ത അതിൻ്റെ നിർമ്മലത
നമുക്ക് ബോധ്യമാകൂ. അപരിചിതരായ പരിചിതരുടെ തെറി ഭാഷ്യം യുവകഥാകാരി യമയുടെ കഥകളെ തെറി മയമുള്ള ഭാഷയുടെ ഉൽപന്നമായി ചിലർ നിരീക്ഷിച്ചു കണ്ടു. ഭാഷയുടെ പശ്ചാത്തല ചുറ്റളവ് നിർണ്ണയിക്കുന്നത് കഥാപാത്രങ്ങളുടെ സംസ്കാരഗ്രാഫാണ്.

അവിടെ തെറി ഒരു അവശ്യഘടകമാണെങ്കിൽ വിനിയോഗിച്ചാൽഎന്താ കുഴപ്പം. ഈ വിമർശിച്ചവർ ചെകുത്താൻ , നാഗസൈരന്ധ്രി തുടങ്ങിയ യൂട്യൂബേഴ്സിൻ്റെ ഭരണിപ്പാട്ട് കേട്ടിട്ടുണ്ടാവില്ല. സംസ്കൃതത്തിൻ്റെ പൊയ്പ്പോയ വേരുകളെ വീണ്ടും നനഞ്ഞു കാണാൻ ആഗ്രഹിക്കുന്ന ഇവിടുത്തെ സവർണർ ഭരണിപ്പാട്ടിനെ സ്വീകരിക്കുകയുംയൂട്യൂബേഴ്സിൻ്റെ ഫ്ളെക്സിബിളിസ കാല
തെറി ഭാഷാഖ്യാനത്തെ വിമർശിക്കുകയുംചെയ്യുമ്പോൾ നാം അയഞ്ഞകാലത്തിൻ്റെമൊത്തം കൾച്ചറുകളുടെ വിരോധിയായി മാറുകയാണ്.ഒരു സ്ത്രീയുടെ സ്വത്വ നഷ്ടത്തെ അവരുപയോഗിക്കുന്ന ഭാഷയോട് ചേർത്തൊക്കെ വായിച്ചു കണ്ടു.ഇതിനെ അർത്ഥവത്തായ വിശദാംശങ്ങൾ കൊണ്ടുവേണം നേരിടാൻ .യൂട്യൂബിൽ വരുന്ന ചിലസ്ത്രീകളുടെ ചുവന്നു തുടുത്ത ചുണ്ടുകളോടും ഷക്കീല । സിൽക്ക് സ്മിത Iഖുശ്ബു തുടങ്ങിയവരുടെ ശരീരഭാഷയോടും ചേർത്ത് മൊത്തം പെൺ യൂട്യൂബേഴ്സിനെയും താരതമ്യ വിധേയമാക്കുന്ന ചില യൂട്യൂബ് നിരൂപകരെ കാണാം. കർമ്മ ന്യൂസിൻ്റെയും മറുനാടൻ മലയാളിയുടെയും ഒക്കെ തെറിഭാഷയെ പോളിഷ്ഡ് തെറിയും മറ്റു ചില സ്വതന്ത്ര യൂട്യൂബേഴ്സിൻ്റേത് അൺപോളി ഷ്ഡ് തെറിയായും ചിത്രീകരിച്ചു കാണുന്നുണ്ട്.Helen of sparta എന്ന പേരിൽ ഒരു യൂട്യൂബറുണ്ട്.ഒരു ഗ്രീക്ക് മിത്തോളജിയെ അധികരിച്ചുള്ള ഈ യൂട്യൂബ് ഒരു കച്ചവട ചാനലാണ്.

മാക്സിമം തെറി / മാക്സിമം പണം എന്നതാണ് അതിൻ്റെ ലക്ഷ്യം. ഇതൊരു കൂട്ടു കച്ചവടമാണ്. ഒരാൾ തെറി പറയുന്നു. അവരുടെ സംഘത്തിൽപ്പെട്ടവർ പലയിടത്തിരുന്ന് അതിനെ റോസ്റ്റ് ചെയ്യുന്നു. ഒരു പ്രശ്നമുണ്ടു പക്ഷെ, ഈ ഗ്രീക്ക് മിത്തോളജി അറിഞ്ഞുകൂടാത്ത ചിലർ ഇതിനെ ഏതോ വിദേശയൂട്യൂബ് കമ്പനിയുടെ അനക്സായി മനസ്സിലാക്കിയിരിക്കുന്നു. അതിനാൽ ആ മിത്തോ
ളജി അറിവിലേക്കായി കുറിക്കാം:

In greek mythology , the most beautiful of women , daughter of Leda ,in greek mythology , daughter of Thestios , king of Aetolia and wife of Tyndareus ,king of Sparta.According to most legends , she was seduced by Zeus, who visited her in the form of a swan .
ഈ മിത്തോളജിയെ നന്നായി കച്ചവടം ചെയ്യുന്ന ഒരു തനി നാടൻ മലയാളം തെറികളുടെ വാറ്റുപുരയാണ് മലയാളത്തിലുള്ള Helen of Sparta. നിഷാന നിച്ചു മലയാളികളുടെ ഷക്കീല എന്നാണ് അറിയപ്പെടുന്നത്.ഇവർ ടിക് ടോക്കിലൂടെ വന്നവരാണ്. ശരീരപ്രദർശനത്തെയാണവർ തെറി ഭാഷയായിപരിഭാഷപ്പെടുത്തുന്നത്. അവരുടെ ആംഗ്യഭാഷയെയും കുറച്ചു തെറികളെയും പുരുഷ കമ്പോളത്തിലിറക്കി വരിക്കാരെ ചേർക്കുകയാണവർ. ശ്രീലക്ഷ്മി അറയ്ക്കൽ എന്ന യൂട്യൂബർ ഇന്നർ വെയറിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയവരെ പോലെയാണ് ഇടപെടുന്നത്. ഇന്നർവെയറിനുള്ളിൽ തെറിയെ മാംസക്കഷ്ണങ്ങളായി അടുക്കിയെടുക്കാനാണ് ശ്രീലക്ഷ്മി ശ്രമിക്കുന്നത്. തെറിയുടെ വിനിയോഗത്തെയും കച്ചവടത്തെയും ചൂണ്ടിക്കാട്ടാനാണ് ഇത്രയും ഉദാഹരണങ്ങൾ നിരത്തിയത്.

ഇന്നത്തെ ഏറ്റവും വലിയ ഓൺലൈൻ മാർക്കറ്റ് തെറി കൈയ്യടക്കികഴിഞ്ഞു. സിനിമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റ് കൊടുക്കുന്നതു പോലെ പെൺ യൂട്യൂബേഴ്സിനും എ സർട്ടിഫിക്കറ്റ് കൊടുക്കുന്നവർ ഇതിനെ ഫ്ളെക്സിബിളിസ കാലത്തിൻ്റെ സ്വാതന്ത്ര്യമായി മനസ്സിലാക്കിയിരുന്നെങ്കിൽ.അനുബന്ധം അസഹിഷ്ണുത മുറ്റിയ ഒരു സാംസ്കാരികാന്തരീക്ഷമാണ് നമുക്കുള്ളത്. അതു കപടസദാചാരത്തിൽ നിന്നും ഉയിർക്കൊണ്ടതാണ്. അതുകൊണ്ടാണ് പെൺ യൂട്യൂബേഴ്സിൻ്റെ ചാനലുകൾ ഒളിച്ചു
പോയി ആസ്വദിക്കുകയും ഒരു മോബിലേക്കുവരുമ്പോൾ അതിനെ വിമർശിക്കുകയും ചെയ്യുന്നത്.സമൂഹത്തിൻ്റെ മുമ്പിൽ സ്വന്തംഉൺമ വിളംബരം ചെയ്യാനുള്ള ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് എന്തിനാണ് പുരോഗമനവാദികൾ കടിഞ്ഞാണിടുന്നത്?

കുറിപ്പ്
കവർ ഫോട്ടോ / യമ / യുവകഥാകാരി
ഫോട്ടോ / 1/ Helen of Sparta
ഫോട്ടോ / 2/ Nishana nichu
ഫോട്ടോ / 3/ ശ്രീലക്ഷ്മി അറയ്ക്കൽ.